പ്രണയതീരം ❣️ ഭാഗം 48

pranaya theeram

രചന: ദേവ ശ്രീ

അവർ നേരെ പോയത് മാളികക്കാലെക്കാണ്... അവിടെ എത്തിയ അവരെ രണ്ടുപേരയും സ്വീകരിക്കാൻ എല്ലാവരും ഉണ്ടായിരുന്നു... 

വിച്ചു കയ്യിൽ ഒരു കിണ്ടിനിറയെ വെള്ളവും ആയി വന്നു അവനിയുടെ കാലു കഴുകി കൊടുത്തു... 
അവനി അവന്റെ പോക്കെറ്റിൽ നിന്നും ഒരു സ്വർണത്തിന്റെ ചെയിൻ എടുത്തു വിച്ചുവിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു 
 വല്യമ്മയും അമ്മയും അപ്പച്ചിയും കൂടി ആരതി ഉഴിഞ്ഞു അവരെ അകത്തേക്ക് ക്ഷണിച്ചു.... 

പിന്നെ മധുരം കൊടുപ്പായി.... 

മധുരം കൊടുപ്പെല്ലാം കഴിഞ്ഞപ്പോൾ അവനിയുടെ അമ്മ അവർ കൊണ്ട് ബാഗ് തുറന്നു അതിൽ നിന്നും മന്ത്രകോടി എടുത്തു... 
അത് ഒരു തലത്തിൽ ആക്കി അവനിയുടെ കയ്യിൽ കൊടുത്തു... 
അവനി അത് ഉത്രക്ക് നൽകി... 

ഉച്ചക്ക് മൂന്നു മണി മുതൽ വൈകുന്നേരം ഒൻപതു മണി വരെ മാളികക്കൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു വെഡിങ് ഫങ്ക്ഷൻ വെച്ചിരുന്നത്... 


ഉച്ചത്തേക്ക് ഉള്ള ഭക്ഷണം കാറ്ററിംഗ് സർവീസ് ആയിരുന്നു..
രണ്ടുപേരും ഒരുമിച്ചു ഭക്ഷണം എല്ലാം കഴിച്ചു ഫങ്ക്ഷൻ തുടങ്ങുന്നതിനു മുൻപ് കുറച്ചു നേരം റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞു.... 
അമ്മാളുവിനെ ഒരുക്കാൻ ബ്യൂട്ടിഷ്യൻ രണ്ടു മണിക്ക് വരാം എന്നാണ് പറഞ്ഞത്.... 
എന്നും പറഞ്ഞു കിച്ചു പുറത്തേക്കു പോയി... 

അവനി വേഗം ഗൗതമിന് അരികിലേക്കു പോയി... 


അമ്മാളുവിന്റെ ഏട്ടന്മാരും വല്യച്ചനും അച്ഛനും ഓഡിറ്റോറിയത്തിലേക്ക് പോയി...
അവിടെ ഇവന്റ് മാനേജ്‍മെന്റ്ക്കാര് സ്റ്റേജ് എല്ലാം ഡെക്കാരേറ്റു ചെയ്തിരുന്നു... 
അവർ തന്നെയാണ് ഫുഡിന്റെ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്... 

2000 പേർക്കുള്ള വിവാഹ വിരുന്നായിരുന്നു... 

💙💙💙💙💙💙💙💙💙


അമ്മാളു മോളെ...  
നിന്നെ ഒരുക്കാൻ ആളു എത്തിയിട്ടുണ്ട് എന്ന് അപ്പച്ചി വന്നു പറഞ്ഞു... 

അവനി കൊടുത്ത മജന്ത കളർ മന്ത്രകോടി നല്ല ഭംഗിയിൽ അവളെ ഉടുപ്പിച്ചു... 
അത്യാവശ്യം നല്ല രീതിയിൽ പൂട്ടിയൊക്കെ മുഖത്ത് പൂശി അവർ.... 
എല്ലാം കുറച്ചു മതി എന്ന് പറഞ്ഞെങ്കിലും അവർ ഇട്ടു വന്നപ്പോൾ എല്ലാം അത്യാവശ്യത്തിലും അധികമായി... 
ഗജ്‌റ സ്റ്റൈലിൽ മുടിയെല്ലാം കെട്ടിവെച്ച് പൂവൊക്കെ വെച്ചു... 


