പ്രണയതീരം ❣️ ഭാഗം 33

pranaya theeram

രചന: ദേവ ശ്രീ


ആദി........ 
പിറകിൽ നിന്നും ഒരു വിളികേട്ട് അർദ്ധവ് തിരിഞ്ഞു നോക്കി.... 

തൻവിയും ഇസബെല്ലയും ആയിരുന്നു അത്.... 


ഡാ മതിയെടാ... 
അതൊരു പാവം...  നീ വല്ലാതെ അതിനെ ഹരാസ് ചെയ്യല്ലേ.... തനു പറഞ്ഞു 


ഓഹ് നിർത്തി....  അവൻ അവർക്ക് നേരെ കൈകൂപ്പി... 

ഉത്ര ഇതു അർദ്ധവ്....  ആദി എന്ന് വിളിക്കും..  നമ്മുടെ കൂട്ടത്തിൽ ഉള്ളവൻ ആണ്... 
ഇനി ഒരാൾ കൂടി ഉണ്ട്...  അവൻ ഇപ്പോ വരും... 
എൽവിൻ എന്നാണ് അവന്റെ പേര്...  ഞങ്ങടെ എൽവി. 
ഞങ്ങൾ നാലുപേരുമാണ് ഇവിടെ കൂട്ട്. 
പിന്നെ താനുമായി ഒരു സൗഹൃദം ഉണ്ടാക്കുക എന്നത് ഇവന്റെ ഐഡിയ ആണ്... 
നമ്മുടെ ക്ലാസ്സിൽ ഒരു മലയാളി കുട്ടി ഒറ്റപ്പെട്ടിരിക്കണ്ട എന്നാണ് ഞങ്ങൾക്ക് തോന്നിയത്  ... 

ബാക്കി എല്ലാം ഇവന്റെ പ്ലാൻ ആണ് ട്ടോ.... 
ഇസ പറഞ്ഞു നിർത്തി.... 

അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു... 

താൻ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ലട്ടോ... 
തന്നെ ഉഷാറാക്കേണ്ട കാര്യം ഞങ്ങൾ ഏറ്റു  എന്ന് പറഞ്ഞു തനുവും ഇസയും കൈകൾ തമ്മിൽ അടിച്ചു.... 

പഴയ ഉത്രയെ പോലെ രണ്ടുപേർ അതാണ് അവരെ കണ്ടപ്പോൾ അവൾക്കു തോന്നിയത്. 


അപ്പോഴേക്കും അവർക്കിടയിലേക്ക് ഒരു ചെറുപ്പക്കാരൻ കൂടി വന്നു.... 


ഹായ് ഗയ്‌സ് മിഷൻ ഉത്ര സക്സസ് ആയെന്ന് തോന്നുന്നു.... 


ഏറെ കുറേ.....  ആദി അയാളെ നോക്കി പറഞ്ഞു... 


ഹായ് ഉത്ര,  ഞാൻ എൽവിൻ..... 
അയാൾ പുഞ്ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു.... 

ഉത്ര പതിയെ പതിയെ അവരുമായി നല്ല സൗഹൃദത്തിൽ ആയി.... 

തനുവും ഇസയും ആദിയും ഉത്രയും എൽവിയും... 

എൽവിയെ അവൾ ഇച്ചായ എന്നായിരുന്നു വിളിച്ചിരുന്നത്... 


പതിയെ പതിയെ അവൾ പഴയ ഉത്ര ആവുകയായിരുന്നു...  


ആദിക്കും എൽവിക്കും അവൾ കൂടെപിറക്കാത്ത നല്ലൊരു കൂടപിറപ്പാവുകയായിരുന്നു.... 


അവളുടെ ഓരോ വിശേഷങ്ങളും അവൾ ഏട്ടന്മാരെയും ലച്ചുവിനെയും മനുവിനെയും വിളിച്ചു അറിയിക്കുമായിരുന്നു... 

അവൾ പറഞ്ഞു എല്ലാവർക്കും ഇസയെയും തനുവിനെയും ആദിയെയും ഇച്ചായനെയും നന്നായി അറിയാമായിരുന്നു.... 

..... 

..... 

...... 

രണ്ടു വർഷങ്ങൾക്ക് ശേഷം...................... 


ഈ രണ്ടു വർഷം കൊണ്ട് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എല്ലാവരുടെയും ജീവിതത്തിൽ.... 


