പ്രണയതീരം ❣️ ഭാഗം 36

pranaya theeram

രചന: ദേവ ശ്രീ

പിന്നെ ഉള്ളത് ഞങ്ങളുടെ അമ്മാളു.... 
എം ബി ബി എസിന് ബാംഗ്ലൂരിൽ പഠിക്കുന്നു.... 
അവളാണ് ഞങ്ങളുടെ രാജകുമാരി.... 

വിച്ചു പറഞ്ഞു..... 

പിന്നെ അവർ വാ തോരാതെ അമ്മാളുവിനെ  സംസാരിച്ചു കൊണ്ടിരിന്നു.... 


അവരുടെ ആ സംസാരത്തിൽ നിന്ന് തന്നെ മനസിലായി അമ്മാളു അവർക്കെല്ലാം അത്രയും പ്രിയപ്പെട്ടതാണ് എന്ന്... 


അവർ അമ്മാളുവിനെ കുറിച്ച് പറയുമ്പോൾ അവനിയുടെ ഉള്ളിൽ തെളിഞ്ഞു നിന്നത് ഉത്രയായിരുന്നു.....

അവളുടെ കുസൃതികളും കുറുമ്പുമായിരുന്നു.... 

അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി മൊട്ടിട്ടു.... 


അതു കാണെ വിച്ചുവും നന്ദുവും നവിയും കാർത്തിയു പരസ്പരം നോക്കി പുഞ്ചിരിച്ചു.... 

💙💙💙💙💙💙💙💙💙💙


ആദി ഡാ എക്സാം കഴിഞ്ഞില്ലേ.... 
ടു വീക്ക്‌ ഹോളിഡേ ആണ് ഇനി.... 
എന്താ പ്ലാൻ.... -എൽബി ചോദിച്ചു.... 


വീട്ടിൽ പോവണം എന്ന് കരുതിയിരുന്നു.... 
അപ്പോഴല്ലേ ടു വീക്ക്‌ മെഡിക്കൽ ക്യാമ്പ് വന്നത്.... 
എന്റെ വീടിന്റെ അടുത്താണ് കോളേജ്.... 
അപ്പൊ ഇനി ക്യാമ്പിനെ നാട്ടിലേക്ക് പോകുന്നുള്ളൂ..   -ആദി 


എടി ഉത്ര നീ എന്താ ക്യാമ്പിന് ഇല്ല എന്ന് പറഞ്ഞത്..   
തേർഡ് ഇയർ പഠിക്കുമ്പോൾ തന്നെ ക്യാമ്പ് സർട്ടിഫിക്കറ്റ് കിട്ടുക എന്നൊക്കെ വെച്ചാൽ കാരൃറിൽ വലിയ നേട്ടമല്ലേ....  -ഇസ 

ഹേയ് എനിക്ക് താല്പര്യമില്ല.... 
ഒരു ഒഴുക്കൻ മട്ടിൽ ഉത്ര പറഞ്ഞു... 
നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു ഉത്രയുണ്ട്. 
അവളുടെ പാസ്ററ് ഉണ്ട്....  അവളുടെ പ്രണയമുണ്ട്.... 
പ്രാണൻ ഉണ്ട്.... 
അവനി ഏട്ടൻ..... 
എന്നെ വെറുക്കുന്നുണ്ടോ..... 
മറക്കാൻ സാധിക്കുമോ...  

എവിടെ..... 
എന്നെ എപ്പോഴും സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും എന്നെ ഈ രണ്ടു വർഷങ്ങൾക്കുള്ളിൽ തിരിഞ്ഞു കണ്ടു പിടിച്ചേനെ...
അതിനുള്ള കഴിവ് അവനി ഏട്ടന് ഉണ്ട്.... 
ഒരിക്കൽ പോലും എന്നെ തെരഞ്ഞു വന്നിട്ടില്ല.... 
ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും എന്നെ തിരിഞ്ഞു അവനി ഏട്ടൻ വന്നു എന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന എനിക്ക് നിരാശയായിരുന്നു ഫലം.....
ആ ഞാൻ ഇനി അവനി ഏട്ടന്റെ മുന്നിലേക്ക് ഇല്ല.... 
ഒരുപാട് രാത്രി കരഞ്ഞിട്ടുണ്ട്...  ഇനി വയ്യാ..
എന്നെ വേണ്ടാത്തവർക്ക് വേണ്ടി ഞാൻ എന്തിനു കരയണം....  

