പ്രണയതീരം ❣️ ഭാഗം 58

pranaya theeram

രചന: ദേവ ശ്രീ

അവനിയെ പല സമയങ്ങളിലും ഞങ്ങൾക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല... 

ആ സമയങ്ങളിൽ എല്ലാം ഗൗതം അവന്റെ എല്ലാ ഉപദ്രവങ്ങളും സഹിച്ചു അവനു കൂട്ടിരുന്നു ഭക്ഷണം വാരി കൊടുത്തും ചേർത്തു പിടിച്ചും അവനെ ശാന്തനാക്കും... 

അവനിയിൽ ആ ഇടക്ക് ആത്മഹത്യാ പ്രേരണ വല്ലാത്ത ഉണ്ടായിരുന്നു... 

ധരിച്ച ഡ്രസ്സ്‌ അഴിച്ചു കഴുത്തിൽ മുറുക്കി ഉറക്കെ വിളിച്ചു പറയും 
നീ ഇല്ലാത്ത ഈ ജീവിതത്തിൽ ഞാൻ അപൂർണനാണെന്ന്.. 

അല്ലെങ്കിൽ സ്വയം ശ്വാസം മുട്ടിച്ചു ജീവൻ കളയാൻ ശ്രമിക്കും... 

ആ ദിവസങ്ങളിൽ എല്ലാം ഒരു കാവൽ എന്ന പോലെ ഗൗതം അവന്റെ കൂടെ ഉണ്ടായിരുന്നു... 


ഒരിക്കൽ എന്റെ സ്റ്റാഫ് അവനു കഴിക്കാൻ ഉള്ള ഫ്രൂട്സ്‌ മുറിച്ചു കഴിക്കാൻ കൊടുത്തു. അതൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ അവനോട് കുറച്ചു നേരം കിടന്നോളാൻ പറഞ്ഞു അയാൾ വേസ്റ്റ് എല്ലാം പെറുക്കി കൂട്ടി... 
 വേസ്റ്റ് കൊണ്ട് പോകുന്ന കൂട്ടത്തിൽ കത്തി എടുക്കാൻ മറന്നു.... 

അവന്റെ കണ്ണുകൾ ആ റൂം മുഴുവൻ സഞ്ചരിക്കുന്നതിനിടയിൽ അവൻ കണ്ടു മേശക്ക് താഴെ കിടക്കുന്ന കത്തി... 

തേടിയത് കണ്ടു കിട്ടിയ സന്തോഷം ആയിരുന്നു ആ സമയം... 
അവൻ അത് വെച്ച് മേലാകെ വരഞ്ഞു... 


ക്ലാസ്സ്‌ കഴിഞ്ഞു അവനിയെ കാണാൻ വന്ന ഗൗതം കണ്ടത് രണ്ടു കൈയിലെ ഞരമ്പും മുറിച്ചു മേൽഎല്ലാം കത്തി കൊണ്ട് വരഞ്ഞു... 
ഇടത്തെ നെഞ്ചിൽ അവളുടെ പേര് കത്തി കൊണ്ട് കോറി വരഞ്ഞു ചോരയിൽ മുങ്ങി കിടക്കുന്ന അവനെ ആണ്.. 


ഗൗതമിന്റെ അലർച്ച കേട്ടാണ് ഞങ്ങളെല്ലാം അവിടെക്ക് ചെന്നത്.... 

ചെന്നു നോക്കുമ്പോൾ ചോരയിൽ കുളിച്ച അവനിയെ കൈകളിൽ കോരി എടുത്ത് നിൽക്കുന്ന ഗൗതം... 


അവന്റെ കണ്ണുകളിലെ തീക്ഷ്ണത കൊണ്ട് മനസിലാക്കാം അവനു ഞങ്ങളോടുള്ള ദേഷ്യം.. 


ഹോസ്പിറ്റലിൽ എത്തിച്ച അവനിയുടെ കണ്ടിഷൻ അത്രയും മോശമായിരുന്നു... 

ഒരാഴ്ച്ച അവൻ ബോധമില്ലാതെ കിടന്നു... 

ആ സമയത്ത് അവന്റെ വീട്ടുക്കാരേക്കാൾ ഞങ്ങളോട് ദേഷ്യപെട്ടത് അവനായിരുന്നു
ഗൗതം... 


അവനെയും കുറ്റം പറയാൻ ആവില്ല... 
ഞങ്ങളുടെ ഭാഗത്തേ വീഴ്ചയായിരുന്നു.. 

