പ്രണയതീരം ❣️ ഭാഗം 51

pranaya theeram

രചന: ദേവ ശ്രീ

അവനിയോട് ഓരോന്ന് സംസാരിച്ചു അവര് രണ്ടുപേരും കൂടി നടന്നു..... 
അവളുടെ സംസാരത്തിൽ ലയിച്ചു കൊണ്ട് നടന്ന കാരണം അവനു വീട്ടിൽ പെട്ടൊന്ന് എത്തി എന്ന് തോന്നി.... 

അവിടെ അവരെ കാത്തു എല്ലാവരും ഉണ്ടായിരുന്നു... 
നന്ദിനി അവനിയോട് ഒരു ശ്വസനയോടെ പറഞ്ഞു... 
 
എന്തിനാ മോനെ നീ മോളെയും കൊണ്ട് നടന്നു വന്നത്.... കാറിൽ വരാമായിരുഞ്ഞില്ലേ... 

അവളൊന്നു നടക്കട്ടെ അമ്മേ...  ഇതാകുമ്പോൾ നാടും കാണാം.... 

അതും പറഞ്ഞു അവൻ അകത്തേക്ക് കയറി... 

എല്ലാവർക്കും ഒപ്പം ഇരുന്നു രണ്ടു പേരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു....

 അവൻ റൂമിലേക്ക്‌ പോയി..... 
ലാപ്ടോപ് എടുത്തു വെച്ചു എന്തൊക്കയോ ഫയൽ നോക്കാൻ തുടങ്ങി.... 


ഓഹ് ഇന്നെങ്കിലും ഈ ലാപ്പിന് ഒരു റസ്റ്റ്‌ കൊടുത്തൂടെ..... 

ആഹാ നീ വന്നത് നന്നായി...  ഈ ഫയൽ ഒന്ന് നോക്കിക്കേ... 

അയ്യേ എനിക്ക് എങ്ങും വയ്യാ.... 
ഏട്ടൻ ഇതൊക്കെ നോക്കിക്കോ...  ഞാൻ താഴെ അമ്മേടെ അടുത്ത് കാണും എന്ന് പറഞ്ഞു അവൾ താഴേക്ക് നടന്നു.... 

അവൻ നേരെ ലാപ്പിലേക്കും.... 


.ഉച്ച ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഉത്രയെ ഒരുക്കാൻ ബ്യൂട്ടിഷ്യൻ വന്നു.... 

വെഡിങ് ഫങ്ക്ഷന് അവളെ ഒരുക്കാൻ...  മൂന്നു മണി മുതൽ പത്തു മണി വരെ ആയിരുന്നു ഫങ്ക്ഷൻ... 

അവരുടെ റീലേറ്റീവ്സ്, ബിസിനസ് ഫ്രണ്ട്സ്, നാട്ടുകാരും, അവനിയുടെ ഫ്രണ്ട്സ് അങ്ങനെ ധാരാളം പേരുണ്ടായിരുന്നു ഫങ്ക്ഷന്... 

ബ്യൂട്ടിഷ്യൻ റൂമിലേക്ക്‌ കയറിയപ്പോൾ അവനി ലാപ്മായി പുറത്തേക്കു ഇറങ്ങി.... 

പുറത്തേക്കു ഇറങ്ങിയ അവൻ തിരിച്ചു വന്നു ബ്യൂട്ടിഷ്യനോട്‌ പറഞ്ഞു... 
അതേ....  ചേച്ചി ലൈറ്റ് മേക്കപ്പ് മതി ട്ടോ.. 

അവർ ചിരിച്ചു കൊണ്ട് ആ എന്ന് പറഞ്ഞു... 


കബോർഡിനു അരികിലേക്കു നടന്നു കൊണ്ട് അവളോട്‌ പറഞ്ഞു... 

പിന്നെ മാളികക്കൽ ജ്വല്ലറിയുടെ പരസ്യം ഒന്നും വേണ്ടാട്ടോ... 

ഇത് ഇട്ടാൽ മതി എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ ഒരു ബോക്സ്‌ വെച്ചു കൊടുത്തു 
അവളെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കുപോയി... 


അവൾ ആ ബോക്സ്‌ തുറന്നു നോക്കി... 
അതിൽ വീതി കൂടിയ അമേരിക്കൻ ചോക്കർ ഡയമൻഡ് നെക്ക്ലേസും അതിന് ചേർന്ന കമ്മലും ഓരോ വീതി കൂടിയ വളകളും ആയിരുന്നു.... 
...

