പ്രണയതീരം ❣️ ഭാഗം 37

pranaya theeram

രചന: ദേവ ശ്രീ

ഗോപൻ അവർക്ക് താമസമൊരുക്കിയ വീട്ടിലേക്കു ചെന്നു.... 


ഗോപനെ കണ്ടതും എല്ലാവരും എന്താ സാർ എന്ന് ചോദിച്ചു അയാൾക്ക്‌ അരികിലേക്കു ചെന്നു..... 

അയാൾ ഒന്ന് പുഞ്ചിരിച്ചു.... 
ഞാൻ വെറുതെ ഇതിലെ വന്നതാണ്. 
നിങ്ങൾ വന്നിട്ട് ഇത് വരെ ഒന്നും അന്വേഷിക്കാൻ കഴിഞ്ഞില്ല... 

നിങ്ങൾക്കിവിടെ ഒന്നിനും കുറവൊന്നും ഇല്ലല്ലോ അല്ലെ    
എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ പറയണം.... 

ഹേയ് നോ സാർ.... 
ആദ്യമായിട്ടാണ് ഐ വി ക്ക് പോയിട്ട് ഇത്രയും നല്ല ഭക്ഷണവും താമസ സൗകര്യവും കിട്ടുന്നത്.... 
ഒന്നിനും ഒരു കുറവുമില്ല.... 
നിരഞ്ജൻ സാർ പറഞ്ഞു.... 


ഇതിനുള്ളിൽ തന്നെ ഇരിക്കാതെ ഞങ്ങളുടെ നാടൊക്കെ ഒന്ന് കാണു കുട്ട്യോളെ..... 
കണ്ണിനു കുളിർമയെകുന്ന ഒരുപാട് കാഴ്ചകൾ ഉണ്ട്.... 

നന്ദു പറഞ്ഞിരുന്നു ഇന്ന് കൊണ്ട് പോകാം എന്ന്....  -നിവേദ് 


ഇന്ന് പോയാൽ സമയം വൈകിയില്ല....  ഹോളിഡേയ്‌സ്നു ഓക്കേ പോയാൽ മതി.... 
പെൺകുട്ടികളും കൂടെ ഇല്ലെ.... -ഗോപൻ 


നിങ്ങൾ ആരും റെഡിയായില്ലേ.... അവിടേക്ക് വന്ന നന്ദു ചോദിച്ചു...  


നീ ഇവരെയും കൊണ്ട് എങ്ങോട്ടാ നന്ദു.... 

ഞങ്ങൾ പാടം ഓക്കേ കാണാൻ ആണ് ചെറിയാച്ചാ.... 


മ്മം അധികം ഇരുട്ടണ്ട.... 


ശരി..... 


അവൻ എല്ലാവരെയും കൂട്ടി പാടത്തെക്ക് നടന്നു.... 
നല്ല ഇളം കാറ്റ് അവരെ തഴുകി പോയിരുന്നു.... 

അസ്തമയസൂര്യ കിരണങ്ങൾ നെൽകതിരിൽ തട്ടുമ്പോൾ സ്വർണം പോലെ അവ ശോഭിച്ചിരുന്നു... 


ഒരു നഗര വാസിക്കു ഏറ്റവും വ്യത്യസ്തമായ ഒരു കാഴ്ച... 

അതു കണ്ടു ശ്രുതി പറഞ്ഞു.... 
ഹായ് വണ്ടർഫുൾ..... 


കിളികൾ കളകളാരവം കൂട്ടി പാറി പറക്കുന്നുണ്ടായിരുന്നു...... 
അസ്തമയ സൂര്യനെ പൊൻ കിരണങ്ങൾ വന്നു പൊതിഞ്ഞിരുന്നു.... 


കുറച്ചു നടന്നപ്പോൾ പ്രണവ് ചോദിച്ചു.... 

നന്ദു ഏട്ടാ ഈ പാടം മുഴുവൻ നിങ്ങളുടെതാണോ.... 