ആ സമയത്തെങ്കിലും അവനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഗൗതം വന്നത് കൊണ്ടാണ്... 
ഇല്ലെങ്കിൽ അവനി ഈ ലോകത്തുതന്നെ കാണില്ലായിരുന്നു... 


അന്ന് ഗൗതമിനെ അവിടെ നിന്നും കൊണ്ട് പോകാൻ ഗൗതം കുറേ വാശി പിടിച്ചു... 
എനിക്ക് നേരെ അക്രമവുമായി വന്നു... 


ഒടുവിൽ അവന്റെ വാശി തന്നെ ജയിച്ചു... 

അവനിയുമായി അവൻ ഡൽഹിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ സൈകാട്രിസ്റ്റിനെ കാണിക്കാൻ ഞാൻ എഴുത്തു നൽകി... 


പക്ഷെ ആ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എനിക്ക് മനസിലായിരുന്നു... 

അവന്റെ മനസ് നോർമൽ ആകണം എങ്കിൽ അവന്റെ ജീവിതത്തിലേക്ക് ആ പെൺകുട്ടി വരണം എന്ന്... 


അവനെ ആദ്യം നോക്കിയ ഡോക്ടർ എന്ന നിലക്ക് ഇടക്കൊക്കെ ഡൽഹിയിൽ അവനെ കാണിച്ചിരുന്ന ഡോക്ടർ എന്നെ വിളിക്കുമായിരുന്നു... 

ഞാൻ എന്നെക്കൊണ്ട് ആവും വിധം അവരെ സഹായിച്ചു... 

അങ്ങനെ അവിടെ ഒരുകൊല്ലത്തെ ചികിത്സക്ക് ഒടുവിൽ അവനി നോർമൽ ആയി നാട്ടിലേക്ക് പറഞ്ഞയച്ചു എന്നറിയാൻ സാധിച്ചു... 


അന്ന് ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് പോയ അവനെ ഇപ്പോഴാണ് കാണുന്നത്... 

അയാൾ പറഞ്ഞു നിർത്തി... 


എല്ലാം കേട്ട് ഒരു ശില കണക്കെ കണ്ണുനീർ വാർത്തു അമ്മാളു അപ്പച്ചിയുടെ തോളിലേക്ക് ചാഞ്ഞു.... 

എല്ലാവരും ദേഷ്യത്തിൽ ആയിരുന്നു... 
അവരുടെ കുഞ്ഞുപെങ്ങളോട് അവനി ചെയ്തത് അവരുടെ കണ്ണിൽ ചതി ആയിരുന്നു... 

മറ്റൊരു പെണ്ണിനെ സ്നേഹിച്ചു മനസിന്റെ നില തെറ്റിയ അവനിക്ക് ഒരിക്കലും അവരുടെ പെങ്ങളെ സ്നേഹിക്കാൻ ഉള്ള അധികാരം ഇല്ല..... 

നവി ഏട്ടാ...  അവനിയെ വിളിക്ക്... 
അവനോട് എത്രയും പെട്ടൊന്ന് ഇങ്ങോട്ട് വരാൻ പറയൂ... 
ഇന്നത്തോടെ എല്ലാം തീർന്നു... 
എന്റെ പെങ്ങൾ അവന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല... 
ഒന്നും തുറന്നു പറയാതെ അവനും അവന്റെ വീട്ടുക്കാരും നമ്മളെ ചതിച്ചു... 
അവൻ ഇങ്ങോട്ട് വരട്ടെ ഈ കാർത്തി ആരാണെന്ന് ഞാൻ കാണിച്ചു കൊടുക്കാം... 

കാർത്തിയുടെ രക്തം തിളച്ചു... 


കാർത്തി പറഞ്ഞ പ്രകാരം നവി അവനിക്ക് വിളിച്ചു..... 

💙💙💙💙💙💙💙💙


നീയെന്ന നഷ്ടത്തിന് എന്ത് നിർവചനം നൽകും ഞാൻ... 
പ്രണയം എന്നോ...  പ്രാണൻ എന്നോ....  ജീവന്റെ പാതിയെന്നോ... 
ഇന്നും ഉത്തരം എന്നിലില്ല.... 