ശ്രുതിയും ഇഷാനിയും തന്റെ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞു ... 
. അവർക്ക് മനസിലായി അവർ ആഗ്രഹിക്കുന്നതൊന്നും നടക്കില്ല എന്ന്... 


അവനി എന്ന സ്വപ്നം ഇഷാനിയും ഗൗതം എന്ന ശ്രുതിയുടെ പ്രണയം അവളും ഉപേക്ഷിച്ചു..   

തീർത്തും നല്ലവരായി..... 

അജുവും രോഹിയും നിവിയും ഡിഗ്രി ഫൈനൽ ഇയർ ആണ്.... 

ഉത്ര. പോയതിൽ പിന്നെ അവർ മൂന്നുപേരും മാത്രമായി കൂട്ട്.......  മറ്റൊരാളെയും അവർ കൂടെ കൂട്ടിയില്ല.. 


അജുവിന്റേയും നീലിമയുടെയും പ്രണയം പൂവണിഞ്ഞു.... 


പ്രണവും ചൈത്രയും എബിനും നീനയും ഷാനും ദിയയും പ്രണയിച്ചു കൊണ്ടേ ഇരുന്നു....  അവർ ഇപ്പോ ആ കോളേജിൽ തന്നെ പിജി ലാസ്റ്റ് ഇയർ ആണ്.... 


ഗൗതമും നിവിയുടെയും പ്രണയം രണ്ടു വീട്ടുക്കാരും ഉറപ്പിച്ചു.... 

പഠിത്തം കഴിഞ്ഞാൽ ജോലി കിട്ടിയിട്ട് ഉടനെ വിവാഹം എന്ന ധാരണയായി..   

നിരഞ്ജൻ സാർ വിവാഹം കഴിച്ചു.... 
വധു ശ്വേത... 
ഇപ്പോ നിരഞ്ജൻ സാറിന്റെ കൂടെ ആ കോളേജിൽ തന്നെ പഠിപ്പിക്കുന്നു.... 

ഈ കഴിഞ്ഞ വർഷത്തിൽ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം അവനിക്കായിരുന്നു... 


ഉത്ര പോയതിൽ പിന്നെ അവൻ കോളേജിലേക്ക് വന്നില്ല... 

ഒന്നര വർഷം അവൻ ഒരുപാട് അനുഭവിച്ചു... 
ഒരു മനുഷ്യായുസിൽ അനുഭവിക്കാൻ ഉള്ളതൊക്കെ... 


ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്.... 

രണ്ടു വർഷങ്ങൾക്ക് ശേഷം അവനി കോളേജിലേക്ക് വരുകയാണ്.... 

അവൻ ഡിഗ്രി എക്സാം ഒന്നും എഴുതിയില്ല    

ഈ ആറു മാസം കൊണ്ട് അവൻ ഡിസ്റ്റൻസ് ആയി ഡിഗ്രി ഫൈനൽ എക്സാം എഴുതി എടുത്തു... 


പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് അവൻ പിജി ഫസ്റ്റ് ഇയർ എക്സാം എഴുതി.... 

ഗൗതമിന്റെ നിർബന്ധ പ്രകാരമാണ് അവൻ കോളേജിലേക്ക് വരുന്നത്.... 


അവനു ഈ രണ്ടു വർഷം ഗൗതമുമയല്ലാതെ മറ്റാരുമായും സൗഹൃദം ഉണ്ടായിരുന്നില്ല... 

ഇപ്പോൾ അവനെ നിർബന്ധിച്ചു കൊണ്ട് വന്നത്

 അടുത്താഴ്ച പ്രൊജക്റ്റ്‌ന്റെ ഭാഗമായി അവർ കേരളത്തിൽ തന്നെ ഉള്ള ഏതെങ്കിലും മൾട്ടിനാഷണൽ ഗ്രൂപ്പ്‌ വിസിറ്റ് ചെയ്യണം... ഓൺ മോന്ത്‌ അവിടെ സ്റ്റേ ചെയ്തു കാര്യങ്ങൾ പഠിക്കാൻ വേണ്ടിയാണ്... 

അവനിയുടെ ഈ അവസ്ഥയിൽ അവനു ഒരു മാറ്റം ആവശ്യമാണ്.... 


