പ്രണയതീരം ❣️ ഭാഗം 31

pranaya theeram

രചന: ദേവ ശ്രീ


രാവിലെ തന്നെ അവനി റെഡിയായി ഗൗതമിനെയും കൂട്ടി ഫാം ഹൗസിലേക്ക് ചെന്നു... 

അവിടെ അവനി പറഞ്ഞ പ്രകാരം ശ്രുതിയും ഇഷാനിയും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. 

അവർ അവരെയും കൂട്ടി കോളേജിലേക്ക് പോയി... 

കോളേജിന്റെ ഗേറ്റ് കടന്നു അവനിയുടെ കാർ ചെന്നു നിന്നു... 

ആരും തന്നെ ക്ലാസിനു പുറത്ത് ഉണ്ടായിരുന്നില്ല. 

കാറിൽ നിന്ന് ഇറങ്ങി അവൻ ഫോൺ പോക്കെറ്റിൽ നിന്നും എടുത്തു സമയം നോക്കി... 

10.30....ആയിരുന്നു. 


അവൻ ഗൗതമിനെ വണ്ടിയിൽ തന്നെ ഇരുത്തി നേരെ പ്രിൻസിയുടെ റൂമിലേക്ക്‌ ചെന്നു... 


സാർ...  മേ ഐ കമിംഗ്... 

അയാൾ നോക്കിയിരുന്ന പുസ്തകത്തിൽ നിന്നും തല ഉയർത്തി നോക്കി കൊണ്ട് പറഞ്ഞു 
.
യെസ് കമിംഗ്... 

എന്താ അവനീത്‌? 

സാർ എനിക്ക് ഒരു പതിനഞ്ചു മിനിറ്റ് ക്ലാസ്സ്‌ ടൈം വേണം... 

എന്തിന്.... 

സാർ ഒരു എമർജൻസി ആയത് കൊണ്ടാണ്. പ്ലീസ് സാർ... 


മാറ്റർ പറയു അവനീത്‌... 

.സാർ അത് ഉ... 
പറയാൻ വന്നത് പകുതി വഴിയിൽ നിർത്തി അവനി ഒന്നാലോചിച്ച ശേഷം പറഞ്ഞു... 
കാശിനാഥ് സാറിനു വേണ്ടിട്ടാണ് സാർ... 


കാശിനാഥ്നു വേണ്ടിട്ടോ.... 


അതെ സാർ...  ഞങ്ങളെ പോലെ തന്നെ സാറിനും അറിയാം കാശിനാഥ് സാർ പഠിപ്പിക്കുന്ന ഒരു സ്റ്റുഡന്റ്നോട് ഇങ്ങനെ പെരുമാറില്ല എന്ന്... 
നാലു വർഷം കൊണ്ട് പഠിപ്പിച്ച മൂന്നു കോളേജിലും നല്ല ഗുഡ് വിൽ കീപ് ചെയ്തു പോന്നിരുന്ന സാർ ചാർജ് എടുത്തു രണ്ടാഴ്ച തികക്കും മുൻപ് ഇങ്ങനെ ഒരു ഇഷ്യൂവിൽ വന്നു ചാടണമെങ്കിൽ ബുദ്ധിയുള്ളവനു മനസിലാകും സാർ ഇതൊരു ട്രാപ് ആണെന്ന്.. 
സാർ ഞങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ പിന്നെ എന്ത് വേണം എന്നെനിക്കറിയാം.... 

അവന്റെ സ്വരം ദൃഢമായിരുന്നു. 


അയാൾ ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു. 
15 മിനിറ്റ് അതിൽ കൂടുതൽ പാടില്ല... 

ഓക്കേ സാർ... 
താങ്ക്സ്... 

അവൻ അവിടെ നിന്നും നേരെ പോയത് കോളേജ് എഫ് എം റൂമിലേക്ക്‌ ആണ്..... 
അവിടെ എത്തി അവൻ അന്നൗൺസ് ചെയ്തു 
എല്ലാം സ്റ്റുഡൻസും 5 മിനിറ്റ് അകം കോളേജ് ഓഡിറ്റോറിയത്തിൽ എത്തി ചേരാൻ...

