പ്രണയതീരം ❣️ ഭാഗം 39

pranaya theeram

രചന: ദേവ ശ്രീ


ബാൽക്കണിയിൽ നിൽക്കുന്ന ആളുകളെ കണ്ടു ഉത്ര ഒന്ന് ഞെട്ടി.... 

നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാൻ കഴിയാതെ അവൾ എല്ലാവരെയും ഒന്ന്  നോക്കി.... 


കണ്ണുകൾ ഉടക്കിയത് അവളുടെ പ്രാണനിൽ ആയിരുന്നു..... 


പഴയ അവനിയിൽ നിന്നും ഒരുപാട് വ്യത്യാസം വന്നിരിക്കുന്നു.... 


കണ്ണുകളിലെ തിളക്കം അവൾക്കു കാണാൻ കഴിഞ്ഞില്ല.. 
ചുണ്ടിൽ എപ്പോഴും ഒളിപ്പിച്ചു വെച്ചിരുന്ന പുഞ്ചിരി നഷ്ട്ടമായ പോലെ.... 

കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു... 

എന്നിരുന്നാലും ആ ഡ്രീം ചെയ്ത താടിയും മുടിയും അവന്റെ സൗന്ദര്യം കൂട്ടുന്നുണ്ടായിരുന്നു.... 

നിന്റെ ഉള്ളിലും ഇത്ര നല്ല കോഴി ഉണ്ടായിരുന്നോടി.. 
അമ്മാളുവിന് അരികിലേക്കു വന്ന നന്ദു അവളുടെ ചെവിയിൽ പറഞ്ഞു.... 


അവന്റെ സ്വരമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.... 


താൻ ഇത്രയും നേരം അവനിയെ നോക്കി നില്ക്കുകയാണ് എന്ന കാര്യം അപ്പോഴാണ് അവൾക്കു ഓർമ വന്നത്...  അവൾ ഒരു ചടപ്പോടെ നവിയെ നോക്കി..   

അതു കണ്ടു നവി പറഞ്ഞു.... 
അവനി പിന്നെ കാണാം എന്ന് പറഞ്ഞു അമ്മാളുവിനെയും കൂട്ടി അകത്തു കയറി...... 

എങ്ങനെ ഉണ്ട് അമ്മാളു അവനി..... 
അകത്തു കയറുന്നതിനിടെ കിച്ചു ചോദിച്ചു.... 

അവൾ ഒന്നും മറുപടി പറഞ്ഞില്ല..... 

അമ്മാളുസെ.... 
അവൻ പഠിക്കുകയാണ് എന്ന് കരുതി നീ അവനെ കൊച്ചായി കാണണ്ട.... 

ഈ രണ്ടു കൊല്ലം പഠനം ഓക്കേ മാറ്റിവെച്ചു സ്റ്റേസിൽ അവന്റെ ബിസിനസ് നോക്കി നടത്തുകയായിരുന്നു..... 
നന്ദു അവളോട്‌ പറഞ്ഞു.... 

സ്റ്റേസിലോ.....  അവൾ സംശയപൂർവ്വം ചോദിച്ചു.... 

അതെ.....  usa യിൽ ആണ് എന്നാ ദാസ് അങ്കിൾ പറഞ്ഞത്....  -നവി... 

മ്മം....  അവളൊന്നു മൂളി.... 


അവനിയെ ഉൾകൊള്ളാൻ അവളുടെ മനസിലായില്ല.... 
അവനെ വേണ്ട എന്ന് വെക്കാൻ അവളുടെ പ്രണയത്തിനും കഴിയില്ല.... 

ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..... 

അവൾ റൂമിലേക്ക്‌ നടന്നു..... 
മനസ് ആകെ അസ്വസ്ഥമായിരുന്നു....  


അവളുടെ റൂമിന് മുൻപിൽ എത്തിയതും അവൾ ഒരു ഡീപ് ബ്രീത് എടുത്തു... വാതിൽ പതിയെ തുറന്നു അകത്തു കയറി..... 

ഇസക്കും തനുവിനും ഒരു റൂമും
 ആദിക്കും ഇച്ചായനും ഒരു റൂമും ആയിരുന്നു....  വിച്ചു അവർക്ക് റൂം കാണിച്ചു കൊടുത്ത് ഫ്രഷ് ആയി താഴേക്കു വരാൻ പറഞ്ഞു....  