ഒന്നറിയാം... 
നിന്റെ സാമിപ്യം എന്നെ ലഹരിയിൽ ആഴ്ത്തുന്നുണ്ട്    
ഉള്ളിൽ സ്വന്തം എന്ന വാക്കിൻ അനുഭൂതി നിറയാറുണ്ട് 
നിന്റെ അസാന്നിധ്യം എന്റെ നെഞ്ചിടിപ്പിന്റെ താളം തെറ്റിക്കാറുണ്ട്.... 

ശ്വാസം നിലച്ചു പോകും എന്ന് തോന്നിയിട്ടുണ്ട്...  

നിന്നെ എനിക്ക് എത്രത്തോളം ഇഷ്ട്ടം ഉണ്ടെന്ന ചോദ്യം അപൂർണമാണ് പെണ്ണെ... 

എനിക്ക് തന്നെ അറിയില്ല നിന്നോട് ഉള്ള ഇഷ്ടത്തിന്റെ അളവും ആഴവും.... 

ജീവന്റെ ഓരോ മിടിപ്പിലും ഞാൻ നിന്നെ അറിയുന്നുണ്ട്.... 

പ്രാണന്റെ ഓരോ കണികയിലും ഞാൻ നിന്നെ തേടുന്നുണ്ട്... 

നീ എനിക്കന്റെ സ്വപ്നമാണ്... 
ഇടനെഞ്ചിലെ ചുടു നിശ്വാസമാണ്... 
പ്രാണന്റെ പതിയാണ്.... 
ജീവൻ ആണ്... 
ഹൃദയത്തിൻ തുടിപ്പാണ്... 
എന്റെ നെഞ്ചിലെ പ്രാർത്ഥനയാണ്... 
അതിനെല്ലാം ഉപരി 
എനിക്കെന്റെ എല്ലാംമെല്ലാംമാണ് 
... 


അതേ ഇപ്പോഴും എപ്പോഴും ഞാൻ നിന്നെ പ്രണയിക്കുന്നു... 
നിർവചനങ്ങൾ ഒന്നും നൽകാതെ    ... 


ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവനി ഓർമകളിൽ നിന്നും ഉണർന്നത്... 

നവി ഏട്ടൻ കാളിങ്... 


ഹലോ... 

ഹലോ അവനി.... 


എന്താ ഏട്ടാ... 


നീ പെട്ടൊന്ന് ഒന്ന് ഇങ്ങോട്ട് വരുമോ വീട്ടിലേക്ക്.. 

എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ... 

ഓക്കേ വന്നിട്ടു സംസാരിക്കാം... 
നീ വേഗം വാ... 


ഏട്ടാ...  
മറുപുറത്തു നിന്നും കാൾ കട്ട്‌ ആക്കുന്ന സൗണ്ട് കേട്ട് അവനി ഫോണിലേക്കു നോക്കി.... 

അവൻ കാർ റിവേഴ്‌സ് എടുത്തു... 


ഉത്ര എല്ലാം അവരോടു പറഞ്ഞു കാണും... 
എല്ലാം ഇന്നത്തോടെ അവസാനിക്കും... 
ഇനി ഉത്രടെ ലൈഫിൽ അവനി ഇല്ല... 


അവൻ മനസിനെ സ്വയം പാകപ്പെടുത്തി... 
എന്തും നേരിടണം... 


അവനി ഇത്രയും കാലം അവൾക്ക് വേണ്ടി ഉരുകി ജീവിച്ചു... ഉത്ര ഇല്ലെങ്കിലും അവനിക്ക് ജീവിക്കണം... 
എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി... 
എന്റെ ഗൗതമിനു വേണ്ടി... 
ജീവിക്കണം എനിക്ക്... 

ഇനി എന്റെ ഭൂതകാലം അവർത്തിക്കേണ്ട ആവശ്യമില്ല... 


💙💙💙💙💙💙💙💙


എന്താ പറഞ്ഞത് നവി ഏട്ടാ -കാർത്തി 

ഇപ്പോ വരാം എന്ന്.... -നവി 


എന്താ സംഭവം....  എന്തിനാ എല്ലാവരും ഇത്രയും ടെൻഷൻ അടിക്കുന്നത്... -സാം 

സാം.....  
അവനി ഇപ്പോ വിവാഹം കഴിച്ചിരിക്കുന്നത് ഗോപന്റെ മകൾ അമ്മാളുവിനെയാണ്.... -ഗിരി 

എന്ത്.... 
ഹേയ് നോ... 
അത് അത്ര പോസ്സിബിൾ അല്ല... 
അവനിക്ക് ആ പെൺകുട്ടിയെ മറന്നു മറ്റൊരു ജീവിതം..... 