അവൻ പഴയ പോലെ ആക്റ്റീവ് ആകാൻ ഇതേ ഉള്ളു മാർഗം എന്ന് അവന്റെ വീട്ടുകാർക്കും തോന്നി. 


തീരെ താല്പര്യം ഇല്ലാഞ്ഞിട്ടും അവൻ അവന്റെ അമ്മയുടെ കണ്ണുനീര് കാണാൻ വയ്യാത്തോണ്ടാണ് ഗൗതമിന് ഒപ്പം വരാൻ തയ്യാറായത്.... 


അവനി ഗൗതമിനു ഒപ്പം ബൈക്കിൽ കോളേജിലേക്ക് പുറപ്പെട്ടു.... 

ഗൗതം ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്... 
അവനി പുറകിൽ അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.... 

കോളേജ് എത്തും തോറും അവനിയുടെ ഹൃദയം നിയന്ത്രാതീതമായി മിടിക്കാൻ തുടങ്ങി..... 


അവന്റെ ഓർമകളിൽ ഉത്ര......
ഉത്ര.....  ഉത്ര...... 
എന്ന് വീണ്ടും അലയടിക്കാൻ തുടങ്ങി.... 

അവൻ കണ്ണുകൾ ഇറുക്കി അടച്ചു...  ചെവി പൊത്തിപിടിച്ചു.... 

അത് കണ്ടു ഗൗതം വണ്ടി സൈഡ് ആക്കി നിർത്തി... 


അവനി എന്താടാ... 

അവൻ ടെൻഷൻ കൊണ്ട് ചോദിച്ചു.... 

ഹേയ് ഒന്നുമില്ല....  അവനി അസ്വസ്ഥതയോട് കൂടി പറഞ്ഞു.... 

ദേ നോക്ക് അവനി..... 
നീ ഇനി പഴയതൊക്കെ ആവർത്തിക്കാൻ വേണ്ടിയാണോ ഇങ്ങനെ ഓക്കേ... 


നോക്ക് ഞങ്ങളൊക്കെ അത്രയും അനുഭവിച്ചാണ് നിന്നെ ഇങ്ങനെ ആക്കിയത്... 


പ്ലീസ് ഡാ.... 
നീ മനസിന്റെ ധൈര്യം കൈ വിടരുത്... 
പഴയതൊന്നും ഇനി ആവർത്തിക്കാൻ പാടില്ല.... 

അവനി ഒന്ന് അമർത്തി മൂളി.... 

വണ്ടിയിൽ കയറി.... 

ശേഷം ഒരു ഡീപ് ബ്രീത് എടുത്ത ശേഷം പോകാം എന്ന് പറഞ്ഞു.... 

ഗൗതമിന്റെ പുറകിൽ ഇരിക്കുന്ന ആളെ കണ്ടു കോളേജിലെ വാക മരത്തിനു ചുവട്ടിൽ ഇരിക്കുന്ന പ്രണവും ടീമസും അന്തം വിട്ടു നിന്നും..... 

അവനി ഗൗതമിനൊപ്പം ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങി.... 

അവനിയുടെ ആ പ്രവൃത്തി ഗൗതമിനെ ഞെട്ടിച്ചു.... 
അവൻ അവനിയെ വിളിച്ചു.... 


അവനി നീ എങ്ങോട്ടാ... 
പ്രണവും എബിനും ഷാനും എല്ലാം വാകയുടെ ചുവട്ടിൽ ഉണ്ട്... 
നീ അവരെ കാണുന്നില്ലേ.... 

എനിക്ക് വയ്യാ...... 
എന്ന് പറഞ്ഞു തീരും മുന്നേ അവനിയുടെ കവിളിൽ ആരുടെയോ കൈ പതിഞ്ഞിരുന്നു.... 

അവനി ബൈക്കിൽ നിന്ന് ഇറങ്ങി നടന്ന ആ നിമിഷം അവൻ അവനിക്ക് അരികിലേക്കു നടക്കുകയായിരുന്നു     

ഇത് വരെ കോളേജിൽ വന്നാൽ ഉടനെ ക്ലാസ്സിൽ കയറാത്ത അവൻ ക്ലാസ്സിലേക്ക് നടക്കുന്നത് കണ്ടപ്പോൾ സങ്കടം സഹിക്ക വയ്യാതെ അവൻ അവനിയുടെ കവിളിൽ ആഞ്ഞടിച്ചു...  

എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി... 


