പ്രണയതീരം ❣️ ഭാഗം 53

pranaya theeram

രചന: ദേവ ശ്രീ


വീണ്ടും ഉത്ര കോളേജിലേക്ക് പോയി തുടങ്ങി.... 


ഈ ദിവസങ്ങളിൽ എല്ലാം അവൾ അവനെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.   
.. 

അവന്റെ മെസ്സേജ്കൾ സീൻ ചെയ്തിട്ടും റിപ്ലേ കിട്ടാതെ ആയി.... 

അവന്റെ എല്ലാ കാളും അവൾ അവോയ്ഡ് ചെയ്തു... 

എന്നാലും അവൻ എന്നും അവളെ വിളിച്ചു കൊണ്ടിരിക്കും... 
അവൾ എടുക്കില്ല എന്ന് അറിഞ്ഞിട്ടും.... 

കാരണം അവനു അവളെ അവനിൽ നിന്നും വേർപെടുത്തി നിർത്താൻ ആവിലായിരുന്നു.... 


.. 


അവൾ ഓരോ ദിവസവും അവനോടുള്ള ദേഷ്യത്തിൽ കഴിഞ്ഞപ്പോൾ.... 
അവൻ ഓരോ ദിവസവും അവളോടുള്ള പ്രേമത്താൽ കഴിച്ചു കൂട്ടി..... 


ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു..... 


അവർക്കിടയിലെ മൗനവും നീണ്ടു.... 


അവനു പ്രൊജക്റ്റ്‌ തീർത്തു എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചു എത്തിയാൽ മതി എന്നായി..... 

വീണ്ടും മാസങ്ങൾ കഴിഞ്ഞു...... 

ഉത്രയുടെ കോഴ്സ് കംപ്ലീറ്റ് ആക്കി അവൾ ആദിക്കൊപ്പം അവനിയുടെ വീട്ടിലേക്ക് പോയി..   


അവനിയുടെ അസാന്നിധ്യം അവളെ ബാധിച്ചെങ്കിലും അവൾ അവനു വിളിക്കുകയോ അവന്റെ ഒരു കാൾ പോലും അറ്റൻഡ് ചെയ്തതുമില്ല.... 

അവളുടെ സ്വരം കേൾക്കാനായി അവന്റെ ഉള്ളവും തുടിച്ചു തുടങ്ങിയിരുന്നു...  


അങ്ങനെ 1 കൊല്ലത്തിനു ശേഷം അവനി ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്.... 


ഉത്രക്ക് വേണ്ടി അവൻ ഒരു ഡയമണ്ട് പെൻഡന്റ് വാങ്ങി സൂക്ഷിച്ചു..... 

പിന്നെ കുറേ ചോക്ലെസും.... 
ആരോടും പറയാതെ അവർക്ക് ഒരു സർപ്രൈസ് വിസിറ്റുമായി ആയിരുന്നു അവന്റെ വരവ്..... 

അമ്മയും ആയി സംസാരിച്ചു ഇരിക്കുകയായിരുന്നു ഉത്ര... 

അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്.... 

ആരാമോളെ..... 

വേദിക ചേച്ചി ആണമ്മേ.... 
എന്നും പറഞ്ഞു അവൾ ഫോൺ എടുത്തു.... 

ഹലോ ചേച്ചി..... 

അമ്മാളു....  സുഖല്ലേടാ.. 

ആഹാ ചേച്ചി സുഖം.... 
ചേച്ചിക്കൊ... 

സുഖമായിരിക്കുന്നു.... 
നീ ഇങ്ങോട്ട് വരുന്നില്ലേ.... 

വരാം ചേച്ചി....  അച്ഛൻ വരട്ടെ....  അച്ഛനോട് ചോദിച്ചു നെക്സ്റ്റ് വീക്ക്‌ ഞാൻ അങ്ങോട്ട് വരാം... 

ഹേയ് അത് പറ്റില്ല മോളെ...  നീ നാളെ തന്നെ ഇവിടെ എത്തണം.... 


നാളെയോ.... 

മ്മം..... 

എന്താ ചേച്ചി പെട്ടൊന്ന്..... 
അവൾ ടെൻഷൻ കൊണ്ട് ചോദിച്ചു... 

.. 
പെട്ടെന്ന് എന്ന് ചോദിച്ചാൽ.... 
വേദിക ചിരിച്ചു.... 


ആ ചിരിയിൽ ഉത്രയുടെ മാനമൊന്ന് തണുത്തു.

നീ നാളെ വായോ.... 
അപ്പൊ പറയാം.... 
ഞാൻ ഇവിടുന്നു ആരെങ്കിലും വിടാം... 

അതൊന്നും വേണ്ട ചേച്ചി... 
അച്ഛൻ വരട്ടെ.. ഞാൻ അമ്മയോടും ഒന്ന് ചോദിക്കട്ടെ... 
എന്നിട്ട് പറയാം.... 

ഒഴിവൊന്നും പറയണ്ട...  നീ നാളെ വരണം.... 

അത് ചേച്ചി..... 
എന്താ പ്രത്യേകിച്ച് എന്ന് പറയൂ..... 


അതോ.... 
അതേയ്.... 
നിനക്ക് പ്രമോഷൻ കിട്ടി... 


ഹേ ജോലി പോലും ആകാത്ത എനിക്കോ.... 