അവിടെ നിന്നു അവൻ ഗൗതമിനു അടുത്തേക്ക് ചെന്ന് ശ്രുതിയെയും ഇഷാനിയെയും കൂട്ടി ഓഡിറ്റോറിയത്തിൽ എത്തി... 

ശ്രുതിയോട് എല്ലാവർക്കും മുന്നിൽ വെച്ച് സത്യങ്ങൾ വിളിച്ചു പറയാൻ പറഞ്ഞു കൊണ്ട് അവനി അവരെ സ്റ്റേജിന്റെ മൂലയിൽ നിർത്തി... 

എല്ലാവരും സ്റ്റേജിൽ എത്തി എന്ന് ഉറപ്പാക്കിയ ശേഷം അവനി സ്പീക്കറിനടുത്തു വന്നു സംസാരിച്ചു തുടങ്ങി.... 

പ്രിയപ്പെട്ട സഹപാഠികളെ, സുഹൃത്തുക്കളെ, അധ്യാപകരെ.... 

നിങ്ങളുടെ ക്ലാസ്സ്‌ ടൈം നഷ്ട്ടപ്പെടുത്തി ഇങ്ങനെ ഒരു കൂടി കാഴ്ച സംഘടിപ്പിച്ചത് നമ്മുടെ കോളേജ് അടക്കും മുന്നേ നടന്ന ഒരു സംഭവത്തിന്റെ സത്യാവസ്ഥ എല്ലാവരെയും ബോധിപ്പിക്കാൻ ആണ്. 

കാര്യം എന്താണ് എന്ന് മനസിലാവാത്തവർക്ക് അതെന്താണ് എന്ന് ഞാൻ പറഞ്ഞു തരാം... 


നമ്മുടെ കോളേജിലെ ഒരു അധ്യാപകനെയും വിദ്യാർത്ഥിനിയെയും ചേർത്ത് വെച്ച്... 
നിരപരാധി ആയ രണ്ടുപേരെ എല്ലാവരും കൂടി ക്രൂശിച്ചതിന് പിന്നിൽ നമ്മൾ ആരും അറിയാതെ പോയ ഒരു സത്യാവസ്ഥ ഉണ്ട്... 
അത് എല്ലാവരെയും അറിയിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വിളിപ്പിച്ചത്. 

എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞു... 
അവനിയുടെ കൂട്ടുകാരും ഉത്രയുടെ കൂട്ടുകാരും സത്യാവസ്ഥ എന്താണ് എന്നറിയാൻ വേണ്ടി കാതോർത്തു... 

നിരഞ്ജൻ സാറും ആകെ അമ്പരന്ന് നിൽക്കുകയായിരുന്നു... 

അപ്പൊ ഉത്ര തെറ്റുകാരി അല്ലെ.. 
അയാൾ സ്വയം ചോദിച്ചു... 

അവനി സ്റ്റേജിന് പിന്നിൽ നിക്കുന്നവരെ വിളിച്ചു... 


അതാരാണ് എന്നറിയാൻ എല്ലാവരും ശ്രദ്ധ അങ്ങോട്ട്‌ തിരിച്ചു  


അവിടെ നിന്ന് നടക്കുന്നതിന് മുൻപേ ശ്രുതിയോട് ഗൗതം പറഞ്ഞു... 

പശ്ചാത്താപം ആണ് ഏറ്റവും വലിയ പ്രായിശ്ചിത്യം എന്ന്... 

. എന്തോ ഗൗതമിന്റെ ആ വാക്കുകൾ അവളിൽ വല്ലാത്ത ഒരു പ്രതീക്ഷ നാമ്പിട്ടു.... 
അവൾ ചിന്തിച്ചു... 
ചിലപ്പോൾ തെറ്റെല്ലാം ഏറ്റു പറഞ്ഞാൽ ഗൗതം അവളെ സ്നേഹിച്ചാലോ.... 