അതെല്ലാം അണിഞ്ഞു ഉത്ര താഴേക്കു ചെന്നു.... 

ഒരു വൈലറ്റിൽ  ഗോൾഡൻ ഡിസൈൻ ഉള്ള ഷിഫ് നെറ്റ് ഫ്രോക്ക് ആയിരുന്നു അവളുടെ വേഷം.... 
സിംപിൾ മേക്കപ്പ് മാത്രം... 
ആഭരണങ്ങൾ ഒന്നും അണിഞ്ഞില്ല..... 
അവനി നൽകിയ മാലയും ഓരോ വളയും പിന്നെ താലിയും മാത്രമായിരുന്നു അവൾ ധരിച്ചത്... 

അവനിയും മറ്റൊരു റൂമിൽ നിന്നും ഇറങ്ങി വന്നു.... 
പാർട്ടി വെയർ വൈലറ്റ് ഷർട്ടും ഗോൾഡൻ ക്രീം പാന്റ് ആയിരുന്നു വേഷം.... 
ഷർട്ട്‌ ഇൻ ചെയ്തു കൈ മുട്ടോളം വൃത്തിയിൽ മടക്കി വെച്ചു മുടിയെല്ലാം ഒതുക്കി കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.... 

രണ്ടുപേരും ഓഡിറ്റോറിയത്തിലേക്ക് പോകാൻ പുറത്തേക്കു ഇറങ്ങി...

പുറത്ത് കാറിന്റെ കീ പിടിച്ചു നിൽക്കുന്ന ആദിയുടെ കയ്യിൽ നിന്നും കീ വാങ്ങി അവനോടു പറഞ്ഞു... 
നീ വേറെ വണ്ടിയിൽ വന്നോ... 
ഞാൻ ഡ്രൈവ് ചെയ്തോളാം... 

ഓക്കേ ഏട്ടാ....  എന്നും പറഞ്ഞു അവൻ ഗൗതമിന് അടുത്തേക്ക് നടന്നു..... 

അവനിയും ഉത്രയും കൂടി ആ കാറിൽ കയറി ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു.... 

വഴിയിൽ വണ്ടി നിർത്തി അവൻ കുറച്ചു സെൽഫി എടുത്തു.... 
പിന്നെ ഒരു ചിരിയോടെ വണ്ടി എടുത്തു.... 


ഓഡിറ്റോറിയത്തിൽ എത്തിയ അവരെ നേരെ സ്റ്റേജിലേക്ക് കൊണ്ട് പോയി ഇരുത്തി... 
പിന്നെ ഓരോരുത്തരും വന്നു ഫോട്ടോ എടുപ്പും പരിചയപെടലും ആയി...
അതിനിടയിൽ അവരുടെ ക്ലിക്കസ് വേറെയും... 


അഞ്ചു മണിയോടെ അവനിയുടെ കോളേജിലെ ഫ്രണ്ട്സ് എല്ലാവരും വന്നു... 

പിന്നെ അവരുമായി ഫോട്ടോ എടുപ്പ് എല്ലാം കഴിഞ്ഞു.... 
അവൻ കോട്ട് ധരിക്കാത്തതിന് അവരൊക്കെ അവനെ ചീത്ത പറഞ്ഞു... 
അതെല്ലാം ഒരു ചിരിയോടെ അവൻ കേട്ട് നിന്നു... 

പെട്ടെന്ന് ആണ് ബാക്കിൽ നിന്ന് മ്യൂസിക് ഓൺ ആയത്.... 


പ്രണവും ചൈത്രയും ഒഴിച്ചു ബാക്കി ഉള്ളവർ സ്റ്റേജിന് സൈഡിൽ ഒതുങ്ങി നിന്നു... 

അവനിയും ഉത്രയും അവിടെ സെറ്റ് ചെയ്ത സോഫയിൽ ഇരുന്നു... 

"വാകകൾ പൂക്കുന്ന വഴി വീഥിയിൽ ചെങ്കോടി കയ്യിലേന്തി... 
സഖാവിന്റെ സഖിയാവണം.... 

ഈ പാട്ടിനൊപ്പം പ്രണവും ചൈത്രയും അവനിയുടെയും ഉത്രയുടെയും പ്രണയകാലം അവരെ ഒന്ന് കൂടി ഓർമിപ്പിച്ചു.... 

