പ്രണയതീരം ❣️ ഭാഗം 54

pranaya theeram

രചന: ദേവ ശ്രീ


അവനി ഉത്രയുടെ ഓർമകളിൽ മുഴുകി.... 

നാളെ എന്ത് വന്നാലും വേണ്ടില്ല... അവളെ കോളേജിൽ പോയി കൂട്ടണം.. 

എന്തായാലും ഞാൻ നേരിട്ട് ചെന്നാൽ അവൾക്കു എന്നോട് പിണങ്ങാൻ ഒന്നും കഴിയില്ല... 

എല്ലാം മറന്നു എന്റെ കൂടെ വരും... 
ഞാൻ വരാൻ വേണ്ടിയാണ് അവൾ ഈ പിണക്കം എല്ലാം കാണിക്കുന്നത് എന്ന് എനിക്ക് അറിയാം... 

അവനി ഉറക്കത്തിലേക്ക് വീണു... 

അവൻ ഉറങ്ങി എന്ന് തോന്നിയപ്പോൾ നന്ദിനി അവന്റെ തല മടിയിൽ നിന്നും എടുത്തു മാറ്റി... 

സമയം ആറു മണിയായിരുന്നു... 

അവർ നേരെ അടുക്കളയിലേക്ക് പോയി.... രാവിലത്തെ ഭക്ഷണകാര്യങ്ങൾ എല്ലാം ഒരുക്കാൻ തുടങ്ങി... 


ഉറക്കം ഉണർന്ന ഉത്ര കണ്ണുകൾ തുറന്നു അൽപ്പ നേരം കിടന്നു... 

അപ്പോഴാണ് അവൾക്കു ഇന്നലത്തെ കാര്യം ഓർമ വന്നത്... 

അവൾ വേഗം ഫോൺ എടുത്തു അവനിക്ക് കാൾ ചെയ്തു... 

അപ്പോഴും ഫോൺ ഓഫ് തന്നെ ആയിരുന്നു... 


അവൾ താലിയിൽ മുറുകെ പിടിച്ചു... 
കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു തുടങ്ങി.... 


മുഖം എല്ലാം തുടച്ചു അവൾ ബാത്‌റൂമിൽ പോയി... 
കുളിച്ചു ഫ്രഷ് ആയി... 


വീണ്ടും അവനിക്ക് വിളിച്ചു... 
നിരാശയോടെ അവൾ കാൾ ഡിസ്കണക്ട് ചെയ്തു... 

അച്ഛനോട് പറയാം.... തനിക്കു വയ്യാ ഇങ്ങനെ നീറാൻ... 

ഒന്ന് കണ്ടാൽ മാത്രം മതി.... അല്ലെങ്കിൽ സുഖമായിക്കുന്നു എന്നറിഞ്ഞാലെങ്കിലും മതി... 


ഇനി ഒരിക്കലും നിങ്ങളെ ഞാൻ അകറ്റി നിർത്തില്ല ഏട്ടാ... 
നിങ്ങൾ ഇല്ലാതെ ഉത്രയില്ല... 

അവൾ ഫോണും പിടിച്ചു നേരെ താഴേക്കു ഇറങ്ങി..... 


സ്റ്റെപ് ഇറങ്ങിയ ഉത്ര ഹാളിൽ സോഫയിൽ കിടക്കുന്ന ആളെ സാസൂക്തം വീക്ഷിച്ചു... 
അവൾക്കു കണ്ണുകളെ വിശ്വസിക്കാൻ ആയില്ല... 
അവന്റെ അരികിലേക്കു ചെന്നു അവനെ തൊട്ട് നോക്കി... 

സ്വപ്നമല്ല... 

അവൾക്ക് വല്ലാത്ത സന്തോഷം തോന്നി... 
അവനെ ഒന്ന് കെട്ടിപ്പിക്കാൻ അവളുടെ ഉള്ളം തുടിച്ചു... 