സ്റ്റേജിലേക്ക് വരുന്ന ഗൗതമിനെയും ഇഷാനിയെയും ശ്രുതിയെയും കണ്ടു അവിടെ ഉണ്ടായിരുന്നവർ കാര്യം മനസിലാവാതെ പരസ്പരം നോക്കി... 


അവർ അടുത്തെത്തിയതും അവനി സ്പീക്കറിന്റെ അടുത്ത് നിന്നും മാറി നിന്നു. 

ശ്രുതി പറഞ്ഞു തുടങ്ങി... 

തെറ്റെല്ലാം എന്റേതാണ്..... 
പകയായിരുന്നു എനിക്ക് ഉത്രയോട്... 
അവൾ സത്യാവസ്ഥയിൽ നിന്നും ചിലതെല്ലാം വെട്ടി ഒഴിവാക്കി മറ്റു ചിലതെല്ലാം കൂട്ടി ചേർത്തു... 


അവളോട് ഉണ്ടായിരുന്ന പകയിൽ ഞാൻ ചെയ്തു പോയതാണ്. 
അവളെ കോളേജിൽ നിന്നും പുറത്താക്കണം എന്ന ഒറ്റ ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നള്ളൂ. 

അതിനു വേണ്ടി ഞാൻ ഉണ്ടാക്കി എടുത്തതാണ് ആ ചിത്രങ്ങൾ എല്ലാം... 

ഇതിൽ ഒന്നും ഒരു സത്യാവസ്ഥ പോലുമില്ല... 


ചെയ്തത് വലിയ തെറ്റാണ്... 
അതിൽ ഇന്ന് ഞാൻ പശ്ചാത്തപിക്കുന്നു.... 


അതും പറഞ്ഞു ശ്രുതി ഇഷാനിക്ക് നേരെ നടന്നു... 

പലരുടെയും മുഖത്ത് പല ഭാവമായിരുന്നു... 
ശ്രുതിയോട് ഉള്ള ദേഷ്യം ചിലരിൽ 
ഉത്രയോടുള്ള സഹതാപം ചിലരിൽ. 


ഇഷാനിക്ക് അടുത്തെത്തിയ ശ്രുതിയെ കണ്ടു  ചോദിച്ചു... 

ഡി ആ ഫോട്ടോ സത്യമല്ലേ... 
നീ എന്തിനാ അത് നീ ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞത്... 

ഡി ഒന്നാമത് നമ്മൾ ഇപ്പോ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല. 
കൂടാതെ അവൾക്ക് രണ്ടു ഏട്ടന്മാര് ഉണ്ട്... 
അത് അവരായിക്കൂടെ... 

ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു ശ്രുതി... 


അത് എന്റെ ഒരു ഫ്രണ്ട്ന്റെ അനിയത്തിയുടെ ഫ്രണ്ട് ഇവളുടെ കൂടെ പഠിച്ചതാണ്.. 


അന്ന് ആ പെങ്കൊച്ചും ഉത്രയും കൂടി സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട്‌ ഉത്രയെ പറ്റി ചോദിച്ചു... 
കാര്യമായി ഒന്നും അവൾക്കും അറിയില്ല... 

പാലക്കാട്‌ ഏതോ ഒരു പട്ടിക്കാട്ടിൽ ആണ് വീട്.. 
രണ്ടു ഏട്ടന്മാർ ഉണ്ട്. പിന്നെ രണ്ടു കൂട്ടുകാരും.. 

എന്റെ ഊഹം ശരിയെങ്കിൽ അവർ ഇവരായിരിക്കണം... 
അല്ല ഇനി അവൾ ഫ്രോഡ് ആണെങ്കിൽ തന്നെ നമുക്ക് എന്താണ്... 

അവളിനി ഈ കോളേജിലേക്ക് വരില്ല... 
കൊണ്ട് വരാൻ അവനിക്ക് അവളുടെ വീടും നാടും ഒന്നും അറിയില്ല എന്ന് തോനുന്നു...  
അല്ലെങ്കിൽ അവൾ ഇന്ന് ഇവിടെ ഉണ്ടായിരുന്നേനെ. 


മ്മം... 

