പ്രണയതീരം ❣️ ഭാഗം 61

pranaya theeram

രചന: ദേവ ശ്രീ

അങ്ങനെ വിശേഷം പറയലും ചോദിക്കലും ഓക്കെ ആയി സാം പോകാൻ ഇറങ്ങി... 

. അപ്പൊ ആരോടും യാത്ര ഇല്ല... 
ഇനി എല്ലാവരും കൂടി ഒരു ദിവസം അങ്ങോട്ട് വരണം കേട്ടോ.... 

അയാൾ എല്ലാവരെയും നോക്കി യാത്ര പറഞ്ഞു... 
കൂട്ടത്തിൽ അമ്മാളുവിനോട് പറഞ്ഞു... 
കൊച്ചേ നീ ഇനിയും എന്റെ ചെറുക്കനെ ഇട്ടേച്ചു  പോകല്ലേട്ടോ... 
ഒന്നും പറയാൻ പറ്റില്ലേയ്.... 
ഡിവോഴ്സ്ന്റെ വക്കിൽ വരെ എത്തിയവരല്ലേ... 
അയാൾ കളിയാക്കി പറഞ്ഞു... 


അങ്കിൾ....  ഉത്ര ചിണുങ്ങി കൊണ്ട് അയാളെ വിളിച്ചു.... 

ഇല്ലടി കൊച്ചേ...  ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... നീ ഞങ്ങടെ മുത്തല്ലേ... 

അപ്പൊ വീണ്ടും ഞാൻ പറയുന്നു രാത്രി യാത്രയില്ല... 
എഗൈൻ സീ യൂ.... 

അയാൾ യാത്ര പറഞ്ഞു...  വണ്ടിയുമായി നീങ്ങി... 


സാമിന് കൈ വീശി കാണിച്ചു കൊണ്ട് അവരെല്ലാം അകത്തു കയറി.... 


വല്യച്ഛൻ ഒരു കേസ് നോക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് റൂമിലേക്ക്‌ നടന്നു...  

കുറേ നേരം ആയില്ലേ ഇരിക്കുന്നു... 
വല്ലാത്ത നടു വേദന.. ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു മുത്തശ്ശിയും റൂമിലേക്ക്‌ പോയി...


മുത്തശ്ശിക്ക് മരുന്ന് കൊടുക്കാൻ പിന്നാലെ തന്നെ വല്യമ്മയും നടന്നു... 


വേദികക്ക് ക്ഷീണം കാരണം അവളും പോയി കിടന്നു... 
ഉഷയും ഗായത്രിയും അടുക്കളയിലേക്ക് പോയി... 

ഗോപൻ ലാപ്ടോപ് എടുത്തു റൂമിലേക്ക്‌ നടന്നു... 

.ബാക്കിയുള്ളവർ അവിടെ ഉമ്മറത്തു ഇരുന്നു... 

അമ്മാളുവിന് അരികിൽ ഇരിക്കുന്ന അവനിയോട് കിച്ചു ചോദിച്ചു... 

അവനി നീ എത്ര ദിവസം ഉണ്ടാകും ഇവിടെ... 

ഞാൻ നാളെ പോകും കിച്ചേട്ടാ... അവനി മറുപടി നൽകി... 

...


നാളെയോ..... -അമ്മാളു അമ്മാളുവിന്റെ മുഖം എല്ലാം മാറി... അവൾക്കു വല്ലാത്ത സങ്കടം തോന്നി..  അവളുടെ കൈകൾ അവന്റെ കൈകളിൽ മുറുകി.. 

ആഹാ നാളെ പോണം.... 

എന്താ അവനി ഇത്ര തിരക്ക് ബിസിനസ് മീറ്റ് വല്ലതും ഉണ്ടോ... 
-നവി 

ഹേയ് അതൊന്നും അല്ല... 
വന്നിട്ട് വീട്ടിൽ അച്ഛനെയും അമ്മയെയും പോലും നേരെ കണ്ടിട്ടില്ല...  സംസാരിക്കാൻ പറ്റിയില്ല... പിന്നെ ഗൗതമിനെയും കണ്ടിട്ടില്ല... 


ആഹാ ആരാ ആ കക്ഷി... 
നിന്റെ കൂടെ ഐ വി ക്ക് ഉണ്ടായിരുന്ന പയ്യൻ ആയിരുന്നോ.. -കാർത്തി 

അതേ ഏട്ടാ... അവൻ തന്നെ.... 


