പ്രണയതീരം ❣️ ഭാഗം 44

pranaya theeram

രചന: ദേവ ശ്രീ


അവനിയുടെ ഈ മാറ്റത്തിൽ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു എങ്കിലും അച്ഛന് വല്ലാത്ത ഭയം തോന്നി.... 
ഉത്രയെ നഷ്ട്ടപെട്ടപ്പോൾ ഉണ്ടായ അവന്റെ ആ അവസ്ഥ കണ്ട അയാൾക്ക്‌ ഒരിക്കലും അവനിയുടെ ഈ മാറ്റം ഉൾകൊള്ളാൻ ആയില്ല... 
തന്റെ മകന്റെ ഈ തീരുമാനത്തിന് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ 
അയാൾ വല്ലാത്ത അസ്വസ്ഥതയിൽ ആയി.... 


ഏട്ടാ എന്താ ആലോചിക്കുന്നത്... 
അവരോടു വിളിച്ചു പറഞ്ഞോളൂ നമുക്ക് ആ ദിവസം സമ്മതം ആണെന്ന്..... -നന്ദിനി. 


എടോ നമ്മൾ എടുത്തു ചാടി ഒരു തീരുമാനം എടുക്കണോ...  ഒരു പെൺകുട്ടിയുടെ ഭാവിയാണ് -ദാസ് 

നമ്മൾ അങ്ങോട്ട്‌ പോയതല്ല  ഏട്ടാ...  അവർ ഇങ്ങോട്ട് വന്നതല്ലേ....  
ആ കുട്ടിയെ ആയിരിക്കും നമ്മുടെ മോന് വിധിച്ചിട്ടുണ്ടാവുക... 
പിന്നെ അവൻ ഈ ഒരു മാസം ആ കുട്ടിയെ കണ്ടതും അല്ലെ...  അങ്ങനെ തോന്നിയ ഇഷ്ടം ആണെങ്കിലോ -നന്ദിനി 

നീ ഇങ്ങനെ വിവരക്കേടു പറയല്ലേ ഡോ... 
എന്റെ മകന്റെ മനസ്സ് കീഴടക്കിയ പെണ്ണ് ഉത്രയാണ്... 
അവളെ മറക്കാൻ അവനു കഴിയും എന്ന് എനിക്ക് തോന്നുന്നില്ല... 
ഈ ലോകത്തിന്റെ ഏത് കോണിൽ ഉണ്ടെങ്കിലും അവനു ഞാൻ അവളെ കണ്ടെത്തി കൊടുക്കാം... 
എന്തായാലും ഈ വിവാഹം വേണ്ട എന്ന് പറയാം.... -ദാസ്


ദേ ഏട്ടാ...  അവൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ..  അവനു ഈ കുട്ടിയെ അല്ലാതെ വേറെ ആരെയും വേണ്ട എന്ന്...  ഇനി ഏട്ടനായി മുടക്കം വെക്കേണ്ട.... 
അവൻ കൊച്ചു കുഞ്ഞൊന്നും അല്ല...  17മത്തെ വയസിൽ ബിസിനസിൽ കയറി രണ്ടു കൊല്ലം കൊണ്ട് നമ്മുടെ ബിസിനസ് അത്രയും ഉയർച്ചയിൽ എത്തിക്കുവൻ ആണ്.... 
അവന്റെ തീരുമാനങ്ങൾ എല്ലാം ശരിയായിരുന്നില്ലേ...  ഇതും അങ്ങനെ തന്നെയാകും.... -നന്ദിനി 

എടോ ബിസിനസ് അല്ല ജീവിതം.... 


നിങ്ങൾ അവർക്ക് വിളിച്ചു സമ്മതം പറയൂ മനുഷ്യാ... 

അയാൾ മടിച്ചു മടിച്ചു ഫോൺ എടുത്തു ഗോപന് വിളിച്ചു... 


ഹലോ  ഗോപൻ... 


പറയൂ ദാസ്.... 


ഗോപാ...  നിങ്ങൾ പറഞ്ഞ ഡേറ്റ് ഞങ്ങൾക്ക് സമ്മതം ആണ്.... 


ഗോപനിൽ നിന്നും സന്തോഷത്തിന്റെ ഒരു നെടുവീർപ്പു വീണു...

