പ്രണയതീരം ❣️ ഭാഗം 59

pranaya theeram

രചന: ദേവ ശ്രീ

അമ്മാളുവിനെ ചേർത്തു പിടിച്ചു നിൽക്കുന്ന അവനിയുടെ അടുത്തേക്ക് ഗോപൻ ചെന്നു.... 


അയാൾ അത്രയും സ്നേഹത്തോടെ അവനിയെ വിളിച്ചു... 
മോനെ..... 


അവനി അമ്മാളുവിനെ അടർത്തി മാറ്റി അവനോടു ചേർത്തു പിടിച്ചു കൊണ്ട് ഗോപനെ നോക്കി.... 


ഗോപൻ അവനിയുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... 

അറിയാതെ എങ്കിലും കുറച്ചു നേരത്തേക്ക് ഞങ്ങൾ നിന്നെ വല്ലാതെ തെറ്റുധരിച്ചു.... 
നീ മറ്റൊരു പെണ്ണിനെ മനസ്സിൽ ഇട്ടുകൊണ്ട് ഞങ്ങളെയും അമ്മാളുവിനെയും വഞ്ചിക്കുകയാണ് എന്ന് ഒരു നിമിഷം തെറ്റ്ധരിച്ചു... 
മറ്റൊരു പെണ്ണിന് വേണ്ടി മനസിന്റെ താളം തെറ്റിയ നിനക്ക് എന്റെ മോളെ സ്നേഹിക്കാൻ കഴിയില്ലെന്ന് കരുതി... 
നിന്നെ ഇവിടെക്ക് വിളിച്ചു വരുത്തിയത് അമ്മാളുവും നീയും ആയുള്ള ബന്ധം ഇനി തുടരാൻ താല്പര്യം ഇല്ലെന്നു പറയാൻ വേണ്ടി ആയിരുന്നു.... 

എന്നാൽ ഞങ്ങളുടെ കുട്ടി കാരണം ഒരുപാട് അനുഭവിച്ചു നീ ചെറുപ്രായത്തിൽ തന്നെ... 
നീ അനുഭവിച്ചതൊക്കെയും എന്റെ മകൾ കാരണം ആണെന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു... 
എല്ലാ കാര്യവും തുറന്നു പറയാറുള്ള ഇവൾ നിന്റെ കാര്യം ഒരിക്കൽ പോലും ഞങ്ങളോട് ആരോടും പറഞ്ഞിട്ടില്ല... 

അമ്മാളു തല കുനിച്ചു നിന്നു..
അപ്പോഴും അവനി അവളെ ചേർത്തു പിടിച്ചിരുന്നു... 


ഇവൾ ചെയ്തതിനൊന്നും മാപ്പ് പറഞ്ഞാൽ പോലും അതൊരു പ്രായിശ്ചിത്തം അല്ല എന്നറിയാം മോനെ.... 
എന്നാലും.... 

അയ്യോ അങ്കിൾ.... 
അങ്ങനെ ഒന്നും പറയരുത്... 
അതെന്റെ ജീവിതത്തിലെ ഒരു ചീത്ത സമയം ആയിരുന്നു... 
എന്നാൽ ഇന്ന് ഈ ലോകത്തിൽ ഞാൻ ആണ് ഏറ്റവും ഹാപ്പി... 
കുറച്ചു നാളത്തെ പരിചയം മാത്രമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നള്ളൂ... 
അവൾ കോളേജിൽ ഉണ്ടായിരുന്ന മൂന്നു മാസക്കാലം... 
അതിൽ തന്നെ അവൾക്കായി ചിലവഴിച്ചത് വിരലിൽ എണ്ണാവുന്ന ദിവസങ്ങളും... 
ബാക്കി എല്ലാം ഞാൻ ബിസിനസ് കാര്യങ്ങളുമായി കോളേജിലേക്ക് പോകാറില്ലായിരുന്നു... 
പക്ഷെ അവനിയുടെ ഇടനെഞ്ചിൽ ആദ്യമായി കൂടിയിരുന്ന പെണ്ണ് ഉത്രയാണ്... 
ആ സ്ഥാനത്തെക്ക് മറ്റൊരു പെണ്ണിനെ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല... 

എന്റെ വീട്ടുകാർ ഒരിക്കലും നിങ്ങളെ ചതിച്ചിട്ടില്ല... 
അങ്കിൾ ഈ വിവാഹ കാര്യം പറഞ്ഞപ്പോൾ തന്നെ എന്റെ അച്ഛൻ പറഞ്ഞിരുന്നു എന്റെ പാസ്ററ് അങ്കിളിനെ അറിയിക്കണം എന്ന്... 

എന്റെ സ്വാർത്ഥത കൊണ്ടാണ് എല്ലാ കാര്യവും നിങ്ങളിൽ നിന്നൊക്കെ മറച്ചു വെച്ചത്... 

പെട്ടൊന്ന് അതൊന്നും അംഗീകരിക്കാൻ നിങ്ങൾക്ക് ആവില്ല എന്നുള്ള പേടി... 
ഉത്രയെ ഇനിയും നഷ്ട്ടപെടുമോ എന്ന ഭയവും

ഇതിനെല്ലാം  പുറമെ എല്ലാ കാര്യവും അവൾ അറിഞ്ഞാൽ വല്ലാതെ വിഷമിക്കും എന്ന് തോന്നി.... 
ഒരുവേള അതവൾക്ക് സഹിക്കാൻ പറ്റിയില്ലെങ്കിൽ.... 