💙💙💙💙💙💙💙💙💙💙

അവനി എന്താഡാ ഇതൊക്കെ...... 

എനിക്ക് ഒന്നുമറിയില്ല ഗൗതം.... 
ഞാൻ ഇവിടെ വന്നപ്പോഴേ പറഞ്ഞില്ലേ എനിക്ക് പ്രിയപ്പെട്ടത് എന്തോ ഒന്ന് ഇവിടെ ഉണ്ട് എന്ന്.... 

ഗൗതം അപ്പോഴും ദേഷ്യത്തിൽ ആയിരുന്നു.... 


അവനി ഉത്രയെ കുറിച്ച് നിനക്ക് ഒന്നും അറിയില്ലേ... 


ഇല്ലെന്ന് അവൻ തലയാട്ടി.... 

നിന്റെ പ്രൊജക്റ്റ്‌നെ കുറിച്ച് നീ അവളോട്‌ പറഞ്ഞിരുന്നോ.... 


മ്മം...  അവൻ മൂളി.... 


നവി ഏട്ടനെ കുറിച്ച് പറഞ്ഞിരുന്നോ..... 

മ്മം.....  അവൻ തല താഴ്ത്തി.... 

ഗൗതമിന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞു... 
പക്ഷെ അവനിക്ക് വേദന തോന്നിയില്ല.... 

അവൻ ഉത്രയെ കണ്ട സന്തോഷത്തിൽ ആയിരുന്നു... 

ഗൗതം അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു.... 
നിന്നെ അവൾ ചതിക്കുകയായിരുന്നു..
അല്ലെങ്കിൽ ഒരുവാക്ക് അവൾക്കു നിന്നോട് പറയാമായിരുന്നു.... 
ഇങ്ങനെ ഒരു ചതിയത്തി.... 

പറഞ്ഞു തീരുംമുന്നേ ഗൗതമിന്റെ കൈകൾ തട്ടി മാറ്റി അവനോടു പറഞ്ഞു... 
ഒരിക്കൽ കൂടി നീ എന്റെ പെണ്ണിനെ അങ്ങനെ പറഞ്ഞാൽ.... 


പറഞ്ഞാൽ എന്താടാ....  
നീ എന്നെ എന്ത് ചെയ്യും.... 
ഗൗതം ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.... 
ഞാൻ ഇനിയും പറയും... 
അവൾ നിന്നെ ചതിക്കുകയായിരുന്നു... 


അവനി ഗൗതമിന്റെ കവിളിൽ അടിച്ചു.... 
പെട്ടെന്ന് ചെയ്ത പ്രവൃത്തിയിൽ അവനിക്ക് വല്ലാത്ത വേദന തോന്നി.... 

പെട്ടൊന്ന് അവൻ ഗൗതമിനെ കെട്ടിപിടിച്ചു... 
അവനോടു ഒരു അപേക്ഷ പോലെ പറഞ്ഞു... 
അവളെ നീ അങ്ങനെ പറയല്ലേ ഗൗതം... പ്ലീസ് 


അവന്റെ മനസ് മനസിലാക്കിയ ഗൗതം 
അവന്റെ മുതുകിൽ തട്ടി.... 

അവനിൽ നിന്നും അകന്നു മാറി റൂമിൽ നിന്നും ബാൽകണിയിലേക്കു കൊണ്ട് പോയി.... 
അവനിയുടെ മനസ് ശാന്തമാകും വരെ ഗൗതം ഒന്നും മിണ്ടിയില്ല.... 


.. 

നീണ്ട മൗനത്തിന് വിരാമം ഇട്ടു കൊണ്ട് ഗൗതം പറഞ്ഞു.... 

അവനി ഞാൻ പറയുന്നത് നീ കേൾക്കണം.... 

അവളെ കണ്ടപ്പോൾ അവളിൽ എന്തെങ്കിലും വിഷമം ഉള്ളതായി നിനക്ക് തോന്നിയോ..... 
അവളുടെ കൂട്ടുകാരുമായി അവൾ ഹാപ്പി ആയിരുന്നു... 
അവളെ ചുറ്റിപറ്റി സന്തോഷം നൽകാൻ അവൾക്കു ഒരു കുടുംബം തന്നെ ഉണ്ട് കൂട്ടിന്. 
നിന്റെ അസാന്നിധ്യം അവളെ തെല്ലുപോലും ഉലച്ചിട്ടില്ല.... 

