പ്രണയതീരം ❣️ ഭാഗം 34

pranaya theeram

രചന: ദേവ ശ്രീ

അവർ എല്ലാവരും ക്ലാസ്സിൽ കയറി.... 

അവനി എബിയുടെ അടുത്തായി ഇരുന്നു.... 
ക്ലാസ്സിൽ ഇരിക്കുംതോറും അവന്റെ ഉള്ളിൽ ഉത്രയുടെ മുഖം തെളിമയോടെ നിന്നു..... 

അവൾ അന്ന് സാരി ഉടുത്തു അവന്റെ അരികിൽ വന്നതും അവനോടു ചേർന്നു നിന്നതും അവളുടെ പുഞ്ചിരിയും 
ഒരായിരം കഥകൾ പറയുന്ന കണ്ണുകളും എല്ലാം അവന്റെ ഉള്ളിൽ മാറിമറഞ്ഞു... 


അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... 

അവന്റെ മുന്നിൽ സാരി ഉടുത്തു കയ്യിലെ പച്ചവളകൾ അവനു നേരെ നോക്കി കിലുക്കി 
വളകൾ കിലുങ്ങുന്ന പോലെ അവൾ ചിരിച്ചു... 

അവനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... 
അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു.... 


മുന്നിൽ ഉത്രയെ കാണാതെ ആയതും അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങി പുറത്തേക്കു നടന്നു.... 

അവൻ പോകുന്നത് കണ്ടു ഗൗതം പിന്നാലെ ചെന്നു.... 

അവനി.....  അവനി...... 


നിൽക്കടാ..... 


ഗൗതം അവന്റെ കയ്യിൽ കയറി പിടിച്ചു..... 


അവനി പെട്ടൊന്ന് അവനെ കെട്ടിപിടിച്ചു.... 
വയ്യടാ ഗൗതം.... 
എനിക്ക് വയ്യാ.... 
ഓരോ നിമിഷവും അവളുടെ ഓർമ്മകൾ എന്നെ വല്ലാതെ ആക്കുന്നു..... 

ഞാൻ വീട്ടിലേക്കു പോയാലോ.... 

അവനി നീ എന്തൊക്കെയാടാ പറയുന്നത്.... 
നീ ഒരു രണ്ടു ദിവസം അഡ്ജസ്റ്റ് ചെയ്യ്.... 
അത് കഴിഞ്ഞാൽ ഐ വി ക്ക് പോകാം. 
നിനക്ക് ഒരു ചേഞ്ച്‌ അത്യാവശ്യമാണ് 
പ്ലീസ് അവനി....


അവനെ ആശ്വസിപ്പിച്ചു കൊണ്ട് ഗൗതം പറഞ്ഞു... 
..


ഒരു ഗ്രൂപ്പിൽ 30 പേരാണ് ഐ വി ക്ക് ഉണ്ടായിരുന്നത്. 15 പേര് ഡിഗ്രി ഫൈനലിൽ നിന്നും 15 പേര് പി ജി ഫൈനലിൽ നിന്നും. അങ്ങനെ 4 ഗ്രൂപ്പ് ആയി കുട്ടികളെ തരം തിരിക്കും... 

നാലു ഗ്രൂപ്പിനും ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനി കൊടുക്കും..... 

അങ്ങനെ ടീം സെറ്റ് ആക്കുകയായിരുന്നു ടീച്ചേർസ്... 

ഓരോ ടീമിനും 3 അധ്യാപകർ ആയിരിക്കും ലീഡിങ്ങിനു ഉണ്ടാവുക.... 


അവരുടെ ടീമിൽ അവർ അവർ 7 പേരും ആഷിയും ഗൗതമും ഇഷാനിയും ശ്രുതിയും അവരുടെ ക്ലാസ്സിലേ തന്നെ വേറെ 4 കുട്ടികളും ഉണ്ടായിരുന്നു.... 