അവനി ഒരു നിമിഷം മൗനമായി.... 

അവൻ അവളെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞാൽ പിടയുന്നത് എന്റെ ഉള്ളം ആണ്.... 
അവളെ ഒരു ഉറുമ്പ് കടിക്കുന്നത് പോലും എനിക്ക് സഹിക്കാൻ ആവില്ല.... അതെല്ലാം ആണ് എന്നെ സത്യങ്ങൾ അറിയിക്കുന്നതിൽ പിന്തിരിപ്പിച്ചത്

നവി ഏട്ടൻ ഇങ്ങോട്ട് വിളിപ്പിച്ചപ്പോൾ എനിക്കും വല്ലാത്ത ടെൻഷൻ ആയിരുന്നു... 
എന്തിനായിരിക്കും എന്നോർത്ത്.... 

ഇപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ്... 

അവനി ഗോപനെ പുണർന്നു.... 

എനിക്കും വല്ലാത്ത സന്തോഷവും അഭിമാനവും എല്ലാം തോന്നുന്നു.... 
എന്റെ മോൾടെ ഭാഗ്യം ആണ് നീ... 
അവളെ ഇത്രത്തോളം സ്നേഹിക്കാൻ നിനക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല... 

അങ്കിൾ ഒരു സംശയം... 
ഇതൊക്കെ ഇവിടെ എല്ലാവരും എങ്ങനെ അറിഞ്ഞു..... -അവനി.. 


ഗോപൻ ഗിരിക്ക് അടുത്ത് നിൽക്കുന്ന സാമിനെ വിളിച്ചു.... 

സാം.... 

സാം ഒരു പുഞ്ചിരിയാലെ അവനിയുടെ അടുത്തേക്ക് ചെന്നു... 
സാമിനെ ചൂണ്ടി കൊണ്ട് അവനിയോട് ഗോപൻ ചോദിച്ചു... 
ഇതാരാണ് എന്ന് അറിയുമോ....? 


സോറി.... 
എനിക്ക് ഓർമ കിട്ടുന്നില്ല... 

ഞാൻ സാം മാത്യു... 
ട്രിവാൻഡ്രത്ത് തന്നെയാണ്... 

ഓഹ് നൈസ് ടു മീറ്റ് യൂ അങ്കിൾ... 
ഞാൻ അവനീത്‌... 
അയാൾക്ക്‌ ഹസ്തദാനം ചെയ്തു കൊണ്ട് പറഞ്ഞു... 


എനിക്ക് അവനീതിനെ നേരത്തെ അറിയാം.... -സാം 

എങ്ങനെ....... -അവനീത്‌ 

ഞാൻ ഡോക്ടർ ആണ്...  ഡോക്ടർ സാം മാത്യു... 
സ്വാന്തനം എന്റെ ഹോസ്പിറ്റൽ ആണ്... 


ഓഹ്...  സോറി എനിക്ക് അറിയില്ലായിരുന്നു... 

.. ഹേയ് കൂൾ....  അതിനെന്താ സോറി ഓക്കേ... 
തന്റെ അന്നത്തെ അവസ്ഥ അങ്ങനെ ആയിരുന്നല്ലോ... 

... അവനി അയാൾക്ക്‌ ഒരു പുഞ്ചിരി നൽകി കൊണ്ട് പറഞ്ഞു..... 
ഡോക്ടറെ ഞാൻ കാണണം എന്ന് കരുതിയിരുന്നു എനിക്ക് വേണ്ടി ഗൗതം വല്ലാതെ വേദനിപ്പിച്ചെന്ന് എനിക്കറിയാം... 
അവന്റെ പ്രകൃതം അതാണ്... 
എനിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ അവനു സഹിക്കില്ല... 
സോറി... 

ഹേയ്...  തെറ്റ് നൂറു ശതമാനം ഞങ്ങളുടെ ഭാഗത്താണ്...  അന്നത്തെ അശ്രദ്ധ മൂലം ആണ് എല്ലാം...  ആ പയ്യനെയും തെറ്റ് പറയാൻ പറ്റില്ലടോ....... 


അല്ല എല്ലാവരും മുറ്റത്തു നിൽക്കാതെ അകത്തേക്ക് കയറി വരൂ... 
സംസാരം എല്ലാം ഇനി എന്തെങ്കിലും കുടിച്ചിട്ടാകാം... 
ഗിരി എല്ലാവരോടും ആയി പറഞ്ഞു... 


സ്ത്രീ ജനങ്ങൾ എല്ലാം അത് കേട്ടപ്പോൾ അകത്തേക്ക് നടന്നു... 

മറ്റുള്ളവരും പിന്നലെ കയറി....

ഒന്ന് നിന്നെ.... 
അതൊരു ആജ്ഞാപനം ആയിരുന്നു... 
അവനിക്ക് നേരെ കൈകൾ തടസമാക്കി കൊണ്ട് കാർത്തി പറഞ്ഞു... 


അത് കണ്ടു മറ്റുള്ളവർ എല്ലാം ഞെട്ടി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story