അവൻ കണ്ണെത്താ ദൂരത്തേക്ക് കൈ ചൂണ്ടി പറഞ്ഞു ആ കാണുന്നത് വരെ ഞങ്ങളുടെ പാടം ആണ്... 
പക്ഷെ ഈ കൃഷി ഞങ്ങളുടെ അല്ലാട്ടോ... 
ഇതൊക്കെ പാട്ടത്തിന് കൊടുത്തിരിക്കാ.... 

പാടത്തിനോട് ചേർന്നു നിൽക്കുന്ന ഒരു മരത്തിൽ കെട്ടിയ കമ്പ് കാണിച്ചു നന്ദു പറഞ്ഞു 

ദേ ആ കാണുന്നതാണ് അമ്മാളുവിന്റെ അധോലോകം.... 

അവളും അവളുടെ ഫ്രണ്ട്‌സ് അവിടെയാണ് വന്നിരിക്കുക... 


അവിടേക്ക് അവരല്ലാതെ വേറെ ആരും വരില്ല.... 


.. 

അമ്മാളു....  അതാരാ....  ശ്വേത ടീച്ചർ ചോദിച്ചു... 

ഞങ്ങളുടെ അനിയത്തിയാണ്.... 


അതെ...
  സോറി...  എനിക്ക് അറിയില്ലായിരുന്നു...  
ഞാൻ കരുതി നിങ്ങൾ നാലു പേരെ ഉള്ളു എന്ന്... 
അതാ ചോദിച്ചത്.... 
-ശ്വേത 

നന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു...  ഞങ്ങൾ 6 പേരുണ്ട്... 

ഞാനും  നവി ഏട്ടനും.... 

വിച്ചു ഏട്ടനും കാർത്തിയും  അമ്മാളുവും എന്റെ ചെറിയച്ഛന്റെ മക്കൾ... 

അപ്പച്ചിക്ക് ഒരു മകൻ ഉണ്ട്...  കിച്ചു ഏട്ടൻ.... 

കിച്ചു ഏട്ടന്റെയും അമ്മാളുവിന്റെയും ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ഇപ്പോഴും.... 
ആർക്കും വലിയ താല്പര്യം ഒന്നുമില്ല.... 


നമ്മൾ തിരിച്ചു ചെല്ലുമ്പോഴേക്കും കിച്ചു ഏട്ടൻ എത്തിക്കാണും...  കാർത്തി ഏട്ടനെ കൊണ്ട് വരാൻ പോയിരുന്നു..... 

അവർ പിന്നെയും അവിടെ കുറച്ചുനേരം നിന്ന് വീട്ടിലേക്കു നടന്നു..... 

തിരിച്ചു വീട്ടിലേക്കു എത്തിയപ്പോൾ ആരെയും കണ്ടില്ല.... 
എല്ലാവരും അകത്തായിരുന്നു.... 
കിച്ചുവിനോട് അവനിയെ കുറിച്ച് പറഞ്ഞു കൊടുക്കുകയായിരുന്നു അവർ.... 


പുറത്തെ ബഹളം കേട്ടു എല്ലാവരും അകത്തു നിന്നും പുറത്തേക്കു വന്നു.... 
...


പുറത്തേക്കു വന്ന ആളെ കണ്ടു മുറ്റത്തു നിൽക്കുന്നവർ എല്ലാവരും അന്തം വിട്ടു.... 

പക്ഷെ കാശിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല.... 
അവനു അതിൽ ഒറ്റനോട്ടത്തിൽ പരിചയമുള്ള ആരും ഉണ്ടായില്ല.... 


കാശി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു... 

പെട്ടെന്നാണ് അവന്റെ കണ്ണുകൾ അയാളിൽ പതിഞ്ഞത്.... 

അവൻ സംശയം കൊണ്ട് നോക്കി....  
നിരഞ്ജൻ സാർ...... 

നിരഞ്ജൻ കാശിയെ കണ്ടപ്പോൾ ചോദിച്ചു ഹേയ് കാശിനാഥ് തന്റെ വീടായിരുന്നോ ഇതു.... 

കിച്ചു പുഞ്ചിരിച്ചു കൊണ്ട് അതെ എന്ന് പറഞ്ഞു... 


