പ്രണയതീരം ❣️ ഭാഗം 56

pranaya theeram

രചന: ദേവ ശ്രീ

അയാൾ ഓർമകളിലേക്ക് സഞ്ചരിച്ചു.... 


മേ ഐ കമിംഗ് സാർ... 

യെസ്...... 
അയാൾ ലാപിൽ നിന്നും കണ്ണുകൾ മാറ്റി അവരോടു അകത്തേക്ക് കയറി വരാൻ പറഞ്ഞു... 

ഇരിക്കു....  മുന്നിലേ കസേരയിലേക്ക് ചൂണ്ടി അയാൾ വന്നവരോട് പറഞ്ഞു... 


പറയൂ..... 


ഡോക്ടർ ഞാൻ മോഹൻദാസ്... 
ഇതെന്റെ ഭാര്യ നന്ദിനി... 

അറിയാം.... 
സാറിനെ ഞാൻ കണ്ടിട്ടുണ്ട്... 
മാത്രമല്ല നവമി ഗ്രൂപ്സ് നല്ലൊരു തുക ചാരിറ്റിയുടെ ഭാഗമായി വർഷാവർഷം ഞങ്ങൾക്ക് തരാറുമുണ്ട്.... 
നേരിട്ട് ആദ്യമായിട്ടാ നമ്മൾ തമ്മിൽ കാണുന്നത്.... 
കാണാൻ സാധിച്ചതിൽ സന്തോഷം... 
എനിവേ ഞാൻ സാം മാത്യു... 
ഞാൻ എങ്ങനെയാണ് സാറിനെ സഹായിക്കേണ്ടത്.... 

ഡോക്ടർ.... 
ഞങ്ങൾക്ക് ആകെ ഉള്ളത് ഒറ്റ മകൻ ആണ്... 
ഇവിടെ അടുത്തുള്ള കോളേജിൽ ഡിഗ്രി ഫൈനൽ ചെയ്യുകയായിരുന്നു... 


അവനാണ് ഞങ്ങൾക്ക് എല്ലാം... 
ഞങ്ങളുടെ ലോകം... 

കളിയും ചിരിയുമായി നിറഞ്ഞു നിൽക്കും അവൻ എപ്പോഴും... 
അവന്റെ എല്ലാ കാര്യങ്ങളു ഞങ്ങളോട് തുറന്നു സംസാരിക്കും... 

അങ്ങനെ അവന്റെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത്.... 
അങ്ങനെ ഒരു ഇഷ്ടം അവനു തോന്നിയപ്പോൾ തന്നെ എന്നോടും ഇവളോടും അവന്റെ അടുത്ത സുഹൃത്തായ ഗൗതമിനോട് ആണ് പറഞ്ഞത്... 

ജീവിതത്തിൽ അവൻ എടുക്കുന്ന ഒരു തീരുമാനവും തെറ്റാറില്ല... 
അവന്റെ ഒരാഗ്രഹത്തിനും ഞങ്ങൾ എതിരും പറഞ്ഞിട്ടില്ല... 
അവിടെയും അത് തന്നെ സംഭവിച്ചു... 
അവനു അവളെ പ്രണയിക്കാൻ എല്ലാ പിന്തുണയും ഞങ്ങൾ നൽകി... 


ആ കാലങ്ങളിൽ എല്ലാം അവൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. 
ഞങ്ങൾക്ക് വേണ്ടതും അതായിരുന്നു... 

ഈ ഓണം വെക്കേഷൻ സമയത്തു അവൻ വല്ലാതെ ഡിസ്റ്റർബ് ആണെന്ന് തോന്നി... 
പക്ഷെ ചോദിച്ചപ്പോൾ ഒന്നും ഞങ്ങളോട് പറഞ്ഞില്ല... 

നേരെ ഭക്ഷണം കഴിക്കില്ല.... 
ആരോടും മിണ്ടില്ല... 
മുറിക്കുള്ളിൽ ഓരോന്ന് ആലോചിച്ചു ഇരിക്കും... 
എന്തൊക്കയോ അവനെ അലട്ടുന്നതായി തോന്നി.. 
അങ്ങനെ ഞങ്ങൾ അവന്റെ സുഹൃത്തായ ഗൗതമിനെ വിളിച്ചു കാര്യം തിരക്കിയപ്പോൾ പറഞ്ഞു ആ പെൺകുട്ടിയുമായി ചെറിയ ഒരു ഇഷ്യു... 
അത് പെട്ടെന്ന് തന്നെ ശരിയാക്കാം എന്ന്... 

കാര്യം തിരക്കിയപ്പോൾ ആണ് അവൻ കോളേജിൽ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞത്....