അപ്പോഴാണ് അവളുടെ അച്ഛമ്മയും അപ്പച്ചിയും വല്യമ്മയും അമ്മയും കൂടി റൂമിലേക്ക്‌ വന്നത്... 

അപ്പച്ചിയുടെ കയ്യിൽ രണ്ടു ജുവൽബോക്സ്‌ ഉണ്ടായിരുന്നു... 

അച്ഛമ്മയുടെ കയ്യിൽ ആമാട പെട്ടിയും.... 
അപ്പച്ചിയുടെ കയ്യിൽ ഉണ്ടായിരുന്ന ബോക്സിൽ എല്ലാം പുതിയ സ്വർണങ്ങൾ ആയിരുന്നു... 
അച്ഛമ്മയുടെ കയ്യിൽ ഉള്ളതെല്ലാം പഴയ കുറേ ആഭരണങ്ങളും... 


അവർ അവൾക്കു രണ്ടു കൈകൾ നിറയെ വളകൾ അണിയിച്ചു.... വിരലുകളിൽ മോതിരവും.... 
കാലിൽ സ്വർണത്തിന്റെ കൊലുസും അണിയിച്ചു... 
അവളുടെ കാതിലെ ജിമിക്കി മാറ്റി വേറെ ഒരു ജിമിക്കി ഇട്ടു കൊടുത്തു... 
.കഴുത്തിൽ സ്റ്റെപ് ബൈ സ്റ്റെപ് ആയി അവൾക്കു മാലകൾ അണിയിച്ചു... 

ആഭരണങ്ങളുടെ കനം കൊണ്ട് അവൾക്കു വല്ലാത്ത ബുദ്ധിമുട്ട് തോന്നി... 
കണ്ണാടിയിൽ അവളെ കണ്ടപ്പോൾ അവൾക്കു ഇത്രയൊന്നും ആഭരണങ്ങൾ അണിയേണ്ട എന്ന് തോന്നി... 


അവൾ അത് അവരോടു പറയാനായി തിരിഞ്ഞപ്പോൾ...
 അവളെ കണ്ടു അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷവും അവരുടെ കണ്ണിലെ തിളക്കവും അതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു.. 

അവർക്കും ഉണ്ടാകില്ലേ എന്റെ കാര്യത്തിൽ ഓരോ സ്വപ്നങ്ങൾ....  എന്നാലും അവളുടെ മനസിലെ ആശങ്ക അവൾ മറച്ചു വെച്ചില്ല... 


അപ്പച്ചി ഞാൻ ബോർ ആയിട്ടുണ്ടോ....


ഹേയ്....  അപ്പച്ചിടെ ചട്ടമ്പി സുന്ദരി കുട്ടി ആയിട്ടുണ്ട്.... 
അവർ അവളുടെ നെറുകയിൽ ചുംബിച്ചു... 

ആഹാ മതി... 
എല്ലാവരും റെഡിയായി ഇരിക്കുന്നു... 
വരൂ നമുക്ക് ഇറങ്ങാം..

അവർ പുറത്തേക്കു ഇറങ്ങി.. 
എല്ലാവരും പോയിരുന്നു... 

അവനിയുടെ കാർ ഡക്കറേറ്റ് ചെയ്തു വെച്ചിരുന്നു... 
കാറിന് ഫ്രോന്റിൽ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു അവൻ... 
ഒരു മജന്ത കളർ ഷർട്ടും ബ്ലാക്ക് പാന്റ് ആയിരുന്നു അവന്റെ വേഷം...  ഷർട്ട്‌ ഇൻസൈഡ് ചെയ്തു നല്ല ഗ്ലാമർ ആയിട്ടാണ് നിൽപ്പ്..


ഉത്രയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി... 
വല്ലാത്ത സൗധര്യം ആയിരുന്നു അവൾക്കു... 

അവൻ അവന്റെ നോട്ടം തെറ്റിച്ചു... 
അവളെ അവരുടെ കാറിലേക്ക് കയറ്റി അവളുടെ അമ്മയും അച്ഛമ്മയും ഓക്കേ മറ്റൊരു വണ്ടിയിൽ ഓഡിറ്റോറിയത്തിലേക്ക് പോയി... 