പെട്ടെന്ന് തന്നെ അവൾക്കു ദേഷ്യവും വന്നു... 


അവൾ നേരെ അടുക്കളയിലേക്കു പോയി... 


അമ്മേ..... 

ആഹാ മോളെഴുന്നേറ്റോ... 
അവനി വന്നിട്ടുണ്ട്... 

കണ്ടു അമ്മേ...  ഏട്ടൻ എപ്പോഴാ വന്നത്... 
ഇപ്പോ ഒരു രണ്ടു മണിക്കൂർ ആയി കാണും... 
എന്തെ മോളെ...  വരുന്ന കാര്യം അവൻ പറഞ്ഞില്ലേ... 

ഇല്ല അമ്മേ...  അവൾ പെട്ടൊന്ന് മറുപടി കൊടുത്തു... 

അല്ലെങ്കിലും ഈ 6 മാസം അമ്മേടെ മോന്റെ ഒരു കാര്യവും എനിക്ക് അറിയില്ല.... 


അടുക്കളയിൽ നിന്നും ഉള്ള കുക്കറിന്റെ വിസിൽ സൗണ്ട് കേട്ടാണ് അവൻ കണ്ണുകൾ തുറന്നത്.... 


അവൻ ഒന്ന് മൂരി നിവർത്തി  കണ്ണുകൾ തിരുമി.... 
അമ്മേ....  
അമ്മേ...  അവൻ നീട്ടി വിളിച്ചു... 

മോളെ അവൻ വിളിക്കുന്നുണ്ട്..  നീ ഒന്ന് ചെന്നു നോക്ക്... 
ചെല്ല് മോളെ... 


ഉത്ര പാത്രങ്ങൾ കഴുകുന്നതു നിർത്തി വെച്ചു കൊണ്ട് ഹാളിലേക്ക് നടന്നു... 


മ്മം.... എന്താ.... 

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ അവനി കണ്ണുകൾ ചിമ്മി തുറന്നു... 

ഉത്ര...... 


ആഹാ ഉത്ര തന്നെ...  അല്ലാതെ എന്റെ പ്രേതം അല്ല.... 

അവനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.... 

അവൻ സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൾക്കു നേരെ നടന്നു.... 

എന്താണ് mrs. അവനീത്‌ ഭയങ്കര ചൂടിൽ ആണല്ലോ.. 


അവൾ അവനെ ദേഷ്യത്തോടെ നോക്കി... 

തീർന്നില്ലേ പെണ്ണെ നിന്റെ പിണക്കം ഇനിയും... 
എന്ന് പറഞ്ഞു അവൻ അവളെ കോരി എടുത്തു റൂമിലേക്ക്‌ നടന്നു.... 


അവൾ കുതറാൻ ശ്രമിച്ചങ്കിലും നടന്നില്ല.... 
അവനിയുടെ കൈകൾ തെല്ല് പോലും ചലിച്ചില്ല... 

റൂമിൽ എത്തിയ അവനി അവളെ ബെഡിൽ കിടത്തി റൂം ലോക്ക് ചെയ്തു... 


എന്താ കാണിക്കുന്നത്...  എനിക്ക് പുറത്ത് പോണം.... 

അയ്യോ...  ഞാൻ ഒന്നും കാണിച്ചില്ല... അവൻ ദയനീയമായി പറഞ്ഞു കൊണ്ട് മീശ പിരിച്ചു വെച്ച് അവൾക്കു അരികിലേക്കു നടന്നു... 
ഇനിയല്ലേ ഞാൻ കാണിക്കാൻ പോകുന്നത് എന്നും പറഞ്ഞു അവളുടെ നേരെ അടുത്തു... 

ദേഷ്യം കൊണ്ട് വിറച്ച ഉത്ര അവനെ ഒറ്റതട്ടായിരുന്നു... 

തൊട്ട് പോകരുത് എന്നെ.... 


