പ്രണയതീരം ❣️ ഭാഗം 55

pranaya theeram

രചന: ദേവ ശ്രീ

മനസിന്‌ താങ്ങാവുന്നതിലും അധികം സങ്കടം ഉണ്ടായാൽ നമ്മൾ ചിലപ്പോൾ സ്വാഭാവികമായും മാറിപ്പോകും 
എല്ലാം പൊറുക്കാനെ സാധിക്കൂ 
മറക്കാൻ സാധിക്കില്ല. 

നിങ്ങളിൽ നിങ്ങളിൽ നിന്നൊരു മോചനം എനിക്ക് ഈ ജന്മം അസാധ്യമാണ്... 
നിങ്ങളുടെ ലോകം ഞാൻ മാത്രം ആയി തീരുന്ന അന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് ഉത്ര തിരികെ വരും... 

അതു ആലോചിച്ചു ഉത്ര തിരികെ വീട്ടിലേക്ക് കയറി... 

ആഹാ അവനി എവിടെ അമ്മാളു.... 
വണ്ടിയുടെ ശബ്ദം കേട്ട് അകത്തുനിന്നും പുറത്തേക്കു വന്ന ഗായത്രി ചോദിച്ചു... 

ഏട്ടന് എന്തോ അർജെന്റ് മീറ്റിംഗ് അപ്പച്ചി... 
അതോണ്ട് വേഗം പോയി... 
ഗെറ്റ് കടക്കുന്ന അവനിയുടെ വണ്ടി പോകുന്നതും ചൂണ്ടി കാണിച്ചു അവൾ പറഞ്ഞു.... 

അവന്റെ വണ്ടി ഗേറ്റ് കടന്നതും ഒപ്പം ഒരു കാർ മാളികക്കൽ തറവാട്ടിലേക്ക് കയറി... 


വണ്ടിയുടെ ശബ്ദം കേട്ടു ഗായത്രിയും അമ്മാളുവും അകത്തു കയറാതെ തന്നെ അതാരാണ് എന്നറിയാൻ വേണ്ടി കാത്തു നിന്നു.. 


കാർ നിർത്തി അതിൽ നിന്നും ഒരു മധ്യവയസ്‌കൻ ഇറങ്ങി... 

അയാൾ ആരാണ് എന്നറിയാതെ അവര് രണ്ടുപേരും മുഖത്തോട് മുഖം നോക്കി... 


അയാൾ ചുറ്റും ഒന്ന് വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്... 
പ്രകൃതിയെ നോക്കി ഓർമകളിലേക്ക് കടന്നു കൊണ്ടിരിന്നു.... 

അപ്പോഴേക്കും അവിടെ ഉള്ള ഓരോരുത്തരും പുറത്തേക്കു വന്നു... 


അമ്മാളുവിനെ കണ്ട സന്തോഷത്തെക്കാൾ പുറത്ത് ആരാണ് വന്നത് എന്നറിയാൻ വേണ്ടിയായിരുന്നു... 


അയാൾ എല്ലാവരെയും നോക്കി സൗമ്യമായി പുഞ്ചിരിച്ചു... 


അപ്പോഴാണ് അകത്തു നിന്നും ദേവകിയമ്മ ഇറങ്ങി വന്നത്.... 


അവരെ കണ്ടതും അയാൾ അവർക്കരികിലേക്ക് ചെന്നു നിന്ന് അവരെ ഒന്ന് നോക്കി.... 


അവരെ ഒന്ന് പുണർന്നു കൊണ്ട് ചോദിച്ചു... 


എന്നതാ അമ്മച്ചി വിശേഷം..... 

ഇപ്പോഴും ഇലയട ഉണ്ടാക്കാറുണ്ടോ... 


സാം അച്ചായൻ....... 
ഗായത്രിയുടെ നാവിൽ നിന്നും ആ പേര് വീണതും ദേവകിയമ്മ ചോദിച്ചു... 

സാം മോൻ ആണോ നീ.... 

ഓഹ്.  അമ്മച്ചി എന്നെ മറന്നിട്ടില്ല അല്ലെ... 
കാലം കുറേ ആയില്ലേ ഒന്ന് കണ്ടിട്ട്... 

എന്നാലും നിനക്ക് ഇപ്പോഴാണല്ലോ ഒന്ന് വരാൻ തോന്നിയത്... അവരുടെ അത്ഭുതം മറച്ചു വെച്ച് അവർ പരിഭവം പറഞ്ഞു... 

മറന്നിട്ടില്ല അമ്മച്ചി..... എപ്പോഴും ഓർക്കും 
അപ്പനും അമ്മയും ഇപ്പോഴും പറയും നിങ്ങളെ പറ്റി... 

മുന്നിൽ ഉള്ളത് തങ്ങളുടെ പഴയ കളിക്കൂട്ടുകാരൻ ആണെന്ന് അറിഞ്ഞതും ഗിരിയും ഗോപനും അവനെ കണ്ട സന്തോഷത്തിൽ മതി മറന്നു നിന്നു പോയി... 


പിന്നെ വിശേഷം പറച്ചിൽ ആയി.... 

പ്ലസ് ടു കഴിഞ്ഞു ഉപരി പഠനത്തിനായി പോയതിൽ പിന്നെ അവർ തമ്മിൽ കണ്ടിട്ടില്ല... 