എനിക്ക് ഒറ്റ മോളാണ്.... 
തറവാട്ടിലെ ആകെ ഉള്ള പെൺ തരി ആയത് കൊണ്ട് വല്ലാത്ത കുറുമ്പും കുസൃതിയും ഓക്കെ ഉള്ള കൂട്ടത്തിൽ ആണ്... 
അയാളിൽ ഒരു അച്ഛന്റെ ആദി ഉടലെടുത്തു... 


അത് കേട്ടു ഒരു ചിരിയോടെ ദാസ് പറഞ്ഞു... 
ഡോ തന്റെ മകളെ എന്റെ മരുമകൾ ആയിട്ടല്ല ഞാൻ ചോദിക്കുന്നത്... 
മകൾ ആയിട്ടാണ്... 
ഞങ്ങൾക്ക് രണ്ടുപേർക്കും അവനി ഒറ്റ മകൻ ആണ്.... 
അവനാണ് ഞങ്ങളുടെ ലോകം... 
അവന്റെ പെണ്ണ് ഞങ്ങളുടെ മകൾ തന്നെയല്ലേ... 


ഗോപന് വല്ലാത്ത ആശ്വാസം തോന്നി... 
മകൾ സുരക്ഷിതമായ ഒരിടത്തു തന്നെ എത്തിയിരിക്കുന്നത്.... 

എനിക്ക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്... 
പെണ്മക്കളെ സുരക്ഷിതമായ കൈകളിൽ എത്തിക്കുംവരെ ഒരച്ഛന്റെ നെഞ്ചിൽ തീയാണ്... 

അല്ല കുട്ടി എന്ത് ചെയ്യുന്നു ഗോപൻ.... 


അവൾ എംബിബിസ് തേർഡ് ഇയർ ആണ്.... 
ഒരു വർഷം കൂടി ഉണ്ട് കോഴ്സ് തീരാൻ..  


അതിനെന്താ...  കുട്ടിക്ക് പഠിക്കാൻ പോകാൻ അവനി ഒരിക്കലും തടസ്സമാവില്ല.   

അതെനിക്ക് അറിയാം ദാസാ... 
അതോണ്ട് തന്നെയാണ് അമ്മാളുവിന് കല്യാണം ആലോചിച്ചപ്പോൾ അവനിയുടെ മുഖം ആദ്യം ഓർമയിൽ വന്നത്... 


അമ്മാളു എന്നാണോ കുട്ടീടെ പേര്.   


അമ്മാളു എന്ന് അവളെ വീട്ടിൽ വിളിക്കുന്ന പേരാണ്... 
റെക്കോർഡിക്കലി ഉത്ര ഗോപൻ എന്നാണ്... 

ഉത്ര...... 
അയാൾ ആ പേര് മനസിൽ ഉച്ചരിച്ചു... 


ഞാൻ ഫാമിലി ആയി വീഡിയോ കാളിൽ വരാം...  വീട്ടുകാർക്ക് പരസ്പരം കാണാം...  അപ്പൊ തനിക്കു എന്റെ മകളെയും കാണാം... 

മ്മം...  അയാൾ ഒന്ന് കൊണ്ട് ഫോൺ കട്ട്‌ ആക്കി... 

ഫോൺ കട്ട്‌ ആക്കിയതും ദാസന്റെ നിൽപ് കണ്ടു നന്ദിനി ചോദിച്ചു...  എന്താ ഏട്ടാ... 
എന്താ അവര് പറഞ്ഞത്.... 


ഗോപന്റെ മകളുടെ പേര് ഉത്ര എന്നാണ്.... 

ഉത്രയോ.....  നന്ദിനി ചോദിച്ചു...


മ്മം.... 

  ആ ഉത്ര തന്നെയാണോ ഏട്ടാ നമ്മുടെ മോൻ സ്നേഹിച്ച പെൺകുട്ടി... 


ഹേയ് അതിനു സാധ്യത ഇല്ല.   
ആ കുട്ടി ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുകയാണ്.... 
എനിക്ക് എന്തോ പേടി പോലെ തോന്നുന്നു നന്ദിനി... 
വീണ്ടും പഴയതൊക്കെ ആവർത്തിക്കുമോ.... 

ഏട്ടാ...  എങ്ങനെ ടെൻഷൻ ആവല്ലേ.... 

