പ്രണയതീരം ❣️ ഭാഗം 47

pranaya theeram

രചന: ദേവ ശ്രീ

അവനിയും വീട്ടുകാരും ബന്ധുക്കളും ആയി കുറച്ചു പേരെ ഉണ്ടായിരുന്നള്ളൂ.. രാത്രി 11മണിയോടെ അവർ ഗുരുവായൂറിലേക്ക് തിരിച്ചു...   രണ്ടു ഇന്നോവയും ഒരു bmw യും ആയി മൂന്നു വണ്ടി ആളുകളെ അവിടുന്നു ഉണ്ടായിരുന്നള്ളൂ.. 
 ഗൗതമിന്റെ അച്ഛനും അമ്മയും അവനിയുടെ അച്ഛനും അമ്മയും  അമ്മാവനും അമ്മായിയും
ചെറിയച്ഛനും ചെറിയമ്മയും ഒരു വണ്ടിയിൽ കയറി... 

അമ്മാവന്റെ രണ്ടു മക്കളും ചെറിയച്ഛന്റെ മക്കളിൽ രണ്ടു പേരും മുത്തശ്ശിയും അച്ഛമ്മയും  മുത്തച്ഛനും ആയിരുന്നു മറ്റൊരു വണ്ടിയിൽ... 

കാറിൽ അവനിക്കൊപ്പം ഗൗതമും അവന്റെ ചെറിയച്ഛന്റെ മൂത്തമകനും ഉണ്ടായിരുന്നു... 


എല്ലാവരും സാധനങ്ങൾ എല്ലാം എടുത്തില്ലേ എന്ന് ഉറപ്പ് വരുത്തി അവർ യാത്ര തിരിച്ചു.... 

ബാക്ക് സീറ്റിൽ ആയിരുന്നു അവനി... ഉത്രയുടെ ഓർമകളിൽ ലയിച്ചു അവൻ പതിയെ കണ്ണുകൾ അടച്ചു... 

ഓഹ് കാമുകൻ പ്രിയതമയെ ഓർത്തു കിടക്കുന്ന കിടപ്പ് കണ്ടില്ലേ ഗൗതം ചേട്ടാ..... 
അവന്റെ അനിയന്റെ കംമെന്ടറി വന്നു..  


പാവം ഡാ...  ഒരുപാട് വേദനിച്ചില്ലേ...  ഇനിയെങ്കിലും അവന്റെ സന്തോഷം കണ്ടാൽ മതിയായിരുന്നു.... -ഗൗതം 


എന്നാലും ഒരിക്കലും എന്റെ ഏട്ടന്റെ ലൈഫിൽ ഇങ്ങനെ ഓക്കെ സംഭവിക്കും എന്ന് ഞാനും കരുതിയില്ല.... 
കോ-ഡ്രൈവർ സീറ്റിൽ ഇരുന്നു അവന്റെ ചെറിയച്ഛന്റെ മകൻ അഥർവ് എന്ന ആദി ഓർമകളിലേക്ക് സഞ്ചരിച്ചു...  


ഏട്ടന്റെ അവസ്ഥ ഓരോ ദിവസവും മോശമാണെന്ന് വലിയമ്മ പറയുമ്പോൾ വല്ലാത്ത ഒരു വേദനയാണ്.... 


അങ്ങനെ ഒരിക്കൽ ഏട്ടനെ കാണാൻ വേണ്ടി പോയപ്പോൾ ഏട്ടൻ എന്നെ കാണാനേ കൂട്ടാക്കിയില്ല... 

സങ്കടം സഹിക്ക വയ്യാതെ നേരെ പോയത് ഗൗതം ചേട്ടന്റെ അടുത്തേക്ക് ആയിരുന്നു... 
ഏട്ടൻ എന്താണ് പറ്റിയത് എന്നറിയാൻ... 
ഏട്ടനായിരുന്നെങ്കിലും നല്ല ഒരു സുഹൃത്തിനെ പോലെ മാത്രമേ എന്നോട് പെരുമാറിയിട്ടുള്ളു... 
അത്‌ കൊണ്ട് തന്നെ എല്ലാ കാര്യവും പരസ്പരം പങ്കു വെക്കാറുണ്ട് ഞാനും ഏട്ടനും ഗൗതം ചേട്ടനും... 


ഏട്ടന്റെ അവസ്ഥയും അത് ഉണ്ടാവാനുള്ള കാരണവും എല്ലാം അറിഞ്ഞപ്പോൾ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു.. 
പക്ഷെ ആ പേര്... 
ഉത്ര.....

