പ്രണയതീരം ❣️ ഭാഗം 35

pranaya theeram

രചന: ദേവ ശ്രീ

രാത്രിയിലെ ഭക്ഷണം കഴിച്ചു എല്ലാവരും ഹാളിൽ കൂടി ഇരിക്കുകയായിരുന്നു... 


ഓഹ് ഇപ്പോ കിച്ചു ഏട്ടനും കാർത്തിയും അമ്മാളുവും ഇവിടെ വേണമായിരുന്നു..   

എങ്കിലും ചെറിയച്ഛന്റെയും നവിഏട്ടന്റെയും സെലെക്ഷൻ കൊള്ളാം..... 

നന്ദു അവനിയെ കണ്ട ത്രില്ലിൽ പറഞ്ഞു....... 


എനിക്കും ഇഷ്ട്ടമായി ആ കുട്ടിയെ.... 
ദേവകിയമ്മ പറഞ്ഞു... 

ദേ എല്ലാവരോടും കൂടി ഞാൻ ഒരു കാര്യം പറയാം... 
ഈ വിഷയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം... 
ആ പയ്യന് നമ്മളുടെ മനസ്സിൽ ഉള്ളതൊന്നും അറിയില്ല... 
ഇനി അവനു വേറെ ഇഷ്ട്ടങ്ങൾ ഉണ്ടെങ്കിലോ.... 
അങ്ങനെ ഒന്നുമില്ലെങ്കിൽ നമുക്ക് വഴിയേ നോക്കാം... 

ഗിരി എല്ലാവരോടും ആയി പറഞ്ഞു.... 


അതു ശരിവെച്ചു പിന്നെ ആരും അതെ പറ്റി സംസാരിച്ചില്ല.... 

ഉറക്കം വരാതെ അവനി മുറ്റത്തേക്ക് ഇറങ്ങി.... 

അവിടെ മാവിന്റെ ചുവട്ടിൽ കെട്ടിയ മതിലിൽ പോയി ഇരുന്നു.... 

ഓർമ്മകൾക്ക് വല്ലാത്ത വേദനയാണ് പെണ്ണെ.... 
നീ അറിയുന്നുണ്ടോ..... എന്റെ ഉള്ളിൽ ഒരാൾക്കും നികത്താൻ കഴിയാത്ത ഒരു ശൂന്യതയുണ്ടെങ്കിൽ അതു നീയാണ്.... നീ മാത്രമാണ് പെണ്ണെ.... 
അവൻ നെഞ്ചിൽ കൈ വെച്ചു..... 


തണുത്ത കാറ്റേറ്റ് പതിയെ അവൻ അവിടെ കിടന്നു..... 

ഫോൺ എടുത്തു ഹെഡ് സെറ്റ് ചെവിയിൽ വെച്ച് ഉത്ര പാടിയ പാട്ട് അവൻ പ്ലേ ചെയ്തു.... 

"എത്താത്ത ഉയരത്തിൽ നിലവയ്യ് വെയ്ത്തവൻ യാര്........

കൂടെ എല്ലാവരും ഉണ്ടായിട്ടും നീ ഇല്ലാത്തതിന്റെ വേദന ഞാൻ നന്നായി അനുഭവിക്കുന്നുണ്ട്... 

ഇവിടെയാണ് നീ.... 
അറിയുന്നുണ്ടോ പെണ്ണെ.... 
നിന്റെ ഓർമകളാൽ എന്റെ ഹൃദയം സ്വയം കുത്തി രക്തം ചീന്തി....  എരിഞ്ഞു മരിക്കുന്നത്... 

എങ്ങനെയല്ലേ..... 

നിന്റെ ഓർമകളിൽ പോലും ചിലപ്പോൾ ഞാൻ ഉണ്ടാകില്ല ...   


കഴിയുമോ നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ.... 
എന്നെ മറന്നു കൊണ്ട് ഒന്നു ശ്വസിക്കാൻ..... 