ഒന്നുമില്ലെങ്കിലും അവൾ നിന്നെ അത്രമേൽ സ്നേഹിച്ചിരുന്നെങ്കിൽ അന്ന് കോളേജിൽ നിന്നും പോകുന്നതിന് മുൻപ് അവൾ നിന്നെ ഒന്ന് കാണാനോ സത്യാവസ്ഥ തെളിയിക്കാനോ ശ്രമിച്ചില്ല.... 
പറയാമിയിരുന്നില്ലേ നിന്നോട്... 
അത്രയും നീ അവളെ സ്നേഹിച്ചതല്ലേ... 
നിന്റെ സ്നേഹത്തിന്റെ ആഴം അവൾ തൊട്ടറിഞ്ഞതല്ലേ... 
ആരു കൂടെ ഇല്ലെങ്കിലും നീ അവളെ ചേർത്തു പിടിക്കില്ലേ... 

അവളുടെ നിരപരാധിത്തം തെളിയിക്കാൻ നീ കഷ്ട്ടപെട്ട ആ ഒൻപതു ദിനങ്ങൾ എനിക്കറിയാം.... 


ഒരിക്കൽ എങ്കിലും നിന്നെ വിളിക്കാനോ സത്യാവസ്ഥ ബോധിപ്പിക്കാനോ അവൾ തയ്യാറായില്ല.... 

അങ്ങനെ ആയിരുന്നെങ്കിൽ ഈ രണ്ടു വർഷം നമ്മൾ ആരും ഇത്രയേറെ വിഷമിക്കില്ലായിരുന്നു.... 

ഇനിയും നിന്നെ ആ അവസ്ഥയിൽ കാണാൻ വയ്യാത്തോണ്ട് പറയുവാ അധികം ആഗ്രഹങ്ങൾ ഒന്നും നിനക്ക് വേണ്ട.... 
നിനക്ക് ഉള്ളത് ആണെങ്കിൽ വന്നു ചേരുക തന്നെ ചെയ്യും.... 

  ആന്റിയെയും അങ്കിളിനെയും ഇനിയും നീ വേദനിപ്പിക്കരുത്... 

ആ പാവങ്ങൾ ജീവിക്കുന്നത് തന്നെ നിന്റെ സന്തോഷം കാണാൻ ആണ്.... 

നിനക്ക് ജന്മം തന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് അവരെ നീ ഇപ്പോൾ തന്നെ സങ്കടത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടിട്ടുണ്ട്... 

അവർക്ക് വേണ്ടി എങ്കിലും.....  

ഇല്ലടാ.....  ഞാൻ ഇനിയും പഴയ പോലെ ആവില്ല... 
പക്ഷെ അവളെ മറക്കാൻ പറയരുത്.... 
അന്ന് അവളുടെ അവസ്ഥ കാരണം ആണെങ്കിലോ....  അങ്ങനെയും ആയിക്കൂടെ.... 
അവളെ മോശക്കാരി ആക്കല്ലേ ഡാ..... 


ബാൽക്കണിയിൽ നിന്ന് അവർ സംസാരിക്കുമ്പോൾ ആണ് വീടിന്റെ മുറ്റത്തു കാർ വന്നു നിന്നത്.... 


അതിൽ നിന്നും ദീപാരാധന തൊഴാൻ പോയ ദേവകി അമ്മയും മക്കളും മരുമക്കളും ഇറങ്ങി.... 

അമ്മാളുവിന്റെ വണ്ടി മുറ്റത്തു നിക്കുന്നത് കണ്ടു എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി തൂകി... 


വണ്ടി നോക്കികൊണ്ട് ദേവകിയമ്മ പറഞ്ഞു... 
ആഹാ ചട്ടമ്പിക്കുട്ടി എത്തിയിട്ടുണ്ടല്ലോ...... 

അച്ചൂസേ....  എന്ന് വിളിച്ചു അമ്മാളു മുറ്റത്തേക്കു വന്നു അച്ഛമ്മയെ കെട്ടിപിടിച്ചു.... 


പിന്നെ അവിടെ ഒരു സ്നേഹപ്രകടനം തന്നെയായിരുന്നു എല്ലാവരും ആയി.... 

ഉത്രയുടെ സന്തോഷം കണ്ടപ്പോൾ അവനിയുടെ ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന സുഖമായിരുന്നു.   