അപ്പോഴേക്കും പ്രിൻസിപ്പൽ സ്റ്റേജിലേക്ക് കയറി വന്നു ശ്രുതിക്ക് എതിരെ 15 ദിവസത്തെ സസ്‌പെൻഷൻ വിധിച്ചു.. 


അവൾ ആണെങ്കിൽ ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചുണ്ട് കൊട്ടി.... 

അവനിയുടെ കൂട്ടുകാർക്കും സന്തോഷമായിരുന്നു... 

അവർ അവനെ പുണർന്നു... 

എന്നാലും നീ നിന്റെ പെണ്ണിന്റെ നിരപരാധിത്തം തെളിയിച്ചല്ലോ..... ഷാൻ 


ഇനി അവളെയും കൂടി കണ്ടുപിടിച്ചാൽ അവന്റെ പ്രണയം വീണ്ടും പൂക്കില്ലേ..... 
എബിയും പറഞ്ഞു... 

ശ്രുതി കോളേജിനു വെളിയിൽ പോകുന്നത് കണ്ടു പ്രണവ് പറഞ്ഞു... 

ശ്രുതി ഡി നിനക്ക് ഭയങ്കര തൊലിക്കട്ടി ആണുട്ടോ... 

അവൾ ഒന്ന് രൂക്ഷമായി നോക്കി 

അത് കണ്ടു പ്രണവ് പറഞ്ഞു... 
മോളെ ശ്രുതി ശ്രീനിവാസാ 
ഇപ്പോ കിട്ടിയ പണിക്കു മറുപണി തരാം എന്ന് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പിന്നെ ശ്രീനിവാസൻ മരിക്കുമ്പോൾ കരയാൻ ശ്രുതി ഉണ്ടാകില്ല.... 

അതിനു മുൻപേ നിന്നെ പരലോകത്തു എത്തിക്കും.... 


അവൾ ദേഷ്യം കൊണ്ട് മുന്നോട്ട് നടന്നു... 


💙💙💙💙💙💙💙💙

എന്താടോ മുഖം എല്ലാം വാടി ഇരിക്കുന്നത്... 

അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു 
നീ ചോദിച്ചിട്ടല്ലേ ഞാൻ എല്ലാം പറഞ്ഞത്... 

എന്നിട്ട് എന്തിനാ നിന്റെ മിഴികൾ ഇങ്ങനെ നിറയുന്നത്... 


അവൾ അവന്റെ നെഞ്ചിലേക്ക് വീണു... 
ഏട്ടാ എനിക്ക് കിട്ടേണ്ടത് ആയിരുന്നില്ലേ പാവം ഉത്ര... 
അവൾക്കു വാക്കുകൾ മുഴുവിക്കാൻ ആയില്ല   


ഡി പൊട്ടിക്കാളി നിവി... 
അതെല്ലാം കഴിഞ്ഞില്ലേ... 
ഉത്രക്കു അങ്ങനെ ഒരു തലവര ഉണ്ടാകും.. 


എന്നാലും അവളുടെ പഠിത്തം മുടങ്ങി... 
ഇനി എന്താകും അവളുടെ ഭാവി... 


ഓഹ് അതൊന്നും ഓർത്തു നീ ടെൻഷൻ അടിക്കേണ്ട... 
അതിനു അല്ലെ അവനി ഉള്ളത്... 
അവൻ നോക്കിക്കോളും... 
എവിടെ ഉണ്ടെങ്കിലും അവൻ കണ്ടെത്തും അവളെ... 
അവളെ നവമി ഗ്രൂപ്പിന്റെ വരുകാല അവകാശി അവനീതിന്റെ പെണ്ണാണ്... 

. എന്നാലും ഉത്രക്കു എങ്ങനെ ഒരു ഇഷ്ടമുള്ളത് അവൾ എന്നോട് പറഞ്ഞില്ലല്ലോ... 


നീ അവളെ കണ്ടത് തന്നെ ഈ വർഷം അല്ലെ... 
ഞാൻ അവനിയെ ഓർമ വെച്ച നാൾ കാണാൻ തുടങ്ങിയതാണ്... 
ആ അവൻ എനിക്ക് ഒരു സൂചന പോലും തന്നില്ല... 

