പ്രണയതീരം ❣️ ഭാഗം 42

pranaya theeram

രചന: ദേവ ശ്രീ


അവനി ഒന്നും മിണ്ടാതെ ഇരുന്നു.... 

അവൻ സ്വയം ഒന്ന് ആലോചിക്കട്ടെ.... 
ഇപ്പോൾ കുറച്ചു സമയം അവനെ തനിച്ചു വിടുന്നതാവും നല്ലത് എന്ന് തോന്നിയ ഗൗതം അവന്റെ തോളിൽ തട്ടി പറഞ്ഞു... 

സ്വസ്ഥമായി ഇരുന്നു ഒന്ന് ആലോചിച്ചു നോക്ക് നീ..... 

ബാൽക്കണിയോട് ചെന്ന് നിലാവും നോക്കി നിൽക്കുകയായിരുന്നു ഗൗതം.... 


പിറകിൽ നിന്ന് രണ്ടു കൈകൾ അവനെ വലയം ചെയ്തു.... 
അത് ആരാണ് എന്നറിയാൻ അവനു അധികം താമസം വേണ്ടി വന്നില്ല.... 


നിവി.......... 
അവൻ ആർദ്രമായി അവളെ വിളിച്ചു.... 

രണ്ടു കൈകളും അവന്റെ വയറിനെ ചുറ്റി വരിഞ്ഞു മുതുകിൽ തല ചായ്ച്ചു കൊണ്ട് അവളൊന്നു മൂളി...... 


പിണക്കമാണോ ഏട്ടാ എന്നോട്..... 

എന്തിന് മോളെ........ 

.. എന്റെ ഏട്ടൻ ഉള്ളത് കൊണ്ട് അധികം സംസാരിക്കാൻ പറ്റില്ല എന്ന് പറഞ്ഞിതിന്    

അതിനാണോ എന്നോട് ഈ അവഗണന... 

ഇവിടെ വന്നിട്ട് എന്നെ ഒന്ന് നോക്കുകയോ എന്നോട് ഒന്ന് സംസാരിക്കുകയോ ചെയ്യാതെ..  . സോറി.. അവൾ ഏന്തി..... 


അയ്യേ....  മോളെ നീ കരയുകയാണോ.... 
സോറി ഡാ.... 


ശരിയാണ് താൻ അവളെ പൂർണമായും ഈ ദിവസങ്ങളിൽ അവഗണിച്ചു.... 

അവൻ അവളുടെ കുഞ്ഞു മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു.... 
നിന്നോട് എനിക്ക് ഒരു ദേഷ്യവുമില്ല പെണ്ണെ.... 

എന്റെ അവനിയെ കുറിച്ച് മാത്രമേ ഈ ദിവസങ്ങളിൽ ഞാൻ ഓർത്തൊള്ളൂ... 
നിനക്ക് അറിയാലോ അവൻ കഴിഞ്ഞേ എനിക്ക് മറ്റെന്തും ഉള്ളു..  

അവൻ മാത്രമായിരുന്നു എന്റെ മനസ്സിൽ..... 


ശരിയാണ് ഏട്ടാ...  അവനി ഏട്ടനെ അങ്ങനെ കാണുമ്പോൾ സഹിക്കില്ല... 

എത്രയും പെട്ടൊന്ന് ഉത്രയുമായി പരിഭവങ്ങൾ പറഞ്ഞു തീർത്തു പഴയ പോലെ ആവട്ടെ..... 
ഇനി ഉത്രക്കെ പഴയ അവനി ഏട്ടനെ കൊണ്ട് വരാൻ കഴിയു.... 

ഉത്ര.....  ഗൗതം ഒന്ന് പുച്ഛിച്ചു.... 
അവൾ ഇനി അവനിയുടെ ജീവിതത്തിൽ ഇല്ല നിവി.... 

. ഹേ...  ഏട്ടൻ എന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്... 
അവനീത്‌ ഇല്ലാതെ ഉത്രയും ഉത്ര ഇല്ലാതെ അവനീതും പൂർണമാവില്ല.... 

ആഹാ ചിന്ത അവൾക്കുണ്ടായിരുന്നെങ്കിൽ അവൾ എന്റെ അവനിയെ ഇങ്ങനെ സങ്കടപെടുത്തുമോ..... 