ഡിഗ്രി ഫൈനലിൽ നിന്നും 15 കുട്ടികളും ഉണ്ടായിരുന്നു... 
അതിൽ അജുവും രോഹിയും നീലിമയും ഉണ്ട്... 
ഒരേ സമയം അജുവിന് സന്തോഷവും സങ്കടവും തോന്നി... 
ഒരു മാസം നീലിമയുടെ കൂടെ... 
പക്ഷെ നിവി കൂടെ ഇല്ലാത്തത് കൊണ്ട് വല്ലാത്ത ഒരു ശൂന്യത അവർക്ക് തോന്നി.... 

ഗൗതമും നിവി ഇല്ല എന്നറിഞ്ഞപ്പോൾ ആകെ നിരാശയിൽ ആയി.....


അപ്പോഴാണ് അവരുടെ ഗൈഡ് ടീച്ചേർസ് വന്നത്... 
രണ്ടു സാറും ഒരു ടീച്ചറും ആയിരുന്നു    

നിരഞ്ജൻ സാർ ആയിരുന്നു ഒന്ന്.....
മറ്റു രണ്ടു മുഖങ്ങൾ അവനിക്ക് അപരിചിതമായിരുന്നു.... 

അവനിയുടെ നോട്ടം കണ്ടു മനസിലായ ഗൗതം പറഞ്ഞു    
അത് കാശി സാറിന് പകരം വന്ന സാറാണ്.....
നിവേദ്... 
മറ്റേ ടീച്ചർ നിരഞ്ജൻ സാറിന്റെ വൈഫ് ആണ് ശ്വേത. 

നിവേദ് സാറിനെ കണ്ട അജുവിന്റെ മുഖം തിളങ്ങി.
അവൻ സാറിന്റെ അടുത്ത് പോയി അവന്റെ ആവശ്യം പറഞ്ഞു... 
അയാൾ ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു... 
അങ്ങനെ നിവേദ് സാർ ഇടപെട്ട് നിവിയെ ഈ ഗ്രൂപ്പിലേക്ക് ആക്കി.... 


നിവി ഗ്രൂപ്പിലേക്ക് വന്നപ്പോൾ ഗൗതമിനു സന്തോഷമായി.... 

അത് കണ്ടു അവനി പറഞ്ഞു 
ഡാ മോനെ ബംബർ അടിച്ചല്ലോ... 
നിന്റെ പെണ്ണും ഉണ്ടല്ലോ നമ്മുടെ കൂടെ... 
നിനക്ക് അടിച്ചു പൊളിക്കലോ.... 

അത് കേട്ടു അവൻ നിരാശയോടെ പറഞ്ഞു.... 
എന്ത് അടിച്ചു പൊളി.... 
അവളെ കാണാം.... 
അത്ര തന്നെ.... 


അത് എന്താഡാ... 
അവളുമായി സംസാരിക്കുന്നതിനു കുഴപ്പം....  അവനി സംശയ രൂപേണ ചോദിച്ചു... 


എനിക്ക് കുഴപ്പമില്ല... 
പക്ഷെ അവള് വരില്ല....
നമ്മുടെ ഗൈഡ് നിവേദ് സാർ എന്റെ അളിയൻ ആണ്.... 

എന്ത്..... -അവനി....


അത് നിവിയുടെ ബ്രദർ ആടാ.... 
ഞങ്ങളുടെ കാര്യം ഏതാണ്ട് സെറ്റ് ആയത് കൊണ്ട് അവൾക്കു ഏട്ടൻ ഉള്ളപ്പോൾ എന്നോട് മിണ്ടാൻ പേടിയാണ്.... 

...

അവനി അത് കേട്ടു പൊട്ടിചിരിച്ചു..... 

അവന്റെ കഴുത്തിലൂടെ കയ്യിട്ടു അവനോടു ചേർത്തു പിടിച്ചു പറഞ്ഞു..... 

പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ നമ്മൾ സൈക്കിൾ ചവിട്ടിയായാലും പത്തായത്തിൽ എത്തില്ലേ മോനെ..... 


അപ്പോഴാണ് നിരഞ്ജൻ സാർ സംസാരിച്ചു തുടങ്ങിയത്.... 

