പ്രണയതീരം ❣️ ഭാഗം 45

pranaya theeram

രചന: ദേവ ശ്രീ

ഓഹ് അവളുടെ പ്രാണനാഥനെ കാണാൻ ഉള്ളത് കൊണ്ട് ഇന്ന് നമ്മുടെ ഉത്രക്കുട്ടി കണ്ണാടിക്ക് മുന്നിൽ തപസ് ആണല്ലോ... 
എന്തായാലും അവളെ ഒന്ന് അണിഞ്ഞൊരുങ്ങി കാണാൻ പറ്റി അല്ലെ തനു....  -ഇസ 

എടി എന്നെ കാണാൻ ഇപ്പൊ എങ്ങനെ ഉണ്ട്.... 
ഉത്ര ഊരക്ക് ഒരു കൈ കുത്തി മറ്റേ കൈ കൊണ്ട് സാരിയുടെ മുന്താണി പിടിച്ചു കൊണ്ട് ചോദിച്ചു.... 

ലേറ്റ് ഗോൾഡൻ സിൽക്ക് പ്ലെയിൻ സാരി ആയിരുന്നു അവൾ ഉടുത്തിരുന്നത്.. അതിലേക്ക് സിൽക്കിന്റെ തന്നെ മെറൂൺ ബ്ലൊസും ആയിരുന്നു....  

കൈയിൽ രണ്ടു വളകൾ എടുത്തിട്ട് ചെറിയ ഒരു ഗോൾഡൻ ചെയിനും അതിന് ചേർന്ന ഒരു കമ്മലും ഇട്ടു.... 
കണ്ണിൽ ചെറുതായി കരി എഴുതി കൊണ്ട്,  ഒരു കുഞ്ഞു പൊട്ടും അതിന് മീതെ ഒരു ചന്ദന കുറിയും വരച്ചു.... 

മുടി മുന്നിൽ നിന്നെടുത്തു മുകളിലേക്ക് ആക്കി സ്ലൈഡ് കുത്തി വെച്ചു അടിവരെ പിന്നിയിട്ടു.... 


മതി പെണ്ണെ...  നേരം വൈകി....  തനു പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു.... 

ഉത്ര പുറത്തേക്കു വന്നതും അവളെ രണ്ടും കൂടി വായ പൊളിച്ചു നോക്കി... 


ഓഹ് ഇതാരാ മഹാലക്ഷ്മിയോ... 
നിന്നെ ഇങ്ങനെ ഒരു കോലത്തിൽ കാണാൻ കഴിയും എന്ന് കരുതിയില്ല... 
ഇപ്പോ ഇങ്ങനെ നിന്നെ അവനി ഏട്ടൻ കണ്ടാൽ അപ്പൊ കെട്ടി കൊണ്ട് പോകും.... 
ഇസ പറഞ്ഞു... 

ഓഹ് അതിന് ആദ്യമായിട്ടല്ലല്ലോ എന്നെ ഇങ്ങനെ കാണുന്നത്.... -ഉത്ര 

ഹേ....  പിന്നെ നിന്നെ ഇതിനു മുന്നേ ഇങ്ങനെ കണ്ടിട്ടുണ്ടോ....  രണ്ടുപേരും ഒരുമിച്ചു ചോദിച്ചു..... 


മ്മം അതൊക്കെ ഒരു കഥയാണ്...  മക്കൾക്ക് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം... 
ഇപ്പോ നമുക്ക് പോകാം...  ഇപ്പൊ തന്നെ ലേറ്റ് ആയി... 


അവർ നേരെ കോളേജിലേക്ക് പോയി... 
ഉത്രയെ അങ്ങനെ കണ്ടു എല്ലാവരുടെയും കിളി പോയിരിക്കാണ്.... 


എന്താണ് ഉത്ര കുട്ടി ഇന്നത്തെ ദിവസത്തിനു എന്തേലും പ്രത്യേക ഉണ്ടോ... പിറന്നാൾ ആണോ 
മഹേഷ്‌ ചോദിച്ചു... 

ഹേയ് അതൊന്നുമല്ല...  അവളുടെ ഫിയൻസി ഉണ്ട് മഹി ഏട്ടാ ഇവിടെ...  അവനെ കാണാൻ ഒരുങ്ങി വന്നതാണ്... 
ഏട്ടൻ അറിഞ്ഞോ വീട്ടിൽ പോയ ഇവൾക്ക് 8 ന്റെ അല്ല നല്ല 16 ന്റെ പണി കിട്ടി... 
20 ദിവസത്തിനുള്ളിൽ കല്യാണം... 
നെക്സ്റ്റ് ടു വീക്ക്‌... ക്യാമ്പ് കഴിഞ്ഞു ഇവൾ പോകുന്നത് നേരെ കല്യാണ പന്തലിലേക്ക് ആണ്.... തനു പറഞ്ഞു... 