പ്രണയത്തിന്റെ പ്രവചനം എനിക്ക് നീയാണ്... 
കാരണം നിന്നിലൂടെയാണ് ഞാൻ പ്രണയത്തെ അറിഞ്ഞു തുടങ്ങിയത്.... 
ഒരാളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നെനിക്ക് കാണിച്ചുതന്നതും നീയാണ്... 
ആ എന്റെ പ്രണയം അവസാനിക്കുന്നതും നിന്നിൽ ആണ്.... 
ഓർമ്മകളുടെ ചില്ല് പാത്രം തകർന്നപ്പോഴും കൂട്ടിനു നീയേ ഉണ്ടായിരുന്നള്ളൂ..... 


അവനിയെ തിരിഞ്ഞു വന്ന ഗൗതം കണ്ടത് മാവിൻ ചുവട്ടിൽ കിടക്കുന്ന അവനെയാണ്.... 

അവന്റെ അരികിലേക്കു ഗൗതം നടന്നു.... 
അവനി........
അവൻ വിളിച്ചു..... 


പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല... 
അവൻ അവനിയുടെ തോളിൽ കൈ വെച്ചു...

അവനി കണ്ണുകൾ തുറന്നു അവനെ നോക്കി... പിന്നെ എഴുന്നേറ്റു ഇരുന്നു.... 
അവന്റെ കണ്ണെല്ലാം ചുവന്നിരുന്നു.... 

അതു കണ്ടു ഗൗതം പറഞ്ഞു.... 

എന്താഡാ....  എന്തിനാ നീ ഇങ്ങനെ തനിയെ വന്നിരിക്കുന്നത്.... 
ഇനിയും പഴയപോലെ ഞങ്ങളെ വിഷമിപ്പിക്കാൻ ആണോ.... 
നീ വന്നേ....  അവിടെ എല്ലാവരും നല്ല രസമാണ്... 

അവൻ അവനിയെയും കൂട്ടി നടന്നു...... 

ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി...... 


അവർ അവിടെ വന്നിട്ട് ഒരാഴ്ച്ച കഴിഞ്ഞു.... 

അവനി പഴയപോലെ ബിസിനസ് കാര്യങ്ങളിൽ ആക്റ്റീവ് ആയി.... 

ഇവിടെ നിന്ന് കൊണ്ട് തന്നെ അവന്റെ ബിസിനസ് അവൻ നോക്കാൻ തുടങ്ങി.... 


ഇഷാനിയും ശ്രുതിയും എല്ലാവരും ആയി കൂട്ടായി..... 

ഒരു ദിവസം വൈകുന്നേരം കമ്പനിയിൽ നിന്നും വന്നു എല്ലാവരും മുറ്റത്തു ഇരിക്കുകയായിരുന്നു.... 

അപ്പോഴാണ് ഒരു പോലീസ് വാൻ മാളികക്കൽ തറവാടിന്റെ മുറ്റത്തേക്കു കയറി വന്നത്.... 


അതിന്റെ കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അവിടെ ഉണ്ടായിരുന്ന ചില മുഖങ്ങളിൽ അതിശയം നിറഞ്ഞു.... 


അതെ....  ആ മുഖം തന്നെ....  മൂന്നു വർഷം മുൻപ് തങ്ങളുടെ കോളേജിൽ ഉത്രയുമായി ചേർന്നു നിൽക്കുന്ന ആ ഫോട്ടോയിലെ ചെറുപ്പക്കാരൻ.... 

ശ്രുതിയുടെ തല താഴ്ന്നു.... 

അതു കണ്ടു നിരഞ്ജൻ സാർ പറഞ്ഞു..
കഴിഞ്ഞതൊക്കെ കഴിഞ്ഞു... 
ആരും ഇനി അതൊന്നും കുത്തി പൊക്കണ്ട.... 

.എല്ലാവരും ശരി എന്നർത്ഥത്തിൽ തലയാട്ടി.....

അയാൾ മുറ്റത്തു നിൽക്കുന്ന ആളുകളെ നോക്കി ഒന്ന് ചിരിച്ചു..... 
..

അവർ തിരിച്ചും..... 

....


ഓഹ് എന്താണാവോ എഴുന്നള്ളത്തിന്റെ ഉദ്ദേശം.... 

അവിടേക്ക് വന്ന ഗോപൻ ചോദിച്ചു..... 

