പ്രണയതീരം ❣️ ഭാഗം 30

pranaya theeram

രചന: ദേവ ശ്രീ

അവനി ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു... 


അവൻ ശ്രുതിയുടെ നേരെ പാഞ്ഞചെന്നു... 

നിനക്ക് അറിയുമോ ഡി നിന്റെ സ്വാർത്ഥതക്ക് വേണ്ടി നീ ഇല്ലാതാക്കിയത്, 
എന്റെ പെണ്ണിന്റെ ആത്മാഭിമാനം ആയിരുന്നു... 
അവളുടെ പഠിപ്പ് ആയിരുന്നു... 

അവളുടെ സ്വപ്നങ്ങൾ ആണ് ഇല്ലാതെ ആക്കിയത്... 

അവൻ ഇഷാനിക്ക് നേരെ തിരിഞ്ഞു... 

നീ ഇനി സ്നേഹം എന്ന് പറഞ്ഞു മേലിൽ എന്റെ കണ്മുന്നിൽ കൊന്നു കളയും ഞാൻ... 


എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു... 

അവൾക്കു പകരം വെക്കാൻ ആരുമില്ല....  ആരും...

നീ ഇതൊക്കെ ചെയ്തത് ഇവന് വേണ്ടി അല്ലെ... 
അവനി ശ്രുതിയോട് ചോദിച്ചു... 


അവൾ അതെ എന്ന് തലയാട്ടി... 


ആ നിമിഷം ഗൗതം അവൾക്കു നേരെ വന്നു നിന്നുകൊണ്ട് പറഞ്ഞു... 


നിന്നെ ഞാൻ എന്റെ കൂടെപിറപ്പിനെ പോലെ അല്ലേടി കണ്ടത്... 
ആ നീ ചെയ്ത തെറ്റ് എന്താണ് എന്നറിയുമോ... 

കൂടെ നടന്നു എന്നെ ചതിച്ചു... 

ഞാൻ എന്നേക്കാൾ ഏറെ സ്നേഹിക്കുന്ന എന്റെ സുഹൃത്തിന്റെ കണ്ണുനീർ കാണാൻ ഇടയാക്കി... 
അവന്റെ പ്രാണനെ അവനിൽ നിന്നും അകറ്റി... 
നിന്നെ ഇങ്ങനെ തല്ലുക അല്ല വേണ്ടത്... 
ഒറ്റയടിക്ക് ചാവണം നീയൊക്കെ... 
ഇനി ഗൗതമിന്റെ ജീവിതത്തിൽ ഒരു സുഹൃത്തായി പോലും ശ്രുതി ഇല്ല.. 

അയ്യോ ഗൗതം നീ ഇങ്ങനെ ഒന്നും പറയല്ലേ... 
നീ ഇല്ലാതെ എനിക്ക് വയ്യ... 
നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ടാണ് ഞാൻ... 
ശ്രുതി കരഞ്ഞു കൊണ്ട് സ്വയം തലയ്ക്കു അടിച്ചു പറഞ്ഞു... 
എന്നെ വിട്ടു പോകല്ലേ ഗൗതം... 
അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു... 

അതു പറഞ്ഞു തീർന്നതും ഗൗതം അവളുടെ കവിളിൽ ആഞ്ഞു തല്ലി... 

അവൾ പിന്നോട്ട് ആഞ്ഞു... 
ഒരാശ്രയമെന്നോണം നിലത്തേക്ക് ഉർന്നിരുന്നു... 


ച്ചി നിർത്തഡി... 
നിനക്ക് സ്നേഹം എന്താണ് എന്നറിയുമോ... 
അതിന്റെ വില അറിയുമോ... 
പവിത്രത അറിയുമോ... 

അറിയുമായിരുന്നെങ്കിൽ നീ എന്ന് ഒരിക്കലും ഒരു പെണ്ണിന്റെ ആത്മാഭിമാനം വെച്ച് കളിക്കില്ലായിരുന്നു.. 

അവൾ ഒരുതെറ്റും ചെയ്യാതെ ക്രൂശിക്കപെടില്ലായിരുന്നു..  

പിന്നെ നീ ഇതൊക്കെ ചെയ്തത് എനിക്ക് വേണ്ടി അല്ലെ... 
എന്നാൽ നീ കേട്ടോ ഈ ഗൗതമിനു ഒരു പ്രണയം ഉണ്ട്.. 

എന്റെ ജീവൻ... 

അവളെ മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ കൂടെ കൂട്ടു.. 


അവളുടെ സ്ഥാനത്തേക്കു വരാൻ ശ്രുതി ശ്രീനിവാസൻ എത്ര ശ്രമിച്ചിട്ടും കാര്യമില്ല... 

അതിനു കഴിയില്ല... 


ശ്രുതി അവന്റെ വാക്കുകൾ കേട്ട് ആകെ മരവിച്ചു... 
അവനി അടിച്ചതിനേക്കാൾ അവൾക്കു വേദനിച്ചത് ഗൗതമിന്റെ വാക്കുകൾ ആയിരുന്നു... 

ഗൗതം..... 
അവൾ അവനെ ദയനീയമായി വിളിച്ചു... 


എന്താ ശ്രുതി നീ ഇങ്ങനെ ആയി പോയത്... 
ഞാൻ കാണുന്ന ശ്രുതിക്ക് ഇങ്ങനെ ആയിത്തീരാൻ കഴിയും എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. 

എന്റെ ഫ്രണ്ട് ശ്രുതി ഇത്ര ക്രൂരയാണോ... 


ഗൗതം നീ എന്ത് വേണമെങ്കിലും പറഞ്ഞോ... 
പക്ഷെ എന്നെ വെറുക്കല്ലേ... 
എന്നോട് സ്നേഹമില്ലെന്നു പറയല്ലേ... 
പ്ലീസ് ഗൗതം... പ്ലീസ് പ്ലീസ്... 
ഞാൻ ചെയ്തത് തെറ്റാണ്... 
ഞാൻ അവനിയുടെ കാലു പിടിക്കാം... 
പ്ലീസ് ഗൗതം... 

ശ്രുതി നീ ഇത്രക്ക് അധപതിച്ചോ....  
വെറുപ്പ് തോന്നുന്നു നിന്നോട്... 
എനിക്ക് ഇനി നിന്നെ കാണണ്ട. 


അവൾ വേഗം അവനിക്ക് അടുത്ത് ചെന്നു പറഞ്ഞു... 

അവനി ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം... 
ഗൗതമിനെ എനിക്ക് വേണം... 
പ്ലീസ്... 

നാണമുണ്ടോ ശ്രുതി നിനക്ക് ഇത് എന്നോട് വന്നു പറയാൻ... 
അവന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ കൂട്ട്  നിൽക്കില്ല... 

അവനി അവരോടു പറഞ്ഞു 
പിന്നെ നിങ്ങൾ രണ്ടുപേരും ഇന്ന് ഇവിടെയാണ് കിടക്കുന്നത്... 
നല്ല കുട്ടികളായി ഇരിക്കണം... 

വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയതല്ലേ... 


ഇന്ന് ഈ രാത്രി ഇവിടെ കിടക്കു.... 

ബാക്കി നാളെ...... 


നാളെ ഇനി എന്താകും എന്നറിയാതെ അവർ ആ രാത്രി അവിടെ ഇരുന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story