ആദി ഡ്രൈവർ സീറ്റിലും ഗൗതം കോ ഡ്രൈവർ സീറ്റിലും കയറി... 

അവനി ഉത്രയുടെ കൂടെ ബാക്ക് സീറ്റിൽ ഇരുന്നു.... 

അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... 

അവന്റെ കൈ അവളുടെ കൈയിലേക്ക് ചലിച്ചു.... 

പെട്ടെന്ന് എന്തോ ഓർത്തു അവൻ അത് പിൻവലിച്ചു... 

ചെ അവനി.... നീ ഇത് എന്താ കാണിക്കുന്നത്... 
അവൾക്കു നീ ടൈം കൊടുക്കണം... 
പെട്ടെന്ന് എല്ലാം ഉൾകൊള്ളാൻ അവൾക്കു ആവില്ല... 
സത്യങ്ങൾ എല്ലാം അറിഞ്ഞേ ഇനി അവൾ നിന്റെ ജീവിതത്തിലേക്ക് വരാൻ പാടു... 
അവൻ സ്വയം മനസ്സിൽ പറഞ്ഞു... 
...

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു... 
അവളുടെ നോട്ടം കണ്ടു അവൻ പെട്ടെന്ന് ഒന്ന് പതറി.  


പിന്നെ ചിരിച്ചു കൊണ്ട് ചോദിച്ചു ഇതെന്താ മാളികക്കൽ ജൂവല്ലേഴ്‌സ്ന്റെ അഡോ മറ്റോ ആണോ.... 

അവന്റെ ആ ചോദ്യം അവളെ ചൊടിപ്പിച്ചു എങ്കിലും അവൾ സമന്വയം പാലിച്ചു ഒന്നും മിണ്ടിയില്ല... 


അവർ ഓഡിറ്റോറിയത്തിൽ എത്തി... 

പിന്നെ അങ്ങോട്ട്‌ ഫോട്ടോ എടുപ്പ് തന്നെ ആയിരിന്നു... 
എല്ലാവരുമായി ഗ്രൂപ്പ്‌ ഫോട്ടോയും അവളുടെ വീട്ടുകാരും ഏട്ടന്മാരും എല്ലാവരും ചേർന്നു ഫോട്ടോ എടുത്തു... 
പിന്നെ ഏട്ടന്മാരുടെ ഫ്രണ്ട്സ് അവളുടെ അച്ഛന്റെ ബിസ്സിനെസ്സ് ഫ്രണ്ട്‌സ്,  വല്യച്ചന്റെയും വല്ല്യമ്മയിടെയും കൂടെ വർക്ക്‌ ചെയ്യുന്ന സുഹൃത്തുക്കൾ അവരുടെ ഹോസ്പിറ്റൽ സ്റ്റാഫ്,  മറ്റു സ്റ്റാഫ്‌ അങ്ങനെ നിരവധി ആളുകൾ ഉണ്ടായിരുന്നു... 

വെജും നോൺ വെജ്‌ജുമായി പലതരം ഫുഡ്‌ ഉണ്ടായിരുന്നു... 
ഭക്ഷണസാധനങ്ങൾ കൊണ്ട് സമൃദ്ധമായതായിരുന്നു വിവാഹം... 


ഏഴു മണിയോട് കൂടി അവനിയുടെ വീട്ടുകാർ തിരിച്ചു.. 

അവനിയും അമ്മാളുവും ആദിയും ഗൗതമും നാളെ രാവിലെ ആണ് പോകുന്നത്... 

മറ്റന്നാൾ ആണ് അവനിയുടെ വീട്ടിൽ ഫങ്ക്ഷൻ വെച്ചിരിക്കുന്നത്... 

എല്ലാം കഴിഞ്ഞു 10 മണിയായി അവർ തിരികെ വീട്ടിൽ എത്തിയപ്പോൾ....


ആദിയും ഗൗതമിനു റൂം കാണിച്ചു കൊടുത്തു കാർത്തി അവന്റെ റൂമിലേക്ക്‌ പോയി... 