പിന്നെ എല്ലാവരും സ്റ്റേജിലേക്ക് വന്നു.... 


"തിങ്കളെ..... 
പൂത്തിങ്കളെ ഇനി ഒളികണ്ണേറിയരുതേ.... 
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ... 
ഇന്ന് താലി പീലി പൊന്നും കെട്ടി മുത്തഴക് മണിച്ചെറുക്കൻ............. 
...............


ഹേയ് പാക്ക് വേത്താല മാത്തി മുടിച്ചി പയ്യൻ വന്താച്ചി... 
ഹേയ് പൂവാ തൊടുത്തു സേല മടിച്ചി പൊണു വന്താച്ചി... 


കണാത്ത പേശി ടൈം വേസ്റ്റ് പണ്ണത്തെ 
പയ്യൻ തൻഗോം മിസ്സ്‌ പണാധ... 
...............
........

ടാഡാ ടാഡാ ടാഡാടാഡാ 
മമ്പാടിയാൻ മമ്പാടിയാൻ (2)

മലയൂര് നാട്ടമേ 
മനസ കാത്തു പൂട്ടാമെ 
ഉന്ന പോല യാരും ഇല്ല മാമ... 
തഞ്ചാവൂര് രാസത്തെ 
ധാരാളമാ താന്താങ്ങേ 
മനസുക്കുള്ളെ ഇവനും ഇല്ലൈ മാമാ... 


നാൻ മിന്നലേ പിടിക്ക താനെ 
ഒരു വലയകൊണ്ട് പൊറേൻ 
അടി മീനാ പുടിക്കാ  മാനേ പുടിക്കാ മനസ് ഇല്ല പോടീ 
നാൻ വേട്ടാ യാടാ താനെ 
ഒരു വേല കൊണ്ട് പൊറേൻ.... 

അവരെല്ലാവരും കൂടി നന്നായി ഡാൻസ് ചെയ്തു... 


ശേഷം വീണ്ടും സെൽഫി ഓക്കെ എടുത്തു അവർ പോയി... 


പാർട്ടി എല്ലാം കഴിഞ്ഞു ഭക്ഷണം കഴിച്ചപ്പോൾ മുതൽ ഉത്രക്ക് വല്ലാത്ത അസ്വസ്ഥത... 
അവൾക്ക് വീട്ടിൽ എത്തിയാൽ മതി എന്നായി.. 
ഇടക്ക് ഇടെ അവളുടെ കൈകൾ ഡ്രെസ്സിൽ മുറുകുന്നത് ശ്രദ്ധിച്ച അവനി അവൽക്കരികിലേക്ക് വന്നു ചോദിച്ചു... 
എന്താടാ...  എന്ത് പറ്റി...  വയ്യേ... 


ഹേയ് ഒന്നുമില്ല...  കുറേ നീയമായില്ലേ ഇങ്ങനെ നിൽപ്പ് തുടങ്ങിട്ട്... 
അതിന്റെ ആകും...  അവൾക്കു അവനോടു പറയാൻ വല്ലാത്ത മടി തോന്നി.... 

ശരി...  താൻ ഇവിടെ നിൽക്കു... എന്നും പറഞ്ഞു അവനി നേരെ അച്ഛന്റെ അടുത്ത് പോയി ഉത്രക്ക് വല്ലാത്ത അസ്വസ്ഥത അച്ഛാ...  വീട്ടിലേക്ക് പോയാലോ .. 

അപ്പോഴേക്കും അയാൾ പറഞ്ഞു...  എന്നാ നിങ്ങൾ പൊക്കൊളു...  ഞങ്ങൾ ഓക്കേ ഇപ്പോ വരാം...  മോനെ വയ്യെങ്കിൽ ഡോക്ടറെ കാണിച്ചു പോയാൽ മതിയോ... 

ഹേയ് ഒന്ന് കിടന്നാൽ മാറിക്കോളും എന്നാ പറഞ്ഞത്... 


ആഹാ രണ്ടു മൂന്നു ദിവസമയില്ലേ...  കല്യാണതിരക്ക് ആയിട്ട് ഒരു വിശ്രമം പോലും ഇല്ലാത്തതിന്റെ ആകും.... 


ആഹാ...  ശരി അച്ഛാ....  