അവൾ ഒന്ന് പുഞ്ചിരിച്ചു അവനെ നോക്കി.... 

കൂട്ടുകാരനോട് ഉള്ള അന്തമായ സ്നേഹം കൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ ആരെയും മനസിലാക്കാൻ കഴിയില്ല ഏട്ടാ..... 
നിങ്ങൾക്ക് എന്നും വലുത് അവനിഏട്ടനും ഏട്ടന്റെ സന്തോഷങ്ങളും ആയിരുന്നു.... 
രണ്ടു വർഷം അവനി ഏട്ടൻ എങ്ങനെയായിരുന്നു എന്ന് എനിക്ക് അറിയില്ല... 
കൂട്ടുക്കാരന്റെ അവസ്ഥ കണ്ടു സങ്കടം കൊണ്ടായിരിക്കാം ഏട്ടൻ ഇങ്ങനെ ഓക്കെ പറയുന്നത്.... 
ഏട്ടനെ ഞാൻ കുറ്റം പറയുകയല്ല.... 

പക്ഷെ ഏട്ടൻ ഒന്ന് ഉത്രയുടെ ഭാഗത്തു നിന്നും ചിന്തിച്ചു നോക്ക്..... 

രണ്ടുപേർക്കും ഇടയിൽ മൗനം തങ്ങി.... 


അത് ഭേദിച്ചു നിവി പറഞ്ഞു തുടങ്ങി..... 


അവനി ഏട്ടന്റെ എടുത്തു ചാട്ടം കൊണ്ട് അന്നവൾ ചിലപ്പോൾ തകർന്ന് പോയിരിക്കാം... 

അവളുടെ ഭാഗത്തും തെറ്റുണ്ട്.... 
അവൾക്കും എല്ലാം തുറന്നു സംസാരിക്കാമായിരുന്നു... 


എന്നിരുന്നാലും കാര്യം പോലും ചോദിക്കാതെ അവനി ഏട്ടൻ അവളെ തല്ലി... 
അവളെ ഇതുവരെ ഒന്ന് അന്വേഷിച്ചു ചെന്നില്ല...
എന്നൊക്കെ അവളുടെ ഉള്ളിലും ഉണ്ടാകില്ലേ.... 

അവൾ പോയതിന് ശേഷം അവനി ഏട്ടൻ സത്യം തെളിയിച്ചതോന്നും അവൾക്ക് അറിയില്ല.... 
പിന്നെ രണ്ടു കൊല്ലം അവളെ കണ്ടെത്താൻ ശ്രമിക്കാതെ അവനി ഏട്ടൻ സ്റ്റേസ്റ്റിൽ പോയി...  

നാട്ടിൽ വന്നപ്പോഴും ആരെയും കാണാൻ കൂട്ടാക്കാതെ അവളെ കണ്ടെത്താൻ ശ്രമിക്കാതെ ഇരുന്നു.... 

അതൊക്കെ അവനി ഏട്ടന്റെ തെറ്റല്ലേ..  

മതി നിവി... 

എന്റെ അവനി ഒരു തെറ്റും ചെയ്തിട്ടില്ല.   
അവൻ അങ്ങനെ ആയെങ്കിൽ അതിന് കാരണവും ഉണ്ട്... 

ഇനി അവനിയെ കുറിച്ച് ഒരക്ഷരം നീ മിണ്ടരുത്.... 

ഏട്ടാ....  ഞാൻ.... 

ഏട്ടാ....  
സത്യം മനസിലാവും വരെയേ ഉത്രയുടെ ഈ പിണക്കം കാണു... 
അത് കഴിഞ്ഞാൽ പിന്നെ അവൾ അവനി ഏട്ടനോട് ക്ഷമിക്കും... 

അവളുടെ ക്ഷമ ആർക്ക് വേണം.... 
ഗൗതം പുച്ഛിച്ചു.... 


ഏട്ടാ....  ഞാൻ അപേക്ഷിക്കുകയാണ്

 ഏട്ടന്റെ സ്വാർത്ഥതക്ക് വേണ്ടി അവരെ പിരിക്കരുത്.... 


നിവി....  അവൻ അവൾക്ക് നേരെ കൈ ഓങ്ങി.... 


അവന്റെ കണ്ണുകൾ ജ്വലിച്ചു... 