നന്ദുവും കിച്ചുവും അവനിയെ അമ്മാളുവിന്റെ റൂമിൽ ആക്കി ഫ്രഷ് ആവാൻ പറഞ്ഞു പോയി... 
അവൻ ബാഗ് തുറന്നു ഒരു ബനിയനും ട്രാക്ക് സ്യൂട്ട് പാന്റ് എടുത്തു ഫ്രഷ് ആവാൻ പോയി... 

ഉത്ര അവളുടെ അച്ഛന്റെ റൂമിൽ ആയിരുന്നു    
അവളുടെ അമ്മയും വല്യമ്മയും കൂടി അവളുടെ സ്വർണങ്ങൾ എല്ലാം അഴിച്ചു മാറ്റി....

അവളോട്‌ ഫ്രഷ് ആയി വരാൻ പറഞ്ഞു... 

അപ്പോഴേക്കും അപ്പച്ചി അവൾക്കു ഉടുക്കാൻ ഉള്ള സെറ്റ് മുണ്ടും ആയി വന്നു... 

ഫ്രഷ് ആയി വന്ന അവളെ അവർ സെറ്റ് മുണ്ട് എടുപ്പിച്ചു..
ശേഷം അവൾ കയ്യിൽ ഓരോ വളയും കാതിൽ ഒരു കുഞ്ഞു കമ്മലും ഇട്ടും... 
കഴുത്തിൽ അവനി ചാർത്തി കൊടുത്ത താലി മാത്രം ഇട്ടു.... 
അവളുടെ നെറ്റിയിൽ കുങ്കുമം ചാർത്തി... 
..


അവളെയും കൂട്ടി അപ്പച്ചി അവളുടെ റൂമിലേക്ക്‌ നടന്നു... 

അമ്മണിയമ്മ കയ്യിൽ ഉള്ള പാൽ ഗ്ലാസ്‌ അവളുടെ അപ്പച്ചിയുടെ കയ്യിലേക് കൊടുത്തു... 
.

അവളെയും കൂട്ടി അപ്പച്ചി അവളുടെ റൂമിലേക്ക്‌ നടന്നു... 

റൂമിന്റെ മുന്നിലേക്ക് എത്തിയപ്പോൾ അപ്പച്ചി അവളുടെ കയ്യിലേക്ക് പാൽ ഗ്ലാസ്‌ വെച്ചു കൊടുത്തു അവളുടെ നെറുകയിൽ ചുംബിച്ചു റൂമിലേക്ക്‌ കയറ്റി... 
അവർ താഴേക്ക് പോയി..  

വർധിച്ച ഹൃദയമിടിപ്പോടെ അവൾ വാതിൽ തുറന്നു.... 
ആദ്യരാത്രി.... 
അവനി ഏട്ടന്റെ കൂടെ ഒരുപാട് നേരം സംസാരിച്ചു ഇരിക്കണം... 
ഏട്ടന്റെ പഴയ ഉത്രയാകണം... 
വീണ്ടും പ്രണയിക്കണം.... 
.

അവൾ ഓരോന്ന് ഓർത്തു റൂമിലേക്ക്‌ കയറി... 

ബെഡിൽ അവനി ഉണ്ടായിരുന്നില്ല.   പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ചു അവൾ റൂം മൊത്തം കണ്ണോടിച്ചു... 

നന്നായി റൂം അലങ്കരിച്ചിട്ടുണ്ട്... 

പെട്ടെന്നാണ് റൂമിന്റെ സൈഡിൽ ഇട്ടിരിക്കുന്ന സോഫയിൽ അവളുടെ കണ്ണുകൾ പതിഞ്ഞത്... 

സോഫയിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന അവനി....

അവൾക്കു വല്ലാത്ത നിരാശ തോന്നി... 
അവളൊന്നു നെടുവീർപ്പു ഇട്ടു... 


പാവം വല്ലാതെ ക്ഷീണം കാണും... 

അവൾ അവന്റെ അരികിൽ ചെന്നു 
മുടിയിൽ തലോടി നെറുകയിൽ ചുംബിച്ചു... 
ശേഷം ബെഡിൽ വന്നു കിടന്നു... 

അവനെ നോക്കി കിടന്നു എപ്പോഴോ അവളും ഉറങ്ങി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story