ഹേയ് ഡാഡ്..... 
വാട്ട്‌ എ റോങ്ങ്‌ ക്യുസ്റ്റിൻസ്..... 
ഇതു എന്റെ കൂടി വീടല്ലേ..... 
.

ആഹാ അതൊക്കെ ഓർമയുണ്ടോ... 
രണ്ടാഴ്ച എന്ന് പറഞ്ഞിട്ടു 6 മാസം കഴിഞ്ഞാണോ ഡാ കയറി വരുന്നത്.... 
ദേവകിയമ്മ ചോദിച്ചു... 


ഓഹ് എന്റെ അച്ചമ്മേ.... 
വിചാരിച്ചപോലെ ഒന്നും പറ്റിയില്ല.... 
കേസിന്റെ കാര്യം എല്ലാം നീണ്ടു പോയി അതാണ്.... 


മ്മം....  ചെല്ല്....  കുളിച്ചു വൃത്തിയായി വന്നു എന്തെങ്കിലും കഴിക്കു.... 

.ഉത്തരവ് പോലെ മഹാറാണി.... 
അവൻ അവർക്ക് മുന്നിൽ കുനിഞ്ഞു... 

ഈ ചെക്കന്റെ ഒരു കാര്യം..... 
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.... 


അവിടെ ഉള്ള സംസാരത്തിൽ നിന്നും അവർക്ക് മനസിലായി അതു ഗോപൻ സാറിന്റെ മകൻ കാർത്തി ആണ് എന്ന്.... 


രാത്രി നന്ദുവും കാർത്തിയും കൂടി മുറ്റത്തു കൂടി ഓടുന്നത് കണ്ടാണ് വിച്ചുവും നവിയും ഇറങ്ങി വന്നത്.... 


എന്താടാ.... 
എന്തിനാ ഇങ്ങനെ ഓടുന്നത്.... 
വിച്ചു ചോദിച്ചു.... 

ഓഹ് അതോ.... 
അത് ഏട്ടാ ഞങ്ങൾ മാരത്തോൺ ഓടാൻ ഉള്ള പ്രാക്ടീസ് ആണ്... -കാർത്തി 

ഹേയ് ഇത് അതൊന്നുമല്ല വിച്ചു ഏട്ടാ....  കള്ളത്തരം ഞാൻ കയ്യോടെ പൊക്കി അതാ.... -നന്ദു 


എന്ത് കള്ളത്തരം -നവി 


ഏട്ടാ ഇവിടെ ചിലർക്കു ചില പുതിയ ശീലങ്ങൾ....  നന്ദു ഓടുന്നതിന് ഇടയിൽ പറഞ്ഞു.... 


എന്ത് ശീലം... -വിച്ചു... 


നന്ദു...  വേണ്ടാട്ടോ...... -കാർത്തി 

എന്ത് വേണ്ട എന്ന്... നമുക്കിടയിൽ ഇതുവരെയും ഒരു രഹസ്യവും ഉണ്ടായിട്ടില്ല...  ഇതും അങ്ങനെ തന്നെ...  നന്ദു കയ്യിൽ ഇരുന്ന സിഗരറ്റ് പാക്കറ്റ് ഉയർത്തി കാണിച്ചു പറഞ്ഞു.... 


കാർത്തി.......  നവിയുടെ ശബ്ദം അവിടെ ഉയർന്നു.... 
എന്താടാ ഇത്.... 


കാർത്തി ഒരു കുറ്റവാളിയെ പോലെ തല കുമ്പിട്ടു നിന്നു.

അവൻ വേഗം നേവിയെയും വിച്ചുവിനെയും കെട്ടിപിടിച്ചു പറഞ്ഞു....  സോറി ഏട്ടാ....  ഇനി ഒരിക്കലും ഇതു ആവർത്തിക്കില്ല.... ജോലീടെ സ്‌ട്രെസ് കാരണം തുടങ്ങിയതാണ്... 
സോറി..... 


നവി ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തലോടി പറഞ്ഞു.... 
നിനക്ക് ഓർമയുണ്ടോ പ്ലസ് ടു വിനു പഠിക്കുന്ന സമയത്ത് അമ്മാളു ഇതു വലിച്ചതിനു അവൾക്കു നമ്മുടെ കയ്യിൽ നിന്നും കണക്കിന് കിട്ടിയത്..... 

