പ്രണയതീരം ❣️ ഭാഗം 49

pranaya theeram

രചന: ദേവ ശ്രീ


ഉറക്കം ഉണർന്ന അവനി കണ്ടത് ബെഡിൽ സുഖമായി ഉറങ്ങുന്ന ഉത്രയെയാണ്.... 


അവൻ റൂം മൊത്തം കണ്ണോടിച്ചു... 

നന്നായി അലങ്കരിച്ചിട്ടുണ്ട്... 

ഓർമ്മകളിലേക്ക് തലേ ദിവസത്തെ കാര്യങ്ങൾ എല്ലാം ഓടി എത്തി...  

ഒരു ആശ്വാസത്തോടെ അവൻ അവളെ നോക്കി... 

ഉറങ്ങുമ്പോൾ ഉള്ള കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയായിരുന്നു അവൾക്കു... 

അവളെ ഒന്ന് നോക്കി അവൻ എഴുന്നേറ്റു ബാത്‌റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് ടേബിൾ പാൽ ഗ്ലാസ്സ് പാട കെട്ടി ഇരിക്കുന്നത് അവൻ കണ്ടത്.... 


അവൻ അവളെ ഒന്നുക്കൂടി നോക്കി അവൻ പാൽ ഗ്ലാസ്‌ എടുത്തു വാഷ് ബേസിൽ തൂത്തു ഗ്ലാസ്‌ ടേബിളിൽ കൊണ്ട് വെച്ചു 

ശേഷം ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ഷർട്ടും മുണ്ടും എടുത്തു ഉടുത്തു അവൻ താഴേക്ക് ഇറങ്ങി.... 

അവൻ ഹാളിൽ ചെന്നു ആരെയും കാണാത്തതു കൊണ്ട് സ്വയം പിറുപിറുത്തു... 

ഇവിടെ ഉള്ളവർക്കു നേരം ഒന്നും വെളുത്തില്ലേ.... 


അവനി.....
ഉമ്മറത്തു നിന്നുമുള്ള വിളിയിൽ അവൻ തിരിഞ്ഞു നോക്കി... 

എന്താഡോ അവിടെ നിൽക്കുന്നത്... 
ഇങ്ങോട്ട് വായോ   -കിച്ചു 

.അവനി ചിരിച്ചു കൊണ്ട് ഉമ്മറത്തെക്ക് നടന്നു..  
അവിടെ അവളുടെ ഏട്ടൻമാരും ഗൗതമും ആദിയും ഉണ്ടായിരുന്നു.... 

അവൻ അവർക്കരികിലേക്ക് ചെന്നിരുന്നു
ഓരോന്ന് സംസാരിച്ചു.. 


പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു... 


അത് കണ്ടു നന്ദു അകത്തേക്കു വിളിച്ചു പറഞ്ഞു.... 


അപ്പച്ചി...... 
അപ്പച്ചി.....    


എന്തിനാ ഡാ ചെക്കാ കിടന്നു കാറുന്നത്..... -ഗായത്രി അകത്തു നിന്നും വിളിച്ചു ചോദിച്ചു.   

അപ്പച്ചി പൂമുഖത്തേക്ക് ഒരു 8 ഗ്ലാസ്സ് ബ്ലാക്ക് ടീ പോന്നോട്ടെ..... 

ഓഹ് മഴ കണ്ടാൽ തുടങ്ങി ചെക്കന്റെ കട്ടൻ ചായ ഭ്രാന്ത്.....  
ഗായത്രി അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു... 

ഇതാ മോളെ ചായ.... 
അടുക്കളയിലേക്ക് വന്ന ഗായത്രിയുടെ കയ്യിലേക്ക് ട്രേ വെച്ചു കൊടുത്തു

രാവിലത്തെ മഴ കണ്ടപ്പോൾ തന്നെ വിചാരിച്ചു നന്ദുട്ടന് ഇപ്പോ കട്ടൻ വേണ്ടി വരും എന്ന്... - അമ്മണിയമ്മ പറഞ്ഞു... 

അവർ ചിരിച്ചു കൊണ്ട് ട്രേയുമായി ഉമ്മറത്തേക്ക് നടന്നു... 