ഓഹ് കോൺഗ്രേറ്റസ്....  മഹി ഉത്രക്ക് വിഷസ് നൽകി...  
ഓൾ ഓഫ് യൂ റെഡി.... 


അവർ ക്യാമ്പ് നടത്തി.... 

പക്ഷെ ഉത്രയുടെ കണ്ണുകൾ തേടിയ ആളെ ഇതുവരെ കാണാൻ കഴിയാത്തതിലുള്ള നിരാശ ആയിരുന്നു.... 


വൈകുന്നേരം വരെ അവൾ അവനിയെ തിരിഞ്ഞു... 


അപ്പോഴാണ് അവളുടെ കണ്ണിൽ കോളേജ് ഗ്രൗണ്ടിലെ സ്റ്റെപ്പിൽ ഇരിക്കുന്ന ഗൗതമിനെ കണ്ടത്... 

അവൾ അവരോടു ഇപ്പോൾ വരാം എന്ന് പറഞ്ഞു നേരെ അവന്റെ അരികിലേക്കു പോയി.... 

അവന്റെ പ്രതികരണം എന്തായിരിക്കും എന്നാലോചിച്ചു അവൾക്കു ടെൻഷൻ ഉണ്ടായെങ്കിലും അവൾക്കു അവനിയെ കുറിച്ച് അറിയണം എന്നത് കൊണ്ട് എന്ത് വന്നാലും സാരമില്ല എന്ന് കരുതി അവിടേക്ക് ചെന്നു... 


ഗൗതം ചേട്ടാ...... 

ഗൗതം തിരിഞ്ഞു നോക്കി... 
ഉത്രയെ കണ്ടതും അവന്റെ മുഖം ഭാവം മനസിലാക്കാൻ അവൾക്കായില്ല... 


അവൾ അവനരികിലേക്ക് ചെന്നിരുന്നു... 


എന്താ ഉത്ര...... 

അത്....  അത് അവനി ഏട്ടനെ.....  കണ്ടില്ല... 

ഓഹ് എന്റെ അവനി നിന്നെ ഞാൻ സമ്മതിച്ചു...  ഈ മൊതലിനെ നീ അരച്ചു കലക്കി കുടിച്ചിട്ടുണ്ടല്ലോ...  അവൻ മനസ്സിൽ പറഞ്ഞു... 

അവൻ ഓസ്ട്രേലിയയിലേക്ക് പോയിരിക്കുകയാണ്...  ഒരു ബിസിനസ് മീറ്റിംഗിന്... 

അവളുടെ മുഖം മാറുന്നത് ഗൗതം ശ്രദ്ധിച്ചു... 
ഓഹ്...  കല്യാണത്തിന് പിൻമാറാൻ പറയാൻ പറ്റാത്തത്തിലുള്ള നിരാശ...  അവനു തന്നെ ചിരി വന്നു... 


അവനെ ഒരു നോക്ക് കാണാൻ വേണ്ടി അണിഞ്ഞൊരുങ്ങി വന്നിട്ട് അവനോടു മാപ്പ് പറയാൻ വേണ്ടി മനസിനെ പാകപ്പെടുത്തിയിട്ട് കാണിച്ചത് കണ്ടില്ലേ ദുഷ്ടൻ... 
ഇങ്ങോട്ട് വരട്ടെ... 
അയ്യോ ഇനി കല്യാണത്തിന് താല്പര്യം ഇല്ലാതെ പോയതാകുമോ...  
എന്റെ മനസേ നീ എനിക്ക് കുറച്ചു മനസമാധാനം തായോ... 
വേണ്ടാത്ത ഓരോ ചിന്തകളെ ഇങ്ങു കയറ്റി വിടും...  ഒരു ആവശ്യവും ഇല്ലാതെ.... 
അവൾ ഓരോന്ന് ആലോചിച്ചു 


വെറുതെ എന്തിനാ ടെൻഷൻ...  ഗൗതം ചേട്ടനോട് ചോദിക്കാം... 


അപ്പൊ ഇനി എന്നാ തിരിച്ചു വരുക.... 

കല്യാണത്തിന് രണ്ടു ദിവസം മുന്നേ എന്നാണ് പറഞ്ഞത്.... 


