പ്രണയതീരം ❣️ ഭാഗം 6

pranaya theeram

രചന: ദേവ ശ്രീ

വാകയുടെ ചുവട്ടിൽ ഇളം കാറ്റേറ്റ് അവൾ ഇരുന്നു.... 
ഓർമയിൽ നിറയെ അവളുടെ ഏട്ടന്മാരും ലച്ചുവും മനുവും ആയിരുന്നു.... 

ഓർമ വച്ചനാൾ മുതൽ കണ്ടുതുടങ്ങിയ മുഖങ്ങൾ.... 
ഏട്ടന്മാര് എന്നെ ഓർത്തും സങ്കടപെടുന്നുണ്ടാകുമോ? 


ചെറുപ്പം തൊട്ടേ ഉള്ള സൗഹൃദമാണ് ഞാനും ലക്ഷ്മിയും മനുവും.... 

എന്നെ എന്നേക്കാൾ നന്നായി അറിയുന്ന രണ്ടുപേർ... 
14 കൊല്ലം ഒരുമിച്ചു നടന്നവർ.... 
lkg മുതൽ +2 വരെ ഒരുമിച്ചു നടന്നു.... 
ഒരിക്കൽ പോലും പിണങ്ങിയിട്ടില്ല... 
പരസ്പരം ചേർത്തു പിടിച്ചിട്ടേയുള്ളൂ.. 

ഒരിക്കലും ഈ വേർപിരിയൽ ആഗ്രഹിച്ചതല്ല. 
+2കഴിഞ്ഞപ്പോൾ മനു എഞ്ചിനീയർ പഠിക്കാൻ പോയി...  ലച്ചു ആയുർവേദ ഡോക്ടർ ആവാനും... 

അവർ രണ്ടുപേരും ആ നാട്ടിൽ ഇല്ലാതെ എനിക്ക് അവിടെ നിൽക്കാൻ കഴിയില്ല എന്ന് തോന്നിയ നിമിഷങ്ങളിൽ ഒന്നിൽ തോന്നിയതാണ് ഇവിടേക്ക് ഉള്ള വരവ്... 

ഞങ്ങൾ അടുത്തടുത്ത വീടുകളിൽ ആയതു കൊണ്ട് മൂന്നുപേരും അവിടെ മിക്കതും ഒത്തുക്കൂടാൻ പാടവരമ്പത്ത് ഒരു മരചുവട്ടിൽ ആയിരുന്നു.... 
അതായിരിന്നു ഞങ്ങളുടെ അധോലോകം..... 

ഉത്ര താൻ എന്താ ക്ലാസ്സിൽ കയറാതെ ഇവിടെ ഇരിക്കുന്നത്.... 

നിരഞ്ജൻ സാറിന്റെ ആ ചോദ്യമായിരുന്നു എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.... 

വെറുതെ.....  -ഉത്ര


എങ്കിൽ താൻ ക്ലാസ്സിലേക്ക് പൊക്കോ....  -നിരഞ്ജൻ 


ഓക്കേ സാർ....  അവൾ അവിടെ നിന്നും എഴുന്നേറ്റു...  സാർ ആയി പോയി...  അല്ലേൽ കാണാമായിരുന്നു...  ഹും.... 
അവൾ പിറുപിറുത്തു കൊണ്ട് ക്ലാസ്സിൽ പോയി... 

ക്ലാസ്സിൽ സാർ എത്തിട്ടുണ്ടായിരുന്നില്ല. 
രമ്യയുടെ അടുത്ത് പോയി ഇരുന്നു...  അവർ ഇല്ലാതെ ആകെ ക്ലാസ്സിൽ ഇരിക്കാനേ തോന്നിയില്ല..  

രമ്യ ഇതു ആരുടെ ഹൗർ ആണ്.... 

ഇതു നിരഞ്ജൻ സാറിന്റെ.... 


ആഹാ ബെസ്റ്റ്.... 