അവൻ അവളുടെ അടുത്തേക്ക് ചെന്നു പറഞ്ഞു... 
വാ പോകാം.... 


അപ്പൊ അവരൊക്കെ... 

അവരൊക്കെ വന്നോളും...  താൻ വാ...  അവനി അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു... 

........


വീട്ടിൽ എത്തിയതും അവൾ റൂമിലേക്ക്‌ വേഗത്തിൽ നടന്നു... 
കബോർഡിൽ നിന്നും ഒരു നൈറ്റ്‌ ഡ്രെസ്സും ബാഗ് തുറന്നു അതിൽ നിന്നും വിസ്‌പെറിന്റെ ഒരു പാക്കറ്റ് എടുത്തു ബാത്‌റൂമിലേക്ക് പോയി.... 

ഡ്രസ്സ്‌ എല്ലാം ആകെ കറ പറ്റിയിരുന്നു... 
അവൾ അത് വാഷ് ചെയ്തു അവിടെ തന്നെ വിരിച്ചു... 
വേഗം ഫ്രഷ് ആയി വന്നു കിടന്നു... 


ഡേറ്റ് ആവാൻ സമയം ആയിട്ടില്ല...  ഇനിയും ഉണ്ട് ഒരാഴ്ച്ച...  നേരത്തെ ആയതിന്റെ ക്ഷീണം ആയിരിക്കണം.... 
വല്ലാത്ത അസ്വസ്ഥത.... 
അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു തുടങ്ങി... 
വേദന കൊണ്ട് അവൾക്കു ഉറങ്ങാൻ സാധിച്ചില്ല.... 
കാലും വയറു പുറവും എല്ലാം വേദന എടുക്കുന്നുണ്ടായിരുന്നു... 
ഇനി നേരം വെളുത്തലെ ഇതിൽ നിന്നും ഒരു മോചനം കിട്ടു...

വീട്ടിൽ ആയിരിന്നെങ്കിൽ അമ്മയോ വല്യമ്മയോ അപ്പച്ചിയോ ആരെങ്കിലും കൂടെ ഇരുന്നു തടവി തരുമായിരുന്നു... 
അപ്പൊ വേദന ഒന്നും അറിയാതെ ഉറങ്ങാൻ പറ്റുമായിരുന്നു... 


അവനി റൂമിലേക്ക്‌ ചെന്നപ്പോൾ കണ്ടത് ഫ്രഷ് ആയി ബെഡിൽ കിടക്കുന്ന ഉത്രയെയാണ്.


താൻ ഇത്ര പെട്ടെന്ന് ഫ്രഷ് ആയി കിടന്നോ....  ഇപ്പോ എങ്ങനെ ഉണ്ട്..... വേദന കുറവ് ഉണ്ടോ... 

മ്മം അവളൊന്നു മൂളി..... 

ഓക്കേ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ
എന്നും പറഞ്ഞു ഒരു ഷോർട്ടും ബനിയനും എടുത്തു അവൻ ബാത്‌റൂമിലേക്ക് പോയി... 


കുളിച്ചു ഇറങ്ങാൻ നേരം ആണ് അവിടെ വിരിച്ച ഉത്രയുടെ ഡ്രസ്സ്‌ അവന്റെ കണ്ണിൽ പെട്ടത്.... 
അതിലെ കളറിൽ നിന്നും അവനു മനസിലായിഅവൾ പീരിയഡ് ആണെന്ന്... 


ബാത്‌റൂമിൽ നിന്നും ഇറങ്ങി അവൻ അവൽക്കരികിലേക്ക് നടന്നു... 
ഡോക്ടറെ കാണാൻ പോണോ... 


വേണ്ട...  ഒന്ന് കിടന്നാൽ ശരിയാകും..  ആ വേദനയിലും അവൾ പറഞ്ഞു 

അവൻ ഫോണും കൊണ്ട് അവൽക്കരികിലേക് ചെന്നിരുന്നു... 
ഫോണിൽ എന്തൊക്കയോ നോക്കി... 

അപ്പോഴും ഒരു കൈ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.... 

ഓഹ്...  ഫോൺ അല്ലെങ്കിൽ ലാപ്... 
ആർക്ക് എന്ത് വയ്യാതെ ആയാലും എന്താ...  അവൾ പിറുപിറുത്തു... 

