പ്രണയതീരം ❣️ ഭാഗം 60

pranaya theeram

രചന: ദേവ ശ്രീ

അവനയെ തടഞ്ഞു നിർത്തിയ കാർത്തിയോട് ഗിരി ചോദിച്ചു... 


എന്താ കാർത്തി.... 

ഗിരിയെ നോക്കി കൊണ്ട് ചുമൽ കൂച്ചി അവനും പറഞ്ഞു.... 
ഹേയ് ഒന്നുമില്ല വല്ല്യച്ചാ... 
ഞാനും ഒരു ക്ഷമ ചോദിക്കാൻ.... 


അതിനാണോടാ ഇത്രയും ഉച്ചത്തിൽ വിളിച്ചത്... -ഗോപൻ... 


ഞാൻ ഒരു പഞ്ചിനു വേണ്ടി...... 


വല്ലാതെ നിന്നാൽ ചിലപ്പോൾ നീ പഞ്ചറാവും കേട്ടോ... 

അവൻ എല്ലാവർക്കും ഒരു കൊടിയ ചിരി പാസാക്കി.... 


മതി കുട്ട്യോളെ...  അകത്തേക്ക് വരൂ... 
മുത്തശ്ശി പറഞ്ഞു... 

ആ അമ്മേ വരുവാ.... 
ഗിരി എല്ലാവരോടും അകത്തേക്ക് കയറാൻ ആംഗ്യം കാണിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു... 


ഗായത്രി എല്ലാവർക്കും കോഫി കൊടുക്കുന്നതിനിടയിൽ ചോദിച്ചു 
അല്ല അവനി നിനക്ക് ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ട്.... 
പോകണ്ടേ... 

ചായ കപ്പ്‌ ചുണ്ടിൽ നിന്നും എടുത്തിട്ട് അവനി ചോദിച്ചു... 
എനിക്കോ അപ്പച്ചി... 
ആരാ പറഞ്ഞത്... 


അമ്മാളു... -ഗായത്രി 

അമ്മാളു കുടിച്ചു കൊണ്ടിരിക്കുന്ന ചായ നെറുകയിൽ കയറി അവൾ ചുമക്കാൻ തുടങ്ങി... 

ഓഹ്.... 
അവനി അമ്മാളുവിനെ ഒന്ന് നോക്കി... 

അവൾ അവനു സൈക്കിളിൽ നിന്നും വീണാൽ ഉണ്ടാകുന്ന ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു... 


ആ അപ്പച്ചിയോട് അതാണോ പറഞ്ഞത്... 
എന്നാൽ എന്നോട് എന്താണ് പറഞ്ഞത് എന്നറിയണ്ടേ... 
അതും പറഞ്ഞു അവൻ അമ്മാളുവിനെ നോക്കി..... 


അവൾ ആണെങ്കിൽ ഒന്നും മിണ്ടല്ലേ എന്ന് ആംഗ്യം കാണിക്കുന്നുണ്ട്... 


ആര് കാണാൻ.... 


അവനി വീണ്ടും പറഞ്ഞു തുടങ്ങി... 
എന്നോട് പറഞ്ഞത് 
ഇനി നമുക്ക് ഡിവോഴ്സിന് കോടതിയിൽ വെച്ചു കാണാം എന്നാണ്.... 


ഡിവോഴ്സോ -അതൊരു കോറോസ് ഗാനം പോലെ അവിടെ മുഴങ്ങി.... 

ആ ഡിവോഴ്സ് തന്നെ... 
ഡിവോഴ്സിന്റെ കാരണങ്ങൾ അറിയണ്ടേ.... 


അറിയണം.....  വീണ്ടും കോറോസ് മുഴങ്ങി.. 

അവനീത്‌ എന്ന ഞാൻ, 
താലി കെട്ടി കൊണ്ട് വന്ന... 
അതും മൂന്നു മാസം അതിതീവ്രമായി പ്രണയിച്ചവളെ തന്നെ... ആ അവളെ ഞാൻ സ്നേഹിക്കുന്നില്ല... അതും അവൾ എന്നെ സ്നേഹിക്കുന്നതിന്റെ ഒരു അംശം പോലും തിരിച്ചു ഞാൻ അവൾക്കു നല്കുന്നില്ല.. 

സെക്കന്റ്‌... 
എനിക്ക് മനുഷ്യരുടെ ഫീലിംഗ്സ് ഒന്നും മനസിലാകില്ല... 
ഞാൻ സഹവസിക്കുന്നത് സിസ്റ്റങ്ങളുടെ കൂടെ ആണ്... 
എനിക്ക് ഇലക്ട്രോണിക്സിന്റെ ഫീലിംഗ്സ് മാത്രമേ അറിയൂ... 


ദെൻ, 
എനിക്ക് വേണ്ടത് പണം മാത്രമാണ്... 
ഉത്ര പോയാലും എനിക്ക് വേറെ പെൺകുട്ടികളെ കിട്ടും... 
പക്ഷെ പണം.... 
അത് പോയാൽ പിന്നെ കിട്ടില്ല... 


ആഹാ തീർന്നിട്ടില്ല... 

എന്റെ ഒരേയൊരു ഭാര്യയുടെ... 
പഞ്ചപാണ്ഡവരിൽ ഒരാളായ കിച്ചു ഏട്ടന്റെ കല്യാണത്തിന് വരാൻ കഴിയാത്തത് കൊണ്ടുള്ള പിണക്കം... 

