പ്രണയതീരം ❣️ ഭാഗം 40

pranaya theeram

രചന: ദേവ ശ്രീ


നിരഞ്ജൻ........ 
കാശി അയാളെ വിളിച്ചു..   


കയ്യിൽ ഉണ്ടായിരുന്ന പേപ്പേഴ്സ് ടേബിളിൽ വെച്ച് അയാൾ പറഞ്ഞു... 

എന്താ കാശി.... 

തിരക്കിൽ ആണോ........ 

ഹേയ്....  ഞാൻ ഇവർക്കു കുറച്ചു ഡൌട്ട് തീർത്തു കൊടുക്കുകയായിരുന്നു... 

എന്താ കാശി..... 

അയാൾ സ്റ്റുഡന്റ്സിനെ കാണിച്ചു പറഞ്ഞു കൊണ്ട് അയാളോട് ചോദിച്ചു..... 


ഹേയ്....  ഞാൻ വെറുതെ..... 

അയാൾ ഒന്ന് മൗനമായതിന് ശേഷം നിരഞ്ജനെയും മറ്റുള്ളവരെയും നോക്കി പറഞ്ഞു..... 


ഞങ്ങളുടെ അതിഥികൾ ആണ് നിങ്ങൾ.... 
അമ്മാളു വന്നിട്ടു ഇത്വരെയും നിങ്ങളോട് സംസാരിക്കാത്തതിലും അവൾ നിങ്ങൾക്ക് നൽകുന്ന അവഗണനയിലും നിങ്ങളെ അപമാനിക്കുകയാണ് എന്ന് ആരും കരുതരുത്....


അന്നത്തെ കോളേജിലെ സംഭവങ്ങൾ അവൾക്കു പെട്ടൊന്ന് അങ്ങനെ മറക്കാൻ കഴിയില്ല..... 
അവളുടെ മനസ് അത്രയും വേദനിച്ചിരുന്നു... 
അവൾക്കു നിങ്ങളെ ഓക്കേ പെട്ടൊന്ന് കണ്ടപ്പോൾ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട്.... 
അതാണ്.... 


ഹേയ് കാശി.... 
സോറി പറയേണ്ടത് ഞങ്ങൾ ആണ്..... 
അന്നത്തെ ഒരു ഇഷ്യൂ കാരണം ഉത്രയുടെ ഫ്യൂച്ചർ സ്പോയിൽ ആയില്ലല്ലോ എന്നതാണ് ആകെ ഒരു സമാധാനം... 
പിന്നെ പെട്ടെന്ന് ഉത്രയെ ഇവിടെ കണ്ടപ്പോൾ ഞങ്ങളും ഷോക്ക് ആയി പോയി..... 
പിന്നെ തന്റെ ഓക്കേ നല്ല മനസ് കൊണ്ട് തനിക്കു ഇങ്ങനെ ഓക്കേ സംസാരിക്കാൻ തോന്നിയത്.... 
പഴയതൊന്നും മനസ്സിൽ വെച്ച് ഞങ്ങളോട് യാതൊരു വേർതിരിവും കാണിക്കാതെ ഇരുന്നല്ലോ... 
അതിൽ തന്നെ ഒരുപാട് സന്തോഷം ഉണ്ടടോ.... 
അതൊക്കെ കഴിഞ്ഞില്ലേ..... 

എന്ത് കൊണ്ടോ അത് ചെയ്തത് ആരാണ് എന്ന് മാത്രം പറയാൻ നിരഞ്ജനു തോന്നിയില്ല.... 


ആ നിമിഷം അയാൾ നല്ല ഒരു അധ്യാപകൻ ആവുകയായിരുന്നു..... 

ഞാൻ വന്നത്....  നാളെ മുത്തശ്ശിടെ പിറന്നാൾ ആണ്... 
എല്ലാവരും വരണം.... 


ഓഹ്...  തീർച്ചയായും...  ഗോപൻ സാറും ഗിരി സാറും ക്ഷണിച്ചിരിന്നു .... 
നിരഞ്ജൻ പറഞ്ഞു... 


അതും പറഞ്ഞു കിച്ചു അവിടെ നിന്നും നടന്നു.... 


ഭക്ഷണം കഴിച്ചു അവനി റൂമിലേക്ക്‌ ചെന്നു..... 

