പ്രണയതീരം ❣️ ഭാഗം 52

pranaya theeram

രചന: ദേവ ശ്രീ


ഫോണിന്റെ മറുഭാഗത്തു നിന്നുള്ള വാർത്ത കേട്ട് അവനി ആകെ ഷോക്ക് ആയി നിന്നു... 


അവനി ഏട്ടാ...  എന്ത് പറ്റി... 
ആരാ വിളിച്ചത്... 
ഏട്ടാ.... 

അവൻ അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു... 
നമ്മുടെ പുതിയ പ്രൊജക്റ്റ്‌ തുടങ്ങുന്നുണ്ട് ദുബായിൽ... 
ടു വീക്ക്‌ കഴിഞ്ഞാണ് എഗ്രിമെന്റ് എഴുതേണ്ടത്... 


ആഹാ അതിനു.... 


ഇപ്പോ അവർക്ക് മറ്റന്നാൾ അഗ്രിമെന്റ് വെക്കണം എന്ന്.. 
ഇല്ലെങ്കിൽ പ്രൊജക്റ്റ്‌ ക്യാൻസൽ ചെയ്യേണ്ടി വരുമത്രെ..... 


ഉത്രയുടെ മുഖം എല്ലാം മാറി.... 
അപ്പൊ ഏട്ടന്.... 

മ്മം.... 
താൻ ഇങ്ങനെ കരയല്ലെടോ... 
ഒരു രണ്ടാഴ്ച അതിനുള്ളിൽ ഞാൻ ഇങ്ങു എത്തും... 
എന്നിട്ട് നിന്റെ കോളേജ് പ്രിൻസിപ്പലിന്റെ അനുവാദത്തോടെ 
ഈ അവനീത്‌ അവന്റെ പെണ്ണിനെ കൂട്ടി ഇങ്ങു വരും..

എന്നാലും കണ്ടു കൊതി തീർന്നില്ല... 


അയ്യേ.... ഏട്ടന്റെ അമ്മാളുട്ടി കരഞ്ഞാൽ ഏട്ടൻ എങ്ങനെ പോകും...  നോക്ക് ഫ്ലൈറ്റ്ന് ഇനി രണ്ടു മണിക്കൂർ മാത്രമേ ഉള്ളു... 
എനിക്ക് ഡ്രെസ്സും ഫയൽസും എല്ലാം എടുത്തു വെക്കണം... 
അവൻ അവളുടെ കണ്ണുകൾ തുടച്ചു... 
നീ വന്നേ.... 
അവളെയും കൂട്ടി റൂമിലേക്ക്‌ പോയി... 
അവളെ പിരിയുന്നതിൽ അവനും വിഷമം ഉണ്ടായിരുന്നു... 

എല്ലാം പാക്ക് ചെയ്തു അവൻ റെഡിയായി... 

അവളെ മുറുകെ കെട്ടിപിടിച്ചു.... എന്നിട്ട് അവളുടെ കാതോരം ചെന്നു പറഞ്ഞുഐ നീഡ് എ ഡീപ് കിസ്സ്.... 

അവളുടെ മുഖമെല്ലാം തുടുത്തു.... 


അവൻ അവളുടെ റോസാദളങ്ങൾ പോലുള്ള ചുണ്ടിൽ ചുണ്ട് ചേർത്തു..... 

അവയിലേക്ക്  അവന്റെ ചുണ്ടുകളും കൊരുത്തു.... 


അതൊരു ദീർഘ ചുംബനമായി മാറി... 


അവൻ അവളുടെ ചുണ്ടിലെ മധുരം ആവോളം നുകർന്നു.. 


ശരീരം ചൂട് പിടിക്കുന്നതറിഞ്ഞു അവൻ അവളുടെ ചുണ്ടിൽ ചെറുതായി പല്ലുകൾ അമർത്തി... 

അവൾ ഒന്ന് പിടഞ്ഞു... 


പരസ്പരം വേർപെടുമ്പോൾ അവൾക്കു അവനെ നോക്കാൻ ഒരു മടി തോന്നി... 

