പ്രണയതീരം ❣️ ഭാഗം 4

pranaya theeram

രചന: ദേവ ശ്രീ

അവിടെയുള്ള കാഴ്ച്ച കണ്ടു പകച്ചു പോയി അവരുടെ ബാല്യവും കൗമാരവും... 

ഷാനിന്റെ കൈ പിടിച്ചു നിൽക്കുന്ന ദിയ.... 
എബിയുടെ തോളിൽ ചാരിയിരിക്കുന്നു നീന... 
ചൈത്രയുടെ മടിയിൽ കിടക്കുന്ന പ്രണവ്.... 

അവർ നാലുപേരും പരസ്പരം നോക്കി... 

ഉത്രയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... 

ഓഹ് അപ്പൊ അണ്ടർഗ്രൗണ്ട് വഴി ലൈൻ വലിക്കുകയാണല്ലേ...    അവൾ അവിടെ നിന്നും അവരുടെ അടുത്തേക്ക് നടന്നു ചെന്നു ചോദിച്ചു.... 


അല്ലല്ലോ സഖാവെ....  ഇതു ഈ കോളേജ് മൊത്തം പരസ്യമായ രഹസ്യമാണ്..... 

നിങ്ങൾ ന്യൂ കമേഴ്‌സ് അല്ലെ അതാണ് അറിയാത്തത്... -പ്രണവ്... 


ഓഹ്....  ഞാൻ കരുതി നിങ്ങൾ നല്ല കട്ട ചങ്ക് ആണ് എന്ന്....  -അജു 

അല്ല എന്ന് ആരാ പറഞ്ഞത്...  പ്രണയം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനു ഒരു തടസമല്ല.. 
ഞങ്ങൾ പങ്കാളികൾ ആയാൽ ജീവിതം സുന്ദരമാകും എന്ന് തോന്നിയപ്പോൾ എടുത്തതാണ് ഈ തീരുമാനം...  -എബി 

അപ്പൊ മറ്റേ ചേട്ടനു ലവ് ഒന്നുമില്ലേ. 
-നിവി 


ആർക്കു അവനിക്കോ....  -ദിയ 


മ്മം -നിവി 


ഷാൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു....  അവനു പ്രണയം ഉണ്ടല്ലോ...  ഒന്നല്ല രണ്ടെണ്ണം.... 

ആരാണ് ആ കക്ഷി... സോറി കക്ഷികൾ..... -രോഹി... 


അവന്റെ ആദ്യ പ്രണയം ബിസിനസ്...  
അതാണ് അവന്റെ ലൈഫിൽ ഏറ്റവും ഇമ്പോര്ടന്റ്റ്‌ ഉള്ളത്...  
രണ്ടാമത്തെത് പാർട്ടി.... 

അതു കഴിഞ്ഞേ അവനു എന്തു ഉള്ളു... 

ഈ പ്രണയത്തിനു തരാൻ കഴിയാത്ത ലഹരി ഇതിനു രണ്ടിനും നൽകാൻ കഴിയും എന്നാണ് അവന്റെ ഒരു കോൺസെപ്റ്.... 

ഇന്ട്രെസ്റ്റിങ്.....  -ഉത്ര... 

പക്ഷെ അവന്റെ പുറകെ നടക്കുന്ന ഒരുത്തി ഉണ്ട്...  അവനെ കെട്ടു എന്നും പറഞ്ഞു...  ഞങളുടെ ക്ലാസ്സിൽ ഉള്ളതാണ്... ആ ഗൗതമിന്റെ ടീം മെമ്പർ... 
-നീന 

അല്ല നീന ചേച്ചി ഗൗതം എന്നത് ksu ന്റെ ചെയർമാൻ അല്ലെ...  

അതെ....  ഗൗതം, ആഷിഖ്, ജീവ, ഇഷാനി,  ശ്രുതി... 

ഇതിൽ ഇഷാനിക്ക് അവനിയോട് പ്രണയം....  പ്രണയം എന്ന് പറഞ്ഞാൽ അസ്ഥിക്ക് പിടിച്ച പ്രണയം...  നീന പറഞ്ഞു മുഴുവൻ ആക്കും മുന്പേ പ്രണവ് പറഞ്ഞു.... 
അത് അവന്റെ പണത്തോടാണ് എന്ന് മാത്രം... 

അവനി ചേട്ടൻ റിച്ച് ആണോ?  _ നിവി... 