എടി ഉത്രെ....  എന്നുള്ള എൽബിയുടെ വിളിയിൽ ആണ് അവൾ ഓർമകളിൽ നിന്ന് ഉണർന്നത്... 

എന്താ ഇച്ചായാ....... 

നീ ഇല്ലാതെ ഞങ്ങൾ ആരും പോകില്ല... -തനു 

.ഹലോ ഗയ്‌സ്..... 
അവിടേക്ക് ഒരു ചെറുപ്പകാരൻ കടന്നു വന്നു... 

ഹായ്....  എന്താ മഹി ഏട്ടാ..... -ആദി 


ടു വീക്ക്‌ കഴിഞ്ഞാൽ മെഡിക്കൽ ക്യാമ്പ് ആണ്... 
അറിയാലോ..  10 പേരാണ്... 
10 മലയാളികൾ വേണം.... 
ഫൈനലിൽ നിന്നും അഞ്ചുപേരും പിന്നെ നിങ്ങൾ അഞ്ചു പേരും..... രണ്ടു ഡോക്ടർസ് ഉണ്ടാകും..  
... അയാൾ അവരെ നോക്കി പറഞ്ഞു.... 


അയ്യോ മഹി ഏട്ടാ...  ഞാൻ ഇല്ല...  എന്നെ ഒഴിവാക്കണം...... -ഉത്ര... 


അതു പറഞ്ഞാൽ പറ്റില്ല....  നിങ്ങൾ അഞ്ചുപേരും ഉണ്ട്.... ഞാൻ പേര് കൊടുത്തു...  നോ എക്സ്ക്യൂസ്‌... 
മഹേഷ്‌ പറഞ്ഞു... 


വല്ലാത്ത കഷ്ടം ഉണ്ട്ട്ടോ.... 
എനിക്ക് താല്പര്യമില്ലാത്ത ഒന്നിന് എന്തിനാ എന്നെ നിർബന്ധിക്കുന്നത്.... ഉത്ര...


അത് എന്താ എന്ന് നിനക്കറിയില്ലെങ്കിലും ഞങ്ങൾക്കറിയാം....  ആദി അവളോട് പറഞ്ഞു... 

അത് കേട്ട് അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..   എനിക്കും അറിയാം.. 


മഹേഷ്‌ അവരുടെ കൂട്ടത്തിലേക്കു നോക്കി.... കണ്ണുകൾ കൊണ്ട് അവളോട് വരാൻ ആംഗ്യം കാണിച്ചു അവൻ നടന്നു..... 


അവന്റെ പിറകെ ഒരു ചിരിയലെ അവളും നടന്നു.... 

അത് കണ്ടു എൽബി പറഞ്ഞു.... 
ഹാ നടക്കട്ടെ...  നടക്കട്ടെ..... 
അങ്ങനെ വേണം കാമുകിമാരായാൽ
വിളിക്കുമ്പോഴേക്കും കൂടെ ചെല്ലണം... 

നീ എന്തിനാഡാ വിഷമിക്കുന്നത്....  നിന്റെ കാമുകി നിന്റെ കൂടെ തന്നെ ഉണ്ടല്ലോ എപ്പോഴും..... -ആദി.... 

ഓഹ് ഒന്ന് ഒറ്റക്ക് സംസാരിക്കാൻ വിളിച്ചാൽ എന്തൊരു ജാടയാണപ്പ.... 
എൽബി ഇസയെ നോക്കി പറഞ്ഞു... 

അത്രയും നേരം മിണ്ടാതെ ഇരുന്ന ഇസ പറഞ്ഞു.... 
ഓഹ് വിളിക്കുന്നത് കേട്ടാൽ തോന്നുന്നു ഭാവി പ്ലാൻ ചെയ്യാൻ ആണെന്ന്.... 
വിളിക്കുന്നത് ഉമ്മിക്കാൻ അല്ലെ... 
ഒറ്റക്ക് കിട്ടിയാൽ അപ്പൊ ഉമ്മ വെക്കണം.... 
താൻ ആരാ ഉമ്മച്ചനോ...... 
നീ അന്ന് ഉമ്മ വെച്ചത് ഞാൻ എല്ലാവരോടും ഉറുമ്പ് കടിച്ചതാണ് എന്നാ പറഞ്ഞത്... 
ഇനിയും അങ്ങനെ പറഞ്ഞാൽ എല്ലാവരും വിചാരിക്കും എന്റെ ചുണ്ട് വല്ല....... 
അവൾ നാവ് കടിച്ചു പതിയെ തല ചെരിച്ചു എൽബിയെ നോക്കി.... 
അവൾ പറഞ്ഞതിന്റെ അബദ്ധം അപ്പോഴാണ് അവൾക്കു മനസിലായത്..    