അവളുടെ കണ്ണിൽ അഗ്നിയായിരുന്നു ആ നിമിഷം... 

മോളെ ഞാൻ..... 


വേണ്ട....  നിങ്ങളുടെ ഒരു ന്യായീകരണവും എനിക്ക് കേൾക്കണ്ട... 

എല്ലാം മറന്നു പൊറുത്തു നിങ്ങളോടൊപ്പം ഒരു ജീവിതം സ്വപ്നം കണ്ട ഞാൻ പിന്നെയും പിന്നെയും വിഡ്ഢി ആവുകയാണ്... 


ഞാൻ എന്റെ ബിസിനസ് തിരക്കുകൾ കാരണം ആണ്...  അല്ലാതെ നിന്നോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല.... അത് പൂർത്തിയായില്ലെങ്കിൽ എനിക്ക് എതിരെ അവർക്ക് കോടതിയിൽ പോകാം..  
നിനക്ക് എന്താ കാര്യത്തിന്റെ ഗൗരവം മനസിലാവാത്തത്.... 
നീ കാണുന്നതല്ലേ നിന്റെ അച്ഛന്റെയും നവിഏട്ടന്റെയും ഓക്കെ തിരക്ക്... 

ശരിയാണ്...  ബിസിനസ് തിരക്ക് എനിക്ക് മനസിലാകും..  
കല്യാണത്തിന് വരാത്തത് ഞാൻ ക്ഷമിക്കാം... 

പക്ഷെ നിങ്ങൾ ഇന്നലെ ചെയ്തതോ... 

ഇന്നലെ....  അവൻ സംശയം കൊണ്ട് ചോദിച്ചു... 
ഇന്നലെ ഞാൻ എന്തു ചെയ്തു..  


നിങ്ങൾ ഇന്നലെ ഒന്നും ചെയ്തില്ലേ... 
അവൾ അവന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കി... 

അറിയോ ഞാൻ രാവിലെ ഏട്ടനെ കാണും വരെ എത്ര ടെൻഷൻ അടിച്ചു എന്ന്... 
ഫോൺ വിളിച്ചാൽ ഓഫ്‌.  ഓൺലൈനിൽ ഇല്ല  . ഒരു മെസ്സേജ് പോലുമില്ല.... 
ഞാൻ എത്ര മാത്രം വേദനിച്ചു എന്നറിയുമോ... 
വിളിക്കാത്ത ദൈവങ്ങൾ ഇല്ല... 
ഉറങ്ങാൻ പോലും പറ്റാതെ ഞാൻ... 
എന്റെ കണ്ണുകൾ കണ്ടോ... 
കരഞ്ഞു നീര് വെച്ചതാണ്.... 
പേരിന് മാത്രം ഉള്ള സ്നേഹമേ നിങ്ങൾക്ക് എന്നോട് ഉള്ളു..  


അന്ന് നിങ്ങൾ എന്നെ അന്വേഷിച്ചു വരാതെ ബിസിനസ് ആയി അമേരിക്കയിൽ പോയപ്പോൾ ഞാൻ മനസിലാക്കണം ആയിരുന്നു ഞാൻ നിങ്ങൾക്ക് അത്ര ഇമ്പോര്ടന്റ്റ്‌ അല്ല എന്ന്... 
പിന്നെയും എന്റെ സ്നേഹം കൊണ്ട്.... 
നിങ്ങളെ അത്രയും ഇഷ്ടമായത് കൊണ്ട് ഞാൻ വീണ്ടും ഒരു പട്ടിയെ പോലെ    

ഓഹ് ഞാൻ ആരോടാ എന്റെ സങ്കടം പറയുന്നത്... 
ദി ഗ്രേറ്റ്‌ ബിസിനസ് മാൻ mr.അവനീതിന് അതൊക്കെ മനസ്സിലാകുമോ.... 


ലാപ്ടോപ്ന്റെയും ഫയൽസിന്റെയും ഓക്കേ സങ്കടമേ നിങ്ങൾക്ക് അറിയൂ... 