ഗൗതം ചേട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ രണ്ടുമാസം മുൻപ് എന്റെ ക്ലാസ്സിൽ ജോയിൻ ചെയ്ത ഉത്ര തന്നെ ആയിരിക്കുമോ ഇത്    
ആ നിമിഷം എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല... 
തിരിച്ചു കോളേജിലേക്ക് എത്തിയ അവനു ഉത്രയെ നോക്കുമ്പോൾ അവൾ തന്നെയാണ് ഏട്ടന്റെ ഉത്ര എന്ന് തോന്നി പോയി... 
അവൾ അറിയാതെ അവളുടെ ഒരു ഫോട്ടോ എടുത്തു അവൻ ഗൗതമിന് അയച്ചു കൊടുത്തു..  
ഇതാണോ എന്റെ ഏട്ടത്തി എന്ന ക്യാപ്ഷൻ എട്ട് കൊണ്ട്... 


ഫോട്ടോ റിസീവ് ചെയ്ത ഗൗതം അപ്പൊ തന്നെ ആദിയെ വിളിച്ചു... 


ഹലോ ഗൗതം ചേട്ടാ... 

ആദി നിനക്ക് എവിടുന്നാണ് ഉത്രയുടെ ഫോട്ടോ... 


അത് എന്റെ ക്ലാസ്സിലെ ന്യൂ അപ്പോയ്ന്റ്മെന്റ് ആണ്... 

ഹേ...  അവൾ അവിടെ ഉണ്ടോ.... 


മ്മം...  പക്ഷെ ആരുമായും കൂട്ടൊന്നും ഇല്ല... ഒറ്റക്ക് ആണ് എപ്പോഴും... 
പിന്നെ ഞങ്ങളുടെ ഒരു സീനിയർ ഉണ്ട് വേദിക..  അവരുമായി മാത്രം റിലേഷൻ ഉണ്ട്... 
അല്ലാതെ ആരുമായും അങ്ങനെ ഒന്നുമില്ല 

പിന്നീട് എല്ലാം ഗൗതം ചേട്ടൻ പറഞ്ഞ പോലെ ആയിരുന്നു... 

അവളുമായി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയതും എല്ലാം... 


വെക്കാഷനും അവരെ തമ്മിൽ കണ്ടു മുട്ടിച്ചു അവരെ വീണ്ടും ഒരുമിപ്പിക്കാൻ വേണ്ടി ഇരുന്നു   
മാളികക്കലെ ഐ വി കിട്ടാൻ ഗൗതം ചേട്ടൻ ഒരുപാട് ബുദ്ധി മുട്ടി എന്ന് പറഞ്ഞു...


പക്ഷെ എല്ലാ പ്രതീക്ഷയും തെറ്റിച്ചത് അവനി ഏട്ടനെ കണ്ടപ്പോൾ ഉണ്ടായ ഉത്രയുടെ പ്രതികരണം ആണ്... 

ചിലപ്പോൾ ഞങ്ങൾക്ക് തോന്നി അവളുടെ ഉള്ളിൽ ഏട്ടൻ ഇല്ലെന്നു തന്നെ... 

..
എന്റെ ഏട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ഗൗതം ചേട്ടൻ ആണ്...  അങ്ങനെ ഒരു സുഹൃത്ത് ഇല്ലായിരുന്നെങ്കിൽ എന്റെ ഏട്ടൻ...... 


ആദി കണ്ണ് തുറന്നു നോക്കി...  
സമയം ഒരുപാട് ആയിരിന്നു... 
ഫോണിൽ സമയം നോക്കി രണ്ടു മണി കഴിഞ്ഞു.... 
അവൻ ഗൗതമിനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു... 

വണ്ടി ഒതുക്കിയപ്പോൾ ഒരു ബോട്ടിൽ വെള്ളം എടുത്തു മുഖം കഴുകി അവൻ പറഞ്ഞു... 
ഇനി ഞാൻ ഡ്രൈവ് ചെയ്യാം..  ഏട്ടൻ കുറച്ചു നേരം കിടന്നോളു.... 


അങ്ങനെ ഗൗതം ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി,  ആദി ഡ്രൈവ് ചെയ്യാൻ തുടങ്ങി...


അവനി കണ്ണുകൾ തുറന്നു നോക്കിയപ്പോൾ പുറത്ത് വെളിച്ചം പരന്നിരുന്നു... 
ഗൗതം സുഖമായി ഉറങ്ങുകയായണ്...  ആദി ഡ്രൈവിലും... 
ഓരോന്ന് ഓർത്തു അങ്ങനെ മയങ്ങി... 

അവൻ പറഞ്ഞു...  ആദി ഇനി ഞാൻ ഡ്രൈവ് ചെയ്യാം...  ഇനിയും രണ്ടു മണിക്കൂർ ഉണ്ട്...  നീ കിടന്നോ.... 