അമ്മാളുവിനു ദേഷ്യം എല്ലാം വരാൻ തുടങ്ങി... 
എന്നെയും കണ്ടിട്ട് കുറേ ആയില്ലേ... 
കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെച്ചാൽ എന്താ... 


അല്ല അവനി.. നാളെ നവിക്ക് വേണ്ടി ഒരു പെൺകുട്ടിയെ കാണാൻ പോവാം എന്ന് കരുതി... 
കിച്ചു ഏട്ടന് നാളെ ഏട്ടത്തിയെ ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ന് കൊണ്ട് പോകണം... 
വിച്ചുന്  നാളെ ഒരു സർജറി ഉണ്ട്... 
നവി ഇല്ലാത്തോണ്ട് നന്ദുന് നാളെ അവനു ഓഫീസിൽ പോയെ പറ്റൂ... 
കാർത്തിക്കണേൽ നാളെ കോർട്ടിൽ കേസ് ഉണ്ട്... 
അവനും പറ്റില്ല... 
നീ ഫ്രീ ആണെങ്കിൽ നവിടെ കൂടെ പോകാൻ പറ്റുമോ.... -വിച്ചു 

ഓഹ് പിന്നെ എന്താ വല്യേട്ടാ... 
ഞാൻ പൊക്കോളാം... 
ഒരാളുടെ കല്യാണത്തിന് കൂടാൻ പറ്റാത്തതിന്റെ വിടവ്  മറ്റൊരാളുടെ പെണ്കാണൽ മുതൽ കൂടെ  ഞാൻ ഉണ്ടാകും... 
അവൻ ഉത്രയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു.... 

നവി ഏട്ടനും കൂടി കഴിഞ്ഞാൽ വിച്ചു ഏട്ടൻ... 
പിന്നെ നന്ദു.... 
അതു കഴിഞ്ഞിട്ട് വേണം എനിക്കൊന്നു സെറ്റ് ആകാൻ -കാർത്തി 

അപ്പോഴേക്കും മോന് മൂക്കിൽ പല്ല് വരും.. 
-കിച്ചു 


ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കൊല്ലം തന്നെ നവി ഏട്ടനെയും വിച്ചു ഏട്ടനേയും കൊണ്ട് പെണ്ണ് കെട്ടിച്ചിട്ടു തന്നെ കാര്യം... 
എന്താ ഞങ്ങൾക്കും കല്യാണം കഴിക്കണ്ടേ.... 
ഇവര് ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചു കുട്ടികളും ആയി.... 
കുട്ടികൾ വലുതാകുബോൾ... കുട്ടികളുമായി പുറത്തിറങ്ങിയാൽ പറയും ദേ പോകുന്നു ചേട്ടനും അനിയനും എന്ന്... 


ഞങ്ങളെ വൈകി കെട്ടിപിടിച്ചാൽ ഞങ്ങടെ കുട്ട്യോളും ഞങ്ങളും പോകുമ്പോൾ പറയും ദേ പോകുന്നു അപ്പാപ്പനും പേരക്കുട്ടിയെന്നും... 

കണ്ടില്ലേ ഒരുത്തൻ ഇരിക്കുന്നു...  ഞങ്ങളെക്കാൾ ഓക്കേ ഇളയത്... 
പിജി ക്ക് പഠിക്കുമ്പോ തന്നെ വീട്ടുകാര് പിടിച്ചു കെട്ടിച്ചു വിട്ടു....  അങ്ങനെ വേണം വീട്ടുകാര്... 

കല്യാണം കഴിക്കാൻ മുട്ടിനിൽക്കുന്നവന്റെ രോദനമായി നവിയുടെ വാക്കുകൾ പുറത്തേക്കു വന്നു.... 

അവൻ പിന്നെയും ഉറക്കെ പറഞ്ഞു... 
അങ്ങനെ വേണം വീട്ടുകാര്... കല്യാണപ്രായം എത്തി ഞങ്ങൾക്ക് എന്ന് വീട്ടുകാരോട് പറയിപ്പിക്കേണ്ട അവസ്ഥ ആയാലോ... 

അവന്റെ സംസാരം കേട്ട് അപ്പച്ചി പുറത്തേക്കു വന്നു... 


ആർക്കടാ നന്ദു കെട്ടുപ്രായം ആയിട്ടും കെട്ടിക്കാതെ നിൽക്കുന്നത്...  അപ്പച്ചി കലിപ്പ് മോഡിൽ തന്നെ ചോദിച്ചു... 

ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു.. 
ഹേയ് ഒന്നുല്ല അപ്പച്ചി... 
ഞാൻ നവി ഏട്ടന്റെയും വിച്ചു ഏട്ടന്റെയും കല്യാണ കാര്യം പറഞ്ഞതാണ്... 


ഓഹ്... 
 അവരെ കെട്ടിക്കാൻ ഞങ്ങൾ ഉണ്ട് ഇവിടെ
 പൊന്നുമോന് ആലോചിച്ച് തല പുണ്ണാക്കേണ്ട....


 അവൻ അവർക്ക് നേരെ സൈക്കിളിൽ നിന്നും വീണ ഒരു ചിരി പാസാക്കി കൊടുത്തു കൊണ്ടു പറഞ്ഞു ഞാൻ ചുമ്മാ....


 ആ പിന്നെ നവിയുടെ കാര്യം അത് നാളെ പെണ്ണുകാണാൻ പോകുന്നുണ്ട്... 
 പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജാതകം ശരിയായാൽ മതി.... 
എങ്കിൽ വേഗം നടത്തും..
 പിന്നെയുള്ളത് വിച്ചു അവന്റെ കാര്യം തന്നെ കണ്ടു വച്ചിട്ടുണ്ട്....


 ഹേ  അതെല്ലാവരിലും ഞെട്ടലായി...

 വിച്ചുച്ചേട്ടൻ ഒരാളെ കണ്ടു വെച്ചിട്ടുണ്ടന്നോ  അതാരാണ് അപ്പച്ചി...

 ദേ അപ്പച്ചി വേണ്ടാട്ടോ അങ്ങനെയൊന്നുമില്ല ഞാൻ ചുമ്മാ......


 ചുമ്മാതെയോ....  എന്നാലും കള്ളകാമുകാ..  ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ..
 നവി പരിഭവം പറഞ്ഞു..


 അത്രക്കൊന്നും ഇല്ല നവി..  അവൻ ഒരു പെൺകൊച്ചിനെ കണ്ടു...
അവനൊരു ഇഷ്ടം തോന്നി...
 എന്നോട് അവന്റെ അമ്മയോട് പറഞ്ഞു...
 ഞങ്ങൾക്കും കുട്ടിയെ കണ്ടപ്പോൾ ഇഷ്ടമായി..  ഇനി ആ  കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചു ഒഫീഷ്യൽ ആയി ഒരു പെണ്ണ് കാണൽ അത്ര തന്നെ.... 
അപ്പച്ചി അവരോടു പറഞ്ഞു... 

 അപ്പൊ അപ്പച്ചിക്കും  ചെറിയമ്മക്കും  എല്ലാവർക്കും അറിയാം അല്ലെ..  ഞങ്ങൾക്ക് മാത്രമാണോ അറിയാത്തത്... 
 കാർത്തി ചോദിച്ചു

 അല്ല ആരാ കക്ഷി എന്ന് പറഞ്ഞില്ല...
 അവനി ചോദിച്ചു..


  തെല്ല് ജാള്യതയോടെ വിച്ചു പറഞ്ഞു നമ്മുടെ  ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന പീഡിയാട്രീഷൻ ആണ് കക്ഷി...
 പേര് അനാമിക..


എന്നാലും കാമുകാ എന്ത് ഉണ്ടെങ്കിലും ഞങ്ങളോട് പറയുന്ന നീ ഇത് മാത്രം ഒളിപ്പിച്ചു വെച്ചത് ശരിയായില്ല ട്ടോ... 
കിച്ചു വിച്ചുവിനോട് പറഞ്ഞു... 


ഹേയ് അതിന് മാത്രം ഒന്നുമില്ല...  കണ്ടപ്പോൾ ഒരു ഇഷ്ട്ടം തോന്നി... അപ്പൊ തന്നെ അപ്പച്ചിയോടും അമ്മയോടും പറഞ്ഞു... 
അല്ലാതെ പ്രേമവും മണ്ണാംങ്കട്ടയും ഒന്നുമല്ല... 

 പിന്നെ എല്ലാവരും കൂടി ഓരോന്ന് പറഞ്ഞു വിച്ചുവിനെ കളിയാക്കി  കൊണ്ടിരുന്നു...

ആഹാ മതി എല്ലാവരും പോയി കിടന്നോളു... 
നേരം ഒരുപാട് ആയില്ലേ...  അപ്പച്ചി എല്ലാവരോടും ആയി പറഞ്ഞു... 