ഹാ....  ഗായത്രികുട്ടി വെരി ഫാസ്റ്റ് ആണല്ലോ.... 
ട്രേയിൽ നിന്നും ചായ ഗ്ലാസ്സ് എടുത്തു കൊണ്ട് നന്ദു പറഞ്ഞു... 

അവർ ചിരിച്ചു കൊണ്ട് എല്ലാവർക്കും ചായ കൊടുക്കുന്നതിന് ഇടയിൽ പറഞ്ഞു... 
ഇനി ഇത് കിട്ടാഞ്ഞിട്ട് അന്തസ്സ് കുറയണ്ട.... 

അവൻ അവരോടു പറഞ്ഞു... 

മഴ.... 
ചായ.... 
ജോൺസൻ മാഷ്... 

അതൊരു അന്തസ്സ് തന്നെയാണ് ഡോക്ടറെ....


എന്നും പറഞ്ഞു അവൻ മൂളി.... 

"തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്... 
തേനൂറും സ്വാന്തനമായി ആലോലംകാറ്റ്... 
സന്ധ്യാ രാഗവും.... 


ഓഹ് രാവിലെ തന്നെ തുടങ്ങിയോ കാളരാഗം.... 
എന്നും ചോദിച്ചു കൊണ്ട് അമ്മാളു ഉമ്മറത്തേക്ക് ചെന്നു... 


ഒരു ചുരിദാർ ആയിരുന്നു വേഷം.... 
കുളിച്ചു മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴാതിരിക്കാൻ ടർക്കി തലയിൽ ചുറ്റി കേട്ടിട്ടുണ്ട്... 
നെറ്റിയിൽ ഒരു കുഞ്ഞു ചന്ദനം വരഞ്ഞു നെറുകയിൽ സിന്ദൂര ചുമപ്പും ഉണ്ടായിരുന്നു... 
വല്ലാത്ത ഒരു ഭംഗി അവളെ അങ്ങനെ കാണാൻ... 


ഗൗതം നൈസ് ആയി ഒന്ന് തട്ടിയപ്പോൾ ആണ് അവനി നോട്ടം മാറ്റിയത്.... 

കിച്ചുവിന്റെ ചായ ഗ്ലാസ്സ് വാങ്ങി അവൾ ചുണ്ടോട് ചേർത്തു.... 

അമ്മാളു ഭക്ഷണം റെഡിയായി... 
കഴിക്കാൻ വിളിക്ക് എല്ലാവരെയും... 
-വല്യമ്മ 

അങ്ങനെ എല്ലാവരും കൂടി ഇരുന്നു രാവിലത്തെ ഭക്ഷണം കഴിച്ചു... 
എല്ലാവരും പുറമെ ചിരിക്കുന്നു എങ്കിലും ഉള്ളിൽ കരയുകയാണ് എന്ന് അവൾക്കു തോന്നി... 


ഭക്ഷണം കഴിച്ചു കഴിഞ്ഞ അവനി പറഞ്ഞു... 
അങ്കിൾ ഞങ്ങൾ റെഡി ആവട്ടെ.... 
ഇനിയും നിന്നാൽ അങ്ങോട്ട്‌ എത്താൻ നേരം വൈകും.... 


9 മണിയോട് കൂടി അവർ അവിടെ നിന്നും ഇറങ്ങി... 

അവനി എല്ലാവരോടും യാത്ര പറഞ്ഞു... 
ഗൗതം ഉത്രയുടെ ബാഗ് എല്ലാം ഡിക്കിയിൽ എടുത്തു വെച്ചു.... 


അമ്മാളു അച്ഛമ്മയുടെ അടുത്ത് ചെന്നു കെട്ടിപിടിച്ചു കൊണ്ട് കവിളിൽ മുത്തി.... 
പോയിട്ട് വരാം എന്ന് പറഞ്ഞു അവരോടു ചിരിച്ചു.   

അവരുടെ കൺപോളകൾ നിറഞ്ഞു കവിയുന്നത് അവൾക്ക് കാണാമായിരുന്നു... 