അന്ന് ഉണ്ടായ സംഭവങ്ങൾ എല്ലാം ദാസ് ഡോക്ടർക്ക് പറഞ്ഞു കൊടുത്തു... 

ആ പത്തു ദിവസങ്ങൾക്ക് ശേഷം അവൻ കോളേജ് തുറക്കുന്ന അന്നായിരുന്നു സന്തോഷത്തോടെ കണ്ടത്... 

അന്നവൻ ഞങ്ങളോട് വളരെ സ്നേഹത്തോടെ പെരുമാറുകയും കുറേ നേരം സംസാരിക്കുകയും
ഓക്കെ ചെയ്തു.... 
അന്നവൻ ഉണ്ടായതെല്ലാം ഞങ്ങളോട് തുറന്നു പറഞ്ഞു... 
ഒപ്പം അവളുടെ സത്യാവസ്ഥ തെളിയിക്കും ഇന്ന് എന്നും പറഞ്ഞു... 

അന്ന് കോളേജിൽ നിന്നും വന്ന അവനി അവളെ തിരിഞ്ഞു പോയി...  ഒരുമാസം കൊണ്ടവൻ അവന്റെ ഇൻഫ്ലുവൻസ് വെച്ചു കേരളം മൊത്തം തിരിഞ്ഞു... 
പക്ഷെ കണ്ടെത്താൻ സാധിച്ചില്ല... 

പക്ഷെ പിന്നെയും അവൻ അവളെ അന്വേഷിച്ചു കൊണ്ടേ ഇരുന്നു... 
പോക പോകെ നിരാശ മാത്രമായിരുന്നു ഫലം    


അങ്ങനെ ഒരു ദിവസം അവൻ അവന്റെ റൂമിൽ കയറി ഇരുന്നതാണ്...

ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വരാം എന്ന് പറയും... 
ഞങ്ങളുടെ കൂടെ ഇരിക്കുകയോ അങ്ങനെ ഒന്നും തന്നെ അവൻ ചെയ്യില്ല... 
അവന്റെതായ ഒരു ലോകം അവൻ സൃഷ്ടിക്കുകയായിരുന്നു... 

ഞങ്ങളിൽ നിന്നെല്ലാം അകന്നു ഓരോന്ന് ആലോചിച്ചു...  സങ്കടം പറഞ്ഞും അവൻ അങ്ങനെ ഇരിക്കും...

അവന്റെ ആ പെരുമാറ്റം ഞങ്ങളെ വല്ലാതെ തളർത്തി.. 

പയ്യെ പയ്യെ അവന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ഞങ്ങൾ മനസിലാക്കിയിരുന്നു... 

ഓരോന്ന് പറഞ്ഞു ഉറക്കെ ചിരിക്കികയും കരയുകയും ഓക്കെ ചെയ്യും... 
ഭക്ഷണം കൊടുത്താൽ ഒന്നുകിൽ ഭിത്തിയിലേക്ക് ഏറിയും...  
അല്ലെങ്കിൽ അത് കയ്യിൽ എടുത്തു കൊണ്ട് എന്തൊക്കയോ പറഞ്ഞു അവൻ അവന്റെ ശരീരം ആകെ വിതറും.... 


അത് കണ്ടു ഞങ്ങൾ.... 
അയാൾ വിതുമ്പി...  വാക്കുകൾ തൊണ്ട കുഴിയിൽ കുടുങ്ങി സംസാരിക്കാൻ സാധിക്കാതെ....... 

ഇങ്ങനെ ടെൻഷൻ അടിക്കേണ്ട സാർ...  നമുക്ക് ശ്രമിക്കാം... 
അയാളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം ഡോക്ടർ പറഞ്ഞു... 

അവനി കൂടെ വന്നിട്ടുണ്ടോ.... 

ഉം... വണ്ടിയിൽ ആണ്... 

എന്നാണ് ഈ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്... 

രണ്ടു മൂന്നാഴ്ചയായി... 
ഇപ്പോ ദേഹോപദ്രവം തുടങ്ങി..
അവൻ കയ്യിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് ശരീരം കുത്തി മുറിവേൽപ്പിച്ചു അതിൽ നോക്കി ഉറക്കെ ചിരിക്കും... 

അവന്റെ അടുത്തേക്ക് ചെല്ലുന്ന എല്ലാവരെയും അവൻ ഉപദ്രവിക്കും... 

മ്മം.... ഡോക്ടർ ഒന്ന് മൂളി... 
വരൂ നമുക്ക് അവനിയെ ഒന്ന് കാണാം... ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story