ഞാനും ഒരു പെണ്ണാണ്...  എനിക്കും ആഗ്രഹമുണ്ട് എന്റെ ഭർത്താവിന്റെ കൂടെ ഇരിക്കാനും സമയം ചിലവഴിക്കാനും ഓക്കേ... 

അതിനു നിങ്ങൾക്ക് എന്നെ വേണ്ടല്ലോ പണം മാത്രം പോരേ... 

ഒരിക്കലെങ്കിലും നിങ്ങൾ എന്നെ സ്നേഹിച്ചിട്ടുണ്ടോ.... 

നിങ്ങളുടെ ജീവിതത്തിൽ എനിക്ക് എന്തെങ്കിലും പ്രാധന്യം ഉണ്ടോ.... 


ഇതൊന്നും ഇല്ലെന്നു എനിക്ക് അറിയാം... 


എന്നിട്ടും ഉത്ര വിഡ്ഢിയായത് നിങ്ങളോട് ഉള്ള അന്ധമായ സ്നേഹം കൊണ്ടാണ്.... 

ഞാൻ ആരുമല്ല അവനീതിന്.... 
ആരും....  എന്നെ നിങ്ങൾ സ്നേഹിച്ചിട്ടുമില്ല... 

.
നിങ്ങൾക്ക് ഉത്ര പോയാലും വേറെ പെണ്ണിനെ കിട്ടും...  പക്ഷെ പണം പോയാൽ വേറെ പണം കിട്ടില്ലല്ലോ... 


പറഞ്ഞു തീരും മുന്നെ അവളുടെ കവിളിൽ അവന്റെ കൈ പതിഞ്ഞു... 


വാക്കുകൾ അതിരു കവിയുന്നു  ഉത്ര..... 


പെട്ടെന്നാണ് അവൻ എന്താ ചെയ്തതെന്ന ബോധം അവനു ഉണ്ടായത്... 

അവൻ വേഗം അവൽക്കരികിൽ ചെന്നു... 

മോളെ സോറി...  ഞാൻ പെട്ടൊന്ന്.... 
നീ അങ്ങനെ ഓക്കെ.... 
അവൻ വാക്കുകൾക്കായി പരതി.... 
ഞാൻ നിന്നെ സ്നേഹിച്ചില്ലാ എന്ന് പറയല്ലേ... 
നിന്നോളം അവനി ഒന്നിനെയും സ്നേഹിച്ചിട്ടില്ല... 

എന്നെ ഇങ്ങനെ ഒറ്റപെടുത്തുന്നത് എന്തിനാ... 
നീ ഇല്ലാതെ അവനി ഇല്ല.... 
സോറി ഡാ.... 


കഴിഞ്ഞോ നിങ്ങളുടെ അഭിനയം.... 


ഉത്ര.... ഞാൻ....  എന്താ ഡാ ഇങ്ങനെ ഓക്കേ പറയുന്നത്... 
അത്രയും ഇമ്പോര്ടന്റ്റ്‌ ആയ കാര്യങ്ങൾ ആയത് കൊണ്ടല്ലേ ഞാൻ വരാതെ ഇരുന്നത്.. 
പിന്നെ ഞാൻ ഫോൺ വിളിച്ചാലും നീ എടുക്കില്ല. 


ഓഹ് അപ്പോഴും നിങ്ങൾ സേഫ് അല്ലെ.. അതേ ഉത്ര ഫാൾട്ട് ആണ്...  എ ബിഗ് ഫാൾട്ട്... 

ആ എനിക്ക് പറ്റിയ ഏറ്റവും വലിയ ഫാൾട്ട് ആണ് നിങ്ങൾ.. 

നമുക്ക് പിരിയാം... 
ഇങ്ങനെ മുന്നോട്ട് പോകാൻ എനിക്ക് താല്പര്യമില്ല.... 


