പ്രണയതീരം ❣️ ഭാഗം 32

pranaya theeram

രചന: ദേവ ശ്രീ

കടൽ കരയിൽ ഇരിക്കുന്ന അവളുടെ അടുത്തേക്ക് അവൻ കയ്യിൽ പൂച്ചെണ്ടുകളുമായി നടന്നു... 

അപ്പോഴേക്കും എന്നത്തേയും പോലെ അവന്റെ ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു... 

തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ പ്രാണപ്രിയന്റെ സാമിപ്യം അവൾ തിരിച്ചറിഞ്ഞിരുന്നു... 


അവളുടെ അടുത്ത് എത്തിയതും അവൻ അപ്രത്യക്ഷമായി... 

അവനെ തിരിഞ്ഞു അവൾ ചുറ്റും നോക്കി... 

അവൾ ആ കടൽ കര പ്രകമ്പനം കൊള്ളും തരത്തിൽ ഉറക്കെ വിളിച്ചു... 

അവനിഏട്ടാ............................... 


അവളിൽ നിന്നും ദൂരേക്ക് ഓടി മറയുന്ന അവനെ കണ്ടു അവളുടെ നെഞ്ചോന്നു വിങ്ങി... 


പോവല്ലേ അവനി ഏട്ടാ..... 

ആ ഇരുട്ടിൽ അവൾ ഒറ്റപെട്ടു... 

അവൾക്കു ആകെ ഭയം തോന്നി... 
താൻ തനിച്ചായിരുന്നു.... 


അവൾ ഉറക്കെ അവനെ വിളിച്ചു... 
അവനിഏട്ടാ.......... 


തിരിഞ്ഞു നോക്കി ഓടിയ അവൻ എന്തിലോ തട്ടി താഴെ വീണതും 

അവൾ കൈ കൊണ്ട് ചെവി പൊത്തിപിടിച്ചു,  കണ്ണുകൾ ഇറുക്കി അടച്ചു വിളിച്ചു 

അവനി ഏട്ടാ............

ആകെ വിയർത്തിരുന്നു ഉത്ര...... 

അവൾ ചുറ്റും നോക്കി.... 

താൻ കണ്ടത് സ്വപ്നമായിരുന്നോ... 

അവൾ ക്ലോക്കിലേക്ക് നോക്കി....  സമയം 1.40... 
നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്.... 

അവൾ പ്രാർത്ഥിച്ചു വീണ്ടും കിടന്നു... 


എന്നാലും എന്തായിരിക്കും താൻ അങ്ങനെ ഒരു സ്വപ്നം കാണാൻ....  

അവനി ഏട്ടന് എന്തെങ്കിലും അപകടം പറ്റി കാണുമോ... 

ഹേയ് ഇല്ല... 
താൻ ഇന്നലെ അതൊക്കെ ആലോചിച്ചു കിടന്നത് കൊണ്ടാകും... 


അവളുടെ ഉള്ളിൽ ആ സമയം ഒരുപാട് ചോദ്യങ്ങൾ വന്നു... 
അതിനെല്ലാം ഉള്ള ഉത്തരങ്ങളും അവൾ തന്നെ കണ്ടു പിടിച്ചു.... 


നാളെ താൻ പുതിയ ഒരിടത്തേക്ക് പറിച്ചു മാറ്റപെടുകയാണ്... 


ഒരിക്കലും ആഗ്രഹിക്കാത്ത ഒരു പഠനവുമായി മുന്നോട്ട്.... 

പഠിക്കണം.... ഞാൻ തോറ്റുപോയാൽ, ഒന്നുമില്ലാതെ ആയാൽ തനിക്കു ചുറ്റുമുള്ളവർ വിഷമിക്കും... 


അവൾ കോളേജ് ഓർമിച്ചു...... 
അജു, നിവി, രോഹി...... 
പ്രണവ്ഏട്ടൻ.....  ചൈത്ര ചേച്ചി....... തന്നെ തെറ്റ്ക്കാരി ആക്കിയവരുടെ മുന്നിൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ തനിക്കയില്ല... 

എവിടെയാണ് താൻ തളർന്നു പോയത്... 


ഇതൊക്കെ പ്രതീക്ഷിച്ചത് കൊണ്ടണോ ഏട്ടൻ എന്നോട് എപ്പോഴും ബോൾഡ് ആയി നിൽക്കണം എന്ന് പറഞ്ഞിരുന്നത്... ഏട്ടൻ ഉണ്ടെന്ന ധൈര്യത്തിൽ ഒരിക്കലും തളരരുത് എന്ന്.... 


ഓർമ്മകൾ അവളുടെ ഉള്ളിൽ ഒരു ചോദ്യോത്തര വേലിയേറ്റം തന്നെ നടത്തിയിരുന്നു.... 

അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല..... കണ്ണുകൾ രണ്ടു ഇറുക്കി അടച്ചവൾകിടന്നു.... 

രാവിലെ തന്നെ വാതിലിൽ ഉള്ള തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണവൾ കണ്ണുകൾ തുറന്നു നോക്കിയത്.. 

സമയം 8 മണി കഴിഞ്ഞു.... 
അവൾ വേഗം ചാടി എഴുന്നേറ്റു വാതിൽ തുറന്നു.... 


മുന്നിൽ വിച്ചു.... 


ഗുഡ് മോർണിംഗ് വല്യേട്ടാ..... 

ഓഹ് എന്റെ മടിച്ചി കുട്ടി നീ ഇങ്ങനെ മടി പിടിച്ചു നിന്നാൽ ഒന്നും ഒരു ഡോക്ടർ ആവാൻ കഴിയില്ല...... 
അവളുടെ ചുമലിൽ കയ്യിട്ടു റൂമിലേക്ക്‌ നടന്നു കൊണ്ട് അവൻ പറഞ്ഞു... 


ഓഹ് രാവിലെ തന്നെ തുടങ്ങിയോ ഡോക്ടറെ.... 
അവൾ തലയ്ക്കു കൈ കൊടുത്തു... 

നീ ഇങ്ങനെ നിന്നോ....  നിന്നോട് ഇന്നലെ കിച്ചു പറഞ്ഞതല്ലേ രാവിലെ 10 മണിക്ക് പോകണം എന്ന്... 

അതിനെന്താ.... പോകാലോ.... 

നീ വല്ലതും പാക്ക് ചെയ്തു വെച്ചിട്ടുണ്ടോ അതിനു... 


എന്റെ വല്യേട്ടാ.... 
നാലു ഡ്രസ്സ്‌ പാക്ക് ചെയ്യാൻ അത്ര ടൈം ഒന്നും വേണ്ട.... 


ഓഹ് ആയിക്കോട്ടെ തമ്പുരാട്ടി..... 

ഓഹ് അംബ്ര....... 
അതും പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് ഫ്രഷ് ആവാൻ കയറി..... 

ബാംഗ്ലൂരിലേക്ക് അവളെ കിച്ചുവും കാർത്തിയും ആയിരുന്നു കൊണ്ടാക്കിയത്.... 


ക്ലാസ്സ്‌ ടൈം തുടങ്ങി 3 മാസം കഴിഞ്ഞത് കൊണ്ട് അവൾക്ക് അവിടെ  ക്യാഷ് കെട്ടിവെച്ചാണ് അഡ്മിഷൻ വാങ്ങിയത്....  

വേദിക ആയിരുന്നു അവളുടെ കൂട്ട്.... 
മറ്റാരുമായും അവൾ അധികം സൗഹൃദം സ്ഥാപിച്ചില്ല.... 


ദിവസങ്ങൾ കടന്നു പോയി..... 


ഇതിനിടയിൽ അവൾ അവനിയെ ഓർക്കാൻ പോലും ശ്രമിച്ചില്ല.... 

അവൾ ആരോടും ഒന്നും പറഞ്ഞില്ല.... 
അല്ലെങ്കിലും എന്താണ് പറയേണ്ടത്... 


എന്നോ ഒരിക്കൽ സ്നേഹിച്ചു പോയവനെ പറ്റിയോ
എങ്ങനെയോ തോറ്റുപോയൊരു പ്രണയത്തെ പറ്റിയോ..... 
പാതിയിൽ ഉപേക്ഷിക്കപ്പെട്ട സ്നേഹത്തെ പറ്റിയോ... 


ഇല്ല ഒന്നും ആരോടും പറയാൻ പറ്റില്ല.... 
ഇതെന്റെ വേദനയാണ്.... 
മരണം വരെ ഞാൻ അനുഭവിക്കേണ്ടിവരുന്ന ഹൃദയവേദന...... 


💙💙💙💙💙💙💙💙💙💙💙

ഉത്ര ഒരുപാട് തിരഞ്ഞെങ്കിലും അവനിക്ക് നിരാശ മാത്രമായിരുന്നു ഫലം..... 

അവൻ കോളേജിലേക്ക് പോകാതെ ആയി.... 

ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ആയി.... 
വീടിനു വെളിയിൽ പോകാതെ അവന്റെ റൂമിൽ തന്നെ ഒതുങ്ങി കൂടി.... 
അവളുടെ ഫോട്ടോയിൽ നോക്കി ഓരോന്ന് സംസാരിച്ചിരിക്കും..... 