ഹേയ് ഓൾഡ് കപ്പിൾസ്...  എന്താണ് ഡിസ്‌കഷൻ...  
അവരുടെ അടുത്തേക്ക് വന്ന ഗൗതം ചോദിച്ചു    


അയാൾ ഗൗതമിനോട് ഗോപൻ വിളിച്ചതും കല്യാണകാര്യവും അവനി സമ്മതിച്ചതും അവർ ഗോപന് വിളിച്ചതും എല്ലാം പറഞ്ഞു    
എനിക്ക് ആകെ ടെൻഷൻ ആകുന്നു ഗൗതം.    
പഴയതൊക്കെ വീണ്ടും.... 


ഹേയ് അങ്കിൾ.. 
എന്തിനാ ടെൻഷൻ അടിക്കുന്നത്... 
ഇത് എല്ലാം നല്ലതിന് ആണ്...  എന്നിട്ട് ഇവിടെ കല്യാണചെക്കൻ.... 


അവൻ മുകളിൽ ഉണ്ട് മോനെ....  -നന്ദിനി 


ശരി ആന്റി...  ഞാൻ അവനെ ഒന്ന് കാണട്ടെ... 

എന്നും പറഞ്ഞു ഗൗതം സ്റ്റെയർ കയറി... 
പിന്നെ എന്തോ ഓർത്തു അവൻ തിരിഞ്ഞു കൊണ്ട് പറഞ്ഞു... 
അങ്കിൾ....  അവനിയുടെ കഥയിലെ ഉത്ര ഗോപൻ അങ്കിളിന്റ മകൾ ഈ ഉത്ര തന്നെയാണ്    
എന്നും പറഞ്ഞു ഗൗതം മുകളിലേക്കു കയറി    


കേട്ടത് വിശ്വസിക്കാൻ ആവാതെ ദാസനും നന്ദിനിയും പരസ്പരം നോക്കി.... അയാളിൽ വല്ലാത്ത ഒരു ആശ്വാസം നിറഞ്ഞു... 

ഞാൻ പറഞ്ഞില്ലെടോ ഉത്രയെ അല്ലാതെ അവനു ആരെയും സ്നേഹിക്കാൻ കഴിയില്ല... 


മ്മം..... 

അപ്പോഴേക്കും ലാപ്പിലേക്ക് ഗോപൻറ് വീഡിയോ കാൾ വന്നു.... 

ദാസനും നന്ദിനിയും അവർക്ക് നേരെ നമസ്കാരം പറഞ്ഞു ... 
ദാസൻ  ഭാര്യ നന്ദിനിയെ പരിചയപെടുത്തി കൊടുത്തു... 

ഗോപൻ അവിടെ ഉളള ഓരോരുത്തരും ആയി പരിചയപെടുത്തി കൊടുത്തു... 
അവസാനം അവർക്ക് മുന്നിലേക്ക് അമ്മാളുവും വന്നു നിന്നു... 


അവൾ അവരോടു നമസ്കാരം പറഞ്ഞു... 
അവളുടെ കണ്ണുകൾ ഉടക്കിയത് അവനിയുടെ അമ്മയിൽ ആണ്... 
അവനിയുടെ കണ്ണുകളും മുഖഛായയും ആ ചിരിയും എല്ലാം അവരുടേതായിരുന്നു... 
അവൾ അവർക്ക് നേരെ പുഞ്ചിരിച്ചു... 

നന്ദിനീയും അവളെ തന്നെ നോക്കി... 
നല്ല ഐശ്വര്യം ഉള്ള കുഞ്ഞി മുഖം.. 
അതിൽ നിറഞ്ഞു നിൽക്കുന്ന ഓമനത്തം വല്ലാതെ ആകർഷിച്ചു അവരെ... 


അങ്ങനെ പരസ്പരം പരിചയപെടലും എല്ലാം കഴിഞ്ഞു അവർ കാൾ കട്ട്‌ ആക്കി... 


💙💙💙💙💙💙💙💙💙
ഡാ അവനി എന്താടാ.. മുഖത്തിന്‌ വല്ലാത്ത തെളിച്ചം... 

അവനി ബെഡിൽ എഴുന്നേറ്റു ഇരുന്നു കൊണ്ട് പറഞ്ഞു... 
അതിന്റെ കാര്യം താഴെ നിന്നും അച്ഛനും അമ്മയും നിന്നോട് പറഞ്ഞു എന്നെനിക് അറിയാം    

ആഹാ ഡാ കള്ള കാമുകാ.... 
ഗൗതം അവന്റെ തോളിലൂടെ കൈ ഇട്ടു കൊണ്ട് പറഞ്ഞു.... 
പക്ഷെ അങ്കിൾ ഉത്രയെ കുറിച്ച് വല്ലാതെ ടെൻഷനിൽ ആയിരുന്നു... 
അപ്പൊ ഞാൻ പറഞ്ഞു 
നിന്റെ ഉത്ര ഗോപൻ സാറിന്റെ മകൾ ആണ് എന്ന്... 