സ്റ്റുഡന്റസ് എല്ലാവരും ഉണ്ടല്ലോ അല്ലെ.... 
നമ്മുടെ ഐ വി ക്ക് ആകെ ഉള്ളത് 30 കുട്ടികൾ ആണ്.... 

4 മൾട്ടി നാഷണൽ കമ്പനി ആണ് ഇത്തവണ നമ്മൾ സെലക്ട്‌ ചെയ്തത്.... 


ഒന്ന് നവമി ഗ്രൂപ്സ് ആണ്.... ട്രിവാൻഡറത്ത് ഉള്ളത് തന്നെ.... 
അത് പ്രകാശൻ സാറിന്റെ ടീം എടുത്തു... 


രണ്ടാമത്തെത് 
ഗോൾഡ് വൈൽ ആണ്.... അതും ട്രിവാൻഡറം തന്നെ... 

അതാണ് നമ്മൾ തിരിഞ്ഞു എടുത്തത്.....


പിന്നെ ഗ്രീൻ ഗ്രോവ്....  കൊച്ചിയിൽ ഉള്ളതാണ്... 
 പിന്നെ പാലക്കാട്‌ ഉള്ള മാളികക്കൽ ഗ്രൂപ്സ്.   

.അവനി ആ രണ്ടു പേരുകൾ ഒന്ന് മനസ്സിൽ പറഞ്ഞു... 

അവരുമായി ബിസിനസ് പാർട്ണർ ആയിരുന്നു നവമി ഗ്രൂപ്പ്...

ഇപ്പോ അവരുമായി ബിസിനസ് ഉണ്ടോ ഇല്ലയോ ഒന്നും അവനു അറിയില്ല.  


ജില്ല മാറി ഉല്ലസിക്കാം എന്ന് കരുതിയ എല്ലാവർക്കും അതൊരു അടിയായി... 

അപ്പോഴേക്കും എല്ലാവരും പറഞ്ഞു ഇതു പറ്റില്ല സാറെ..   
ഞങ്ങൾക്ക് ട്രിവാൻഡ്രം വേണ്ട... 

ഒന്നുകിൽ ഞങ്ങൾക്ക് കൊച്ചി,  അല്ലെങ്കിൽ പാലക്കാട്‌... 


എന്റെ കുട്ടികളെ നിങ്ങൾ സ്ഥലം കാണാൻ വേണ്ടി അല്ല പോകുന്നത്... 
ബിസിനസ്‌ പഠിക്കാൻ ആണ്.... 
നിരഞ്ജൻ പറഞ്ഞു.... 


സാർ ഒന്നും പറയണ്ട.... 
ഞങ്ങളുടെ ഡിഗ്രിടെ ഐ വി യും ഞങ്ങൾ ചെയ്തത് ഗോൾഡൻ വൈലിലാണ്... 
ഞങ്ങൾക്ക് എന്താ എപ്പോഴും ഒരേ കമ്പനി    

ഷാൻ പറഞ്ഞു..... 

ഓക്കേ ഞാൻ സാറിനോട് ഒന്ന് സംസാരിച്ചു വരട്ടെ.... 

അതു പറഞ്ഞു നിരഞ്ജൻ സാർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.... 


എല്ലാവരും അവൻ വരുന്നത് വരെ ആകാംഷയിൽ ആയിരുന്നു.... 


പ്രിൻസിയെ കണ്ടു തിരിച്ചു വന്ന നിരഞ്ജൻ സാർ പറഞ്ഞു.... 
സോറി ഗയ്‌സ്.... 
ഗ്രീൻ ഗ്രോവ് നമുക്ക് അവർ വിട്ടു തരില്ല... 

സോ..... 
സോ..... 
എല്ലാവരും ആകാംഷയോടെ ഇരുന്നു... 


മാളികക്കൽ ഗ്രൂപ്പ്‌ നമുക്ക് വിട്ടു തന്നിട്ടുണ്ട്.... 


അപ്പൊ നാളെ നമുക്ക് പോകാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം ശരിയാക്കണം....  