നിനക്ക് അറിയുമോ... 
ഇത് ഉത്രയുടെ വീടാണ് എന്നറിഞ്ഞു തെന്നെയാണ് ഞാൻ അവനിയുമായി ഇങ്ങോട്ട് വന്നത്.... 

എന്തിനെന്നോ....  എന്റെ അവനിയുടെ സന്തോഷത്തിന് വേണ്ടി.... 

ഈ രണ്ടു വർഷം അവൾ ബാംഗ്ലൂരിൽ ഉണ്ട് ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയാം.... 

നിവി അവനെ നോക്കി...... 

നിനക്ക് വിശ്വാസം വരുന്നില്ലേ നിവി.... 

അവൻ അവന്റെ ഫോൺ ഗാലറി ഓപ്പൺ ചെയ്തു..... 

ഉത്ര മെഡിക്കൽ കോട്ട് ധരിച്ചതും അല്ലാത്തതും ആയ ഫോട്ടോസ്... 
അവളുടെ കൂട്ടുക്കാരുടെ കൂടെ ഉള്ളതും ഓക്കേ ഉണ്ട്.... 


നിവിക്ക് ഒന്നും മനസിലായില്ല... 
അവൾ ചോദിച്ചു... 
പിന്നെ എന്ത് കൊണ്ട് അവനി ഏട്ടൻ അവളെ കാണാതെ ബിസിനസിനു വേണ്ടി usa യിൽ പോയി...  അവളുടെ അടുത്ത് പോകാമായിരുന്നില്ലേ.... 
അപ്പൊ ഈഗോ അല്ലെ.... 
അവൾ ഒന്ന് പുച്ഛിച്ചു.... 

ഗൗതം ഒന്നും മിണ്ടിയില്ല      

അവനിയെ കൂട്ടി ഞാൻ ഇങ്ങോട്ട് വരരുതായിരുന്നു... 
ഇപ്പോ തെറ്റ് പറ്റിയത് എനിക്കാണ്..... 
ഗൗതം മനസ്സിൽ പറഞ്ഞു.... 


അവൻ നിവിയോട് ഒന്നും പറയാതെ എഴുന്നേറ്റു പോയി..... 


അവന്റെ പോക്കും നോക്കി നിവി അവിടെ നിന്നു.... 

തലയിണയിൽ മുഖം അമർത്തി കിടക്കുകയായിരുന്നു അവനി....


അവനി.....
ഗൗതം അവനരികിൽ ചെന്നിരുന്നു വിളിച്ചു....


അവനി മുഖം ഉയർത്തി അവനെ നോക്കി.... 
 

അവന്റെ മുഖം കണ്ട ഗൗതം വല്ലാതെ ആയി... 
നീ വിഷമിക്കണ്ട അവനി..

അവൾ സത്യം എന്നായാലും അറിയും... 
അത് വരെയേ അവൾക്ക് നിന്നിൽ നിന്നും അകന്നു നിൽക്കാൻ കഴിയു.... 

അത് കഴിഞ്ഞാൽ അവൾ നിന്നരികിലേക്ക് തന്നെ മടങ്ങി എത്തും.... 
അവൾക്കും കഴിയില്ലടാ നിന്നെ പിരിയാൻ... 


അവനി ഗൗതമിനെ ഉറ്റു നോക്കി.... 

ചെറുപ്പം തൊട്ട് തന്റെ കൂടെ നടക്കുന്നവൻ... 
തന്റെ മനസൊന്നു പിടഞ്ഞാൽ അവന്റെ ഉള്ളും നീറും.... 
ഇപ്പോഴും തനിക്കു വേണ്ടി,  തന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവൻ... 

അവൻ ഗൗതമിനെ ചേർത്ത് പിടിച്ചു... 
നീ ഉള്ളപ്പോൾ എന്നെ ഒരു സങ്കടവും ഇനി ബാധിക്കില്ല... 

എനിക്ക് വേണ്ടി നീ ഒരുപാട് അനുഭവിച്ചില്ലേ.... 
ഇനി ഞാൻ കാരണം ആരും വിഷമിക്കില്ല... 


പെട്ടെന്ന് എനിക്ക് അവളെ മറക്കാൻ കഴിഞ്ഞില്ലേങ്കിലും അവളെ ഓർത്ത് ഇനി ഞാൻ വിഷമിക്കില്ല.... 