ഉത്ര....  നീ എന്താണ് പറയുന്നത് എന്ന ബോധം ഉണ്ടോ.....

ഉണ്ട്...  ഞാൻ നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്... 


മോളെ പ്ലീസ്...  എനിക്ക് പറയാൻ ഉള്ളത് കൂടി ഒന്ന് കേൾക്കു... 

എനിക്ക് ഒന്നും കേൾക്കണ്ട.... 
എന്നും പറഞ്ഞു അവൾ താഴേക്കു ചെന്നു... 

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ അവനി വന്നില്ല...  അവനു വിശപ്പില്ല എന്ന് പറഞ്ഞു... 

ഉത്ര ഭക്ഷണം കഴിച്ചു അമ്മയോട് ചോദിച്ചു അമ്മേ ഞാൻ വീട്ടിൽ പോകാൻ റെഡി ആവട്ടെ... 


ആഹാ മോള് റെഡി ആയിക്കോ..
ഞാൻ അവനിയോട് പറയാം... 
ഒരാഴ്ച്ച മക്കൾ രണ്ടുപേരും അവിടെ നിന്ന് വന്നാൽ മതി... 


ശരി അമ്മേ...  ഞാൻ റെഡി ആവട്ടെ.... 


റൂമിലേക്ക്‌ ചെന്ന ഉത്ര അവനിയെ അവിടെ എങ്ങും കണ്ടില്ല... 

അവൾ അവനെ നോക്കാതെ വേഗം റെഡിയായി താഴേക്ക് ചെന്നു... 


അവനി.....  അവനി... എന്നും വിളിച്ചു അവന്റെ അമ്മ മുകളിലേക്ക് ചെന്നു... 

ബാൽക്കണിയിൽ ആയിരുന്ന അവനി വേഗം മുഖം തുടച്ചു.... 


എന്താ അമ്മേ.... 


മോനെ ഉത്രടെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നോളൂ രണ്ടാളും... വേദികക്ക് വിശേഷം ഉണ്ടത്രേ... 
അവിടുന്ന് ഇന്നലെ വിളിച്ചിരുന്നു... 
അവിടെക്ക് ചെല്ലാൻ വേണ്ടി... 

മ്മം...  പോവാം... 

എന്നാൽ റെഡിആയിക്കോ... മോള് റെഡി ആയിക്കുന്നു...

ശരി.... 
എന്നും പറഞ്ഞു അവൻ റൂമിലേക്ക്‌ നടന്നു... 
പോകുന്ന വഴിയിൽ അവളോട് എല്ലാ കാര്യവും തുറന്നു സംസാരിക്കാം എന്ന് അവനും കരുതി.. 
അവൾക്കു തന്നെ കുറിച്ച് ഒരുപാട് തെറ്റ് ധാരണകൾ ഉണ്ട്... 

എല്ലാം ഇന്ന് തീർത്തു കൊടുക്കണം..


അല്ലെങ്കിൽ പിന്നെ ഉത്ര അവനിയിൽ നിന്നും ഒരുപാട് അകലെക്ക് പോകും... 
അത് പാടില്ല... 
എല്ലാം തുറന്നു സംസാരിക്കണം... 


അവർ രണ്ടു പേരും അമ്മയോടും അച്ഛനോടും പറഞ്ഞു യാത്ര പുറപ്പെട്ടു.... 

സൂക്ഷിച്ചു നോക്കി പോണേ മക്കളെ... 
അവിടെ എത്തീട്ടു വിളിക്ക് ട്ടോ.. 


ഓക്കേ  അച്ഛാ...  -ഉത്ര...

ഉത്ര എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്... 
നീ കരുതുന്ന പോലെ ഒന്നുമല്ല സത്യങ്ങൾ.... 