ഇതും കൂടി ആ കാന്താരി അറിഞ്ഞാൽ പിന്നെ അവൾ സ്ഥിരമായി സ്‌മോക്കിങ് തുടങ്ങും.... 

ഇല്ല ഏട്ടാ....  ഇനി ആവർത്തിക്കില്ല....  കാർത്തി അവർക്ക് ഉറപ്പ് നൽകി നന്ദുവിന്റെ തലയിൽ കൈ കൊണ്ട് ഒന്ന് കൊട്ടി.... 

താഴത്തെ ബഹളം കേട്ട് അവിടെക്ക് വന്നതായിരുന്നു അജുവും അവനിയും ഗൗതമും ഷാനും എബിയും.... 


അവരെ കണ്ട നന്ദു അവിടേക്ക് വിളിച്ചു... 


കാർത്തി ഡാ ഇതാണ് അവനി....
നന്ദു കാർത്തിയോട് പറഞ്ഞു.... 

കാർത്തിയ്ക്ക് പെട്ടെന്ന് കാര്യം മനസിലാവാതെ നന്ദുവിനെ നോക്കി..   

.ആഹാ ഡാ മറ്റേ അവനീത്‌.....  നന്ദു പറഞ്ഞു.... 

..അതു കണ്ടു അവനി പറഞ്ഞു.... 
ഇവിടെ എനിക്ക് ആകെ അറിയുക ഗോപൻ അങ്കിളിനെയും നവി ഏട്ടനേയും ആണ്... 

പക്ഷെ എല്ലാവർക്കും എന്നെ അറിയാം.... 


എല്ലാവരുടെയും മട്ടും ഭാവവും...  സോമേതിങ് ഫിഷി.... 

അത് കേട്ടു നവി ചിരിച്ചു കൊണ്ട് പറഞ്ഞു.... 
ഒന്നുമില്ലടോ.... 
ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു.... 
തന്നെ ഞങ്ങളുടെ അളിയൻ ആയി കൊണ്ട് വരാൻ..... അതു ഇവിടെ എല്ലാവരും ചർച്ച ചെയ്തതാണ്.... 
ഇപ്പോ തന്നെ നേരിട്ട് കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ട്ടമായി.... 


അവനി എന്തോ പറയുന്നതിന് മുൻപ് വിച്ചു പറഞ്ഞു 

താൻ ഇപ്പോ ഒന്നും പറയണ്ട..... 
സമയം ഉണ്ടല്ലോ ആലോചിച്ചിട്ടുമതി.... 

...

അജു അവന്റെ ക്യൂരിയോസിറ്റി കാരണം ചോദിച്ചു...... 

അല്ല ആർക്കു വേണ്ടിയാ അവനി ഏട്ടനെ ചോദിച്ചേ..... നിങ്ങൾ 4 പേരല്ലേ ഉള്ളു...  നാലും ആണുങ്ങൾ അല്ലെ.... 


ഞങ്ങൾ നാലു പേരല്ല....  ആറു പേരാണ്.... -നന്ദു 


ആറുപേരോ....  അപ്പൊ രണ്ടു പേര് എവിടെ? -ഷാൻ 


ഞങ്ങൾ അഞ്ചു ആണും ഒരു പെണ്ണും ആണ്... 
ഞങ്ങളിൽ ഒരാൾ ഞങ്ങളുടെ കിച്ചു ഏട്ടൻ.... 
ഏട്ടൻ നിങ്ങൾ വരുന്നതിന്റെ അന്ന് ഉച്ചക്ക് ഡൽഹിയിലേക്ക് പോയി....  
ഒരു ഫ്രോന്റിന്റെ കല്യാണത്തിന്.... 
രണ്ടു ദിവസത്തിനുള്ളിൽ മടങ്ങി വരും.... 


പിന്നെ ഉള്ളത് ഞങ്ങടെ അമ്മാളു..... 
എം ബി ബി എസ് നു പഠിക്കുന്നു...  ബാംഗ്ലൂരിൽ ആണ്.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story