നിങ്ങൾ നവമി ഗ്രൂപ്പ്സിനെ കുറിച്ച് കെട്ടിട്ടുണ്ടോ - പ്രണവ് 


പിന്നെ കേരളത്തിലെ no.1 ബിസിനസ് ഗ്രൂപ്പിൽ ഒന്നല്ലേ എനിക്ക് അറിയാം....
നവമി ബിൽഡേഴ്സ്, ഷോപ്പിംഗ്‌ മാൾ, തിയേറ്റർ, സ്കൂൾ എല്ലാം കേരളത്തിൽ പല ഭാഗത്തുആയി ഉണ്ടല്ലോ... - ഉത്ര....


എങ്കിൽ ആ നവമി ഗ്രൂപ്പിന്റെ ഒരേയൊരു അവകാശിയാണ് അവനീത്‌... 

എല്ലാവരും ഞെട്ടി...  കാരണം അവനീത്‌ അത്രയും സിംപിൾ മാൻ ആയിരുന്നു... 

കണ്ടാൽ പറയില്ലട്ടോ - അജു 


ഇതൊക്കെ കണ്ടിട്ടാണ് ആ ഇഷാനി അവന്റെ പിറകെ...  അല്ലാതെ അവനോടു ഉള്ള മുടിഞ്ഞ പ്രേമം ഒന്നുമല്ല... 
പിന്നെ ആ ശ്രുതി അവൾക്കു ഗൗതമനേ ഇഷ്ട്ടമാണ് എന്ന് പറയുന്നു കേൾക്കുന്നുണ്ട്... 
പക്ഷെ ഗൗതം അവളോട്‌ അങ്ങനെ ഒരു താല്പര്യം ഉണ്ടായിട്ടില്ല.... -ചൈത്ര 

അതു നിങ്ങൾക്ക് എങ്ങനെ അറിയാം -അജു... 


അതിനു അവർ എല്ലാവരും ഒന്ന് ചിരിച്ചു.... 

സാധാരണ ഈ കോളേജിൽ എസ് എഫ് ഐ യും കെ എസ് യു വിന്റെയും ചെയർമാൻമാർ തമ്മിൽ കാര്യമായ തല്ല് നടക്കാറില്ലേ...  എന്നാൽ ഇവിടെ പാർട്ടിക്കൾ തമ്മിൽ തല്ല് ഉണ്ടായാലും ചെയർമാൻമാർ തമ്മിൽ തല്ല് ഉണ്ടാവില്ല..... -ദിയ 


അതെന്താ -രോഹി

അതിനു ഒരു കാരണമേയുള്ളൂ..... 
രാഷ്ട്രീയം മാറ്റി വെച്ചാൽ ഗൗതം അവനിയുടെ ബെസ്റ്റ് ഫ്രണ്ട് ആണ്...  കുട്ടിക്കാലം തൊട്ടുള്ള സുഹൃത്ത്....  അവരുടെ അച്ഛൻമാർ തമ്മിലും സൗഹൃദത്തിൽ ആണ്... 

ഇനി രാഷ്ട്രീയം കൊണ്ട് വന്നാൽ രണ്ടുപേരും രണ്ടു ദിശയിൽ ആണ്... 

മതി മക്കളെ വിട്ടോ....  ഇപ്പോൾ തന്നെ നേരം വൈകി...  പ്രണവ് അവരോടു പറഞ്ഞു.. 


അവർ നാലുപേരും അവിടെ നിന്നും നടന്നു... 


നടക്കുന്ന വഴിയിൽ അജു പറഞ്ഞു 

അപ്പൊ നാളെ ഇലക്ഷന് ആണ്....  

ആരായിരിക്കും ചെയർമാൻ എന്ന് കണ്ടറിയാം...... 


അവനീത്‌ /ഗൗതം.... 

നേരെ ഹോസ്റ്റലിൽ ചെന്നു വീട്ടിലേക്കു വിളിച്ചു    


അപ്പച്ചിയാണ് ഫോൺ എടുത്തത്... 
പിന്നെ സങ്കടം പറച്ചിൽ ആയി...  ഞാൻ ഇല്ലാത്തോണ്ട് വീട് ഉറങ്ങി കിടക്കുന്ന പോലെയാണ്...  ഏട്ടൻമാരും ഉഷാറില്ലാതെ നടക്കുന്നു....  എന്നൊക്കെ... 


സത്യം പറഞ്ഞാൽ എനിക്കും വീട് മിസ്സ്‌ ചെയ്തു തുടങ്ങി... 
ഏട്ടന്മാരെയും  അവരുടെ കൂടെ കല പില കൂട്ടി നടക്കുന്ന സുഖം ഒന്ന് വേറെയാണ്...... 

എന്തോ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ തുള്ളി നിലത്തേക്ക് വീണു.... ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story