നീ കേട്ടിട്ടില്ലേ... 

അവന്റെ പ്രണയം ലോകം അറിയിച്ചു നടക്കാൻ അവൻ സെലിബ്രെറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു സൈക്കോ പാത്ത് കാമുകൻ അല്ല... 

അവന്റെ പ്രണയവും പ്രണയിനിയും അവന്റെ മാത്രം സ്വകാര്യതയാണ്.... 


അവൾ വല്ലാത്ത ഒരു ഭാവത്തിൽ ഗൗതമിനെ നോക്കി പറഞ്ഞു.... 
ഓഹ് ഇതാര് ബെഞ്ചമിൻ ലൂയിസോ.... 


അല്ലേടി നിന്റെ കാമുകൻ ജോർജ്.... 

. ജോർജോ..... അവൾ അവനെ ദേഷ്യം കൊണ്ട് ചോദിച്ചു.... 

ആഹാഡി പെണ്ണെ...  അവൻ അവളെ ചേർത്തു പിടിച്ചു... 


ആ കൈ തട്ടിമാറ്റി അവൾ മുഖം വീർപ്പിച്ചു ചോദിച്ചു... 
അപ്പൊ ഞാൻ ആരാ... 
മേരിയോ 
മലരോ, 
സെലിനോ    

ദൈവമേ.... 
ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു... 
അവൻ നെഞ്ചിൽ കൈവെച്ചു... 


പറ...  പറയാൻ.... 

ദൈവമേ എന്ത് പറഞ്ഞാലും ഞാൻ കുഴപ്പത്തിൽ ആകും. സെലിൻ എന്ന് പറഞ്ഞാൽ എന്റെ മേരിയും മലരും എവിടെ എന്ന് ചോദിച്ചാൽ.... 

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... 
ഇങ്ങനെ ഒരു പൊട്ടി... 
ഞാൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും അവൾ അത് സീരിയസ് ആയി കണ്ടു... 


തമാശ ആണോ സേട്ടാ.... ഞാൻ കരുതി കോമഡി ആകും എന്ന്... 


ഓഹ് ഇങ്ങനെ ഒരു ദുരന്തം... 
മതി മോള് ക്ലാസ്സിൽ പൊക്കൊളു... 

ഓക്കേ ബൈ...  

🧡🧡🧡🧡🧡🧡🧡🧡


രാത്രി മാളികക്കൽ എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു... 

കിച്ചു എന്താണ് നിന്റെ പ്ലാൻ...  ഇനി ജോലി ഒന്നും നോക്കുന്നില്ലേ... -ഗിരി 

ഉണ്ട് വല്യമ്മാമ...  വിശാലിന്റെ കോളേജിൽ എനിക്ക് ഒരു പോസ്റ്റ്‌ റെഡി ആക്കിട്ടുണ്ട്.. 
അതാകുമ്പോൾ എനിക്ക് ഇവിടെ നിന്ന് തന്നെ പോയി വരാലോ... 


അപ്പൊ അമ്മാളുവിന്റെ പഠിപ്പോ....  അവളെയും ആ കോളേജിൽ തന്നെ ചേർത്തുകയാണോ... -സന്ധ്യ 

അവളെ നമുക്ക് കല്യാണം കഴിപ്പിച്ചു വിടാം... അമ്മാളുവിനെ ഇടം കണ്ണിട്ട് ഒളിഞ്ഞു നോക്കി കൊണ്ട് നന്ദു പറഞ്ഞു... 


ആഹാ അങ്ങനെ ആണെങ്കിൽ നമ്മുടെ ദാസ് അങ്കിളിന്റെ മകൻ മതി... 
ഓഹ് ചെക്കന് എന്താ ഗ്ലാമർ... 
കൂടാതെ ഈ ചെറുപ്രായത്തിൽ തന്നെ ബിസിനസിൽ വലിയ അച്ചീവേമെന്റ് നേടിയ ആളും... 
നവി പറഞ്ഞു... 