അവനി എന്തോ കണ്ട്പിടിച്ച.പോലെ ഫോൺ അവിടെ വെച്ചു അവളുടെ കാലിന്റെ അവിടെ ചെന്നിരുന്നു... 

കാലുകൾ മടിയിൽ എടുത്തു വെച്ചു തടവി കൊടുത്തു... 


അവൾക്കു അത് വല്ലാത്ത ആശ്വാസം തോന്നി... 
അവൾ അവനെ ഒന്ന് നോക്കി... 

അവൻ കണ്ണുകൾ കൊണ്ട് അവളോട്‌ ഉറങ്ങിക്കോളാൻ പറഞ്ഞു... 

അവൾ കിടക്കാൻ നോക്കിയപ്പോൾ ആണ് അറിയാതെ അവളുടെ കണ്ണുകൾ അവന്റെ ഫോണിലേക്കു പോയത്... 

ഗൂഗിൾ ആയിരുന്നു അത്... 
അതിൽ ടൈപ്പ് ചെയ്തതു കണ്ടു അവൾ ഒന്ന് ഞെട്ടി... 

മെൻസസ് സിംപ്റ്റംസ്‌.... 

അവൾ അവനെ ഒന്ന് പാളി നോക്കി... 

അത് കണ്ടപ്പോൾ അവനു ചിരിയാണ് വന്നത്... 

അവൾ പിന്നെ ഒന്നിനും പോയില്ല....കുറച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു... 
മതി...  ഇപ്പോ ഭേദം ഉണ്ട്... 


മ്മം... പുറം വേദനിക്കുന്നുണ്ടോ... അവൻ ചോദിച്ചു.. 


അവൾ ഒന്നും പറഞ്ഞില്ല... 

അവൻ അവളുടെ പുറം പതിയെ തടവി കൊടുത്തു.... 

എനിക്ക് ഇതേ കുറിച്ച് ഒന്നും അറിയില്ല... 
തനിക്കു ഈ സമയത്ത് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒന്നും എനിക്ക് അറിയില്ല.....
താൻ എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല... 

അവൾ അവനോടു അവളുടെ അരികെ കിടക്കാൻ പറഞ്ഞു..... 

അവൾക്കരികിലായി കിടന്ന അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് തല വെച്ചു അവൾ പറഞ്ഞു 
എനിക്ക് വല്ലാത്ത ഒരു മടി തോന്നി...  


അവന് അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... 
നിനക്ക് എന്ത് കാര്യവും..... 
ഏതു സമയത്തും മടി കൂടാതെ എന്നോട് തുറന്നു പറയാം.... 
അങ്ങനെ ആയിരിക്കണം എന്റെ പാതി.... 
അവൾക്കു എന്നോട് ഒരു കാര്യം പറയാൻ മുൻ‌കൂട്ടി ഒരു പെർമിഷന്റെ ആവശ്യം ഇല്ലാട്ടോ... 

അവൻ അവളുടെ നെറ്റിയിൽ മുത്തി കൊണ്ട് അവളോട്‌ പറഞ്ഞു ഉറങ്ങിക്കോ.... 


രാവിലെ ആയപ്പോഴേക്കും അവളുടെ വയറു വേദന എല്ലാം മാറിയിരുന്നു ... 


ബാൽക്കണിയിൽ ഇരിക്കുന്ന അവനിക്ക് അരികിലേക്കു ചെന്നു ഉത്ര പറഞ്ഞു... 

നെക്സ്റ്റ് വീക്ക്‌ ക്ലാസ്സിൽ പോവണം... 

അവൻ അവളെ അവന്റെ മടിയിലേക്കു ഇരുത്തി
മൂക്കിൽ മൂക്ക് കൊണ്ട് ഒന്ന് ഉരസി... 

നെക്സ്റ്റ് വീക്ക്‌ പോണോ... 


മ്മം.... 
അവന്റെ കഴുത്തിലൂടെ കയ്യിട്ടു അവൾ പറഞ്ഞു... 

അപ്പൊ ഇനി 8 ദിവസം കൂടി ഉള്ളു അല്ലെ താൻ ഇവിടെ.... 
അവന്റെ മുഖം വാടിയിരുന്നു.... 


പെട്ടെന്ന് ഫോൺ അടിക്കുന്ന ശബ്ദം കേട്ടു അവൻ ഫോൺ എടുത്തു    
ഹലോ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story