ഓഹ്...  അവളൊന്നു ആശ്വസിച്ചു.... 


അവൻ അവൽക്കരികിൽ നിന്നും എഴുന്നേറ്റു... 
അപ്പൊ ശരിയാടോ കാണാം... 


മ്മം....  ഗൗതം പഴയ ഗൗതം അല്ല...  വല്ലാതെ മാറിയിരിക്കുന്നു എന്നവൾക്ക് തോന്നി.... 

അവൻ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു... 
ഉത്ര..... 
എന്റെ അവനി പാവമാണ്.... 
അവനോളം നിന്നെ സ്നേഹിക്കാൻ വേറെ ആർക്കും കഴിയില്ല... 
അത്രക്കും ജീവനാണ് നീ അവനു.... 
ഇനിയും ആ പാവത്തെ വിഷമിപ്പിക്കരുത്    


അത്രയും പറഞ്ഞു കൊണ്ട് അവൻ നടന്നു.... 


എനിക്കും ജീവനാണ് അവനി ഏട്ടനെ...  
ഏട്ടൻ ഇല്ലാതെ ഉത്ര ഇല്ല... 
ഈ മൂന്നു വർഷം കൊണ്ട് ഞങ്ങൾ രണ്ടുപേരും അകന്നപ്പോൾ അനുഭവിച്ച വേദനക്ക് പകരം ഈ ജന്മം മുഴുവൻ പരസ്പരം സ്നേഹിച്ചു ജീവിക്കും...  അവൾ മനസ്സിൽ ഓർത്തു... 

വൈകുന്നേരം...... 

ഹലോ ഗൗതം....  അവൾ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ.... -അവനി....


ഓഹ്...  ഞാൻ ചായ കുടിച്ചോ...  എന്തെങ്കിലും കഴിച്ചോ എന്നൊന്നും അവനു അറിയണ്ട... അവന്റെ പ്രിയതമയുടെ ഫോട്ടോയും വിവരങ്ങളും മതി അവനു... -ഗൗതം  കള്ള ചിരിയോടെ പറഞ്ഞു... 


ഓഹ് ഞാൻ നിന്നെ ഊട്ടിയില്ലെങ്കിലും നീ ഉണ്ടോളും എന്നെനിക്ക് നന്നായി അറിയാം... 
-അവനി

ഡാ നിന്നെ ഞാൻ സമ്മതിച്ചു...  അവൾ വന്നിരുന്നു നിന്നെ അന്വേഷിച്ചു കൊണ്ട്... 
നീ ഇല്ല എന്ന് പറഞ്ഞപ്പോൾ ആകെ നിരാശയായി... -ഗൗതം... 

മ്മം...  എനിക്ക് അറിയാം....  ആ കാന്താരിയിൽ നിന്നും ഇതൊക്കെ ഉണ്ടാകും എന്ന്.... -അവനി പറഞ്ഞു .

ഡാ നാളെ ഡ്രസ്സ്‌ എടുക്കാൻ പോകുന്ന കാര്യം പറഞ്ഞു ആന്റി...  
ഏതു കളർ വേണം... -ഗൗതം 


നീ നല്ല മജന്ത കളർ പട്ടു സാരിഎടുത്തോ.... 
റിസപ്ഷനും ഗോൾഡൻ വർക്ക്‌ പോയ വൈലെറ്റ്‌ ഫ്രോക്ക് മതി ട്ടോ... -അവനി


അത് രണ്ടു കിട്ടിയില്ലെങ്കിൽ..... 

കിട്ടിയില്ലെങ്കിൽ....... 
കിട്ടിയില്ലെങ്കിൽ കിട്ടുന്നൊടുത്തു പോയി വാങ്ങിക്കണം അത്ര തന്നെ.... 


അപ്പൊ നാളെ രാവിലെ തൊട്ട് സിറ്റിയിലെ ടെക്സ്റ്റ്‌ടൈൽസ് മുഴുവൻ കയറി ഇറങ്ങണം അല്ലെ... 
നിനക്ക് ഇതൊക്കെ എടുത്തിട്ട് പോയാൽ പോരേ....  അവന്റെ ഒരു കോപ്പിലെ ഐഡിയ... 

മറുഭാഗത്തു നിന്ന് അവനി ഉറക്കെ ചിരിച്ചു... 
ഓക്കേ ഡാ...  പിന്നെ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട്‌ ആക്കി.... 

ഒരാഴ്ച്ച കണ്ണടച്ച് തുറക്കും മുന്നേ പോയി.... 


