പ്രണയതീരം ❣️ ഭാഗം 50

pranaya theeram

രചന: ദേവ ശ്രീ

ഉറക്കത്തിൽ നിന്നും ഉണർന്ന ഉത്ര കണ്ടത് അവളെയും ചുറ്റി പിടിച്ചു ഉറങ്ങുന്ന അവനിയെ ആണ്..... 


അവൾ അവനെ ഉണർത്താതെ അവന്റെ കൈകൾ വേർപ്പെടുത്തിയ ശേഷം നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.... 

എന്നിട്ട് ബാത്‌റൂമിലേക്ക് പോയി... 

ബാത്‌റൂമിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ അവൻ കണ്ണുകൾ തുറന്നു... 
അപ്പോഴും അവന്റെ ചുണ്ടിൽ ആ കുസൃതി ചിരി ഉണ്ടായിരുന്നു.... 

അവൾ ചുംബിച്ച ഇടം അവൻ സ്പർശിച്ചു... 

വീണ്ടും തലവഴി പുതപ്പിട്ടു കിടന്നു... 


ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് അവനി ബെഡിൽ നിന്നും എഴുന്നേറ്റു പോയി ഡോർ തുറന്നു.... 

അവന്റെ അമ്മയായിരുന്നു.... 


മോള് എഴുന്നേറ്റോ.... 

ആഹാ അവൾ കുളിക്കുകയാണ് അമ്മേ... 

അപ്പോഴേക്കും കുളി കഴിഞ്ഞു അവൾ ഇറങ്ങി... 


അവളെ കണ്ടതും ചിരിച്ചുകൊണ്ട് ചോദിച്ചു ഉറക്കം എല്ലാം ശരിയായില്ല മോളെ

 ഉവ്വ് അമ്മേ.... അവളു മൃദുവായി ഒന്ന് ചിരിച്ചു... 


 അവനിയെ നോക്കി പറഞ്ഞു.... 
പോയി കുളിച്ച് ഫ്രഷ് ആയി മോളെയും കൂട്ടി അമ്പലത്തിൽ പോയി വാ.... 
താഴെ മുത്തശ്ശിയും മുത്തച്ചനും ഓക്കേ ഉണ്ട്... 
അവരും ഉണ്ടത്രേ അമ്പലത്തിലേക്ക്... 


അവൻ അമ്മയുടെ തോളിൽ കയ്യിട്ടു പറഞ്ഞു ഈ ന്യൂ കപ്പിൾസിനിടയിൽ എന്തിനാ അമ്മേ ഈ ഓൾഡ് കപ്പിൾസിനെ കൂടി പറഞ്ഞയക്കുന്നത്.... 

അവന്റെ കയ്യിൽ ഒരു നുള്ള് വെച്ചു കൊടുത്തു പറഞ്ഞു... 
പോയി കുളിച്ചു വാടാ... 

അവൻ ബാത്‌റൂമിൽ പോയപ്പോൾ നന്ദിനി ഉത്രയോട് റെഡിയാവാൻ പറഞ്ഞു..... 

ഒരു ഓറഞ്ച് ചുരിദാർ ആയിരുന്നു അവളുടെ വേഷം......

അവൾ ഒരു സെറ്റ് സാരിയൊക്കെ ഉടുത്തു നിൽക്കുകയായിരിക്കും എന്ന് അവനി വെറുതെ മോഹിച്ചു.    


.അവനി ഒരു ബ്ലു ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തു.... 


രണ്ടുപേരും റെഡിയായി താഴേക്കു ചെന്നു..... 

കുറച്ചു ദൂരമേ അമ്പലത്തിലേക്ക് ഉള്ളു .. 


അത് കൊണ്ട് തന്നെ മുത്തച്ഛൻ പറഞ്ഞു നടന്നു പോകാം എന്ന്... 


മുത്തശ്ശിയും മുത്തച്ചനും ഓരോന്ന് പറഞ്ഞു മുന്നിൽ നടക്കുന്നുണ്ട്.... 

മുത്തച്ഛന്റെ കൈ പിടിച്ചാണ് മുത്തശ്ശി നടക്കുന്നത്... 
...


വഴിയിലൂടെ നടക്കുമ്പോൾ രണ്ടുപേരും പരസ്പരം നോക്കി..   

എന്ത് സംസാരിക്കും..... 
ഞാൻ അന്ന് പറഞ്ഞതിന് ഒരു സോറി പറഞ്ഞാലോ.... 
വേണോ.... 
വേണ്ടേ..... 
കഴിഞ്ഞതൊക്കെ വീണ്ടും ഓർമകളിലേക്ക് കൊണ്ട് വന്നു അവനി ഏട്ടനെ വീണ്ടും ഞാൻ വിഷമിപ്പിക്കുകയാവും എന്ന് കരുതുമോ.... 
ദൈവമേ എന്ത് പരീക്ഷണം ആണ് ഇത്... 

അവൾക്കു അവനോടു സംസാരിക്കാതെ വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു.... 


എന്ത് പറയും.... 
സുഖമാണോ എന്ന് ചോദിച്ചാലോ.... 

ഉത്ര നീ ഇത്ര മണ്ടിയാണോ....  അവൾ ഒന്ന് ആത്മഗതിച്ചു.... 


പിന്നെയും ചിന്തകൾ നീണ്ടു പോയി.... 

...