മറ്റൊരു സന്തോഷവാർത്ത കൂടി 
ഐ വി കഴിഞ്ഞു വന്നാൽ നമ്മുടെ കോളേജിന്റെ ഭാഗമായി ഒരു മെഡിക്കൽ ക്യാമ്പ് എന്ന നിങ്ങളുടെ ആവശ്യം പ്രിൻസി അംഗീകരിച്ചിട്ടുണ്ട്...  

പക്ഷെ അതു നടത്തുന്നത് പ്രിൻസിയുടെ മകൻ ആണ്.... 
മഹേഷ്‌... 

അവര് എല്ലാവരും കൈ അടിച്ചു അതിനെ സ്വീകരിച്ചു..... 


അപ്പൊ ഗയ്‌സ് നാളെ പുലർച്ചെ അഞ്ചു മണിക്ക് എല്ലാവരും ഇവിടെ ഉണ്ടാക്കണം....  

ശരി എന്ന് പറഞ്ഞു അവർ അവിടെ നിന്നും പോയി... 


.....


കോളേജിൽ നിന്ന് അവനിയെയും കൂട്ടി ഗൗതം നേരെ പോയത് ഒരു ജെൻസ് പാർലറിൽ ആയിരുന്നു   .... 


എന്താഡാ ഇവിടെ..... 
അവനി ചോദിച്ചു.    

വല്ലാത്ത വിശപ്പ് എന്തെങ്കിലും കഴിക്കാം എന്ന് കരുതി    
അവനിയെ നോക്കി കൊണ്ട് അവൻ പറഞ്ഞു.... 

ഇവിടെയോ.... 
ഇതു ഫുഡ്‌ കോർണറോ റസ്റ്റ്‌റെന്റോ അല്ല... 
സ്പാ അല്ലെ.....  -അവനി...


ഇതൊക്കെ അറിഞ്ഞിട്ടാണോ നീ എന്നോട് ഈ പി എസ് സി ചോദ്യങ്ങൾ ചോദിക്കുന്നത്... 
വാടാ....  അവനെയും വലിച്ചു കൊണ്ട് ഗൗതം നടന്നു.... 


ഞാൻ ഇല്ല....  എന്നെ വിട്ടേ ഗൗതം.... 


ദേ.... ഒറ്റ വീക്ക് വെച്ചു തരും ഞാൻ.... 
കുറേ ആയി കണ്ടില്ല കേട്ടില്ല എന്ന് വെക്കുന്നു... 
ഇനിയും ഇങ്ങനെ തന്നെ നടക്കാൻ ആണെങ്കിൽ പിന്നെ നീ എന്നെ കൂട്ടണ്ട.... 
അവൻ ദേഷ്യത്തോടെ പറഞ്ഞു നിർത്തി. 

അതു കണ്ടു അവനി പറഞ്ഞു... 
ഇപ്പോ ഞാൻ എന്താണ് വേണ്ടത്.... 

ഒന്ന് മനുഷ്യകോലം ആവണം....... 

ഓക്കേ..... 
അതും പറഞ്ഞു അവൻ നടന്നു.... 
പിന്നാലെ ഗൗതമും... 

🧡🧡🧡🧡🧡🧡🧡🧡🧡🧡


അഞ്ചു മണിക്ക് മുന്നേ എല്ലാവരും കോളേജിലേക്ക് എത്തിച്ചേർന്നിരുന്നു...


അവനിയുടെ ഇന്നലത്തെ രൂപത്തിൽ നിന്നുമുള്ള ഈ മാറ്റം എല്ലാവരെയും അത്ഭുതപെടുത്തി.... 

എല്ലാവരും വന്ന ശേഷം അവർ യാത്ര തിരിച്ചു..... 
......

നീണ്ട 10, 12 മണിക്കൂർ യാത്രക്ക് ഒടുവിൽ അവർ പാലക്കാട്‌ എത്തി..... 


സാർ നമ്മുടെ താമസം ഓക്കെ..... 
ഗൗതം നിരഞ്ജൻ സാറിനോട് ചോദിച്ചു.... 