അടി കിട്ടിയ അവനി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കലി പൂണ്ടു നിൽക്കുന്ന എബിയെയാണ്..  


എബി അവനിയുടെ ഷിർട്ടിൽ കുത്തിപിടിച്ചു ചോദിച്ചു... 

എന്തിനാ  ഡാ ഇങ്ങോട്ട് വന്നത്.... 

പഠിക്കാൻ ആണെങ്കിൽ അത് വേണ്ട... 
എക്സാം മാത്രം എഴുതിയാലും ജയിക്കാലോ... 
അതല്ലേ ഇപ്പോ ചെയ്തതും.... 


എബി.....  അവനി വിളിച്ചു..  

എബിയോ ആരുടെ എബി.... 
എബിൻ മാത്യു mr.അവനീത്‌... 

അപ്പോഴേക്കും പ്രണവും ഷാനും വന്നു എബിയെ പിടിച്ചു മാറ്റി..  


എബി നീ എന്താടാ കാണിക്കുന്നത്.....  ഷാൻ ചോദിച്ചു... 


പിന്നെ..... 
പിന്നെ ഞാൻ എന്ത് വേണം... 
പട്ടിയെ പോലെ നമ്മൾ മൂന്നുപേരും അവനെ കാണാൻ ചെന്നിട്ടുണ്ട്.... 

അപ്പൊഴേക്കോ അവൻ അമ്മയോട് പറയും എനിക്ക് ആരെയും കാണണ്ട.... 
കണ്ടാൽ ഞാൻ മരിച്ചു കളയും എന്ന്.... 

അത് കേട്ടപ്പോൾ ഗൗതമിന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി...


അവനിയിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല... 

ഇവൻ ആരാ... 
ഒരു പ്രേമം പൊട്ടിയപ്പോഴേക്കും അവനു നമ്മളെ ആരെയും വേണ്ട.... 
ഒരു കൂടപിറപ്പിനെ പോലെ കൊണ്ട് നടന്നിട്ട് അവന്റെ ഒരു വിഷമത്തിൽ പോലും നമ്മളെ അവൻ കൂടെ കൂട്ടിയില്ല....

ഇപ്പോ തന്നെ അവന്റെ വരവ് കണ്ടില്ലേ... 
താടിയും മുടിയും നീട്ടി വളർത്തി... 


പ്രണവ് അവനിയുടെ മുഖത്തേക്ക് നോക്കി.... 

ശരിയാണ്.... 
പഴയ അവനിയിൽ നിന്ന് ഒരുപാട് മാറി... 
താടിയും മുടിയും ഓക്കേ നീട്ടി വളർത്തി 
വല്ലാത്ത ഒരു കോലം.... 

എപ്പോഴും ക്യാഷൽ ഡ്രസ്സ്‌ ധരിച്ചിരുന്ന അവൻ ഒരു ടി ഷർട്ട്‌ ആണ് ഇട്ടിരിക്കുന്നത്. 

ആ ചുണ്ടുകളിൽ പഴയ പുഞ്ചിരിയില്ല... 

കണ്ണുകളിലെ തിളക്കവും തീവ്രതയും നഷ്ട്ടപെട്ടിരിക്കുന്നു.... 


അവനി..... പ്രണവ് ദയനീയതയോടെ വിളിച്ചു.... 

അവനി വേഗം ചെന്നു എബിയെ കെട്ടിപിടിച്ചു.... 

സോറി ഡാ.... 
ആം റീലി സോറി..... 

എബിയും അവനെ കെട്ടിപിടിച്ചു.... 

ഷാനും പ്രണവും കൂടി ചേർന്നു നിന്നു അവർ.... 

ആഹാ കഴിഞ്ഞതൊക്കെ കഴിഞ്ഞു.... 
ഇനി അതെ പറ്റി സംസാരിക്കേണ്ട ആരും... 
എന്ന് പറഞ്ഞു ചൈത്ര.... 

ഉത്തരവ് പോലെ എന്ന് നാലുപേരും ഒരുമിച്ചു പറഞ്ഞു.... 


ഇതെല്ലാം കണ്ടു ഗൗതമിന്റെ കണ്ണുനിറഞ്ഞു... 


കുറെ നാളുകൾക്ക് ശേഷം വീണ്ടും അവനു പഴയ അവനിയെ കിട്ടിയ പോലെ തോന്നി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story