എന്ത് സംസാരിക്കും അവളോട്... 
എവിടെയോ ഒരു സ്റ്റാർട്ടിങ് ട്രബിൾ... 
എന്തായാലും എന്നോട് ദേഷ്യം ഒന്നുമില്ല... 
അതുകൊണ്ടല്ലേ രാവിലെ എനിക്ക് ഉമ്മ തന്നത്... 


എന്ത് ചോദിക്കും.... 

ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചാലോ... 

ഓഹ് അവനി... ആർ യൂ ഫൂൾ... ഇത്തരം ബ്ലഡി ക്യൂസ്റ്റിൻ ആണോ ചോദിക്കുന്നത്... 

അവളുടെ കയ്യിൽ പിടിച്ചാലോ.... 
വേണ്ട....
ചിലപ്പോൾ ആക്രാന്തം ആണെന്ന് കരുതിയാലോ... 
ഓഹ് ഗോഡ്... 


രണ്ടും കല്പിച്ചു അവൻ അവളോട്‌ ചോദിച്ചു... 

തനിക്കു എന്റെ നാടക്കോ ഇഷ്ട്ടപെട്ടോ... 


മ്മം.....  അവൾ ഒന്ന് മൂളി... 
അവളും സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു.... 


പിന്നെ അവൻ അവളോട്‌ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... 

അവൻ കുട്ടിക്കാലത്തു കളിച്ചതും... 
അവന്റെ കൂട്ടുകാരെയും ഓക്കെ... 
വഴിയിൽ കണ്ട പരിചയക്കാരെ അവൾക്കു പരിചയപെടുത്തി കൊടുത്തു... 


അമ്പലത്തിൽ എത്തി.... 
മുത്തശ്ശി വഴിപാട് എല്ലാം കഴിച്ചു അവർ നാലുപേരും തൊഴുതു.... 


പ്രസാദം വാങ്ങി ഉത്ര അവളുടെ നെറ്റിയിൽ തൊട്ടു... 
ശേഷം അവനിയുടെ നെറ്റിയിലും വരഞ്ഞു... 


അവൻ ഒരു കള്ള ചിരിയോടെ ഇല ചീന്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു അവളുടെ നെറുകയിൽ ചാർത്തി... 


പോകാം മക്കളെ അവരോട് മുത്തശ്ശി ചോദിച്ചു... 


അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ പുറത്ത് ആദി നിൽപ്പുണ്ടായിരുന്നു... 


ഇവൻ ഇപ്പോ വന്നു...  എന്നിട്ട് എന്താ ഡാ തൊഴാൻ വരാഞ്ഞത്..... -അവനി...


ഞാൻ ഇപ്പോ വന്നേ ഉള്ളു.. 
മുത്തശ്ശിക്ക് നടക്കാൻ പാടായിരിക്കും എന്ന് പറഞ്ഞു വല്യമ്മ പറഞ്ഞയച്ചതാണ് എന്നെ    -ആദി 


എങ്കിൽ വരൂ മക്കളെ നമുക്ക് പോകാം... 


മുത്തച്ഛൻ പറഞ്ഞതു കേട്ടു ഉത്രയുടെ മുഖം വാടി.... 
അവൾ തിരിച്ചു പോകുമ്പോൾ അവനിയും ആയി സംസാരിച്ചു നടക്കണം എന്ന് കരുതി.. 

അവനി മുത്തശ്ശിയെ കാറിന്റെ പുറകിലേക്ക് കയറ്റി...  ഒപ്പം മുത്തച്ഛനെയും.. 
എന്നിട്ട് ആദിയോട് പറഞ്ഞു 

നീ ഇവരെയും കൊണ്ട് പൊക്കോ... 
ഞങ്ങൾ നടന്നു വരാം... 


ആദി അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.. അവനി ആദിയെ കണ്ണ് ഉരുട്ടി നോക്കി... 

 അവളുടെ മനസറിഞ്ഞപോലെ അവൻ അവളുമായി നടന്നു..... 

എന്താഡോ ഒന്നും മിണ്ടാത്തെ......
ഇങ്ങനെ നടക്കാൻ ആണെങ്കിൽ നമുക്ക് കാറിൽ പോയാൽ മതിയായിരുന്നല്ലോ -അവനി

സോറി..... -ഉത്ര 

അവൻ സംശയം കൊണ്ട് ഒരു പുരികം ചുളിച്ചു നോക്കി കൊണ്ട് ചോദിച്ചു... 

എന്തിനു.... 

കാര്യം അറിയാതെ ഞാൻ അന്ന് കുറ്റപ്പെടുത്തിയില്ലേ... 
നിവി പറഞ്ഞപ്പോൾ ആണ്... 

മതിയഡോ....  അങ്ങനെ ആണെങ്കിൽ ഞാനും തെറ്റ് ചെയ്തില്ലേ... 

സോറി പറയാൻ ആണെങ്കിൽ ലൈഫ് ഫുൾ അതിനെ നേരം കാണു... 
സോ അത് നമുക്കിടയിൽ അടഞ്ഞ അധ്യായം ആണ്.... 

അതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട... 

അവൻ അവളുടെ തോളിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു പറഞ്ഞു... 


അവളും അവന്റെ വയറിലൂടെ വട്ടം പിടിച്ചു.... 


പെണ്ണെ നട വഴി ആണ് ട്ടോ 


അതിനെന്താ....  

ഒന്നുമില്ലേ...... 

മ്മ്ഹ്    ഹ്     
അവൾ മൂളി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story