പ്രണയതീരം ❣️ ഭാഗം 38

pranaya theeram

രചന: ദേവ ശ്രീ

അവനിയും കൂട്ടുക്കാരും കൂടി ബാൽക്കണിയിൽ നില്ക്കുകയായിരുന്നു.... 

അപ്പോഴാണ് അവരുടെ മുറ്റത്തേക്ക് ഒരു ബ്ലാക്ക് കളർ ജിപ്സി പൊടി പാറിച്ചു വന്നു നിന്നത്.... 

അതിന്റെ ബാക്കിൽ നിന്നും രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഇറങ്ങി.... 

മോഡേൺ വസ്ത്രം ധരിച്ച രണ്ടു പെൺകുട്ടികൾ ആയിരുന്നു....
 അവർ ചുറ്റുപാടും നോക്കി... 

കോ ഡ്രൈവർ സീറ്റിൽ നിന്ന് ഒരു ചെറുപ്പകാരനും.... 

ഡ്രൈവർ സീറ്റിൽ നിന്നും ബ്ലാക്ക് കളർ ഫുൾ കൈ ഷർട്ട് കൈ മുട്ടോളം മടക്കി വെച്ച്, ഒരു ബ്ലാക്ക് കളർ ജീൻസും ഇട്ടിരിക്കുന്ന ഒരു പെൺ കുട്ടി ഇറങ്ങി.... 

തല മുടി വാരി ചുറ്റി നെറുകയിൽ കെട്ടി വെച്ചിട്ടുണ്ട്... 

കൂടെ ഉള്ള പെൺകുട്ടി എന്തോ ചോദിച്ചപ്പോൾ മുഖത്തെ കണ്ണട മാറ്റി അവൾ തിരിഞ്ഞു മറുപടി നൽകി.... 

അവളുടെ മുഖം കണ്ടതും ബാൽക്കണിയിൽ നിൽക്കുന്ന എല്ലാവരും ഷോക്ക് ആയി.... 


അവനിയുടെ കണ്ണുകളിൽ ഇതുവരെ തേടി നടന്നത് കണ്ടു കിട്ടിയ സംതൃപ്തി ആയിരുന്നു... 
അവൻ ഗൗതമിന്റെ കൈകളിൽ മുറുകെ പിടിച്ചു.... 


നിരഞ്ജൻ സാർ മനസ്സിൽ പറഞ്ഞു... 
ഉത്ര.....
ഇവൾ എന്താ ഇവിടെ... 


ഉത്രയെ കണ്ട നിവിയുടെയും അജുവിന്റെയും രോഹിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.... 

അവൾ കൂട്ടുകാരോട് എന്തോ പറഞ്ഞു.....

കൈ ചുണ്ടുകളോട് ചേർത്തു...... 
അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.... 

"അമ്മാളു ഈസ്‌ കമിംഗ് ബാക്ക് ".....

അമ്മാളു........  അത് അവിടെ നിൽക്കുന്ന എല്ലാവരെയും ഞെട്ടിച്ചു...... 

ഉത്ര..... ഇവരുടെ പെങ്ങൾ ആണോ..... 
ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നിരഞ്ജൻ ഖേദിച്ചു.... 


എന്ത് നടക്കരുത് എന്ന് പ്രതീക്ഷിച്ചോ....  അതു തന്നെ സംഭവിച്ചിരിക്കുന്നു....  -ശ്രുതി മനസ്സിൽ പറഞ്ഞു... a


അവനിക്ക് ഒരുതരം നിർവികാരതയായിരുന്നു..... 


വീടിന്റെ സൈഡിൽ നിന്നും വന്ന കാശി അവളെ വിളിച്ചു.....


അമ്മാളു........ 


കിച്ചേട്ടാ......  അവൾ ഓടിപോയി അവനെ കെട്ടിപിടിച്ചു...... 


എടി കാന്താരി....  ഏട്ടന്റെ കുട്ടി എപ്പോ വന്നു... 
 


ദേ വന്നു കയറിയതെ ഉള്ളു...... ഗയ്‌സ്.... 
അവൾ കൂട്ടുകാർക്ക് നേരെ നോക്കി കൊണ്ട് പറഞ്ഞു... 

ഇതാണ് എന്റെ കിച്ചു ഏട്ടൻ..... 
മൈ ഫസ്റ്റ് ഫ്രണ്ട്, ടീച്ചർ, ബ്രദർ, ഗൈഡ്  ആൻഡ് ഓൾ ഇൻ ഓൾ..... 


പിന്നെ നമ്മുടെ സീനിയർ വേദിക ചേച്ചിയുടെ കഥയിലെ ഹീറോ..... 


പുറത്തെ ബഹളം കേട്ട് നവിയും വിച്ചുവും ഇറങ്ങി വന്നു..... 

വല്യേട്ടാ..... 
അവൾ വിച്ചുവിനെ കെട്ടിപിടിച്ചു.... 
ശേഷം നവിയെയും..... 