എനിക്കും ഒരു മാറ്റം വേണം ഗൗതം.... 

ഗൗതമിന് സന്തോഷമായി... 


ഇനി നിവി പറഞ്ഞപോലെ എങ്ങനെയെങ്കിലും ഉത്രയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം...... 
എങ്ങനെ ഗൗതം ആലോചിച്ചു.... 
ഉത്ര ഇല്ലാതെ അവനി പൂർണമാവില്ല    

.
അവിടെ നിന്നും പുതിയ ഒരു അവനി പിറവി കൊള്ളുകയായിരുന്നു...  

പിന്നീട് അവൻ ഉത്രയെ ശ്രദ്ധിച്ചില്ല.... 

അവളെ ഒരു നോക്ക് കാണാൻ വേണ്ടി ബാൽക്കണിയിൽ ചെന്നില്ല.... 

അവന്റെ ആ മാറ്റങ്ങൾ അവളിൽ ഒരു വേദന സൃഷ്ടിച്ചു..   


.രാവിലെ തന്നെ അവന്റെ അച്ഛന്റെ ഫോൺ കാൾ കേട്ടാണ് അവൻ ഉണർന്നത്.... 


അവനി മോനെ...

ഗുഡ് മോർണിംഗ് അച്ഛാ....  എന്താ രാവിലെ.... 


ഗുഡ് മോർണിംഗ് മോനെ... 
ഞാൻ വിളിച്ചത് 
ഗോപന്റെ കയ്യിൽ ഒരു ഫയൽ ഉണ്ട് 
നമ്മുടെ പ്രൊജക്റ്റ്‌ന്റെ..... 
അതൊന്നു മോൻ നോക്കണം... 
എന്തേലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി... 


ഓക്കേ അച്ഛാ.... 


അവനി കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു അവന്റെ ലാപ്പുമായി മാളികക്കൽ തറവാട്ടിലേക്ക് കയറി.... 

ഇവിടെ വന്നിട്ട് ആദ്യമായാണ് അവൻ ആ വീടിന് ഉള്ളിൽ കയറുന്നത്...  

വിശാലമായ ഹാളിൽ നിറയെ ഇട്ടിരിക്കുന്ന സെറ്റിയിൽ അവനോട് ഇരിക്കാൻ പറഞ്ഞു ഉഷ ഗോപനെ വിളിക്കാൻ പോയി...  


അവൻ അവിടെ ചുറ്റും കണ്ണോടിച്ചു... 

ഒരു വശം ചേർന്നു ഭിത്തിയിൽ ടിവി വെച്ചിട്ടുണ്ട്... 
നല്ല അടക്കം ഉള്ള ഹാൾ.... 
ഭിത്തി നിറയെ ഫോട്ടോസ് ആണ്....  അവർ ആറുപേരും ചേർന്നു നിൽക്കുന്നത്... 
ചെറുപ്പത്തിലെ ഫോട്ടോസും ഓക്കെ ഉണ്ട്... 


അവൻ കണ്ണെടുക്കാതെ അതിലെ ഉത്രയെ നോക്കി ഇരുന്നു.... 


ആഹാ അവനി..... 
ഗോപൻ അയാൾക്കരികിൽ വന്നിരുന്നു.... 
നവിയും നന്ദുവും ലാപ്മായി അവിടേക്ക് വന്നു അവനിക്ക് അപ്പുറവും ഇപ്പുറവുമായി ഇരുന്നു.... 

ഉഷേ....  അവനിക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ.... -ഗോപൻ... 

അയ്യോ വേണ്ട അങ്കിൾ..  ഞാൻ ഇപ്പോ കുടിച്ചേ ഉള്ളു.... 
...

ആ ശബ്ദം കേട്ടതും ഉത്രക്കു വല്ലാത്ത സന്തോഷം തോന്നി... 
അവനി ഏട്ടൻ താഴെ ഉണ്ടോ.... 
അവനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു... 


അവന്റെ ഈ രണ്ടു ദിവസത്തെ അവഗണന അവളെ അത്രയും സങ്കടപ്പെടുത്തിയിരുന്നു..... 
അവൾ അവനെ കാണാൻ ആയി താഴേക്ക് ഇറങ്ങി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story