ഹേയ് അതൊരിക്കലും ഉണ്ടാകില്ല ഗിരി... 

. ശരിയാ സാം...  നീ പറഞ്ഞത്... 

എന്റെ കുഞ്ഞിനെ വിവാഹം കഴിച്ച മൂന്നിന്റെ അന്ന് അവൻ ദുബായ്ക്ക് പോയതാണ്... 
പിന്നെ വന്നത് ഇപ്പോഴും... 
സഹിക്കാൻ പറ്റുന്നില്ല സാം -ഗോപൻ 


അമ്മാളു കരഞ്ഞു തളർന്നിരുന്നു... 
തന്നെ സ്നേഹിച്ചതിന്റെ പേരിൽ ഒരുപാട് വേദനിച്ച ഒരു പാവം മനുഷ്യൻ... 
എന്തിനെന്നെ ഇങ്ങനെ സ്നേഹിക്കുന്നു അവനി ഏട്ടാ നിങ്ങൾ... 

ഞാൻ കാരണം ഒരുപാട് അനുഭവിച്ചിട്ടും ഒരു പരാതിയും പറയാതെ വീണ്ടും എന്നെ സ്നേഹിക്കാൻ എങ്ങനെ സാധിക്കുന്നു നിങ്ങൾക്ക്.... 

എന്നിട്ടും ഞാൻ ചെയ്തതോ... 
വീണ്ടും നിങ്ങളെ വേദനിപ്പിച്ചു... 
ഒറ്റപ്പെടുത്തി... 

ഇല്ല... 
ഇനി ഒരിക്കലും നിങ്ങളെ വിട്ടു ഞാൻ പോകില്ല... 
അവൾക്കു അവനിയെ ഒന്ന് കണ്ടാൽ മതി എന്നായി... 

എല്ലാം ഏറ്റു പറഞ്ഞു അവന്റെ നെഞ്ചിലേക്ക് അമരാൻ അവൾ ആഗ്രഹിച്ചു... 


ഞാൻ നിങ്ങളോളം ഒന്നും അനുഭവിച്ചിട്ടില്ലല്ലോ... 
എന്നിട്ടും എനിക്ക് എന്നും പരാതിയെ ഉണ്ടായിരുന്നുള്ളു... 

എല്ലാവരും നിങ്ങൾ usa യിൽ പോയി എന്ന് പറഞ്ഞപ്പോൾ വല്ലാത്ത അമർഷം ആയിരുന്നു... 

എന്നാൽ ആ നിമിഷങ്ങളിലും എന്നെ ഓർത്തു കൊണ്ട്..... 
അവൾടെ കണ്ണുകളിൽ കണ്ണുനീർ വന്നു മൂടി..   

പതിയെ അവയെ ഒഴുക്കി വിട്ടു കൊണ്ടവൾ ഓർത്തു... 


വെറുതെ ആയിരുന്നില്ല ഗൗതം ചേട്ടന് തന്നോട് അകൽച്ച ഉണ്ടായിരുന്നത്... 

സ്വന്തം കൂട്ടുകാരനെ ഇങ്ങനെ ഒരവസ്ഥയിലേക്ക് തള്ളി വിട്ട് സ്വന്തം കാര്യം നോക്കി പോയവൾ അല്ലെ... 

പുതിയ കോളേജ്, കൂട്ടുകാര്...  എല്ലാവരും ആയി ഞാൻ ഹാപ്പി ആയപ്പോൾ എന്നെ സ്നേഹിച്ചതിന്റെ പേരിൽ അത്രത്തോളം ദുരിതം അനുഭവിച്ച തന്റെ പ്രാണൻ... 


ഈ നിമിഷം വരെ ഏട്ടനെ ഒന്ന് അറിയാനോ മനസിലാക്കാനോ... 
പറയാൻ ഉള്ളത് കേൾക്കാനോ ഞാൻ ശ്രമിച്ചില്ല... 


അവൾ ആ നിമിഷങ്ങൾ എല്ലാം ശപിച്ചു കൊണ്ടിരിന്നു... 


അമ്മാളുവിന്റെ ആ അവസ്ഥ കണ്ടു എല്ലാവർക്കും സങ്കടം വന്നു... 
അവളെ ഇനി എന്ത് പറഞ്ഞു ആശ്വാസിപ്പിക്കും... 
എല്ലാവരും കൂടി അവൾക്കായി നൽകിയ സമ്മാനം ആയിരുന്നു അവനി.... 