അത് കേട്ട് എല്ലാവരും അവരവരുടെ റൂമിലേക്ക്‌ പോയി.... 

അവനിക്ക് പിറകെ പോയ അമ്മ റൂമിൽ ചെന്ന് നോക്കുമ്പോൾ അവനെ കണ്ടില്ല..
 അവൾ  റൂം മൊത്തം കണ്ണോടിച്ചു നോക്കി അവിടെ എല്ലാം ശൂന്യമായിരുന്നു...
 ബാത്റൂമിന്റെ  ഡോർ ലോക്ക്  ആയിരുന്നു അതുകൊണ്ട് അവൻ ബാത്റൂമിൽ എന്ന് അവൾക്ക്  മനസ്സിലായി...

 അപ്പോഴാണ് ബാൽക്കണിയുടെ ഡോർ തുറന്നിട്ടിരിക്കുന്നത് അവളുടെ കണ്ണിൽ പെട്ടത്

 അവിടെ നിന്നും വരുന്ന വെളിച്ചത്തിൽ അവൾ മനസ്സിലാക്കി അവിടെയുണ്ടെന്ന് ഒരു ചെറു ചിരിയോടെ അവൾ അവന്റെ അരികിലേക്ക് നടന്നു...

 ബാൽക്കണിയിൽ.... ഫോണും കയ്യിൽ പിടിച്ച് മാനം നോക്കി നിൽക്കുകയായിരുന്നു അവനി... 

 അവന്റെ അരികിലേക്ക് ചെന്നു ഉത്ര ചോദിച്ചു എന്താ ഏട്ടാ ഇവിടെ നിൽക്കുന്നു...


 അവൻ ഒരു ചിരിയോടെ അവളോട് മറുപടി പറഞ്ഞു.... 
ഞാൻ ഒരു കോൾ വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു... 

 ഓഹ് ഈ സമയത്ത് ആരുടെ കാൾ വെയിറ്റ് ചെയ്യാതാണ് നിൽക്കുന്നത്... അവളൾ തെല്ല് പരിഭവത്തോടെ  മുഖത്ത് കപട ദേഷ്യം വരുത്തി കൊണ്ട് ചോദിച്ചു...


 അവളുടെ മുഖഭാവം കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അതോ.... 
അതൊക്കെ ഉണ്ട്... 

ആരാ...  കാമുകിയാ..... 
അവൾ തമാശ രൂപേണ ചോദിച്ചു... 


ആണെന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും... 
കാമുകിയേക്കാൾ ഇമ്പോര്ടന്റ്റ്‌ ആയ ഒരാൾ ആണ്... 


അപ്പോഴേക്കും അവന്റെ ഫോണ് ബെൽ അടിച്ചു... 
ഗൗതം കാളിങ്.... 

അവൻ ഒരു ചിരിയലെ ഫോൺ എടുത്തു... 

എവിടെ ആയിരുന്നഡാ... 
വിളിച്ചിട്ട് എന്താ നീ കാൾ എടുക്കാഞ്ഞത്... 


ഞാൻ കുളിക്കുവായിരുന്നു... 
അല്ല നീ ഇന്ന് നേരത്തെ ആണല്ലോ... 
 എന്താണ് മോനെ ഭയങ്കര സന്തോഷത്തിലാണല്ലോ....

 ഹോ സമ്മതിച്ചു ഗൗതം ചേട്ടാ നിങ്ങളെ ഞാൻ... 
 എങ്ങനെയാണ്  അവനിയെട്ടന്റെ ഫീലിംഗ്സ് ഓക്കേ ഒരു ശ്വാസോശ്വാസത്തിലൂടെ  മനസ്സിലാക്കാൻ സാധിക്കുന്നത്....

 കെട്ട്യോളും കെട്ടിയോനും  അനുനയ സന്ധിയിൽ ഒപ്പ് വെച്ചോ...  ഇതൊക്കെ എപ്പോ... 
 ഗൗതം ഉത്രയുടെ ശബ്ദം കേട്ടപ്പോൾ അവരോട് ചോദിച്ചു...


ഓഹ് അതൊക്കെ സംഭവിച്ചു.... 
പിന്നെ നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടടാ.... 
നീ ഇപ്പോ ഫ്രീ ആണോ... 

ഞാൻ ഇപ്പോ ഫുൾ ഫ്രീ ആണ്... 
പക്ഷെ നിന്നോട് സംസാരിക്കാൻ ടൈം ഇല്ല.. 

അതെന്താ ഡാ... 