ആദി ബാക്കിലേക്കു ഇരുന്നു അവനി കാർ ഓടിച്ചു... 
വല്ലാത്ത ഒരു ഉന്മേഷം അവനെ വന്നു പൊതിഞ്ഞു.... 


ഹോട്ടലിൽ എത്തിയപ്പോൾ രാവിലെ 8 മണി കഴിഞ്ഞു...  
അവിടെ റൂം എടുത്തു എല്ലാവരും കുളിച്ചു റെഡിയായി ഭക്ഷണം കഴിച്ചു... 

മുഹൂർത്തം 11 മണിക്ക് ആയിരുന്നു...  10.45 ആയപ്പോഴേക്കും അവനിയും വീട്ടുകാരും അമ്പലത്തിലേക്ക് എത്തി... 

നല്ല മുഹൂർത്തം ഉള്ള ദിവസം ആയതിനാൽ നല്ല തിരക്ക് ഉണ്ടായിരുന്നു... 

ഉത്രയുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു... 

അവന്റെ കണ്ണുകൾ ഉത്രക്കു ആയി പരതി.... 


അപ്പോഴാണ് ആദിയെ ഇടിച്ചു കൊണ്ട് സംസാരിക്കുന്ന അവളെ അവൻ കണ്ടത്... 


അവന്റെ കണ്ണുകൾ തിളങ്ങി... . 
തന്റെ ഇഷ്ട്ട നിറമായ കരിമ്പച്ച കളർ ജാക്കെറ്റും സെറ്റ് സാരിയും ഉടുത്തു... 
മുടിഎല്ലാം നല്ല ഭംഗിയിൽ പിന്നിയിട്ട് അധികം ചായങ്ങൾ ഒന്നും പൂശാതെ.... 
രണ്ടു കയ്യിലും ഓരോ ആന്റിക് വളയും അതിനു ചേർന്ന ചെറിയ ഒരു നെക്ക്ലേസും ഒരു സ്റ്റോൺ പിടിച്ച ജിമുക്കിയും ആയിരുന്നു ഇട്ടിരുന്നത്... തലയിൽ നിറയെ മുല്ല പൂവ് ഉണ്ടായിരുന്നു     അവളെ ഒരു ദേവതയെ പോലെ തോന്നി അവനു.... 

💙💙💙💙💙💙

ആദിയെ കണ്ടതും ഞാൻ അവൻ കൂടെ വരാത്തതിന്റെ പരിഭവം തീർത്തു.. 
അപ്പോഴാണ് അവന്റെ ഏട്ടന്റെ വിവാഹ കാര്യം എന്നോട് പറഞ്ഞത്... 
 ഒടുവിൽ അവന്റെ ചീഞ്ഞ ഡയലോഗ്... 
എന്റെ ഏട്ടൻ ഇവിടെ ഉണ്ട്.... 
നിനക്ക് കാണണ്ടേ എന്ന് പറഞ്ഞു എന്നെ തിരിച്ചതും മുന്നിൽ അവനി ഏട്ടൻ.... 


കസവു മുണ്ടും ടിഷ്യു കളർ ഷർട്ട്‌ ഇട്ടു    
താടിയൊക്കെ ഡ്രീം ചെയ്തു, മുടിയെല്ലാം വെട്ടി ഒതുക്കി വല്ലാത്ത ഒരു ഭംഗിയിൽ..  
ഇത് വരെ കാണാതെ ഇരുന്നിട്ടാണോ എന്തോ എന്റെ ഉള്ളിൽ വല്ലാത്ത ഒരു സ്നേഹം നിറയുന്നത് അറിയുന്നുണ്ടായിരുന്നു... 
ഓടി പോയി ആ നെഞ്ചിൽ വീഴാൻ കാലുകൾ ചലിക്കാൻ തുടങ്ങവേ 

ആദി എന്നോട് പറഞ്ഞു... 
എന്റെ പെണ്ണെ സ്വന്തം പ്രോപ്പർട്ടി ആണ്... 
ഒരു മയത്തിൽ ഓക്കേ നോക്ക്... 
എന്റെ ഏട്ടന്റെ ചോര ഇങ്ങനെ ഊറ്റല്ലേ    

.അവനു നേരെ ഒന്ന് പുച്ഛിച്ചു കൊണ്ട് ഞാൻ വീണ്ടും അവനി ഏട്ടനെ നോക്കി... 


ആ സമയം ഗൗതം ചേട്ടനോട് എന്തോ പറഞ്ഞു തിരിഞ്ഞ എന്നിൽ ഏട്ടന്റെ കണ്ണ് ഉടക്കി... 


ആ കണ്ണുകളിൽ ഞാൻ ആ പഴയ തിളക്കം കണ്ടു... 
പുഞ്ചിരിക്കുമ്പോൾ ഉള്ള വശ്യതയും    

ഞാനും ഒന്ന് പുഞ്ചിരിച്ചു... 