പറഞ്ഞു തീരും മുൻപേ സാറ് വന്നു.... 


കോറസ് മുഴക്കം കേട്ടു....  ഗുഡ് മോർണിംഗ് സാർ...... 

ഗുഡ് മോർണിംഗ്...  ആൾ ഓഫ് യു സിറ്റ്ഡൌൺ... 


ആയാൾ ബുക്ക്‌ നിവർത്തി എന്തൊക്കെയോ പറഞ്ഞു.... 

എനിക്ക് ആണെങ്കിൽ ക്ലാസ്സിൽ ഇരിക്കാൻ ഒരു മൂഡ് ഇല്ലാത്തോണ്ട് ഞാൻ ബുക്ക്‌ നിവർത്തി എന്തോ കുറിച്ചു...

"ഒരാളോട് പ്രണയം തോന്നണമെങ്കിൽ അയാളെ കാണണമെന്നോ, 
സംസാരിക്കണമെന്നോ, 
തൊടണമെന്നോ, 
കേൾക്കണമെന്നോ ഇല്ല...... 
പ്രണയം.....  അത് തോന്നി പോയി.... 
അതിനു കാരണങ്ങൾ ഏതുമില്ല.. 
നിന്നെ കാണുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം.... 
അതു മാത്രമാണ് എന്റെ പ്രണയം.... 
അതിൽ.. 

അപ്പോഴേക്കും ബുക്ക്‌ മറ്റൊരു കൈകളിൽ എത്തിയിരുന്നു... 


അവൾ അയാളെ പകച്ചു നോക്കി... 

നിരഞ്ജൻ സാർ.....  അവളിൽ ഒരു പരിഭ്രമം തോന്നി... 

ഇതൊക്കെ കുത്തി കുറിക്കണമെങ്കിൽ നീ നേരത്തെ ഇരുന്ന സ്ഥലം തന്നെയാണ് നല്ലത്... 
മോള് ബാഗ് എടുത്തു പോകാൻ നോക്കിക്കോ.... 


അവൾ അയാളെ തന്നെ നോക്കി നിന്നു... 
ഇതു ഇപ്പോ കാര്യമായി പറഞ്ഞത് ആണോ?  അതോ എന്നെ കളിയാക്കിയതോ? 


തനിക്കു എന്താഡോ ചെവി കേൾക്കില്ലേ... എന്റെ ക്ലാസ്സ്‌ കേൾക്കാൻ താല്പര്യം ഇല്ലാതെ ഓരോന്ന് കുത്തികുറയ്ക്കാനായി ഇവിടെ ഇരിക്കണ്ട
ഐ സെ യു ഗെറ്റ് ഔട്ട്‌... 

താങ്ക് യൂ സാർ....  അവൾക്കു സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു... 


അവൾ നേരെ ലൈബ്രറിയിൽ പോയി.... 
അവിടെ കോർണർ സീറ്റിൽ പോയി ഇരുന്നു.... 
എഴുതിയ വാചകങ്ങൾ ഒന്ന് കൂടി വായിച്ചു...  


അവളുടെ ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു.... 

"പ്രണയമാണോ തന്നോട്.... 
പ്രണയിക്കാൻ മാത്രം നീ എനിക്ക് എന്ത് നൽകി..... 
അതോ എന്റെ തോന്നലിൽ ഞാനായി സൃഷ്ടിച്ച മായമാത്രമാണോ? 

അറിയില്ല...... 


അതിനു വ്യക്തത വരുന്ന അന്ന് ഞാൻ നിന്നോട് പറയും എന്റെ പ്രണയം..... "


പെട്ടെന്ന് ആണ് നിരഞ്ജൻ സാർ കയറി വന്നത്.... 
അയാളെ കണ്ടപ്പോൾ അവൾക്കു വല്ലാത്ത പരവേശം തോന്നി... 