അവനു അവളെ വിട്ടുപിരിയാനും... 
ആദ്യമായി അനുഭവിച്ച ആ ഫീലിംഗ്സ് ഒന്നുകൂടി വേണം എന്നവന് തോന്നി.... 


. വീണ്ടും അവളുടെ ചുണ്ടിലേക്ക് അവൻ ചുണ്ട് ചേർത്തു.... 

അവളെ അവനിലേക്ക് ഒന്നുംക്കൂടി ചേർത്തു പിടിച്ചു... 


ചുണ്ടുകൾ വേർപെടുത്തി അവൻ മുഖം അവളുടെ കാതോരം അടുപ്പിച്ചു... 

എന്നിട്ട് അവളോട്‌ പറഞ്ഞു 
ഐ മിസ്സ്‌ യൂ 
ചെറുതായ് കാതിൽ ഒന്ന് കടിച്ചു.. 


അവൾ പിടഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... 

അവൻ അവളെ ചേർത്തു പിടിച്ചു.... 

പിന്നെ...  അധികനേരം ഇങ്ങനെ നിന്നാൽ ഇവിടെ ഞാൻ മണിയറ ആക്കേണ്ടി വരുംട്ടോ.. 

അവൾ അവനിൽ നിന്നും വേർപെട്ടു അവന്റെ കയ്യിൽ ചെറുതായി ഒന്ന് അടിച്ചു.... 


വാ....  അവളെയും കൂട്ടി അവൻ താഴേക്കു ചെന്നു.. 

ഹാളിൽ ഇരിക്കുന്ന ദാസ് അവരെ കണ്ടു ചോദിച്ചു നീ എങ്ങോട്ടാ മോനെ.... 


നമ്മുടെ പുതിയ പ്രൊജക്റ്റ്‌ന് മറ്റന്നാൾ അഗ്രിമെന്റ് സൈൻ ചെയ്യണം എന്ന്... 


അപ്പൊ നീ ദുബായ്ക്ക് പോകണോ... 


ആ.... 

മോനെ കല്യാണം കഴിഞ്ഞു മൂന്നു ദിവസം അല്ലെ ആയുള്ളൂ അപ്പോഴേക്കും... 
നമുക്ക് ഇത് വേണ്ട എന്ന് വെക്കാം... 

അച്ഛാ വേണ്ട എന്ന് വെച്ചാൽ ഉണ്ടാവുന്ന നഷ്ട്ടം എന്താ എന്നറിയുമോ... 
പിന്നെ നമ്മൾ സൈൻ ചെയ്ത ഒരു സ്റ്റാമ്പ്‌ പേപ്പർ അവരുടെ കയ്യിൽ ഉണ്ട്... 
അത് വെച്ചു അവർക്ക് ലീഗലി മൂവ് ചെയ്യാം... 


അവിടേക്ക് വന്ന അവന്റെ അമ്മ പറഞ്ഞു 
എന്നാൽ നിനക്ക് മോളെ കൂടി കൊണ്ട് പോകാമായിരുന്നില്ലേ.... 

അമ്മേ ഞാൻ പോകുന്നത് ബിസിനസ് ആവശ്യതിനാണ്... 
രാവിലെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയാൽ എപ്പോ വരും എന്ന് എനിക്ക് തന്നെ അറിയില്ല... 
പിന്നെ എല്ലാടത്തും അവളെ കൊണ്ട് പോകാൻ പറ്റി എന്ന് വരില്ല... 
അവളെ അറിയാത്ത ഒരു നാട്ടിൽ ഒറ്റക്ക് ആക്കി എന്ത് ധൈര്യത്തിൽ ആണ് ഞാൻ പോവുക.... 
പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ ആദി അവളെയും കൊണ്ട് കോളേജിലേക്ക് പൊക്കോളും... 

ഇനി നിന്നാൽ ഫ്ലൈറ്റ് മിസ്സ്‌ ആവും എന്ന് പറഞ്ഞു അവൻ അച്ഛനെ കെട്ടിപിടിച്ചു, 
അമ്മയെയും കെട്ടിപിടിച്ചു ഉമ്മ നൽകി.. 
ഉത്രയെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു... 
വിളിക്കാം കേട്ടോ... 
നല്ല കുട്ടിയായി പഠിക്കണം... 