💙💙💙💙💙💙💙💙


രാത്രി റൂമിന്റെ ജനൽ തുറന്നു ഉത്ര ആകാശത്തേക്ക് നോക്കി നിന്നു. 

അപ്പോഴാണ് ബാൽക്കണിയിൽ നിന്ന് അവളെ തന്നെ നോക്കുന്ന അവനിയെ കണ്ടത്.... 

അവന്റെ ചുണ്ടിലെ പുഞ്ചിരി അവൾക്കു അരോചകമായി.... 

ഇത്രയും കാലം തന്നെ അന്വേഷിക്കുക പോലും ചെയ്തില്ല.... 

ഇപ്പോ സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ വീണ്ടും ഒരു സ്നേഹം.... 


വേണ്ട ഈ സ്നേഹം തനിക്കു വേണ്ട....  

അവൾ ജനൽ കൊട്ടിയടച്ചു.... 

പെട്ടൊന്ന് ഉള്ള അവളുടെ പ്രവൃത്തിയിൽ അവന്റെ ഉള്ളം ഒന്ന് പിടഞ്ഞെങ്കിലും അതൊരു പുഞ്ചിരിയായി... 

രണ്ടു കൊല്ലത്തെ പിണക്കത്തിന് ഇത്ര കടുപ്പമേ ഉള്ളോ.... 
എന്റെ പുലിക്കുട്ടിയെ സംബന്ധിച്ചു ഇതു തീരെ ചെറുതല്ലേ..... 

രണ്ടു വർഷങ്ങൾക്ക് ശേഷം അവനി നന്നായി ഒന്ന് ഉറങ്ങി.... 

തന്റെ പ്രാണൻ തൊട്ടടുത്തു ഉണ്ട് എന്ന സംതൃപ്തിയിൽ.... 


💙💙💙💙💙💙💙


രാവിലത്തെ ഭക്ഷണം കഴിപ്പെല്ലാം കഴിഞ്ഞു അമ്മാളു കൂട്ടുകാരെയും കൂട്ടി നടക്കാൻ ഇറങ്ങി.... 


അമ്മാളു ഡി നില്ക്കു....  ഞങ്ങളും വരുന്നു.... 
നന്ദു മറ്റുള്ളവരെയും കൂട്ടി അവളുടെ അടുത്തേക്ക് വന്നു... 

എന്നിട്ട് അവളോട്‌ പറഞ്ഞു... ഒരു ഹോളിഡേ ഇവരെ നാടുകാണിക്കാൻ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു...  അവൻ ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു... 

മ്മം...  അവൾ ഒന്ന് മൂളി... 

അവൾ ആരെയും ശ്രദ്ധിക്കാൻ പോയില്ല.... 
അവർ കൂടെ ഉള്ളത് അവൾക്കു വല്ലാത്ത ഒരു അസ്വസ്ഥത തീർത്തു.... 

അവരിൽ പലർക്കും അവളോട്‌ സംസാരിക്കണം എന്ന് ഉണ്ടായിരുന്നു... 
അജുവിനും നിവിക്കും രോഹിക്കും പ്രണവിനും ടീമ്സിനും അവനിക്കും..... 

പക്ഷെ അവളുടെ ഒരു നോട്ടം പോലും അവർക്ക് നേരെ ചെന്നില്ല..... 


അവളുടെ അവഗണന അവനിയെ ബാധിക്കാതിരിക്കാൻ ഗൗതം ഒരു കവചം പോലെ അവനു ചുറ്റും ഉണ്ടായിരുന്നു ഓരോന്ന് പറഞ്ഞു അവന്റെ ചിന്തകളെ മാറ്റാൻ..... 


ഉത്ര ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു വിട്ട് കൂൾ ആയി നടന്നു.... 

വഴിയിൽ ഉള്ളവരുമായി വിശേഷം പറച്ചിലും ഓക്കെ ആയി അവർ അവിടെ കണ്ടു.... 


അപ്പോഴേക്കും അമ്മാളുവിന്റെ ഫ്രണ്ട്സ് അവരുമായി സൗഹൃദത്തിൽ ആയിരുന്നു.... 

ശ്രുതിയും ഇഷാനിയും എല്ലാവരിൽ നിന്നും അകലം പാലിച്ചു... 
കാരണം അവരുടെ കുറ്റബോധം തന്നെ... 


പാടത്തേക്കു ഇറങ്ങിയപ്പോൾ വരമ്പത്തു കൂടി ഓരോരുത്തർക്കേ നടക്കാൻ കഴിയുമായിരുന്നുള്ളൂ... 

