പ്രണയതീരം ❣️ ഭാഗം 46

pranaya theeram

രചന: ദേവ ശ്രീ

നിവി എന്താ നീ എന്താ പറഞ്ഞത്.... 

അതെ മോളെ...  വെക്കാഷൻ കഴിഞ്ഞു കോളേജിലേക്ക് വന്ന ഞങ്ങളോട് ഓക്കേ അവനി ഏട്ടൻ ഓഡിറ്റോറിയത്തിലേക്ക് വരാൻ പറഞ്ഞു.... 
പിന്നെ നിവി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ അധികം ഞെട്ടലോടെയാണ് ഉത്ര കേട്ടു നിന്നത്... 
ഉത്രക്ക് സങ്കടം സഹിക്കാൻ ആയില്ല...  
അവൾ നിവിയെ കെട്ടിപിടിച്ചു കരഞ്ഞു... 

നിവി പതിയെ അവളുടെ തലയിൽ തലോടി... 

എന്നാലും നിവി....  
ഞാൻ തെറ്റ് ധരിച്ചു പോയല്ലോ എന്റെ അവനി ഏട്ടനെ... 


സാരമില്ല ഡാ...  നിനക്ക് ഒന്നും അറിയാഞ്ഞിട്ടല്ലേ...  നിന്റെ സത്യാവസ്ഥ തെളിയിക്കാൻ അവനി ഏട്ടൻ ഒരുപാട് കഷ്ട്ടപെട്ടു എന്ന് ഗൗതം ചേട്ടൻ പറഞ്ഞിട്ടുണ്ട്... 

അന്ന് നിന്നെയും കൊണ്ടേ ഇനി കോളേജിൽ വരൂ എന്ന് പറഞ്ഞു പോയ അവനി ഏട്ടൻ പിന്നെ കോളേജിലേക്ക് തിരിച്ചു വന്നത് കഴിഞ്ഞ മാസം ഐ വി ക്ക് പോകുന്നതിന് ഒരാഴ്ച്ച മുൻപാണ്... 

അതും ഗൗതം ചേട്ടന്റെ നിർബന്ധം കൊണ്ട്..  ഏട്ടന് അറിയാമായിരുന്നു നീ മാളികക്കൽ വീട്ടിലെ ആണെന്ന്... 
പക്ഷെ അവനി ഏട്ടനോട് അത് തുറന്നു പറഞ്ഞില്ല.. 
അവനി ഏട്ടൻ അവിടെ വെച്ച് നിന്നെ കാണുമ്പോൾ പഴയ പോലെ ആകും എന്ന് കരുതിയ ഗൗതം ഏട്ടന്റെ എല്ലാ പ്രതീക്ഷകളും അവിടെ തെറ്റി... 

അവനി ഏട്ടനുമായി പിരിഞ്ഞ നിനക്ക് അതിന്റെ ഒരു വിഷമം പോലും ഇല്ലാതെ ഇരുന്നപ്പോൾ 
അവിടെ ഗൗതം ചേട്ടൻ കൂട്ടുക്കാരന് വേണ്ടി സ്വാർത്ഥൻ ആവുകയായിരുന്നു... 
അവനിഏട്ടന്റെ ഈ രണ്ടു കൊല്ലത്തെ അവസ്ഥ കണ്ട ഗൗതം ചേട്ടന് നിന്നോട് വല്ലാത്ത ദേഷ്യം തോന്നി... 

പക്ഷെ ഒരിക്കലും നിന്നെ വെറുക്കാൻ ഗൗതം ചേട്ടന് കഴിയില്ല എന്നെനിക്കു അറിയാം... 
ആ മനസ്സിൽ നിനക്ക് ഉള്ള സ്ഥാനവും... 

ഉത്ര ഒന്ന് ഞെട്ടി...  പണ്ട് തന്നെ ഗൗതം ചേട്ടൻ പ്രൊപ്പോസ് ചെയ്ത കാര്യം ഇവൾക്ക് അറിയുമോ... ഇപ്പോഴും ആ ഇഷ്ടം മനസ്സിൽ ഉണ്ടെന്ന് കരുതിട്ടാണോ അവൾ... 

അവളുടെ ചിന്ത മനസിലാക്കി നിവി പറഞ്ഞു.. 
പണ്ട് ഗൗതം ചേട്ടൻ നിന്നെ പ്രൊപ്പോസ് ചെയ്തില്ലേ...  അത് അവനി ഏട്ടന് വേണ്ടിയാണ്... 
നിന്റെ മനസ്സറിയാൻ.... 


ഉത്ര തനിക്കു ചുറ്റും നടക്കുന്നതിന്റെ പൊരുൾ അറിയാതെ ഇരുന്നു... 


മോളെ പഴയതൊക്കെ മറന്നു രണ്ടുപേരും പരസ്പരം സ്നേഹിച്ചും മാനസിലാക്കിയും  നന്നായി ജീവിക്കണം...  


മ്മം.... 
അവനിയെ ഒന്ന് കാണാൻ ആയി അവളുടെ ഉള്ളം തുടിച്ചു.... 
അവനോടു പറഞ്ഞതിനെല്ലാം മാപ്പ് ചോദിക്കാൻ അവളുടെ ഉള്ളം വെമ്പി... 
ഒന്നും അറിഞ്ഞില്ലല്ലോ ഞാൻ.... 


പിന്നീട് ഉള്ള ഒരാഴ്ച്ച ഒച്ചിനെക്കാൾ പതിയെ പോകുന്ന പോലെ തോന്നി അവൾക്ക്... 