അവൾ അവനു തലയാട്ടി സമ്മതം അറിയിച്ചു... 
കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീർ അവനിൽ നിന്നും മറച്ചു പിടിച്ചു.... 


അവൻ ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു.... 


💙💙💙💙💙💙💙💙💙💙

അവനിയുടെ അസാന്നിധ്യം അവളെ വല്ലാതെ ബാധിക്കാതെ ഇരിക്കാൻ അവന്റെ അച്ഛനും അമ്മയും അവളുടെ ഇടം വലം ഉണ്ടായിരുന്നു... 

അയൽപക്കത്തും റിലേറ്റീവ്സിന്റെ വീട്ടിലും മാളിലും ഓക്കെ അവർ അവളെ കൊണ്ട് പോയി... 

അവനിയുടെ ഫോൺ കാൾ ആയിരുന്നു അവളുടെ സമാധാനം... 

പുലരുവോളം ഉള്ള വീഡിയോ കാൾസ്... 
പരസ്പരം ഒന്നും സംസാരിക്കാൻ ഇല്ലെങ്കിലും അവർ തമ്മിൽ കണ്ണുകൾ കൊണ്ട് കഥപറയുകയും നിശ്വാസങ്ങൾ ശ്രവിച്ചു കൊണ്ടും ഇരിക്കും... 


രണ്ടു ദിവസം കഴിഞ്ഞതും ഉത്ര കോളേജിലേക്ക് പോയി.... 

കോളേജിൽ പോയപ്പോളും അവൾക്കു അവനിയെ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു... 
രാത്രി ആവാൻ അവൾ കാത്തിരിക്കും... 


രണ്ടാഴ്ച എന്ന് പറഞ്ഞു പോയ അവനിക്ക് പെട്ടെന്ന് പ്രൊജക്റ്റ്‌ തുടങ്ങേണ്ടി വന്നപ്പോൾ അവിടെ തന്നെ നിൽക്കേണ്ടി വന്നു... 


എന്നാലും പരിഭവങ്ങൾ ഒന്നും പറയാതെ അവർ പരസ്പരം പ്രണയിച്ചു കൊണ്ട് മുന്നോട്ട് പോയി.... 


ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി.... 


അടുത്താഴ്ച അവനി നാട്ടിലേക്ക് എത്താം എന്ന് അവൾക്കു വാക്ക് നൽകി... 
അവൻ അവിടെ നിന്നും ലീവ് എല്ലാം സംഘടിപ്പിച്ചു.. 


അവളും സന്തോഷത്തിൽ ആയിരുന്നു...
അവൾളും രണ്ടാഴ്ചത്തെ ലീവ് എടുത്തു... 

അവൾ നേരെ പോയത് മാളികക്കലേക്കാണ്.... 
അവിടെ അവളെ കാത്തു എല്ലാവരും ഉണ്ടായിരുന്നു... 
അവനിയുടെ അച്ഛനും അമ്മയും ഉൾപ്പടെ... 

കാരണം നാലു ദിവസം കഴിഞ്ഞാൽ കിച്ചുവിന്റെയും വേദികയുടെയും വിവാഹമാണ്.... 

കല്യാണ തലേന്ന് അവനി എത്താം എന്നവൾക്ക് വാക്ക് നൽകിയിരുന്നു.... 

ഉത്രയുടെ കല്യാണം പെട്ടെന്ന് നടന്നത് കൊണ്ട് നേരെ ആഘോഷിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു അവൾ കിച്ചുവിന്റെ കല്യാണത്തിന് വേദികക്ക് മൈലാഞ്ചിയും ഹൽദിയും ഓക്കെ വേണം എന്ന് പറഞ്ഞു....  

നാളെ ആണ് വേദികയുടെ മൈലാഞ്ചി കല്യാണം.... 

അവർ നിറയെ മൈലാഞ്ചിയും മധുര പലഹാരങ്ങളും ആയി വേദികയുടെ വീട്ടിലേക്ക് ചെന്നു... 

പിന്നെ മൈലാഞ്ചി ഇടലും ഇടിക്കലും എല്ലാം ആയി രാത്രി നേരം ഒത്തിരി ആയി അവർ അവിടെ നിന്നും പോന്നപ്പോൾ... 