ഉത്ര ഇറങ്ങിയതും അവൾക്കു തൊട്ട് പിന്നിൽ അവനിയും ഇറങ്ങി.... 

അവനിയുടെ സാമിപ്യം അവളെ വല്ലാതെ ആക്കി.... 


അവനി ചുണ്ടിൽ ഒരു പുഞ്ചിരിയുംമായി നടന്നു... 

ഞാനും നോക്കട്ടെ നിന്റെ ഈ പിണക്കവും അവഗണനയും അഭിനയവും എവിടെ വരെ പോകും എന്ന്....  അവൻ മനസ്സിൽ പറഞ്ഞു.... 

ഗൗതമിനെ നോക്കി കണ്ണുകൾ ചിമ്മി.... 


അപ്പോഴാണ് അമ്മാളു ദൂരെ ഉള്ള മനുവിനെയും ലച്ചുവിനെയും കണ്ടത്....  അവൾക്കു സ്വർഗം കിട്ടിയ പോലെ തോന്നി.... 


അവൾ ഇറങ്ങി ഓടി..... 

മനു.......
അവൾ കൈകൾ വീശി..... 


അവനും അവളെ കണ്ടു കൈ വീശി..... 


അതു കണ്ടു നന്ദു പറഞ്ഞു.... 
ഓഹ്.... 
ഇനി ഇന്ന് വീട്ടിലേക്ക് ഉണ്ടോ.... 

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു... 
ഇപ്പൊ വരാം.... 

 മനുവിനെയും കൂട്ടി അവൾ കൂട്ടുകാരുടെ അടുത്തെത്തി... എല്ലാവർക്കും പരിചയപെടുത്തി കൊടുത്തു.... 

വീട്ടിലേക്കു മടങ്ങുമ്പോൾ അവൾ മനുവിന്റെ കൂടെ ഓരോന്ന് പറഞ്ഞു നടന്നു.... 


അമ്മാളു നാളെ ലച്ചു വരും.... 


മ്മം അവൾ വിളിച്ചപ്പോൾ പറഞ്ഞു... 
അവളെ കണ്ടിട്ട് കുറേ ആയി... 

അവൻ അവളോട്‌ ചേർന്നു നിന്ന് അവളുടെ കാതോരം ചോദിച്ചു... 
എടി ഈ കൂട്ടത്തിൽ അവനീത്‌ ആരാ.... 


അവൾ അവനെ നോക്കി... 
എന്തിനാ.... 

നിന്നെ തളക്കാൻ ഉള്ള പാപ്പാൻ ആരാ എന്നറിയാൻ.... 
അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു... 


ഇതു എല്ലാവർക്കും അറിയുമോ..... 
അവൾ ചോദിച്ചു.... 
ഹേയ് എന്നോട് നന്ദേട്ടൻ പറഞ്ഞതാണ്... 

അവരുടെ സംസാരം ശ്രദ്ധിച്ച നന്ദുവിനു മനസിലായി....
തനിക്കുള്ള കുരുക്കാണ് എന്ന്... 


അവളുടെ നോട്ടം കണ്ട നന്ദു മനസിലായി...

പണി വരുന്നുണ്ട് അവറാച്ചാ..... മനു നന്ദുവിനോട് പറഞ്ഞു.... 

ഉത്ര കയ്യിൽ കിട്ടിയ വടിയുമായി നന്ദുവിന്റെ പിന്നാലെ ഓടി... 


നന്ദുവിന്റെ ഓട്ടം കണ്ടു മനു വിളിച്ചു പറഞ്ഞു... 

വിട്ടുകളയണം നന്ദേട്ടാ..... 


ഓടുന്നതിനിടയിൽ അവനും പറഞ്ഞു... 
അങ്ങനെ വിട്ടുകളയാൻ പറ്റോ...... 


ആ ഓട്ടം അവസാനിച്ചത് വീട്ടിൽ എത്തിയായിരുന്നു... 


ദിവസങ്ങൾ കടന്നു പോയി.... 

അവനിയോടുള്ള ഉത്രയുടെ സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായില്ല.... 

നാളെ അവളുടെ അച്ഛമ്മയുടെ പിറന്നാൾ ആണ്... 
അതിന്റെ ആഘോഷത്തിൽ ആയിരുന്നു മാളികക്കൽ തറവാട്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story