അയാൾ ഒരു ബുക്ക്‌ എടുത്തു അവൾ എതിർവശം വന്നിരുന്നു.... 


തനിക്കു എങ്ങനത്തെ ശീലം ഓക്കെ ഉണ്ടോ? 


അവൾക്കു നന്ദേട്ടൻ പറയുന്നത് ഓർമ വന്നു.... 
അമ്മാളു നിനക്ക് ആകെ ഉള്ള ഒരു ഗുഡ് ഹാബിറ്റ് നിന്റെ ഈ വായനയാണ്... 


എന്താഡോ ഒന്നും മിണ്ടാത്തെ..... 
താൻ എഴുതുമോ? 


ഹേയ്....  ഇല്ല സാർ....  അതു ഞാൻ രാവിലെ എവിടെയോ വായിച്ച വരി കുറിച്ചതാണ്...അവൾ ഒരുവിധം പറഞ്ഞോപ്പിച്ചു... 

അവളുടെ കയ്യിൽ ഇരുന്ന ബുക്ക്‌ അവൻ ശ്രദ്ധിച്ചു... 
"നഷ്ട്ടപ്പെട്ട നീലാംബരി "....
മാധവിക്കുട്ടിയുടെ എഴുത്താണോ ഏറ്റവും ഇഷ്ട്ടം.... 


ഇഷ്ട്ടമാണ്..... 
"തിരിഞ്ഞു നോക്കുമ്പോൾ കുറ്റബോധത്തിന്റെ മുള്ളുകൾ കുത്തിനോവിക്കാതെരിക്കാൻ വേണ്ടി അവസാനമയോന്ന് ചോദിച്ചോട്ടെ? 
നാളിതുവരെ ഒരിക്കൽ പോലും നിന്റെ ഹൃദയത്തിന്റെ വാതായനങ്ങൾ തുറക്കാൻ എന്റെ പ്രണയത്തിനു ആയില്ലേ സഖീ... "

അതു കേട്ടപ്പോൾ.....
 കേൾക്കാൻ കൊതിച്ച എന്തോ കേട്ടമാതിരി നിരഞ്ജന്റെ ഹൃദയം വല്ലാതെ മിടിച്ചു.... 

നഷ്ട്ടപെട്ട നീലാംബരി യിലേ അവരുടെ വരികൾ ആണ്.... 
പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം എ അയ്യപ്പനോട്‌ ആണ്..... 
അവൾ പറഞ്ഞു.... 


..അവളെ ഒന്ന് നോക്കി നിരഞ്ജൻ പറഞ്ഞു....  അതു തന്റെ ആശയത്തിന്റെ കുഴപ്പമാണ്.... 


അവൾ അയാളെ ഒന്ന് നോക്കി... 


അല്ല തന്റെ ഈ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി....... 

അതും ആകാം..... 
പക്ഷെ അയ്യപ്പനോളം ഒരു വിപ്ലവ കവിയെ ഞാൻ കണ്ടിട്ടില്ല.... 

അയാൾ ആവാൻ പലരും മദ്യപിച്ചു.....  പക്ഷെ ഒടുവിൽ ഒരു മദ്യപാനിയായത് മിച്ചം.... 

നെഞ്ചിൽ അടക്കി വെച്ച പ്രണയം മഷിതുള്ളികൾ കൊണ്ട് മായാജാലം തീർത്ത കവി.... 

അവൾ പറഞ്ഞു നിർത്തി.... 


അയാൾ അവളെ തന്നെ നോക്കി.... 


എങ്കിൽ ശരി സാർ....  പിന്നെ കാണാം....  അവൾ യാത്ര പറഞ്ഞു അകന്നു.....

അവൾ അരികിൽ നിന്നും പോയ നിമിഷം തന്റെ കയ്യിൽ ഉണ്ടായിരുന്ന പ്രിയപ്പെട്ടതെന്തോ ഊർന്ന് പോകുപോലെ തോന്നി അയാൾക്ക് ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story