പ്രണയതീരം ❣️ ഭാഗം 57

pranaya theeram

രചന: ദേവ ശ്രീ

കാറിൽ നിന്നും കയ്യും കാലും കെട്ടിവെച്ചു മുടിയെല്ലാം മുഖത്തേക്ക് വീണു.....
ആ മുടികൾ തെന്നി മാറുമ്പോൾ മുഖത്തെ മുറിവുകൾ  എല്ലാം കാണാമായിരുന്നു.. താടി എല്ലാം വളർത്തി വല്ലാത്ത ഒരു രൂപം... 


അവനെ റൂമിലേക്ക്‌ കൊണ്ട് പൊക്കൊളു...  ഡോക്ടർ പറഞ്ഞു... 

രണ്ടു ബൈ സ്റ്റാൻഡേർമാരും ഗൗതമും കൂടി അവനെ റൂമിലേക്ക് കൊണ്ട് പോയി... 
.
ദാസ് ഡോക്ടറെ നോക്കി... 

സാർ വിഷമിക്കണ്ട... 
ധൈര്യമായി പൊക്കൊളു... 
നിങ്ങൾക്ക് ഞാൻ നിങ്ങളുടെ മകനെ തിരിച്ചു തരാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും... 

ഡോക്ടർ ഞങ്ങൾ പോയാൽ...... 
അവൻ ഉണരുമ്പോൾ വൈലെന്റ് ആയാലോ... 


. സാർ പേടിക്കണ്ട... 
അതിന് ഇവിടെ സ്റ്റാഫ്സ് ഉണ്ട്... 
ധൈര്യമായി പൊക്കൊളു.   


മനസില്ലാ മനസോടെ ആണ് അവർ മൂന്നു പേരും അവിടെ നിന്നും പോയത്..  

അവർ പോയതിന് ശേഷം അവൻ രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഉറക്കം ഉണർന്നത്... 
വല്ലാത്ത പ്രകൃതം തന്നെ ആയിരുന്നു അവന്റെത്... 

ഞങ്ങളെ ആരെയും അടുപ്പിക്കില്ല... 
ഭക്ഷണം കഴിക്കില്ല..   
അടുത്ത് ചെല്ലുന്നവരെ എല്ലാം അവൻ ഉപദ്രവിക്കും... 
രണ്ടു സ്റ്റാഫിനെ വല്ലാതെ ഉപദ്രവിച്ചവൻ... 

അത്‌ വരെ എന്റെ ലൈഫിൽ അങ്ങനെ ഒരു കേസ് ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല... 

മനസ് എന്നത് ഏതു നിമിഷവും താളം തെറ്റുന്നഒന്നാണ് 
പക്ഷെ അവൻ ഒരു റയർ കേസ് ആയിരുന്നു 


അവന്റെ മനസിന്റെ താളം തെറ്റിയത് ഓർമകളും അവന്റെ കുറ്റബോധവും അവളോടുള്ള അടങ്ങാത്ത പ്രണയവുമായിരുന്നു... 


അവൻ ഭിത്തിയിൽ തലയിടിച്ചു കൊണ്ട് പറയും...

ഞാൻ നിന്നെ തല്ലിയപ്പോൾ നിനക്ക് വേദനിച്ചോടാ... 
ഞാൻ നിന്നെ തെറ്റ് ധരിച്ചെന്നു കരുതി നിന്റെ മനസ് നീറിയൊ.... 
പെണ്ണെ.... 
നീ ഇല്ലാതെ ഞാൻ ഇല്ലടി... 
നീയാണ് എന്റെ ലോകം..  നീ എവിടെയാ   .. 


അവന്റെ പ്രണയം അതാണ് അവന്റെ മനസിന്റെ താളം തെറ്റിച്ചത്... 

അത് കേട്ട് നിന്ന എല്ലാവരുടെയും നെഞ്ചിൽ ഒരു വെള്ളിടിവെട്ടി... 

അവർ പരസ്പരം നോക്കി... 


അവരാരും ഒന്നും തന്നെ മിണ്ടാതെ സാം പറയുന്നതിന്റെ ബാക്കി കേൾക്കാൻ ആയി നിന്നു... 


പല സമയങ്ങളിലും അവനെ ഞങ്ങൾക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആയി... 

പക്ഷെ ആ സമയത്തെല്ലാം അവനെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരാൾ ഉണ്ടായിരുന്നു... 
ഗൗതം... 
അവന്റെ സുഹൃത്ത്... 


അവന്റെ ഈ അവസ്ഥ അവന്റെ വീട്ടുകാർക്കും ഗൗതമിനും അവന്റെ അച്ഛനും അമ്മയ്ക്കും മാത്രമേ അറിയുകയുള്ളൂ... 


ആദ്യമെല്ലാം അവനെ കാണാൻ വരുന്ന അവന്റെ സുഹൃത്തുക്കളോടൊക്കെ അവനു ആരെയും കാണാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു അവന്റെ വീട്ടുകാർ ഒഴിവാക്കി... 

പോകെ പോകെ എല്ലാവരും അവനെ കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോൾ അവൻ ബിസിനസ് ആവശ്യത്തിനായി usa യിലേക്ക് പോയെന്ന് അവർ എല്ലാവരോടും കള്ളം പറഞ്ഞു... 


ഗൗതം... 
അവൻ ശരിക്കും ഞങ്ങൾക്കൊക്കെ ഒരു അതിശയം ആയിരുന്നു.. 
തന്റെ സുഹൃത്തിന് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായവൻ... 
പല സമയങ്ങളിലും അവന്റെ ഉപദ്രവം സഹിച്ചു അവന് കൂട്ടിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story