വല്യച്ചനോടും വല്യമ്മയോടും അമ്മയോടും അപ്പച്ചിയോടും എല്ലാം അവൾ കെട്ടിപിടിച്ചു യാത്ര പറഞ്ഞു... 

ഏട്ടൻമാരെ നോക്കി....


അവൾ കാർത്തിക്ക് നേരെ നിന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു... 

ഇനി ആരെ ചീത്ത പറയും കുഞ്ഞേട്ടാ... 
ഇനി അമ്മാളുന് ഇഷ്ട്ടം ഉള്ള പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്യാം....
രാഷ്ട്രീയം കളിക്കാം...  

അവളുടെ ശബ്ദം ഇടറി.. 

ഇനി കുഞ്ഞേട്ടൻ..... 
അവൾക്കു സംസാരിക്കാൻ കഴിഞ്ഞില്ല... 
അവൻ അവളെ നെഞ്ചോട് ചേർത്തു.... 
അവന്റെ നെഞ്ചിൽ കിടന്നു അവൾ പൊട്ടി കരഞ്ഞു... 
അത്‌ വരെ തടഞ്ഞു നിർത്തിയ കണ്ണീരെല്ലാം അവൾ ഒഴുക്കി വിട്ടു.... 

അവരും കരയുകയായിരുന്നു... 
അവൾ കിച്ചുവിനെയും നന്ദുവിനെയും വിച്ചുവിനെയും നവിയെയും കെട്ടിപിടിച്ചു കരഞ്ഞു.... 
അവരും....  

അവർ അഞ്ചുപേരും അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കാറിന് അരികിലേക്കു കൊണ്ട് പോയി.... 

കാറിന് അരികിൽ ഉള്ള ഗോപന്റെ നെഞ്ചിലേക്ക് വീണു അവൾ കരഞ്ഞു... 
അമ്മാളു പോവാ അച്ഛാ.... 


പോയിട്ട് വരാം എന്നല്ലേ പറയാ....
അവളെ ചേർത്ത് പിടിച്ചു അയാൾ പറഞ്ഞു.. 
അയ്യേ അച്ഛേടെ താന്തോന്നി പെണ്ണ് കരയാ...
കണ്ണൊക്കെ തുടച്ചു നല്ല കുട്ടിയാവു....
നോക്ക് അവനിയെ കുറുമ്പൊന്നും കാണിച്ചു ബുദ്ധിമുട്ടിക്കരുത് അവൻ ഒരു പാവമാണ്.... 

അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി... 
പക്ഷെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ആ ചിരിയെ പരാജയപ്പെടുത്തി... 

ഗോപനെ കെട്ടിപിടിച്ചു കരയുന്ന ഉത്രയെ അവനി വന്നു പിടിച്ചു അവനോടു ചേർത്തു നിർത്തി... 

താൻ ഇങ്ങനെ കരഞ്ഞാൽ അവർക്കും വിഷമമാവില്ലേ... 
എപ്പോ വേണമെങ്കിലും വരാലോ തനിക്കു...  അതിനു ഇങ്ങനെ കരയണോ.... 

ചെല്ല് മക്കളെ...  ഇനി നേരം വൈകിക്കണ്ട.... -ഗിരി 

അങ്ങനെ എല്ലാവരോടും പറഞ്ഞു അവർ യാത്രയായി... 


കാറിൽ കയറിയ ഉത്ര വീണ്ടും കരയുന്നത് കണ്ടു അവനിയുടെ നെഞ്ച് പിടഞ്ഞു.... 

അവളെ ഒന്ന് ചോടിപ്പിക്കാനായി ആദി പറഞ്ഞു എന്റെ ചേട്ടൻ നിന്നെ കൊല്ലാൻ കൊണ്ടു പോവുകയല്ല

 അവൾ ഒന്നും സംസാരിക്കാതെ വീണ്ടും മുഖം പൊത്തി കരഞ്ഞു


 ആദിയെ നോക്കി 
വല്ല ആവശ്യവും ഉണ്ടായിരുന്നോ 
എന്ന രീതിയിൽ ഗൗതം എക്സ്പ്രഷൻ ഇട്ടു....