കല്യാണ തലേന്ന് ആണ് അവനി വന്നത്..  
വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു അവൻ... 
നാളത്തെ ദിവസം കഴിഞ്ഞാൽ തന്റെ പ്രാണൻ തന്റെ പാതിയായി മാറും... 
അവൻ ഇടത് നെഞ്ചിൽ കൈകൾ ചേർത്തു വച്ചു..... 
അവന്റെ പ്രാണനെ തൊട്ട എന്നപോലെ അവന്റെ മനസ്സിൽ സംതൃപ്തമായ ഒരു പുഞ്ചിരി വിരിഞ്ഞു... 
💙💙💙💙💙💙💙💙💙


ഉത്ര ക്യാമ്പ് കഴിഞ്ഞു കൂട്ടുകാരെയും കൂട്ടി നേരെ പോയത് അവളുടെ വീട്ടിലേക്ക് ആണ്... 

രാത്രി ഏറെ വൈകി അവൾ എത്തിയത് കൊണ്ടും പെട്ടൊന്ന് ഉണ്ടായ കല്യാണം ആയത് കൊണ്ടും തലേ ദിവസം അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... 

രണ്ടുപേരുടെയും വീട്ടുക്കാരും അടുത്ത ബന്ധുക്കളും ചേർന്നു ഗുരുവായൂർ വച്ചു താലി കെട്ടാം എന്നായിരുന്നു... 

അത് കൊണ്ട് അടുത്ത ചില ബന്ധുക്കൾ ഉണ്ടായിരുന്നു... 

അവൾ നേരെ പോയി ഫ്രഷ് ആയി ഭക്ഷണം കഴിച്ചു ഏട്ടന്മാരുടെ അടുത്തേക്ക് പോയി... 


എല്ലാവരും ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ടെങ്കിലും അവരുടെ ഓക്കേ  മുഖത്തു ആകെ ഒരു തരം ദുഃഖം തളം കെട്ടി നിൽക്കുന്നത് കാണാമായിരുന്നു... 

ഉത്രക്കും പോകെ പോകെ വല്ലാത്ത സങ്കടം വന്നു തുടങ്ങി... 

അവളുടെ മനസിലേക്ക് അവളുടെ കുട്ടിക്കാലവും ഏട്ടൻമാരും അവരോടൊത്തുള്ള കളി ചിരികളും കുറുമ്പുകളും എല്ലാം ഓടി ഓടി വന്നു... 

അവൾ മുഖം പൊത്തി കരഞ്ഞു.... 


ഒപ്പം അവളുടെ ഏട്ടന്മാരും അവളെ ചേർത്തു പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു... 


നിങ്ങളെ വിട്ടു അമ്മാളുന് പറ്റില്ല... 
എന്നെ പറഞ്ഞയക്കല്ലേ കുഞ്ഞേട്ടാ എന്ന് വിളിച്ചു അവൾ അവനോടു ചേർന്നിരുന്ന് പൊട്ടി കരഞ്ഞു... 

ഒരു കയ്യാലെ അവളെ അവൻ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു 
ഏട്ടന്റെ കുട്ടിയെ ആരാ ഇവിടുന്നു പറഞ്ഞയക്കുന്നത്... 
നീ ഞങ്ങടെ ചട്ടമ്പി അല്ലെ... 
നിന്നെ ഞങ്ങൾ ഇവിടെ നിന്നും പറഞ്ഞയക്കോ... 
നോക്ക് മോളെ... 

അവൻ അവളുടെ കണ്ണുനീര് തുടച്ചു കൊണ്ട് പറഞ്ഞു 

നീ പഠിക്കാൻ ഓക്കേ പോകുമ്പോൾ കുറച്ചു ദിവസം ഹോസ്റ്റൽ പിന്നെ ലീവ്ന് നീ ഇങ്ങോട്ട് വരും...  അപ്പൊ ഒന്നുമില്ലാത്ത സങ്കടം ഇപ്പോ എന്തിനാ.... 

നവി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു    


ഇപ്പോ നിനക്ക് എപ്പോ ഞങ്ങളെ കാണാൻ തോന്നിയാലും അവനി നിന്നെ കൊണ്ട് വിടില്ലേ...

പിന്നെ ഹോസ്റ്റലിൽ നീ തനിച്ചായിരുന്നില്ലേ.. 
ഇവിടെ നിന്നെ സ്നേഹം കൊണ്ട് പൊതിയാൻ ഒരു അച്ഛനും അമ്മയും പ്രാണനായി കാണുന്ന ഒരു ഭർത്താവുമില്ലേ 
അവനി നിന്നെ പൊന്നുപോലെ നോക്കും മോളെ... 

നീ എഴുന്നേറ്റ് മുഖം ഓക്കേ കഴുകി വൃത്തിയാവു..  എന്നിട്ട് പോയി ഉറങ്ങിക്കോ... 
അല്ലെങ്കിൽ കരഞ്ഞിട്ട് ഉറക്കം ഒഴിഞ്ഞിട്ടും ഏട്ടന്മാരുടെ കുട്ടിയെ കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല ട്ടോ... 
പോ..... 

അമ്മാളുവിനെ പറഞ്ഞയച്ചു അവർ അഞ്ചുപേരും കണ്ണുകൾ തുടച്ചു... 

അവൾ മുഖം എല്ലാം കഴുകി....
 അവനി ഓണം സെലിബ്രേഷന് കൊടുത്ത സാരിയും കയ്യിൽ എടുത്തു ബെഡിലേക്ക് കിടന്നു.. 
അവനെ ഓർത്തു പതിയെ കണ്ണുകൾ അടച്ചു.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story