ഒന്ന് നിർത്തോ.... 
ഒരു സമാധാനം തരാതെ     
ഇനിയും എന്തെങ്കിലും സംസാരിച്ചാൽ ഞാൻ വണ്ടിയിൽ നിന്നും എടുത്തു ചാടും... എന്നെ അറിയാലോ.... ആഹാ പിന്നെ... 
എന്റെ വീട്ടിൽ എന്നെ ഇറക്കിയ ഉടനെ നിങ്ങൾ പോകണം... 
അവിടെ നിൽക്കണ്ട... 
എനിക്ക് അത് ഇഷ്ട്ടമല്ല... 

വീട്ടുകാരോട് എന്ത് പറയും എന്നോർത്ത് വിഷമിക്കണ്ട...  
എന്തെങ്കിലും ബിസിനസ് തിരക്ക് എന്ന് പറഞ്ഞാൽ മതി... 
അതാകുമ്പോൾ ആർക്കു സംശയം തോന്നില്ല.. 


ഉത്ര ഞാൻ ഒന്ന്..... 


അത് മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു... 
ഞാൻ വണ്ടിയിൽ നിന്നും എടുത്തു ചാടണോ... 

വേണ്ട എന്നവൻ തലയാട്ടി... 

പിന്നെ അവൻ ഒന്നും സംസാരിക്കാൻ പോയില്ല.. 
ഇനി പോയിട്ടും കാര്യമില്ല... 

എല്ലാം വീണ്ടും നഷ്ട്ടപെടുന്നു അവനി നിനക്ക്....


ഇനി ഒരിക്കലും വീണ്ടെടുക്കാൻ കഴിയാതെ... 
അവന്റെ കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് ഒലിച്ചിറങ്ങി... 

അവനൊന്നും കാണാൻ സാധിക്കാതെ കണ്ണുകൾ ഇറുക്കി അടച്ചു... 

വണ്ടി സൈഡ് ആക്കി... 
ഡോർ തുറന്നു ഒരു ബോട്ടിൽ എടുത്തു മുഖം കഴുകി.... 


ഉത്ര അപ്പോഴും അവനെ നോക്കാതെ പുറത്തോട്ടു നോക്കി ഇരുന്നു... 

മുഖം തുടച്ചു അവൻ വീണ്ടും ഡ്രൈവ് ചെയ്തു... 

ഇവളില്ലാതെ തനിക്കു ആവില്ല.... 
ഇനിയും ഞാൻ എന്തിനു ജീവിക്കണം.... 
അവന്റെ ചിന്തകൾ അതിരു ഭേദിച്ചു കടന്നു പോയി... 
ഇല്ല... ഞാൻ പോയാൽ എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ അച്ഛനും അമ്മയും.... 
പാടില്ല.... 
ഇനിയും പഴയ ഒരു ജീവിതം അവനിക്ക് വേണ്ട... 

എനിക്ക് ഇനി മുന്നോട്ട് ജീവിക്കാൻ എന്റെ അച്ഛനും അമ്മയും ഉണ്ട്...  
അവർക്ക് വേണ്ടി ജീവിച്ചേ പറ്റു അവനിക്ക്... 
എന്നാലും നീ ഇല്ലാതെ.... 

നീണ്ട യാത്രക്ക് ഒടുവിൽ അവർ മാളികക്കൽ എത്തി.... 

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ബാഗ് എടുത്തു... 

അവനിയോടായി പറഞ്ഞു... 
പൊക്കൊളു... 
ഇനി നമ്മൾ ഒരു കൂടി കാഴ്ച ഇല്ല... 
ഇനി കാണുകയാണെങ്കിൽ അത് കോടതിയിൽ വെച്ചായിരിക്കും... 
നമ്മുടെ വേർപിരിയലിന്.... 


അവനി അവൾക്കു നേരെ ദയനീയമായി ഒന്ന് നോക്കി.... 


അതു ശ്രദ്ധിക്കാതെ അവൾ അകത്തേക്കു കയറി... 

അവനി വണ്ടി എടുത്തു പുറത്തേക്കും............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

.. 

Share this story