...

ഗൗതം അവളെന്നോട് പുഞ്ചിരിച്ചടാ .. 


അവൾക്കു മതിയായി കാണും അവനി...
ഇനി രണ്ടാളും പഴയ പോലെ സ്നേഹിച്ചു ജീവിക്കണം..  എല്ലാത്തിനും ഉള്ള പുതിയ തുടക്കം.. 

ഇത് അതൊന്നും അല്ലഡാ... 
അവൾ എന്നോട് പറ്റി ചേർന്നു നിന്ന് ഡിവോഴ്സ് വെടിക്കാൻ ആണഡാ...  വലിയ എന്തോ കാര്യം കണ്ടുപിടിച്ച പോലെ അവനി ഗൗതമിനോട് പറഞ്ഞു.. 

ഇത് എന്തിന്റെ കുഞ്ഞണോ എന്ന എക്സ്സ്പ്രെഷൻ ഇട്ടു ഗൗതമും... 


അപ്പോഴേക്കും അവരുടെ ടോക്കൺ വിളിച്ചു... വർധിച്ച ഹൃദയമിടിപ്പോടെ രണ്ടു പേരും മണ്ഡപത്തിൽ കയറി...... 


ഉത്ര തൊഴു കയ്യോടെ നിന്നു..  

അവനി അവന്റെ അച്ഛൻ കയ്യിൽ എടുത്തു കൊടുത്തതാലി എടുത്തു ഒന്ന് പ്രാർത്ഥിച്ചു... 
എന്റെ ഇണയായി ജീവിതകാലം മുഴുവൻ ഞാൻ സന്തോഷത്തോടെ പൊന്ന് പോലെ നോക്കികോളാം...  എന്നിൽ നിന്നും എന്റെ പ്രാണനെ അകറ്റാൻ നോക്കല്ലേ... 

കെട്ടിക്കോളു എന്ന ശബ്ദം കേട്ടപ്പോൾ "അവനീത്‌" പേര് കൊത്തിയ താലി അവൻ അവളുടെ കഴുത്തിൽ ചാർത്തി... 

ഉത്രയും മനമുരുകി പ്രാർത്ഥിച്ചു... 
ഈ താലി എന്നിൽ നിന്നും എന്റെ മരണം വരെ അകറ്റല്ലേ എന്ന്... എന്റെ അവനി ഏട്ടൻ എന്റെ കൂടെ എന്നും ഉണ്ടാകണേ എന്ന്... 

ഒരു നുള്ള് സിന്ദൂരം എടുത്തു അവൻ അവളുടെ നെറ്റി ചുമപ്പിച്ചു... 


ഫോട്ടോ എടുത്തിരുന്നത് ആദി ആയിരുന്നു... 
ഏട്ടാ ഉമ്മ വെക്ക് ഏട്ടാ എന്ന് പറഞ്ഞു തീരലും അവനിയുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു... 
അവൻ ആ സീൻ നന്നായി പകർത്തി... 


ഉത്ര അവനിയുടെ കഴുത്തിലേക്ക് അവളുടെ അച്ഛൻ എടുത്തു കൊടുത്ത ചെയിൻ അണിയിച്ചു.... 

പരസ്പരം രണ്ടുപേരും ആദ്യം തുളസി മാല കഴുത്തിലേക്ക് അണിയിച്ചു കൊടുത്തു... 
ശേഷം വരണമാല്യവും     
കയ്യിൽ ബൊക്കയും നൽകി... 

എന്ഗേജ്മെന്റ് നടത്താത്തത് കൊണ്ട് മോതിരമാറ്റവും ഉണ്ടായിരുന്നു... 

അവർ പരസ്പരം മോതിരങ്ങൾ കൈ മാറി കൊണ്ട് 
അവനിയുടെ കയ്യിൽ "ഉത്ര" എന്ന് എഴുതിയ മോതിരം അവൾ അണിയിച്ചു..

അവളുടെ കയ്യിലേക് "അവനീത്‌" എന്ന് കൊത്തിയ മോതിരവും..    


മതി മതി...  കന്യാധാനം നടത്തൂ...  അടുത്താളെ വിളിക്കട്ടേ...  സമയം പോകുന്നു...  നമ്പൂതിരി പറഞ്ഞു... 

ഉത്രയുടെ അച്ഛൻ കന്യാധാനം നടത്താൻ ആയി അവനിയുടെ കയ്യിലേക്ക് ഉത്രയുടെ കയ്യുകൾ ഏല്പിച്ചു   
ശേഷം അവർ അവിടെ നിന്നും ഇറങ്ങി  തൊഴാൻ നടന്നു...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story