"പകുതി പൂക്കുന്ന പാരിജാതങ്ങൾ പ്രാവ് പോൽ നെഞ്ചിൽ അമരുന്നു.... 
മുറുകി നിൽക്കുന്ന നിന്റെ യൗവനം രുദ്രവീണയായ് പാടുന്നു...... 
നീ ദേവ ശില്പമായ് ഉണരുന്നു.... 

ഉത്രയുടെ ഓർമകളിൽ അവൻ അലയുകയായിരുന്നു... 


അവിടേക്ക് വന്ന പ്രണവ് അവനിയെ ഉണർത്താതെ ഗൗതമിന് അടുത്തേക്ക് ചെന്നു.... 

ഗൗതം....... 


എന്താ പ്രണവ്.... 

.ഗൗതം....  
അവനി.... 
അവനെ പഴയത് പോലെ ആക്കാൻ ഉത്രക്കു കഴിയും.... 
അവന്റെ മനസ്സിൽ അവളെ ഉള്ളു.... 
ഉത്രക്കും പഴയപോലെ അവനിയെ ഇഷ്ട്ടമാണെങ്കിലോ.... 
നമുക്ക് അവളുമായി ഒന്ന് സംസാരിച്ചു നോക്കാം.... 


എന്ത് സംസാരിക്കണം പ്രണവ്..... 
എന്താണ് നമ്മൾ സംസാരിക്കേണ്ടത്.... 
അവനിയെ നീ മറന്നോ എന്നോ....
അതോ എപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നോ... 
സ്നേഹിക്കുന്നില്ല എങ്കിൽ ഇനി അവനെ സ്നേഹിക്കണം എന്നോ.... 

ഗൗതം ഞാൻ അതല്ല പറഞ്ഞത്...  
അവനിയുടെ ഈ അവസ്ഥ കാണാൻ വയ്യാത്തോണ്

എനിക്കും കഴിയുന്നില്ല പ്രണവ് എന്റെ അവനിയെ ഇങ്ങനെ കാണാൻ.... 
അവന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഉത്രയോടോ....  അവളുടെ ഏട്ടൻമാരോടോ ആരോട് വേണമെങ്കിലും സംസാരിക്കാമായിരുന്നു.... 

പക്ഷെ ഇപ്പോ എനിക്ക് അതിനു കഴിയില്ല പ്രണവ്  
അവൾക്കു എന്റെ അവനിയോട് ഒരു തരി പോലും ഇഷ്ടം ബാക്കി നിന്നിരുന്നു എങ്കിൽ അവൾ വന്നിട്ട്.....  അവനിയെ കണ്ടിട്ട് ഒരിക്കൽ പോലും അവനൊരു നോട്ടം പോലും നൽകാതെ മാറി നിന്നു  അവനെ അവഗണിച്ചു.... അവന്റെ വേദന ഒരിക്കൽ പോലും അവൾ ഒന്ന് കാണാൻ ശ്രമിച്ചില്ല..... 
എന്റെ അവനിയോട് അവൾ ചെയ്തതോന്നും എനിക്ക് പൊറുക്കാൻ കഴിയില്ല... 
അവളൊന്നു മനസ് വെച്ചെങ്കിൽ അവനിക്ക് ഒരിക്കലും ഇങ്ങനെ ഒന്നും....  ഗൗതം പൊട്ടികരഞ്ഞു.... 

കാര്യം മനസിലാവാതെ പ്രണവും... 

അവൻ കണ്ണുകൾ തുടച്ചു.... 
നിനക്ക് അറിയുമോ പ്രണവ്... 
അവനി ആണ് എനിക്കെല്ലാം.... 
ചെറുപ്പം തൊട്ടേ നല്ല സുഹൃത്തുക്കളെക്കാൾ ഒരു കൂടെ പിറപ്പിനെ പോലെ ആയിരുന്നു ഞങ്ങൾ     


പരസ്പരം പങ്കുവെക്കാത്ത രഹസ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... 


ആദ്യമായി അവന്റെ ഉള്ളിൽ ഉത്ര കയറിയപ്പോൾ അവനു എല്ലാ സപ്പോർട്ടും നൽകി ഞാൻ കൂടെ നിന്നു..... 