ചെ...  എല്ലാം നശിപ്പിച്ചു... 
ഞാൻ അവർക്ക് അവളെ മുന്നിൽ കൊണ്ട് വന്നു നിർത്തി അവരോടു പറയണം എന്ന് കരുതിയതാണ്.... 


ആഹാ ഡാ മോനെ...  ആ പാവങ്ങൾ ടെൻഷൻ അടിക്കുന്നത് കാണാൻ എനിക്ക് വയ്യാ... 


മ്മം...  അതും ശരിയാണ്... 


അല്ലടാ...  അങ്കിൾ പറഞ്ഞു നീ ഓസ്ട്രേലിയയിലേക്ക് പോകുകയാണ് എന്ന്... 
ഇപ്പോ ഈ സമയത്ത് എന്തിനാ ഇങ്ങനെ ഒരു യാത്ര..... 

ഉത്രക്കു എന്നോടുള്ള സമീപനം നിനക്ക് അറിയില്ലേ..   
പോരാത്തതിന് നാളെ തൊട്ട് അവൾ രണ്ടാഴ്ച നമ്മുടെ കോളേജിൽ ഉണ്ട്... 
അവൾ എങ്ങാനും എന്നോടു കല്യാണത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപെട്ടാൽ ഞാൻ എന്ത് ചെയ്യുമെടാ... 
അവളുടെ ആവശ്യം എനിക്ക് അംഗീകരിക്കേണ്ടി വരും... 
ഇതാകുമ്പോൾ എനിക്ക് അവളെ കല്യാണത്തിന്റെ അന്ന് കണ്ടാൽ മതി... 


ഓഹ് കാഞ്ഞ ബുദ്ധി തന്നെ... 


അവളെ നഷ്ട്ടപെടുത്താൻ എനിക്ക് ആവില്ല അതാണ്.... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... 

അല്ല കല്യാണം കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും...  അപ്പോഴും ഈ ടോം ആൻഡ് ജെറി കളി തന്നെ ആണോ.... 


കല്യാണം കഴിഞ്ഞാൽ ഓൺ വീക്ക്‌ കഴിഞ്ഞാൽ ഞാൻ നമ്മുടെ തുടങ്ങാൻ ഇരിക്കുന്ന ദുബായ്ലെ പുതിയ പ്രൊജക്റ്റ്‌ന് വേണ്ടി അവിടേക്ക് പോകും... 
ഉത്ര കോഴ്സ് കംപ്ലീറ്റ് ആക്കാൻ ബാംഗ്ളൂരിലേക്കും.... 


ഓഹ് ഫുൾ പ്ലാൻഡ് ആണല്ലേ.... 
അത് കഴിഞ്ഞു..... 

അത് കഴിഞ്ഞു.... 
അവളുടെ കോഴ്സ് എല്ലാം കംപ്ലീറ്റ് ആക്കിട്ട് ഞങ്ങൾ ഒരു ട്രിപ്പ്‌ പോകും... 
അപ്പൊ അവളോട്‌ എല്ലാം തുറന്നു പറയണം... 
അവൾക്കു എന്നെ വീണ്ടും സ്നേഹിക്കാൻ അത് പോരേ ഡാ... 
അതോ എല്ലാം അറിയുമ്പോൾ അവൾ എന്നെ വെറുക്കുമോ... 


നീ ഇങ്ങനെ നെഗറ്റീവ് വൈബ് അടിക്കാതെ... 
നിനക്ക് അവളോട് ഇപ്പോ തന്നെ പറഞ്ഞൂടെ... 


ഹേയ് അത് വേണ്ട...  ചിലപ്പോൾ അവളുടെ പഠിപ്പിനെ ബാധിക്കും അതെല്ലാം...  അവൾ ഒരു ഡോക്ടർ ആയി കാണാൻ എനിക്കും ആഗ്രഹം ഉണ്ട്... 

ഓക്കേ...  എല്ലാം നിന്റെ ഇഷ്ട്ടം.... 


പിറ്റേ ദിവസം അവനിയെ എയർപോർട്ടിൽ ആക്കിട്ടു ഗൗതം നേരെ കോളേജിലേക്ക് പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story