പിറ്റേന്ന് ഹൽദി ആയിരുന്നു.... 


എല്ലാവരും മഞ്ഞ ഡ്രെസായിരുന്നു... 
വേദിക ഉൾപ്പടെ.... 


പൂക്കൾ കൊണ്ട് വളയും മാലയും ഓക്കെ കെട്ടി വേദികയെ കസേരയിൽ ഇരുത്തി ഓരോരുത്തരും മഞ്ഞൾ തേച്ചു കൊടുത്തു... 

ഡാൻസും പാട്ടുമായി രാത്രി ഒരുപാട് ആയി... 

.വീട്ടിൽ എത്തി ഫ്രഷ് ആയി വന്നു ഫോൺ എടുത്തു നോക്കുമ്പോൾ 36 മിസ്സ്‌ കാൾ... 


അവൾ വേഗം കാൾ ലിസ്റ്റ് എടുത്തു... 

36ഉം അവനിയുടെ നമ്പറിൽ നിന്നായിരുന്നു... 


അവൾക്കു വല്ലാത്ത സന്തോഷം തോന്നി... 
അവനി ഏട്ടൻ എത്തിക്കാണുമോ... 


അവൾ വേഗം അവന്റെ നമ്പറിലേക്ക് വിളിച്ചു.... 
...

ഹലോ അവനി ഏട്ടാ... 

എവിടെ പോയി കിടക്കുകയായിരുന്നടി... 
അവനിയുടെ ശബ്ദത്തിൽ നിന്നും അവന്റെ ദേഷ്യം അവൾക്കു മനസിലായി....


അത്...  
ഞാൻ...  ഹൽദി... 

നിനക്ക് എന്താടി വിക്ക് ഉണ്ടോ..... 


ഏട്ടൻ എത്തിയോ..... 
അവൾ ആകാംഷ കൊണ്ട് ചോദിച്ചു... 


ഞാൻ ഇവിടെ നിന്നിം പോന്നിട്ടില്ല... 


ഹേ....  ഇന്ന് വരാം എന്ന് പറഞ്ഞിട്ട്... 


പറ്റണ്ടേ മോളെ...  ഇവിടെ ചില പ്രോബ്ലംസ്...  ഞാൻ ഇപ്പോ വന്നാൽ ശരിയാവില്ല... 
എനിക്ക് ഇവിടെ നിന്നും മാറി നിൽക്കാൻ പറ്റില്ല... 

ഓഹ്...  വിശ്വസിച്ചു.....  അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.... 

അവൻ ഫോൺ കട്ട്‌ ആക്കി വീഡിയോ കാൾ ചെയ്തു.... 

അവൾ ചിരിയലെ കാൾ എടുത്തു.... 


അവനെ കണ്ടതും അവൾ ചോദിച്ചു പൊന്നിട്ടില്ലേ... 
കാരണം അവൻ ഫ്ലാറ്റിൽ ആയിരുന്നു... 


അതല്ലേ ഞാൻ പറഞ്ഞത് എനിക്ക് വരാൻ പറ്റാത്ത...... 
പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ അവനെ കൈ ഉയർത്തി തടഞ്ഞു... 


അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞു... 
അവൾ ഫോൺ കട്ട്‌ ആക്കി... 

അവൾ വീണ്ടും അവളെ കാൾ ചെയ്തു... 


കുറച്ചു നേരം റിംഗ് ചെയ്ത ശേഷം അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്തു.... 


മോളെ എനിക്ക് വരാൻ പറ്റാത്ത അവസ്ഥ ആണ് അതാ... 


എന്നും കുറെ എക്സ്ക്യുസ് ഉണ്ടാകുമല്ലോ.... 
അവൾക്കു വല്ലാത്ത സങ്കടം തോന്നി... 
സംസാരിക്കാൻ 
വാക്കുകൾ ഒന്നും കിട്ടാത്ത അവസ്ഥ 

എന്നോട് ഈ 6 മാസമായി പറയുന്നതാണ് വരാം വരാം എന്ന്... 
നിങ്ങൾ വിചാരിച്ചാൽ ഒരു ആഴ്ച പോലും കിട്ടില്ലേ... 