ഇടക്ക് അവനിലേക്ക് പാറി വീഴുന്ന നോട്ടങ്ങൾ മാത്രമായിരുന്നു അവന്റെ ആശ്വാസം.... 

അവളുടെ ഓരോ ഇപെർഫെക്ട് അവനു പെർഫെക്ട് ആയി തോന്നി.... 

ഫ്രഷേഴ്‌സ് ഡേക്ക് അവൾ പാടിയത് മുതൽ അവനു വല്ലാത്ത ടെൻഷൻ ആയിരുന്നു... 


അവൾ അവനെ സ്നേഹിക്കുന്നില്ലേ എന്ന തോന്നൽ,  അവളെ നഷ്ട്ടപെടുമോ എന്ന അവന്റെ ഭയം..... 
അവന്റെ ആ ചെറിയ ടെൻഷൻ,  മനോവിഷമം പോലും എനിക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല....

അങ്ങനെ രണ്ടു കല്പ്പിച്ചു അവളുടെ ഉള്ളിലിരുപ്പ് അറിയാൻ വേണ്ടി ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു.... 


അവൾ അത് ഭംഗിയായി നിരസിച്ചു.... 
കാരണം തിരക്കിയപ്പോൾ അവൾക്കു ഒരാളെ ഇഷ്ട്ടമാണ് എന്ന് മാത്രം പറഞ്ഞു.... 
പിന്നീട് ഉള്ള അവളുടെ ഓരോ നീക്കങ്ങളും ഞങ്ങൾ വാച് ചെയ്തു.... 

അവനിയെ അവൾ പ്രണയിക്കുന്നു എന്നറിഞ്ഞ നിമിഷം ഈ ലോകം വെട്ടി കീഴ്പെടുത്തിയ സന്തോഷമായിരുന്നു അവനു... 


അവന്റെ ആ സന്തോഷം മാത്രം മതിയായിരുന്നു എനിക്ക്.... 


അവനെ അന്ന് ഹോസ്പിറ്റലിൽ അവളുടെ കൂടെ നിർത്തിയതും ഞങ്ങൾ പ്ലാൻ ചെയ്താണ്.... 


അവനിക്ക് വേണ്ടി അവളുടെ കാലു പിടിക്കാനും ഞാൻ തയ്യാറായിരുന്നു.... 

അവനെ ഇങ്ങനെ ആക്കി എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.... 
ഇനിയും ഒരു പ്രതീക്ഷ ഞാനായി നൽകി എന്റെ അവനിയെ പഴയ അവസ്ഥയിലേക്ക് തള്ളി വിടില്ല... 
അവൻ എന്റെ ഫ്രണ്ട് ആണ്.... 
അവൾക്കു തട്ടി കളിക്കാൻ ഉള്ള പാവയല്ല     

എല്ലാ കാര്യവും അവളോട് തുറന്നു പറയുന്ന അവനോട്... 
അവൾക്കു പറയാമായിരുന്നു അവളെ കുറിച്ച്.... 
അവളുടെ ഏട്ടൻമാരെ കുറിച്ച്.... 
ഒന്നും ചെയ്തില്ല... 
പകരം ഒരുപാട് സ്വപ്നങ്ങൾ നൽകി...  എന്റെ അവനിയെ അവൾ സമർത്ഥമായി പറ്റിച്ചു... 

നിനക്ക് അവളെ കണ്ടപ്പോൾ തോന്നിയോ അവൾ സങ്കടത്തിൽ ആണെന്ന്... 

ഇല്ലല്ലോ ... 

എന്നാൽ രണ്ടു വർഷം ഞാൻ കണ്ടതാ അവന്റെ അവസ്ഥ.... 
ഗൗതമിന്റെ കണ്ണുകൾ വീണ്ടും ഒഴുകി.... 


അവനിക്ക് അവളോട്‌ സംസാരിക്കണം എന്ന് പറഞ്ഞാൽ ഞാൻ അവനു വേണ്ടി അതിനു തയ്യാറാകും.... 

അല്ലാതെ ഒന്നിനും ഗൗതം ഇല്ല... 