അവരുടെ വീട്ടിൽ എല്ലാം ശരിയാക്കിട്ടുണ്ട് എന്നാണ് പറഞ്ഞത്.... 


ഗൗതം തലയാട്ടി..... 

വണ്ടി നിന്നത് വലിയ ഒരു കൊട്ടാരസദൃശ്യമായ വീടിന് മുന്നിൽ ആണ്.... 

ഓരോരുത്തരോടും ഇറങ്ങാൻ പറഞ്ഞു..... 


വാഹ്.... 
എന്ത് വലിയ വീടാണ്.... 
ഓരോരുത്തരും അതു കണ്ടു അതിശയപെട്ടു.... 


വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ ആണ് അവർക്ക് താമസം ഒരുക്കിയത്. 


അവർ വന്നത് അറിഞ്ഞു ഗിരിയും നന്ദനും അകത്തു നിന്ന് ഇറങ്ങി വന്നു അവരെ സ്വീകരിച്ചു.... 

വരൂ..... 


അവിടെയാണ് നിങ്ങൾക്ക് താമസിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്... 
തൊട്ടടുത്തുള്ള കെട്ടിടം ചൂണ്ടി ഗിരി പറഞ്ഞു.... 


അയാൾ അവരെ നോക്കി പറഞ്ഞു... 


ഇതു എന്റെ ചെറിയ മകൻ....  നന്ദൻ.... 

ഞങ്ങളുടെ കമ്പനിയുടെ കാര്യങ്ങൾ പറഞ്ഞു തരാൻ ഇവൻ നിങ്ങളുടെ കൂടെ ഉണ്ടാകും.... 


ഓക്കേ എല്ലാവരും ഫ്രഷ് ആയിക്കോളു...
എന്ന് പറഞ്ഞു അവരോടു അകത്തു കയറാൻ പറഞ്ഞു... 

ഡി നീനെ....  എന്ത് വലിയ വീടാണ് ഇതു... 
ഇതിൽ ജനിക്കാൻ ഓക്കേ ഒരു ഭാഗ്യം വേണം.... 
ദിയ നീനയോട് പറഞ്ഞു.... 

ആ വീട്ടിൽ മുകളിലും താഴെയും ആയി 20 തോളം മുറികൾ ഉണ്ടായിരുന്നു... 
നിരഞ്ജൻ സാറും ശ്വേത ടീച്ചറും ഒരു റൂം എടുത്തു... 
ബാക്കി 19 റൂമിലായി അവർ എല്ലാവരും താമസിച്ചു. 
അവനിയും ഗൗതമും ഒരു റൂം എടുത്തു.... 

ഫ്രഷ് ആയി എല്ലാവരും പുറത്ത് ഇറങ്ങി.... 


ഡി നിവി ഈ വീട് കാണാൻ തന്നെ രണ്ടു ദിവസം വേണമല്ലോ....  

ശരിയാ ഡാ രോഹി....

എന്ത് വലിയ വീടാണ്..... 

ആരും ഇത്ര വലിയ വീട്ടിലേക്കാണ് വരുന്നത് എന്ന് കരുതിയില്ല.... 


അവർ എല്ലാവരും അവിടെ ഒത്തുക്കൂടി.... 
അവനിയെ കാണാതെ ഗൗതം അവനെ തിരിഞ്ഞു മുകളിലേക്ക് പോയി... 

മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൻ.... 


അവനി നീ എന്താടാ ഇവിടെ നിൽക്കുന്നത്.... 

ഹേയ് ഒന്നുമില്ലടാ.... 
നല്ല ഭംഗി ഉണ്ടല്ലേ ഇവിടെ ഓക്കേ കാണാൻ....  
അവൻ ദൂരെയുള്ള പാടം ചൂണ്ടി പറഞ്ഞു... 
വല്ലാത്ത ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്... 


ശരിയാടാ....  അവൻ പറഞ്ഞത് ഗൗതമും ശരി വെച്ചു.... 

ഗൗതം.....  അവനി അവനെ വിളിച്ചു..... 


എന്താഡാ..... 