അല്ലെങ്കിലും എന്നും ബിസിനസ് അല്ലെ വലുത്... 

അന്നും എന്നെ അന്വേഷിച്ചു വരാതെ ബിസിനസിന് പിന്നാലെ പോയതല്ലേ... 
എന്നേക്കാൾ വലുത് ആണല്ലോ നിങ്ങൾക്ക് ബിസിനസ്... 
എനിക്ക് വെറുതെ കുറെ ആശയും മോഹവും തന്നിട്ട്.... 

അവളുടെ വാക്കുകളിൽ നിന്നും അവനു മനസിലാകൂമായിരുന്നു... 
അവന്റെ വരവ് അവൾ എത്ര മാത്രം പ്രതീക്ഷിച്ചു എന്ന്... 

മോളെ എന്താ ഡാ ഇങ്ങനെ ഓക്കേ പറയുന്നത്... എനിക്കും ആഗ്രഹമില്ലേ നിന്നെ കാണാനും നിന്റെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാനും... 

മതിയാക്ക് നിങ്ങളുടെ അഭിനയം... 
നിങ്ങളെ സ്നേഹിച്ചത് മുതൽ നിങ്ങൾ എനിക്ക് വേദനകൾ മാത്രമേ തന്നിട്ടുള്ളൂ.... 
ഉത്ര നിങ്ങളെ ഓർത്തു വേദനിച്ചതിന്റെ ഒരു അംശം പോലും നിങ്ങൾ അനുഭവിച്ചു കാണില്ല... 
അന്നും നിങ്ങക്ക് ബിസിനസ് ഉണ്ടല്ലോ... 
ഞാൻ എന്തായി... 
വെറും ഒരു വിഡ്ഢി.... 

ഉത്ര എന്റെ അവസ്ഥ.... 
അപ്പോഴേക്കും അവിടെ കാൾ കട്ട്‌ ആയിരുന്നു... 
അവൻ വീണ്ടും വിളിച്ചു... 
ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.... 


അവൻ ഫോൺ ടേബിളിൽ വെച്ചു ബെഡിലേക്ക് കമിഴ്ന്നു.... 

പെണ്ണെ നിന്റെ അരികിൽ എത്താൻ വേണ്ടി തുടിക്കുന്ന ഒരു മനസ് ഉണ്ട് എനിക്ക്... 
അധികം വൈകാതെ ഞാൻ നിന്നരികിൽ എത്തി ചേരും.... 

നിനക്ക് എന്നോടുള്ള ഈ പിണക്കം എല്ലാം ഞാൻ രണ്ടു ദിവസം കൊണ്ട് മാറ്റി എടുത്തോളാം...... 


അവൻ കണ്ണുകൾ അടച്ചു... 

എന്നാൽ ഉത്രക്ക് ആകെ ദേഷ്യം പിടിച്ചു നിൽക്കുകയായിരുന്നു.... 

പറഞ്ഞു പറഞ്ഞു പറ്റിച്ചു... 
ഇത്രേം വേണ്ടിരുന്നില്ല അവനി ഏട്ടാ.... 
വല്ലാത്ത അവഗണന ആയി പോയി... 
ഇനി അവഗണന എന്താ എന്ന് ഉത്ര കാണിച്ചു തരാം....  
അവളും ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ബെഡിലേക്ക് ഫോൺ എറിഞ്ഞു...  അവിടെ കിടന്നു... 


പിറ്റേന്ന് കല്യാണം ആയിരുന്നു.... 

അവനി വരാത്ത ദേഷ്യം അവൾ മുഖത്തു പ്രകടമാക്കിയില്ല... 

എല്ലാത്തിനും അവൾ ഓടി നടന്നു.... 
ഒരു പെങ്ങളുടെ കർത്തവ്യം എല്ലാം ചെയ്തു..... 

അങ്ങനെ കല്യാണം ഗംഭീരമായി കഴിഞ്ഞു.... 

മാളികക്കലെ മരുമകൾ ആയി dr. വേദിക വലതു കാൽ എടുത്തു വെച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story