ഒരു അധ്യാപകൻ ആയിരുന്നു സാംന്റെ അച്ഛൻ മാത്യു... 
ട്രാൻസ്ഫർ കിട്ടിയപ്പോൾ കുടുംബത്തോടെ ഇവിടെ നിന്നും താമസം മാറി... 

കാലങ്ങൾക്ക് ശേഷം കണ്ടത് കൊണ്ട് അവരുടെ കുടുംബങ്ങളെയും കുട്ടികളെയും ഓക്കേ പരിചയപ്പെടുത്തി.... 

ഇതു സന്ധ്യ..  എന്റെ ഭാര്യ ആണ്...  വക്കീൽ ആണ്.. ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു... 
ഇതു രണ്ടും എന്റെ മക്കൾ നവി, നന്ദു...  ഗോപൻറ് കൂടെ ബിസിനസ് ചെയ്യന്നു... 

ഗായത്രിടെ മോൻ ആണ്..  കിച്ചു... 


ഉഷ...  ഗോപൻറ് ഭാര്യ.... 
ഡോക്ടർ തന്നെ ആണ്... 
വിച്ചും ഡോക്ടർ ആണുട്ടോ... 
ഇതു രണ്ടാമത്തവൻ കാർത്തി...  ips ഓഫീസർ ആണ്... 


പിന്നെ ഇതു ഞങ്ങടെ അമ്മാളു...  ചട്ടമ്പി...  അവളെ ചേർത്തു പിടിച്ചു ഗിരി പറഞ്ഞു.... 


സാമിന്റെ ഫാമിലിയേ കുറിച്ചും സംസാരിച്ചു... 
ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം... 

അല്ല പെട്ടൊന്ന് എന്താ നിനക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്.... 

എനിക്ക് പാലക്കാട്‌ ഡോക്ടർസ് മീറ്റിംഗ് ഉണ്ടായിരുന്നു... 
അതിനു വന്നതാണ്... 
അപ്പൊ ഒന്ന് ഇങ്ങോട്ട് വരാം എന്ന് തോന്നി... എല്ലാവരെയും കണ്ടിട്ട് നാളുകൾ ആയില്ലേ... 

ആഹാ... 
അല്ല നീ ഡോക്ടർ ആണോ.... -ഗോപൻ... 


ആ... 
സ്വന്തമായി ഹോസ്പിറ്റൽ ഇട്ട് വർക്ക്‌ ചെയ്യുന്നു... 
ട്രിവാൻഡ്രത്തു തന്നെ... 
സ്വാന്തനം.... 
എന്നാണ് ഹോസ്പിറ്റലിന്റെ പേര്.... 

അങ്കിൾ സ്വാന്തനം ഒരു മെന്റൽ ഹോസ്പിറ്റൽ അല്ലെ... 


ആഹാ... 
അറിയുമോ... 


കേട്ടിട്ടുണ്ട്... 
ഒരുപാട്... 
ഫേമസ് ഹോസ്പിറ്റൽ അല്ലെ... 
അടുത്ത് വരുന്ന ഓരോ രോഗിയെയും മായിക ലോകത്തിൽ നിന്നും തിരിച്ചു കൊണ്ട് വരുന്ന. dr. സാം മാത്യുനെ കുറിച്ചും..... -വിച്ചു 


അയാൾ ഒന്ന് ചിരിച്ചു... 
ചായ കുടിച്ചോളൂ.......  അമ്മിണി ഉമ്മറത്തേക്ക് ചായയും ആയി വന്നു.... അവർക്കെല്ലാം ചായ നൽകി... 

അല്ല ഗിരി,  ഇപ്പോ ഇവിടെ നിന്നും പോയത് അവനീത്‌ അല്ലെ.... 


അതേ അവനെ അറിയുമോ.... -ഗോപൻ 


ആഹാ -സാം 


ശരിയാ...  അവനെ അറിയാത്തവർ ചുരുക്കം അല്ലെ ഉള്ളു.... വലിയ ബിസിനസ് മാൻ അല്ലെ 
ഗിരി ആത്മാഭിമാനത്തോടെ പറഞ്ഞു... 


ശരിയാണ്.... 
പക്ഷെ എനിക്ക് മുന്നിലേക്ക് വരുമ്പോൾ അവൻ ഈ ബിസിനസ് മാൻ ആയിരുന്നില്ല.... 
മായിക ലോകത്തിൽ ജീവിക്കുന്ന ഒരാൾ മാത്രം ആയിരുന്നു... 

എന്ത്...  മനസിലായില്ല സാം -ഗിരി 


4 കൊല്ലം മുൻപ് അവൻ  സ്വാന്തനത്തിലെ എന്റെ പേഷ്യന്റ് ആയിരുന്നു... 


എല്ലാവരും ഞെട്ടി... 
നിങ്ങൾക്ക് ആളു മറിക്കാണും അങ്കിൾ -നവി 


ഇല്ല മോനെ...  അവനീതിനെ പെട്ടൊന്ന് മറക്കാൻ സാധിക്കില്ല.... 
അതും പറഞ്ഞു അയാൾ ഓർമകളിലേക്ക് പോയി... 
അയാൾ ഓരോന്നും ഓർത്തെടുത്തു 

അവനീതുമായി അവന്റെ അച്ഛൻ എന്റെ അരികിലേക്കു വരുമ്പോൾ അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story