ഡാ എനിക്ക് പ്രിയപ്പെട്ടത് എന്തോ ഇവിടെ ഉള്ളപോലെ..... 


ഓഹ് തുടങ്ങി അവൻ....  
നീ ഇങ്ങു വന്നേ..... 


അവനെയും കൂട്ടി ഗൗതം താഴേക്ക് ചെന്നു.... 

എല്ലാവരും മുറ്റത്തു ഇറങ്ങി നിൽക്കുകയായിരുന്നു.... 

അവിടെ രണ്ടുപേര് അവർക്ക് ചായ നല്കുന്നുണ്ടായിരുന്നു... 


അപ്പോഴാണ് മുറ്റത്തു ഒരു കാർ വന്നുനിന്നത്.... 

അതിൽ നിന്നും നവീൻ ഇറങ്ങി..... 

അവനെ കണ്ടു മുറ്റത്തു നിന്ന നന്ദൻ പറഞ്ഞു.... 

ഇതു എന്റെ ഏട്ടൻ ആണ്... നവീൻ..... 

അവൻ അവരെ നോക്കി ചിരിച്ചു....  തിരിഞ്ഞു നോക്കിയ അവൻ കണ്ടത് മുറ്റത്തേക്കു ഇറങ്ങി വരുന്ന അവനിയെ ആണ്... 


അവനി....... 


അവൻ അവനിയെ പോയി കെട്ടിപിടിച്ചു..... 


നവി ഏട്ടാ..... 


എത്ര കാലമായഡാ നിന്നെ കണ്ടിട്ട്..... 

സുഖാണോ..... 


... ഓഹ് സുഖം..... 
... 

പുറത്തേക്കു വന്ന ഗിരി ആ കാഴ്ച കണ്ടു ചോദിച്ചു... 

നവി നിനക്ക് അറിയുമോ ഇവരെ.... 

ആഹാ അച്ഛാ....  ഇതു ദാസങ്കിളിന്റെ മകൻ ആണ് അവനീത്‌.... 


അവനീതോ....മറ്റേ.......  ചിരിച്ചു കൊണ്ട് ചോദ്യഭാവത്തിൽ നന്ദു ചോദിച്ചു....  


അതേടാ.....  നവി പറഞ്ഞു... 


നന്ദു അവനിയെ കെട്ടിപിടിച്ചു... 
കാര്യം മനസിലായില്ലെങ്കിലും അവനിയും തിരികെ കെട്ടിപിടിച്ചു.... 

അച്ഛാ നമ്മുടെ സ്പെഷ്യൽ ഗസ്റ്റ്‌ ആണുട്ടോ....  അവനെ ചേർത്തു പിടിച്ചു നവി പറഞ്ഞു... 

ഇത് എന്റെ അനിയൻ ആണ് ട്ടോ നന്ദു.... 


നിങ്ങൾ മാത്രമേ ഉള്ളോ ഇവിടെ ... 
നിരഞ്ജൻ സാർ ചോദിച്ചു... 

അല്ല.... 
അമ്മിണി ചേച്ചി അവരെ വിളിക്കു... 
നവി പറഞ്ഞു... 

അകത്തു നിന്നും ഇറങ്ങി വരുന്നവരെ ഗിരി പരിചയപ്പെടുത്തി... 

ഇതു എന്റെ അമ്മ.... 
ദേവകി.... 


അവരെ കണ്ട എല്ലാവരും അവർക്ക് നേരെ കൈ കൂപ്പി..... 

ദേവകിയമ്മ വളരെ മനോഹരമായി ചിരിച്ചു കൊണ്ട് അവരോടു നമസ്കാരം പറഞ്ഞു... 

അവരുടെ അടുത്ത് നിൽക്കുന്ന ആളെ ചൂണ്ടി പറഞ്ഞു ഇതു എന്റെ ഭാര്യ സന്ധ്യ.... 
അഡ്വക്കേറ്റ് ആണ് 
ഇതു ഞങ്ങളുടെ മക്കൾ നവിയും നന്ദനും... 