ആഹാ അവൻ ആളു കൊള്ളാം...  ഗോപനും നവിയെ സപ്പോർട്ട് ചെയ്തു... 


നിങ്ങൾ ഇത് ആരുടെ കാര്യമാണ് പറയുന്നത്....  സംശയം കൊണ്ട് കാർത്തി ചോദിച്ചു... 


അതോ നമ്മുടെ പാർട്ണർ മോഹൻദാസ് ഇല്ലെ  നവമി ഗ്രൂപ്പിന്റെ.....  
അവനു ഒറ്റമകൻ ആണ്... 
അവനീത്‌... 
ഇപ്പോ ഡിഗ്രി ലാസ്റ്റ് ഇയർ... 
നമുക്ക് പറഞ്ഞു വെക്കാം... 
എന്റെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഇല്ലാതില്ല... 


ഉത്രയുടെ മനസ്സിൽ എന്തൊക്കയോ വികാരങ്ങൾ കടന്നു പോയി... 
അവളുടെ കണ്ണുകൾ നിറഞ്ഞു... 
അവനിഏട്ടൻ...  
അവൾ മനസ്സിൽ പറഞ്ഞു... 

കഴിഞ്ഞോ.....  കിച്ചു ചോദിച്ചു... 


എന്ത് കിച്ചു ഏട്ടാ.....  നന്ദു.. 


അല്ല അമ്മാളുവിന്റെ കല്യാണ ആലോചന... 
കഴിഞ്ഞെങ്കിൽ എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയാം...  

അമ്മാളുവിനു വേദികയുടെ കോളേജിൽ അഡ്മിഷൻ ശരിയാക്കിട്ടുണ്ട്.... 

വേദിക....
 കിച്ചുവിന്റെ അച്ഛൻ പെങ്ങളുടെ മകൾ 
വിശാലിന്റെ അനിയത്തി... 
എല്ലാത്തിനും ഉപരി കിച്ചുവിന്റെ കഥയിലെ നായിക.


ബാംഗൂരിലോ....  കാർത്തി ചോദിച്ചു... 

അതെ...  അവൾ ഇനി അവിടെ പഠിക്കട്ടെ... 
മെഡിസിന്. അതാകുമ്പോൾ അവിടെ വേദികയും ഉണ്ടാകും... 
ഇതാണ് എന്റെയും വിച്ചുവിന്റേയും അപ്പച്ചിയുടെയും തീരുമാനം... 

നാളെ തന്നെ പോണം... 
അതും പറഞ്ഞു കിച്ചു എഴുന്നേറ്റു... 


ഒരു തരം നിർവികരാതയോടെ ഉത്ര അവിടെ ഇരുന്നു... 


അവളുടെ ഇരുപ്പ് കണ്ടു നവി അവളെ ചേർത്ത് പിടിച്ചു.... 
ഏട്ടന്റെ കുട്ടിടെ നല്ലതിന് വേണ്ടി അല്ലെ... 
മുടക്കം പറയണ്ട... 


പിന്നെ അവൻ തമാശ രൂപേണ പറഞ്ഞു... 
നീ വിഷമിക്കണ്ട അമ്മാളു... 

ഏട്ടൻ പറഞ്ഞപോലെ തന്നെ അവനീത്‌ മായി ഈ ഏട്ടൻ നിന്റെ കല്യാണം നടത്തും.... 

അവൾ അവനെ ഒന്ന് നുള്ളി.... 

ആഹാ.... എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ എഴുന്നേറ്റു... 

അവനീത്‌....  എന്റെ അവനി ഏട്ടൻ.... 
ഞാനും ആഗ്രഹിച്ചതാണ് ഏട്ടാ അത്.... 
നടക്കുമോ ഇനി അത്.... 

അവൾ പതിയെ എഴുന്നേറ്റു കൈകഴുകി റൂമിലേക്ക്‌ നടന്നു... 


അവനിയുടെ ഓർമ്മകളെ കൂട്ട് പിടിച്ചു നിദ്രയെ പുൽകി .........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story