 അവളുടെ സങ്കടം കണ്ട് സഹിക്കവയ്യാതെ അവനി അവളെ ചേർത്ത് പിടിച്ചു

 അവന്റെ നെഞ്ചിലേക്ക് വീണു അവൾ പൊട്ടിക്കരഞ്ഞു


 ഒരു കൈ കൊണ്ട് അവൻ അവളെ ചേർത്തു പിടിച്ചു പതിയെ തലയിൽ തലോടി


 അവളുടെ എങ്ങലടികളുടെ ശബ്ദം നിലച്ചപ്പോൾ അവൻ മുഖത്തേക്ക് നോക്കി...
 അവൾ മയക്കത്തിലായിരുന്നു

 അവനി ചിരിച്ചുകൊണ്ട് വീണ്ടും അവളെ ചേർത്തുപിടിച്ചു...

...........


 ഉച്ച ഭക്ഷണം കഴിക്കാൻ സമയം ആയപ്പോൾ അവൻ അവളെ തട്ടിയുണർത്തി...

 എഴുന്നേൽക്കടോ 

 അവൾ കണ്ണു തുറന്നു നോക്കി...

 അവനിയുടെ നെഞ്ചിൽ ആണ് കിടക്കുന്നത് എന്ന് മനസിലാക്കിയ അവൾ തെല്ല് ജാള്യതയോടെ എഴുനേറ്റു.... 

ഭക്ഷണം കഴിപ്പെല്ലാം കഴിഞ്ഞു അവർ വീണ്ടും യാത്രയായി... 

ഏകദേശം ഒരാറു മണിയോടുകൂടി അവനീയുടെ വീട്ടിലെത്തി...
 അവിടെ നിലവിളക്കുമായി അവനിയുടെ അമ്മയും അപ്പച്ചിയും ചെറിയമ്മയും എല്ലാവരും നിൽപ്പുണ്ടായിരുന്നു....

 അവന്റെ അപ്പച്ചി രണ്ടുപേരെയും ആരതി ഉഴിഞ്ഞു....

 അവന്റെ അമ്മ അവളുടെ കയ്യിൽ നിലവിളക്കും കൊടുത്ത അകത്തേക്ക് സ്വീകരിച്ചു....

 അവൾ വലതുകാൽ എടുത്ത് വെച്ച് അവനിയുടെ കൂടെ അകത്തേക്ക് കയറി...

 വലിയ ഒരു ഇരുനില കെട്ടിടം ആയിരുന്നു....
 വിളക്കുമായി അവൾ നേരെ കയറിച്ചെന്ന് പൂജാമുറിയിലേക്ക് ആണ്...
 ഇവിടെനിന്ന് രണ്ടുപേരും തൊഴുതു പ്രാർത്ഥിച്ചു...

 അവനിയുടെ അമ്മ അവളെയും കൊണ്ട് നേരെ അവന്റെ റൂമിലേക്ക് ചെന്നു...
 എന്നിട്ട് അവളോട് പറഞ്ഞു മോള്  ഫ്രഷ് ആയിട്ട് താഴേക്ക് വരു...
 യാത്ര ക്ഷീണം ഉണ്ടെങ്കിൽ കുറച്ചുനേരം കഴിഞ്ഞിട്ട് വന്നാലും മതി ട്ടോ...
  എല്ലാവരെയും ഒന്ന് പരിചയപ്പെടാം...

 അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു


 ശരി അമ്മേ ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം...


 അവർ ഒരു ഷെൽഫിലേക്ക് ചൂണ്ടി...
 അതിൽ മോൾക്ക് മാറുവാനുള്ള വസ്ത്രങ്ങൾ ഉണ്ട്...

 ശരി അമ്മേ....
 അവൾ അവർക്കുനേരെ ചിരിച്ചു 


 ഫ്രഷ് ആയി ഉത്ര ചെറിയച്ഛന്റെയും  അമ്മായിയുടെയും  മക്കളുടെ അടുത്തിരുന്നു...


 അവളുടെ കണ്ണുകൾ അവനിക്ക് ആയി പരാതി...

 കണ്ണുകൾ ഉടക്കിയത് ഗൗതം എന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന അവനിയിൽ ആയിരുന്നു...


 അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി...

 ഇങ്ങേരു കല്യാണം കഴിചിരിക്കുന്നത്  എന്നെയാണോ....
 അതോ ഗൗതം ചേട്ടനെയോ...
ഏത് സമയവും ഗൗതം ചേട്ടനോട് ഒട്ടിയിരിക്കുന്നത് കാണാം...

ഒന്നെന്റെയരികിൽ വന്നിരുന്നാൽ എന്താ....
എനിക്ക് ഇവിടെ ആരെയും പരിചയം പോലും ഇല്ല.... 
അവൾക്ക് വല്ലാത്ത സങ്കടം തോന്നി.... 

എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കാനായി പോയി.... 

 ഗൗതമിന്റെ പിന്നാലെ ചെന്ന അവനിയെ കണ്ട് സംശയം കൊണ്ട് ഗൗതം ചോദിച്ചു 

ഡാ നീ എന്താ ഇവിടെ....
 അവൾ നിന്നെ കാത്തിരിക്കുന്നുണ്ടാവും വീട്ടിലേക്ക് ചെല്ല് നീ...


 എടാ അവൾക്ക് മുന്നിലേക്ക് ചെല്ലാൻ പറ്റില്ലടാ സീൻ കോണ്ട്രയാണ്....


 ഹേ.... ഗൗതമിന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു...

 അമ്പട കള്ളാ നീയൊക്കെ ആദ്യരാത്രി ആഘോഷിച്ചല്ലേ.... 
 എന്തൊക്കെയായിരുന്നു....
 മലപ്പുറം കത്തി..... അമ്പും വില്ലും.... മിഷിഗൺ.. 

 നീ ദുബായിക്ക് പോകുന്നു....
 അവളെ പഠിപ്പിക്കാൻ വിടുന്നു.....
 എന്നിട്ട് അവളുടെ കോഴ്സ് കഴിഞ്ഞ് വന്നിട്ട് ട്രിപ്പ്‌  പോകുന്നു.... സത്യം പറയുന്നു....
 എന്തൊക്കെയായിരുന്നു....

 എന്നിട്ട് അവളെ കണ്ടപ്പോൾ കവാത്ത് മറക്കുന്ന സായിപ്പിനെ പോലെ...... 
 
 
 
 എടാ തെണ്ടീ നീ വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട.... ഇതൊന്നുമല്ല...


  ടെൻഷൻ കാരണം പതിനഞ്ച് ദിവസം എനിക്ക് നേരം പോലെ ഉറങ്ങാൻ കഴിഞ്ഞില്ല... 

കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു എനിക്ക്... അവൾ ഇത് എന്തെങ്കിലും പറഞ്ഞു മൂടക്കുമോ എന്ന്...

 പിന്നെ ഓസ്ട്രേലിയയിൽ നിന്നും വന്ന അന്ന് തന്നെ വിശ്രമിക്കാൻ പോലും പറ്റാതെ എനിക്കുള്ള ഡ്രസ്സ് എടുക്കാൻ പോകും അലച്ചിലും... സ്പായിൽ പോയതും.... 

പിറ്റേ ദിവസം രാത്രി ഇവിടെ നിന്ന് പുറപ്പെട്ട യാത്രാ ക്ഷീണവും 
പിന്നെ കല്യാണത്തിന് ക്ഷീണം 
ഇന്നലെ  3 മണി മുതൽ 9 മണി വരെ ഫോട്ടോ ഷൂട്ട്...
 പിന്നെ ഒരേ നിൽപ്പും... 
 ക്ഷീണം ഉണ്ട് ഞാൻ കിടന്നു ഉറങ്ങി... 
 അവൾ വന്നത് ഞാൻ അറിഞ്ഞില്ല...

 ചുരുക്കി പറഞ്ഞാൽ നിന്റെ ഫസ്റ്റ് നൈറ്റ് ഫുൾ 3g ആയി പോയി അല്ലെ... 
ഗൗതം ചിരിച്ചു കൊണ്ട് ചോദിച്ചു... 

 ആ..... 