എങ്ങനെ ഉണ്ടയാടി കാന്താരി യാത്ര ഓക്കേ.... 
നവിയോട് ചേർന്നു നിൽക്കുന്ന അമ്മാളുവിനെ നോക്കി കൊണ്ടവൻ ചോദിച്ചു..... 


അവൾ വണ്ടിയെ നോക്കി പറഞ്ഞു.... 
ഇവൻ സൂപ്പർ അല്ലെ.... 
നല്ല മൈലേജ്‌ ആണ്.... 
പൊളി സാനം എന്നൊക്കെ പറയാം.... 

എവിടെ ബാക്കി ഉള്ളവർ..... 

അമ്മാളു......  എന്ന് വിളിച്ചു കാർത്തി തലയിൽ ഒരു തോർത്ത്‌ ഓക്കെ കെട്ടി ഇറങ്ങി വന്നു.... 


ഹേ ഇതു ഇൻസ്‌പെക്ടർ ബൽറാം തന്നെ അല്ലെ... 
ഇപ്പോ കണ്ടാൽ കല്യാണരാമൻ ആണ് എന്ന് തോന്നും..... അല്ലെ കിച്ചേട്ടാ..... 


ആഹാ ടി......  കല്യാണരാമൻ തന്നെയാണ്....  
അതൊക്കെ മോൾക്ക്‌ വഴിയേ മനസിലാകും...  അവൻ ഒരു കള്ള ചിരി ചിരിച്ചു... 
എങ്ങനെ പോകുന്നു നിന്റെ പഠിപ്പ് ഓക്കേ.... 

അവൾ നവിയുടെ അടുത്ത് നിന്ന് ഒരു തോൾ ചെരിച്ചു ലാലേട്ടൻ സ്റ്റൈലിൽ കാർത്തിയോട് പറഞ്ഞു.... 

"രാഷ്ട്രീയം ഇല്ല.....  സമരം ഇല്ല.....  മുദ്രാവാക്യമില്ല..... 
ക്ലാസ്സ്‌ കട്ട്‌ ചെയ്യൽ ഇല്ല.... ആരുമായും വഴക്കുമില്ല.... 
ആകെ ഉള്ളത് പഠിപ്പ് മാത്രം.... "

കാർത്തിയുടെ അടുത്ത് ചെന്നു അവന്റെ ഉള്ളം കയ്യിൽ കൈ ചേർത്തു പറഞ്ഞു.... 

അമ്മാളു തന്ന വാക്ക് അമ്മാളു പാലിച്ചിരിക്കും കുഞ്ഞേട്ടാ....  
അവൾ അവനെ കെട്ടിപിടിച്ചു..... 


അല്ല നന്ദൻസ് എവിടെ? 


ഓഹ്....  ഞാൻ കരുതി എല്ലാരേം കിട്ടിയപ്പോൾ എന്നെ മറന്നു എന്ന്.... 

പിറകിൽ നിന്ന് ഉള്ള സൗണ്ട് കേട്ടു അവൾ തിരിഞ്ഞു നോക്കി.... 


ഹായ് നന്ദേട്ടൻ....  അവൾ കൈ പൊക്കി പറഞ്ഞു..... 

ശേഷം അവനെ കെട്ടിപിടിച്ചു..... 

ഞാൻ ഇല്ലെന്നു കരുതി ആളൊന്നു ഉഷാർ ആയല്ലോ.... 
മ്മം....  നമുക്ക് വഴിയേ ശരിയാക്കാം....  അവന്റെ ഷോൾഡറിൽ തടവി അവൾ പറഞ്ഞു.... 


എന്റെ പൊന്ന് അമ്മാളു.....  
ഇനിയും നിന്റെ പണികൾ ഇരുന്നു വാങ്ങാൻ എന്റെ ജീവിതം ബാക്കി ഇല്ല.... 
എനിക്കും വേണ്ടേണ്ടി ഒരു കുടുംബം..... 

ആഹാ മതി....  ബാക്കി...  അകത്തു ചെന്നു.....  കാർത്തി പറഞ്ഞതും.... 

രണ്ടു പേരും അവനെ നോക്കി സെല്യൂട് അടിച്ചു
യെസ് സാർ....  എന്ന് പറഞ്ഞു..... 


ഇതൊക്കെ ഇവിടെ പതിവാ കുട്ട്യോളെ....  അകത്തേക്കു വരൂ..... -കിച്ചു 


ആഹാ ഏട്ടൻസ്.... 
ഇവര് എന്റെ ഫ്രിണ്ട്സ് ആണ്.... 
തനു, ഇസ, ആദി, ഇച്ചായൻ.....  
വരൂ...... 


അപ്പോഴാണ് നവി ഉത്രയെ പിടിച്ചു തിരിഞ്ഞത്..... 


എന്നിട്ട് അവൻ ബാൽക്കണിയിലേക്ക് നോക്കി പറഞ്ഞു... 
അവനി ഇതാണ് ഞങ്ങളുടെ അമ്മാളു....... 

അവിടെ ഉള്ളവരെ കണ്ടു അമ്മാളു പകച്ചു നിന്നു.... 

 

.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story