കിച്ചു നിരഞ്ജന് കൈ കൊടുത്തു.... 

ഇപ്പോ എന്ത് ചെയ്യുന്നു.... -നിരഞ്ജൻ 


ഞാൻ ഇവിടെ അടുത്ത് ഒരു കോളേജിൽ വർക്ക്‌ ചെയ്യുന്നു.... 

കിച്ചു വീട്ടുകാർക്കു നേരെ നോക്കി പറഞ്ഞു 
ഇതു ഞാൻ ട്രിവാൻഡ്രത്ത് കോളേജിൽ ഉണ്ടായിരുന്നപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന സാർ ആണ്.... 
അവൻ വീട്ടുകാർക്ക് നേരെ കണ്ണുകൾ ചിമ്മി കാണിച്ചു... 

അത് കണ്ടു ഗിരി പറഞ്ഞു.... 
എല്ലാവരും നടന്നു ക്ഷീണിച്ചതല്ലേ...  പോയി ഫ്രഷ് ആയിക്കോളു....


എല്ലാവരും നടന്നു... 

ആ നിമിഷം ശ്രുതി മനസ്സിൽ ഒന്നേ പറഞ്ഞള്ളൂ... 
അമ്മാളു ആകരുതേ ഉത്ര എന്ന്..... 

ഹേയ് അതിനു ചാൻസ് ഇല്ല.... 
ഇത്രയും വലിയ വീട്ടിൽ ജനിച്ചവൾ എന്തിനാ ഇത്രയും ദൂരെ പോയി പഠിക്കുന്നത്... 
ഇവിടെ ധാരാളം കോളേജ് ഉണ്ടല്ലോ.... 
അവൾ സ്വയം സമാധാനിച്ചു.... 

രാത്രി അവർ അഞ്ചുപേരും കൂടി ഗാർഡനിൽ സെറ്റ് ചെയ്ത ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു 

ഇപ്പോ എന്തായി കിച്ചു ഏട്ടാ..... 
നിങ്ങളെ അപമാനിച്ച അതെ കോളേജിലെ ചിലരെങ്കിലും നാളെ വൈകുന്നേരം സത്യം അറിയും....  -നന്ദു 


ഹേ......  
അതു ഈ കോളേജിൽ ഉള്ളവരാണോ... 
അമ്മാളു പഠിച്ച കോളേജിലെ പിള്ളേര് ആണോ.... -കാർത്തി 

ആഹാ ഡാ...  എന്നെയും നിന്നെയും നമ്മുടെ പെങ്ങളെയും കുറിച്ച് വേണ്ടാത്തത് എഴുതി വെച്ച കോളേജിലെ പിള്ളേർ തന്നെ......  -കിച്ചു 

ഇനി അതിലും വലിയ രസം....  അമ്മാളുവിനു രണ്ടാഴ്ച മെഡിക്കൽ ക്യാമ്പ് ഉണ്ട്....  അതും ആ കോളേജിൽ തന്നെ... 
എല്ലാം തെറ്റ്ധാരണയും മാറി അവൾക്ക് തലയുർത്തി കോളേജിലേക്ക് കയറാം....  -വിച്ചു... 


എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിരിഞ്ഞു.... 
സംതൃപ്തിയുടെ പുഞ്ചിരി..... 

🧡🧡🧡🧡🧡🧡🧡🧡🧡


രാവിലെ തന്നെ കാർത്തി മരത്തിൽ വലിഞ്ഞു കയറി ഊഞ്ഞാൽ ഇടുന്ന കാഴ്ചയാണ് കണ്ടത്.... 

താഴെ സഹായിക്കാൻ നവിയും ഉണ്ട്.... 

ആകെ മൊത്തം ഒരു ഉത്സവം പോലെ ആയിരുന്നു അവിടെ.... 

ആകെ ബഹളം..... 

ഇന്നെന്താ നവിഏട്ടാ വല്ല വിശേഷവും ഉണ്ടോ.... 

മുകളിൽ നിന്ന് അവനി വിളിച്ചു ചോദിച്ചു..... 