ഒരു ദിവസം കോളേജിൽ വാകയുടെ ചുവട്ടിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു ഉത്ര... 
അപ്പോഴാണ് അവൾക്കു അരികിലേക്കു നിവി വന്നിരുന്നത്... 

ഹായ്..... -ഉത്ര....

നിവി അവളെ നോക്കി ഒന്ന് ചിരിച്ചു... 


നിവി നിനക്ക് അറിയുമോ ഇവിടുന്നു പോയപ്പോൾ ഞാൻ ഏറെ മിസ്സ്‌ ചെയ്തു ഈ വാകയും പൂക്കളും പിന്നെ പാർട്ടിയും ലൈബ്രറിയും എന്റെ പ്രണയവും...  പിന്നെ നിങ്ങളെയും ആണ്.... 
പെട്ടെന്ന് അങ്ങനെ ഒരു അവസ്ഥയിൽ എല്ലാവർക്കും മുന്നിൽ തല കുനിക്കേണ്ടി വന്നപ്പോൾ വല്ലാത്ത ഒരു സങ്കടം ആയാടോ... 
അവൾക്കു വല്ലാത്ത നഷ്ട്ടബോധം തോന്നി... 
അന്ന് ഞാൻ ഒന്ന് ക്ഷമിച്ചു എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കാമായിരുന്നു അല്ലെ... 
എന്നാൽ ഞാൻ ആഗ്രഹിച്ച പോലെ ഒരു കോളേജ് ലൈഫ് കിട്ടുമായിരുന്നു... 
ഇപ്പോ ഗൗതം ചേട്ടൻ പോലും എന്നോട് വല്ലാത്ത അകൽച്ച കാണിക്കുന്നു.. 


നിവി ഉത്രയുടെ കൈകൾ അവളുടെ കൈക്കുള്ളിൽ ആക്കി പറഞ്ഞു 
നമ്മൾ ചില നേരം എടുക്കുന്ന തീരുമാനങ്ങൾക്ക് ചിലപ്പോൾ നമ്മുടെ ഒരായുസിലെ സന്തോഷത്തിന്റെ വില നൽകേണ്ടി വരും... 
അന്ന് മുന്നും പിന്നും നോക്കാതെ അവനി ഏട്ടൻ നിന്നെ തല്ലിയപ്പോൾ ഏട്ടനും ഓർത്തു കാണില്ല ആ നിമിഷം നഷ്ട്ടപെടുത്തിയത് ഏട്ടന്റെ സന്തോഷങ്ങൾ ആയിരുന്നു എന്ന്... 
നീ കോളേജിൽ നിന്നും പോകുമ്പോൾ നിന്റെ കാറിനു പിറകെ ഓടി വന്നു കരഞ്ഞു കൊണ്ട് വിളിക്കുമ്പോഴും തിരിഞ്ഞു നോക്കും എന്ന് ഏട്ടൻ കരുതി കാണും...  എല്ലാം നഷ്ട്ടപെട്ടവനെ പോലെ ഇരുന്നു പൊട്ടി കരയുമ്പോൾ താങ്ങായി ഗൗതം ചേട്ടനെ ഉണ്ടായുള്ളൂ... 
ഗൗതം ചേട്ടനെ അല്ലാതെ ആരെയും അവനി ഏട്ടൻ അടുപ്പിച്ചില്ല...  ആരുമായും കൂട്ടില്ലായിരുന്നു... 


ഒരു തരം നിർവികാരതയോടെ ഉത്ര ഇരുന്നു... 

ഗൗതം ചേട്ടന്റെ ഈ അകൽച്ച അവനി ഏട്ടനോടുള്ള നിന്റെ സമീപനം കൊണ്ട് ഉണ്ടായതാണ്... ഏട്ടന് അവനി ഏട്ടൻ കഴിഞ്ഞേ ഞാൻ പോലും ഉള്ളു...  അങ്ങനത്തെ ഏട്ടൻ ഇതൊക്കെ എങ്ങനെ സഹിക്കും... 

നീ ഒന്ന് മനസ് വെച്ചാൽ അന്ന് തീർക്കാവുന്ന തെറ്റ് ധാരണ 10 ദിവസം ഊണും ഉറക്കവും കളഞ്ഞു കോളേജ് തുറന്ന ദിവസം അവനി ഏട്ടൻ തെളിയിച്ചു.... 

ഉത്ര ഞെട്ടി.... 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... 

നിവിയുടെ ഷോൾഡർ കുലുക്കി അവൾ ചോദിച്ചു... 

എന്താ നിവി നീ ഇപ്പോ പറഞ്ഞത്................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story