ആടി മോളെ.... 
നീ ഒരു അപ്പച്ചി ആവാൻ പോവാ.... 

ഹേ...  ആണോ ചേച്ചി...  
അയ്യോ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ... 


നീ വാ...  എല്ലാവരും നിനക്കായ്‌ ഉള്ള കാത്തിരിപ്പിൽ ആണ്... 

ഓക്കേ ചേച്ചി...  ഞാൻ നാളെ വരാം...  ടേക് കെയർ...  ഉമ്മാ.... 
ബൈ... 


ബൈ മോളെ.... 

ഫോൺ കട്ട്‌ ചെയ്തപ്പോൾ തന്നെ നന്ദിനി ചോദിച്ചു...  എന്താ മോളെ ഭയങ്കര സന്തോഷം... 
വല്ല വിശേഷവും... 


ആഹാ അമ്മേ...  ചേച്ചിക്ക് വിശേഷം ഉണ്ട്... 

നാളെ എന്നോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു... 


അതിനെന്താ.... 
പൊക്കൊളു.  ഗൗതമിനോട് അമ്മ  നാളെ രാവിലേക്ക് ഒരു ടാക്സി ബുക്ക്‌ ചെയ്തു തരാൻ പറയാം  ... 


അമ്മേ അച്ഛൻ എന്തെങ്കിലും പറയുമോ... 

ഹേയ്...  അച്ഛൻ ഒന്നും പറയില്ല കുട്ടി... 
പിന്നെ നീ കിച്ചൂന്റെ കല്യാണത്തിന് പോയതല്ലേ... 
പിന്നെ പോയിട്ടില്ലല്ലോ.. 
അവരും കാത്തിരിക്കുകയായിരിക്കും... 


.ശരിയമ്മേ....  അവൾ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.... 


രാത്രി ഭക്ഷണം ഓക്കേ കഴിച്ചു അവൾ പോകാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു വെച്ചു..... 
രണ്ടാഴ്ച നിൽക്കാം അതിനു വേണ്ടതൊക്കെ അവൾ എടുത്തു വെച്ചു.... 
അധികം ഒന്നും ഉണ്ടായിരുന്നില്ല... 
അവൾക്കു വേണ്ടാത് എല്ലാം അവിടെ ഉണ്ടായിരുന്നു... 

അവൾ ഫോൺ എടുത്തു നോക്കി... 
സമയം 11മണി.... 

അവനിയുടെ കാളും മെസ്സേജ് ഒന്നും തന്നെ വന്നില്ല... 


എന്തോ അവളെ വല്ലാത്ത ഒരു അസ്വസ്ഥത വന്നു പൊതിഞ്ഞു.... 

അവനെ വിളിക്കാനായി അവൾ ഫോൺ എടുത്തു കാൾ ബട്ടൺ പ്രെസ്സ് ചെയ്തു... 
പെട്ടെന്ന് ഡിസ്കണക്ട് ആക്കി... 

എന്നും വിളിച്ചു മതിയായി കാണും... 

എന്നാലും അവൾക്ക് എന്തോ പോലെ.... 

.അവൾ വീണ്ടും നമ്പർ ഡയൽ ചെയ്തു... 

സ്വിച്ചഡ് ഓഫ് ആണ്... 

എന്ത് പറ്റിയിരിക്കും....

അവൾ വാട്സ്ആപ്പ് ലാസ്റ്റ് സീൻ ഓൺ നോക്കി... 


lastseen today 4.58 am
എന്നായിരുന്നു.. 


അവൾക്കു വല്ലാത്ത പരിഭ്രമം വന്നു തുടങ്ങി... 
അവൾ താലിയിൽ മുറുകെ പിടിച്ചു... 

ദൈവമേ എന്റെ അവനി ഏട്ടന് ഒരാപത്തും വരുത്തല്ലേ.... 

അവൾക്കു ഇത്രയും നാളും അവനെ അവോയ്ഡ് ചെയ്തതിന് സ്വയം ദേഷ്യം തോന്നി... 

ആ നിമിഷങ്ങളെ അവൾ ശപിച്ചു കൊണ്ടിരിന്നു... 


എന്തിനോ അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞൊഴുകി... 


അവൾ ഓരോന്ന് പതം പറഞ്ഞു കരഞ്ഞു എപ്പോഴോ തളർന്നു ഉറങ്ങി... 

...


പുലർച്ചെ കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് നന്ദിനി പോയി ഡോർ തുറന്നത്... 

മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവർ പകച്ചു.. 


അമ്മേ.... 
അവൻ അവരെ പോയി കെട്ടിപിടിച്ചു. 

അവനി.. എന്താടാ ഒരു മുന്നറിയിപ്പ് കൂടാതെ... 

.എന്റെ വീട്ടിലേക്ക് വരാൻ എനിക്ക് മുന്നറിയിപ്പിന്റെ ആവശ്യം ഉണ്ടോ... 

ഈ ചെക്കൻ... 
അവർ ഡോർ അടച്ചു അകത്തേക്ക് കയറി    

അവൻ അമ്മയെ സെറ്റിയിൽ ഇരുത്തി അവരുടെ മടിയിലേക്കു കിടന്നു... 

ഉത്ര അവിടെ ഉള്ള കാര്യം അവനും അറിയില്ലായിരുന്നു... 

അമ്മയുടെ മടിയിൽ കിടന്നു അവൻ സുഖമായി ഉറങ്ങി... ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story