ആഹാ അവനി.....
ഇന്ന് ഞങ്ങളുടെ അമ്മാളു വരുന്നുണ്ട്..... 
അവൻ സന്തോഷത്തോടെ പറഞ്ഞു.... 

മ്മം അവനി ഒന്ന് മൂളി... 

അവന്റെ അരികിൽ നിന്ന ഗൗതം അത് കണ്ടു പറഞ്ഞു... 
വല്ലാത്ത സന്തോഷത്തിൽ ആണ് എല്ലാവരും അല്ലെ അവനി....

അവരുടെ ആഗ്രഹത്തെ കുറിച്ച് നീ എന്ത് തീരുമാനിച്ചു.... 


ഞാൻ ഇതിൽ എന്ത് തീരുമാനിക്കാൻ ആണ്... 
എന്റെ ഉത്രയെ അല്ലാതെ മറ്റാരെയും എനിക്ക് അങ്ങനെ കാണാൻ പറ്റില്ല... 
അവനിക്ക് ഒരു പെണ്ണ് ഈ ജന്മം ഉണ്ടെങ്കിൽ അതു ഉത്രയാണ്.... 


എടാ...  എവിടെയാ...  എങ്ങനെയാ എന്നറിയാതെ...  അവളെ ഇനി ഒരിക്കലും കണ്ടില്ലങ്കിലോ.... 


പരസ്പരം തോന്നേണ്ടതും പങ്കുവെക്കേണ്ടതും ആണ് പ്രണയം എന്ന് ആരാണ് പറഞ്ഞത് ഗൗതം.... 
ഒരുമിച്ചു ഒരേ വഴിയിൽ നടന്നവർ രണ്ടു വഴിക്ക് പോയിട്ടും....  അവർ കൂടെ ഉണ്ട് എന്ന് കരുതി ജീവിക്കുന്നവർ ഒരുപാട് ഉണ്ട് ഈ ലോകത്തിൽ.... 

അങ്ങനെ ഉള്ളവർ ഉള്ളപ്പോൾ എങ്ങിനെയാണ്  പ്രണയം അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ അതിന്റെ ഇണ കൂടെ വേണം എന്ന് വാശി പിടിക്കുന്നത്.... 

നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല....... -ഗൗതം.... 


അവിടെ എല്ലാവരും ഭക്ഷണവിഭവങ്ങൾ ഉണ്ടാകുന്ന തിരക്കിലും മറ്റും ആയിരുന്നു.... 

സമയം വൈകുന്നേരം ആയിരുന്നു.... 
അവർ എല്ലാവരും ബാൽക്കണിയിലും ടെറസിന്റെയും മുകളിൽ കയറി ഇരുന്നു.. 

💙💙💙💙💙💙💙💙💙

ഉത്രെ ഇനിയും ഉണ്ടോ..... -തനു 

ഇല്ലെടി....  ജസ്റ്റ്‌ 10 മിനിറ്റ്.... -ഉത്ര


മാളികക്കൽ തറവാട്ടിലേക്ക് ഒരു ബ്ലാക്ക് കളർ ജിപ്സി കയറി വന്നു.... 


അതിന്റെ ബാക്ക് സീറ്റിൽ നിന്നും ഇസയും തനുവും എൽബിയും ഇറങ്ങി... 

ജിപ്സിയുടെ കോ -ഡ്രൈവർ സീറ്റിൽ നിന്നും ആദിയും ഇറങ്ങി... 

ഡ്രൈവർ സീറ്റിൽ നിന്നും ഉത്രയും... 


ഉത്ര ഇതാണോ ഡാ നിന്റെ വീട്....  വല്ല കൊട്ടാരം പോലെ ഉണ്ടല്ലോ..... -തനു 


പുറത്ത് ആരെയും കാണുന്നില്ലല്ലോ...... ഇവിടെ ഉള്ളവർ എല്ലാം എവിടെ പോയി.... 


അവൾ കൈ രണ്ടും ചുണ്ടോട് ചേർത്ത് വിളിച്ചു പറഞ്ഞു.... 


"അമ്മാളു ഈസ്‌ കമിംഗ് ബാക്ക് "......

.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story