അവൾക്കു ചിലപ്പോൾ അവളുടേതായ കാരണങ്ങൾ ഉണ്ടാകും....  
ന്യായീകരണങ്ങൾ ഉണ്ടാകും.... 
അതൊന്നും എനിക്ക് അവനിയേക്കാൾ വലുതല്ല     

ഇനിയൊന്നും അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലായ പ്രണവ് ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു....... 


💙💙💙💙💙💙💙💙💙

പിറന്നാൾ ദിവസമായിട്ട് എല്ലാവരും അമ്പലത്തിൽ പോകാൻ ഉള്ള തയ്യാറെടുപ്പായിരുന്നു.... 

അച്ഛമ്മയും അപ്പച്ചിയും ഓക്കേ വണ്ടിയിൽ അമ്പലത്തിലേക്ക് പോയി വന്നു.... 


കുറച്ചു കഴിഞ്ഞാണ് അമ്മാളുവും ഏട്ടൻമാരും ഇറങ്ങിയത്.... 
എല്ലാവരും മെറൂൺ ഷർട്ട്‌ ആയിരുന്നു വേഷം.... 
അവൾ ഒരു മെറൂൺ സെറ്റ് സാരിയും.... 


പുറത്തേക്കു ഇറങ്ങിയ കിച്ചു അവനിയെ കണ്ടപ്പോൾ ചോദിച്ചു   ..... 


അവനി അമ്പലത്തിലേക്ക് വരുന്നോ.... 

അത്രയും നേരം പുഞ്ചിരി തൂകിയ ഉത്രയുടെ മുഖം പെട്ടൊന്ന് മാറി..... 

അത് കണ്ടു അവനി പറഞ്ഞു.... 
ഇല്ല ഏട്ടാ...  നിങ്ങൾ പോയിട്ട് വരൂ..... 

അവൻ സ്നേഹപൂർവ്വം അത് നിരസിച്ചു..... 

അപ്പോഴേക്കും നന്ദു വന്നു അവൾക്കു മുടിയിൽ പൂവ് ചൂടി കൊടുത്തു.... 


സുന്ദരി ആയിട്ടുണ്ട് എന്ന് ആംഗ്യം കാണിച്ചു.... 

ചിരിച്ചു കൊണ്ട് അവൾ എല്ലാവരുമായി സെൽഫി എടുത്തു.... 

നേരെ അമ്പലത്തിലേക്ക് പോയി..... 

പിറന്നാൾ ആയിട്ട് വലിയ ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല.... 
അടുത്ത ബന്ധുക്കൾ മാത്രം... 

ഉച്ചയോട് കൂടി കേക്ക് മുറിച്ചു പരസ്പരം പങ്ക് വെച്ച് കഴിച്ചു.... 

ഉത്രയുടെ കൂട്ടുകാരും അവനിയും കൂട്ടുകാരും എല്ലാവരും ഭക്ഷണം കഴിച്ചു.... 

അവസാനമാണ് അമ്മാളുവും ഏട്ടന്മാരും കഴിച്ചത്.... 

ഒരിലയിൽ നിന്ന് അവർ ആറുപേരും വാരിയും പരസ്പരം വാരി കൊടുത്തുമാണ് ഭക്ഷണം കഴിച്ചത്..... 


എല്ലാവർക്കും ആ കാഴ്ച്ച അത്ഭുതമായിരുന്നു... 


അത് കണ്ടു മുത്തശ്ശി പറഞ്ഞു....  പണ്ട് മുതലേ അവർ അങ്ങനെയാണ് വിശേഷങ്ങൾക്ക് ഭക്ഷണം കഴിക്കുക... ഒരിലയിൽ പരസ്പരം വാരി കൊടുത്ത്... 


പ്ലസ് ടു വരെ ഏട്ടന്മാര് വാരി കൊടുത്തല്ലാതെ അവൾ ഭക്ഷണം കഴിച്ചിരുന്നില്ല.... 
ഏട്ടന്മാര് ആണ് അവളുടെ ലോകം... 


പരസ്പരം ഓരോന്ന് പറഞ്ഞു കളിയും ചിരിയുമായി അവർ ഭക്ഷണം കഴിച്ചു.... 

എല്ലാവരും വിശ്രമത്തിനായി മുറ്റത്തും ഉമ്മറത്തു ഓക്കേ ഇരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story