എൽബി രണ്ടു ചെവിയും പൊത്തിപിടിച്ചു തല താഴ്ത്തി ഇരുന്നു... 
നാറ്റിച്ചു....  കൊട്ടാരത്തിൽ പട്ടചാരായം കൊണ്ട് വന്നു നാറ്റിച്ചു.... 

അവൻ പിറുപിറുത്തു. 


ഇസ പതിയെ തല ചെരിച്ചു അവരെ നോക്കി.... 


ഇതൊക്കെ എപ്പോ എന്ന എക്സ്പ്രെഷൻ ഇട്ടു രണ്ടും മുഖത്തോട് മുഖം നോക്കി....

ആദി പറഞ്ഞു.... 

നീ വന്നേ.... 
ഇനി നമ്മൾ ഇവിടെ ഇരുന്നാൽ പലതും കേൾക്കേണ്ടി വരും.... 
നമ്മ സിംഗിൾ പസങ്ക ഇതൊക്കെ കേട്ടാൽ ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും പകച്ചു നിൽക്കേണ്ടി വരും.... 

എന്ന് പറഞ്ഞു ഉത്രയുടെ കയ്യും പിടിച്ചു നടന്നു..... 


പോകുന്ന പോക്കിൽ ഉത്ര ഇസയോട് പറഞ്ഞു... 

ഓടിക്കോ ഇസെ കാണണ വഴി....... 

ഇസയുടെയും ഇച്ചായന്റെയും അടിപിടി കഴിഞ്ഞു രണ്ടുപേരും ലാൻഡ് ചെയ്തിട്ടുണ്ട്..... 

മഹിയുമായുള്ള കുറുകൽ കഴിഞ്ഞു തനുവും വന്നു.... 

തനു വന്നപ്പോഴേ ഉത്ര അവളുടെ കൈക്ക് അടിച്ചു പറഞ്ഞു.... 
നിന്റെ പണിയല്ലേ എന്നേം കൂടി ക്യാമ്പിന് കൊണ്ട് പോകൽ.... 

അല്ലാതെ...  നീ ഇല്ലാതെ ഞങ്ങൾ പോകില്ല എന്ന് നിനക്ക് അറിയില്ലേ....  ഞാൻ ഇല്ലാതെ മഹിഏട്ടനും... 
തനു ചിരിച്ചു കൊണ്ട് പറഞ്ഞു.... 

ഓക്കേ....  എങ്കിൽ ഇത്തവണ ആരും വീട്ടിൽ പോകണ്ട.... 
നമുക്ക് മറ്റന്നാൾ എന്റെ വീട്ടിലേക്കു പോകാം.... 
ടു വീക്ക്‌ നിങ്ങൾ പാലക്കാടിന്റെ നന്മയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ വേണ്ടി തയ്യാറായിക്കോളു.... 

നെക്സ്റ്റ് വീക്ക്‌ എന്റെ അച്ചമ്മേടെ പിറന്നാൾ ആണ്.... 

അപ്പൊ എനിക്ക് വീട്ടിൽ പോയെ പറ്റൂ....  നിങ്ങളും വന്നാൽ 
എന്റെ നാടും വീടൊക്കെ കാണാം....  


എന്നിട്ട് അവിടുന്നു നേരെ നമുക്ക് ട്രിവാൻഡറത്തേക്ക് പോകാം... 


എന്ത് പറയുന്നു..... 

ഉത്ര അവരെ നോക്കി ചോദിച്ചു... 


എല്ലാവരും പരസ്പരം നോക്കി.... 

ശേഷം എല്ലാവരും സമ്മതം അറിയിച്ചു.... 

ഓക്കേ ഗയ്‌സ് അപ്പൊ രണ്ടു ദിവസം കഴിഞ്ഞാൽ നമ്മൾ പാലക്കാട്ടേക്ക് പോകും.................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story