ആ സമയം എല്ലാവർക്കും അവനോടു വളരെ അധികം ദേഷ്യം തോന്നി   ... 

മുറ്റത്തു അവനിയുടെ കാർ വന്നു നിർത്തിയതും കാർത്തി ദേഷ്യത്തോടെ ഇറങ്ങി... 


അവനിയെ കണ്ട നിമിഷം അമ്മാളു കാർത്തിയെയും തള്ളി മാറ്റി അവന്റെ അരികിലേക്കു ഓടി പോയി അവന്റെ നെഞ്ചിലേക്ക് വീണു... 

എന്താ സംഭവിക്കുന്നത് എന്നറിയാതെ അമ്മാളുവിന്റെ വീട്ടുകാരും അവനിയും ഒരു നിമിഷം പകച്ചു.... 


അവൾ അവനിയുടെ മുഖം കൈക്കുമ്പിളിൽ എടുത്തു തെരുതെരെ ചുംബിച്ചു... 

വീണ്ടും അവനെ പുണർന്നു... 


. അവളുടെ കരഞ്ഞു വീർത്തു കണ്ണുകളും മുഖവും കണ്ടപ്പോൾ അവന്റെ നെഞ്ചോന്നു പിടഞ്ഞു... 

മോളെ...  എന്താ ഡാ... എന്തിനാ ഇങ്ങനെ കരയുന്നത്... 
കരയല്ലേ പെണ്ണെ ഇങ്ങനെ...  സഹിക്കുന്നില്ല ഡാ.. 
പ്ലീസ്... 
കരയല്ലേ...  കരയല്ലേ. . 
അവളുടെ കണ്ണുനീരെല്ലാം തുടച്ചു കൊടുത്തു നെറുകയിൽ മുത്തി..... അവളെ ചേർത്തു പിടിച്ചു അവൻ പറഞ്ഞു... 

സോറി... 
എനിക്ക്....  ഒന്നും അറിയില്ലായിരുന്നു... 
ഞാൻ ഒരുപാട് വിഷമിപ്പിച്ചു.... 
എന്നെ വെറുക്കല്ലേ... 
എന്തിനാ ഏട്ടാ...  എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്... 
ഒരുപാട് ഉപദ്രവി.... 
പറഞ്ഞു മുഴുവൻ ആക്കാൻ അവൻ സമ്മതിക്കാതെ അവളുടെ വാ പൊത്തി.... 

നീ അന്നും ഇന്നും എന്നും എന്റെ പ്രാണൻ അല്ലെ... 

അവനീതിന്റെ മാത്രം ഉത്ര..... 

ഉത്ര..... 
അവനീത്‌ സ്നേഹിച്ച ഉത്ര അമ്മാളു ആണോ... -സാം... 

സാമിന്റെ നാവിൽ നിന്നും വന്ന ആ വാക്ക് കേട്ട് എല്ലാവരും ഒരുപോലെ സ്തംഭിച്ചു... 

തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ.... 
എല്ലാവരും നിഛലമായി.... 


അവൾ അവനെ ഇറുകെ പുണർന്നു... 
ഇനി എന്നെ വിട്ടിട്ടു പോകല്ലേ അവനി ഏട്ടാ... 


ഇല്ലടാ.... 
അവൻ അവളുടെ മുടിയിൽ തഴുകി... 

അപ്പോഴും അവൾ കരയുകയായിരുന്നു... 

പെട്ടൊന്ന് അവൾ അവന്റെ ഷർട്ട്‌ ശക്തിയിൽ വലിച്ചു... 
അതിന്റെ ബട്ടൺസ് എല്ലാം പൊട്ടി താഴെ വീണു... 


അവന്റെ ഇടനെഞ്ചിൽ കൊത്തിയ ഉത്ര എന്ന പേരിലേക്ക് അവൾ കൈ ചേർത്തു... 
അതിലൂടെ പതിയെ വിരലോടിച്ചു... 


അവനെ ഇറുകെ പുണർന്നു കരഞ്ഞു... 
ആ 
നിമിഷം അവനും അവളെ കെട്ടിപിടിച്ചു കരഞ്ഞു... 

അവന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ അവൾക്ക് മുന്നിൽ വെളിപ്പെട്ടിരിക്കുന്നു എന്നവൻ ആ നിമിഷം മനസിലാക്കി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story