 അതൊക്കെ വിട് മോനേ...
 നീ നേരെ നിന്റെ റൂമിലേക്ക് ചെല്ല്....
 ആ പെൺകുട്ടി ആദ്യമായിട്ടാണ് അവിടെ... 
അതിനെ ഒറ്റക്ക് ആക്കാൻ പറ്റില്ല...

 എന്നാലും ഗൗതം എനിക്കവളെ നോക്കുമ്പോൾ വല്ലാത്ത ഒരു മടി....


 അതൊക്കെ ശരിയാവുമെടാ...  നീ ചെല്ല്... 
 ഗൗതം അവനെ ഉന്തിത്തള്ളി പറഞ്ഞയച്ചു...

 റൂമിലേക്ക് ചേർന്ന് അവൻ ബെഡ്ഡിൽ കിടക്കുന്ന ഉത്രയെ ആണ് കണ്ടത്...

 ഒന്നു മടിച്ചു നിന്നു അവൻ റൂമിലേക്ക് കയറി....


 അവൻ വന്നതറഞ്ഞിട്ടും അവൾ കണ്ണുകൾ തുറന്നില്ല....


 ഇന്നലത്തേത് ആവർത്തിക്കുമോ... 
 അതോ....
 ഇന്നും എവിടെ കിടക്കുന്നു എന്ന് അറിയാൻ വേണ്ടി അവൾ കണ്ണുകളടച്ചു കിടന്നു...


 അവനുമാകെ ആശങ്കയിലായി എവിടെ കിടക്കും ബെഡിൽ കിടക്കണോ സോഫയിൽ കിടക്കണോ...


 ബെഡിൽ ഒരു ഓരം ചേർന്ന് കിടക്കുന്നതാണ് ബുദ്ധി... 

സോഫയിൽ കിടന്നാൽ..... 
എന്നെങ്കിലും അവൾക്കു അടുത്ത് കിടക്കാൻ തോന്നിയാൽ അവളെന്നെ സോഫയിൽ നിന്നും മാറി കിടക്കാൻ സമ്മതിക്കില്ല ചിലപ്പോൾ....

ഇതാകുമ്പോൾ അവളുടെ കൂടെ തന്നെ കിടക്കാം..... 
അങ്ങനെ പതിയെ പതിയെ അവൾക്കു എന്നോട് ഉള്ള അകൽച്ച കുറയും..... 
 

അവൾക്കു വല്ലാത്ത സങ്കടം തോന്നി... 
എന്നെ ഒന്ന് ചേർത്ത് പിടിച്ചാൽ എന്താ..  
ആകെ എനിക്ക് ഇവിടെ ഏട്ടനെ അല്ലെ അറിയൂ.... 
എന്നെ ഒറ്റപെടുത്താതെ നോക്കണ്ട ആളു തന്നെ എന്നെ ഒറ്റപെടുത്തുന്നു.... 

അവനി അരികിൽ കിടന്നു ചുമചെങ്കിലും അവൾ അനങ്ങാൻ പോയില്ല....

അവനും തോന്നി അവൾ ഉറങ്ങി എന്ന്... 

അവൻ പതിയെ അവളുടെ തലക്കടിയിലൂടെ കൈ കൊണ്ട് പോയി അവളെ നെഞ്ചിലേക്ക് വലിച്ചു കിടത്തി..... 

അവളുടെ നെറ്റിയിൽ ചുംബിച്ചു.... 
നെറുകയിൽ തലോടി കൊണ്ടിരുന്നു....... 


അവൾക്കും അത്‌ മതിയായിരുന്നു... 
ഇത് വരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും എല്ലാം ഒരു സന്തോഷത്തിലേക്ക് വഴിവെക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... 

അവളും അവന്റെ നെഞ്ചിന്റെ ചൂട് പറ്റി ഉറക്കത്തിലേക്ക് വീണു... 


തന്റെ പ്രിയപ്പെട്ടവളുടെ സാമിപ്യം അവനെയും സന്തോഷവാനാക്കി...  
പതിയെ പതിയെ അവനും നിദ്രയെ പുൽകി... 
അപ്പോഴും അവൾ അവന്റെ കര വലയത്തിനുള്ളിൽ തന്നെയായിരുന്നു.... 

........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story