അറിയുമോ... 
ആ കല്യാണത്തിന് ഞാൻ വരാത്തത് കൊണ്ട് ഇവൾ പിന്നെ അങ്ങോട്ട്‌ എനിക്ക് വിളിക്കാറില്ല...
അതുമല്ല ഞാൻ വിളിച്ചാൽ ഫോൺ എടുക്കുകയും ഇല്ല... 
മെസ്സേജ് അയച്ചാൽ സീൻ ചെയ്യും എന്നല്ലാതെ റിപ്ലേ തരില്ല...

ആ ഞാൻ ദുബായിൽ നിന്നും വരുന്ന അന്ന് ഫ്ലൈറ്റിൽ കയറിയപ്പോൾ ഫോൺ ഫ്ലൈറ്റ് മോഡ് ഇട്ടു... 

ഫ്ലൈറ്റ് ഇറങ്ങി ഞാൻ അത് മാറ്റാനും മറന്നു... 


അതിനു 6 മാസക്കാലം എന്നെ അവഗണിച്ച അവൾ കറക്റ്റ് ആയി അന്ന് എനിക്ക് വിളിച്ചു.... പിന്നെ പറയാൻ ഉണ്ടോ പുകില്... 


എന്നും ഞാൻ അവൾക്ക് ടെൻഷൻ മാത്രമേ നൽകു...  എന്നും പറഞ്ഞായിരുന്നു അടുത്തത്... 

ഇത്രയും കാലത്തിനു ശേഷം കണ്ട എന്റെ പാതിടെ സ്നേഹപ്രകടനം കണ്ടു ഞാൻ തന്നെ ഞെട്ടി... 
അവൻ കളിയായി ചിരിച്ചു കൊണ്ട് പറഞ്ഞു... 


ഓഹ് നീ ഞങ്ങടെ മാനം കളഞ്ഞല്ലോ അമ്മാളു.... -നവി.... 


അമ്മാളു ഇതൊക്കെ എന്ത് എന്ന രീതിയിൽ ആണ് ഇരിക്കുന്നത്... 

..
അവനി അവളെ സസൂക്ഷമം വീക്ഷിച്ചു... 
ഇവൾക്ക് ഞാൻ ഇതൊക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലല്ലോ...  വല്ലാത്ത തൊലി കട്ടി  തന്നെ... 

അവൻ അവളെ നോക്കി ആലോചിച്ചു... 

അല്ല വിച്ചു ഏട്ടാ.... 
നമ്മുടെ ഹോസ്പിറ്റലിലെ ബെസ്റ്റ് ഐ സ്പെഷ്യലിസ്റ്റ് ആരാണ്... -നന്ദു 

എന്തിനാ ഡാ നന്ദു...  നിന്റെ കണ്ണിന് എന്താ കുഴപ്പം.... -വിച്ചു 


എനിക്ക് വേണ്ടിട്ടല്ല... 
നമ്മുടെ അവനിക്ക് ആണ്... 

എനിക്കോ...  എന്റെ കണ്ണിന് ഒരു കുഴപ്പമില്ലല്ലോ നന്ദേട്ടാ...  പിന്നെ എന്താ... 

ആര് പറഞ്ഞു കുഴപ്പം ഇല്ലാ എന്ന്... 
നിന്റെ കണ്ണിനു കുഴപ്പമില്ലെങ്കിൽ ലോകത്തു ഇത്രയധികം പെൺകുട്ടികൾ ഉണ്ടായിട്ടും ഇവളെ ഇതു എന്ത് കണ്ടിട്ടാ എന്നാ എനിക്കറിയാത്തെ... 
അതും അസ്ഥിക്ക് പിടിച്ച പ്രണയം... 
നിന്റെ കണ്ണിനു എന്തോ പ്രശ്നം ഉണ്ടടാ.... 
അല്ലെ ഏടത്തി.... 

അവൾക്ക് എന്താ ഡാ ഒരു കുഴപ്പം 
എന്റെ അമ്മാളുട്ടി ചുന്ദരി അല്ലെ... 
അമ്മാളുവിന്റെ താടി പിടിച്ചു കൊണ്ട് വേദിക പറഞ്ഞു... 

അല്ലേലും കിട്ടാൻ ഉള്ളത് ഏണി വെച്ചാണെലും അവൻ അവളുടെ കയ്യിൽ നിന്നും വാങ്ങിക്കും...  അതൊരു ശീലമായി പോയി അവനു.... -നവി... 


അവിടെ ഒരു കൂട്ടചിരി ഉയർന്നു.... 

അയ്യോ ഏട്ടത്തി സംസാരത്തിനിടയിൽ കൊണ്ട് വന്നതൊക്കെ തരാൻ മറന്നു... 
എന്നും പറഞ്ഞു അമ്മാളു ബാഗിന്റെ അടുത്തേക്ക് നടന്നു...

അത് തുറന്നു അതിൽ നിന്നും കുറച്ചു സ്വീറ്റ്സ് എടുത്തു.. 
അവിടുത്തെ അച്ഛൻ ഇന്നലെ വാങ്ങി കൊണ്ട് വന്നതാണ്... 
പിന്നെ അമ്മയുണ്ടാക്കിയ ചില സ്പെഷ്യൽസ് ആണ്... 
എങ്ങനെ ഉണ്ടെന്ന് നോക്കിക്കേ.... അതും പറഞ്ഞു അവൾ ഒരു പീസ് ലഡു എടുത്തു അവളുടെ വായയിൽ വെച്ചു കൊടുത്തു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story