എന്റെ അനിയൻ അകത്തുണ്ട്... 
അവൻ കുളിക്കുകയാണ്... 

മുറ്റത്തേക്കു അപ്പോഴാണ് മറ്റൊരു കാർ വന്നു നിന്നത്.... 

co-ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയത് ഒരു ചെറുപ്പക്കാരൻ ആയിരുന്നു... 
പിറകിൽ നിന്ന് മധ്യവയസായ രണ്ടു സ്ത്രീകളും ഇറങ്ങി... 

അവരെ കണ്ടു ഗിരി പറഞ്ഞു....  
ഇതു എൻറെ സഹോദരി ഗായത്രി.... 

മറ്റേ ആളെ ചൂണ്ടി പറഞ്ഞു 
ഇതു എന്റെ അനിയന്റെ വൈഫ് ഉഷ....  


ആ ചെറുപ്പക്കാരനെ ചൂണ്ടി പറഞ്ഞു ഇതു വിശാഖ്... 


മൂന്നുപേരും ഡോക്ടർ ആണ്...  ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ.... 

അപ്പോഴേക്കും ഗോപൻ കുളിച്ചു റെഡിയായി ഉമ്മറത്തു എത്തി.... 


ആഹാ ഇത് എന്റെ അനിയൻ ഗോപൻ കുമാർ... 


എല്ലാവരും അയാളെ അത്ഭുതം കൊണ്ട് നോക്കി... 
.ദി ഗ്രേറ്റ്‌ ബിസിനസ് മാൻ.... 

അത്രയും സിംപിൾ ആയിട്ട്.... 

ഇതാണോ ഗ്രേറ്റ്‌ ബിസിനസ് മാൻ ഗോപൻ സാർ....  ആഷി ചോദിച്ചു.... 


അതെന്താ എന്നെ കണ്ടാൽ അങ്ങനെ തോന്നില്ലേ....  തമാശ രൂപേണ ഗോപൻ പറഞ്ഞു... 


അതല്ല...  ഇത്രയും കൂൾ ആയിട്ട്....  ടെൻഷൻ ഫ്രീ ആയി നടക്കാൻ സാറിന് എങ്ങനെ കഴിയുന്നു... 
തന്റെ സംശയം മറച്ചു വെക്കാതെ ആഷി ചോദിച്ചു... 


..അതിനു ഒരു കാരണമേ ഉള്ളു...  എന്റെ ഫാമിലി... 
പിന്നെ ടെൻഷൻ ഫുൾ ദേ ഇവന്റെ തലയിൽ ആണ് എന്ന് പറഞ്ഞു നവിയെ ചൂണ്ടി കാണിച്ചു.... 

അപ്പോഴാണ് നാവിടുത്തു ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അവനിയെ അയാൾ കണ്ടത്... 

അവനി.... അയാൾ സംശയം കൊണ്ട് നോക്കി... 


നോക്കണ്ട ചെറിയച്ഛ...  ഇതു അവൻ തന്നെ.... 

ആഹാ കണ്ടിട്ട് കുറേ ആയല്ലോടോ തന്നെ 
എന്ന് പറഞ്ഞു അയാൾ അവനെ പുണർന്നു.... 


ഇതാണ് ട്ടോ നമ്മുടെ അവനി....
അവന്റെ വീട്ടുകാരോട് ഗോപൻ പറഞ്ഞു... 

വിച്ചു സംശയം കൊണ്ട് നന്ദനെ നോക്കി.. 

അതെ വിച്ചു ഏട്ടാ....  നന്ദു പറഞ്ഞു... 

ഹായ് ഞാൻ വിശാഖ്....  വിച്ചു അവനിക്ക് കൈ കൊടുത്തു കൊണ്ട് പുണർന്നു.... 

എങ്കിൽ നിങ്ങൾ ഇവിടെ ഓക്കേ കണ്ടോളു.. മതി ഒന്ന് ഫ്രഷ് ആവട്ടെ എന്ന് പറഞ്ഞു വിച്ചു അകത്തേക്കു കയറി...  ഒപ്പം ഗായത്രിയും ഉഷയും............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story