തങ്ങളുടെ ഏക മകന്റെ ഈ അവസ്ഥയിൽ അവന്റെ മാതാപിതാക്കളുടെ ഹൃദയം വേദന കൊണ്ട് പുളഞ്ഞു..... 

💙💙💙💙💙💙💙💙💙💙💙
ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി..... 

ഇതിനിടയിൽ ഉത്രയുടെ ഒറ്റപെട്ട ഈ നടപ്പും ആരോടും അടുക്കാതെ ഉള്ള രീതിയും ശ്രദ്ധിച്ചു 
അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരു കുട്ടി അവളുടെ അടുത്തേക്ക് ചെന്നു.... 


ഹായ്........ 


അവൾ തിരിച്ചു വിഷ് ചെയ്തു.. 
ഹായ്..... 


ലേറ്റ് ആയി വന്നത് കൊണ്ടാണോ താൻ ആരോടും കൂട്ടുകൂടാതെ ഇരിക്കുന്നത്... 
എടോ ഈ സേം കഴിയാൻ ഒരു മോന്ത്‌ കൂടി ഉള്ളു...  അത് കഴിഞ്ഞാൽ പിന്നെ നമ്മൾ സെക്കന്റ്‌ യേർസ് ആണ്.... 
പിന്നെ താൻ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നത്... 
ലാംഗ്വേജ് പ്രോബ്ലം ആണെങ്കിൽ നമ്മുടെ ക്ലാസ്സിൽ തന്നെ മലയാളം സ്റ്റുഡന്റസ് ഉണ്ടല്ലോ.... 
അവരുമായി തനിക്കു കൂട്ട് കൂടിക്കൂടെ.... 

അവൾ മറുപടി ഒന്നും പറയാതെ എഴുന്നേറ്റു പോയി.... 

ചുണ്ടിൽ ഒരു ചിരിയുമായി അവൻ അവിടെ തന്നെ ഇരുന്നു.... 


ഈ സംഭവം തുടരെ തുടരെ കാന്റീനിലും ലൈബ്രറിയിലും,  ലാബിലും ഓക്കേ തുടങ്ങിയപ്പോൾ  അവൾ സഹിക്കെട്ട് ചോദിച്ചു 


തന്റെ പ്രശ്നം എന്താണ്....  ഇത്തിരി സ്വൈര്യം തരുമോ.... 

ക്ലാസ്സിൽ ആരോടും ഒന്നും സംസാരിക്കാതെ ഒതുങ്ങി കൂടി ഇരിക്കുന്ന അവളെ എല്ലാവരും അഹങ്കാരി ആയാണ് കണ്ടത്....  

സത്യത്തിൽ അവൾക്കു അവിടെ ആരുമായും ഒരു സൗഹൃദത്തിനും താല്പര്യം ഉണ്ടായിരുന്നില്ല. 
ഈ പഠനത്തിന് തന്നെ അവൾ ഇഷ്ട്ടമായിരുന്നില്ല..... 

പെട്ടെന്നാണ് അവൾക്കരികിലേക് രണ്ടു പെൺകുട്ടികൾ നടന്നു വന്നത്... 
അവളുടെ ക്ലാസ്സിൽ തന്നെ ഉള്ളവർ ആയിരുന്നു അത്.... 


അവർ ചോദിച്ചു... 
എന്താ ഡാ....  എന്താ നിന്റെ പ്രശ്നം.... 
എന്തിനാ ഈ പാവത്തിനെ ഇങ്ങനെ ടോർച്ർ ചെയ്യുന്നത്.... 
അവർ അവൾക്കു വേണ്ടി സംസാരിച്ചു..... 


അവൻ അവളെ ഒന്ന് നോക്കി അവിടെ നിന്നും നടന്നു..... 


ആ പെൺകുട്ടികൾ ഉത്രക്കു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.... 
ഹായ്.... 
ഞാൻ തൻവി ഈശ്വർ..... 
ഹായ് ഞാൻ ഇസബെല്ല.... 


അവൾ അവർക്ക് നേരെ കൈകൊടുത്തു പറഞ്ഞു 
ഉത്ര ഗോപൻ... 


താൻ വായോ..... 
എന്ന് പറഞ്ഞു അവർ അവളെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു..... 

അപ്പോഴാണ് അവൻ അവിടെ ഉണ്ടായിരുന്നത്.... 


ഡോ.... 


അവരെ മാത്രം പരിചയപെട്ടാൽ മതിയോ.... 


അവൻ അവളെ നോക്കി പുരികം പൊക്കി ചോദിച്ചു.... 

എന്നാ ഞാൻ എന്നെ ഒന്ന് പരിചയപെടുത്താം... 

ഞാൻ  അഥർവ്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story