അതൊ....
അത് നിങ്ങൾക്ക് രണ്ടുപേർക്കും തന്നെ ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാകില്ലേ... അതിനിടയിൽ എന്നെ എന്തിനാടാ കട്ടുറുമ്പായി വലിച്ചിടുന്നത്... 

നമ്മളില്ലേയ്.... 
ഗൗതം ഒരു ചിരിയാലെ അവനിയോട് പറഞ്ഞു... 

ഡാ...  ഇത് നിങ്ങൾക്കായി ഒരുക്കിയ മുഹൂർത്തം ആണ്... 
നീയും നിന്റെ പ്രാണന്റെ പാതിയും ആയവളും മാത്രം ഉള്ള ഈ നിമിഷം എങ്കിലും അവളോടൊപ്പം ഫ്രീ ആയി ഇരിക്ക്... 
അവൾക്കും കാണില്ലേഡാ ആഗ്രഹം... 

അങ്ങനെ പറഞ്ഞു കൊടുക്ക്‌ ഗൗതം ചേട്ടാ... 
അമ്മാളു പറഞ്ഞു... 

അവളെയും ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു അവൻ ഗൗതമിനോട് പറഞ്ഞു... 
അവനിയുടെ ഇനിയുള്ള ദിവസങ്ങൾ എല്ലാം അവൾക്ക് വേണ്ടി മാത്രമല്ലെടാ... 
അവളെ നോക്കി കണ്ണുചിമ്മി കൊണ്ട് അവൻ ഫോൺ കാൾ കട്ട്‌ ആക്കി.. 


അവനിയെ തന്നെ നോക്കി നിൽക്കുന്ന അമ്മാളുവിനെ ചേർത്തു നിർത്തി കൊണ്ട് രണ്ടു കൈയും രണ്ടു തോളിലും ഇട്ടു നിന്ന് അവളെ തന്നെ നോക്കി നിന്നു... 


അവളുടെ മുഖത്തും നാണത്താൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... 
അവൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.... 


ഒഹ്‌യി.... 
താഴെ നിന്നും നന്ദുവിന്റെ സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് അവർ രണ്ടുപേരും വേർപെട്ടു... 

അളിയാ... 
പെങ്ങളെ... 
റോമൻസ് ഓക്കേ റൂമിൽ ചെന്നിട്ട് മതി... 
പാവം ഇവിടെ കുറെ സിംഗിൾ പസങ്ക ഉള്ളതാണ്..  

നന്ദു താഴേ നിന്നും വിളിച്ചു പറഞ്ഞു.. 


അമ്മാളു നെറ്റിയിൽ അടിച്ചു നാവും  കടിച്ചുകൊണ്ട് റൂമിലേക്ക്‌ വേഗം പോയി...


 റൂമിലേക്ക് പോകാൻ നിന്ന് അവനി താഴേക്ക് നോക്കി നന്ദു വിനോട് പറഞ്ഞു അസൂയ തോന്നിയ കാര്യം ഇല്ല അളിയാ.....
 എന്നും പറഞ്ഞ് നന്ദുവിനെ നോക്കി ഒരു ചിരിയും പാസാക്കിയ റൂമിലേക്ക് പോയി....


 റൂമിലെത്തിയ അവനി ഉത്രയെ തന്നെ നോക്കി നിന്നു... 
.അത് വരെ ഇല്ലാത്ത ഒരു ജാള്യത അവളെ വന്നു പൊതിഞ്ഞു... 
അവൾക്ക് അവനെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി... 


എന്താണ് ശ്രീമതിക്ക് ഒരു നാണം ഓക്കേ... 
ഇതൊക്കെ മാളികക്കൽ തറവാട്ടിലെ പുലികുട്ടിയായ ഉത്ര ഗോപന് ഉണ്ടോ..   


അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു... 
മാളികക്കൽ തറവാട്ടിലെ ചട്ടമ്പിയായ ഉത്രഗോപന് അങ്ങനെ ഒരു ഫീലിംഗ്സുമില്ല.. 


പിന്നെ ഇപ്പോ ഞാൻ കണ്ടതോ... 
അവൻ ഒരു കുസൃതി ചിരിയാലെ മീശ രണ്ടുഭാഗത്തു പിരിച്ചു വെച്ചുകൊണ്ട് ചോദിച്ചു    

അതിനു മറുപടി എന്നൊണം അവൾ അവന്റെ ബനിയനിൽ പിടിത്തമിട്ടു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി... 

ഉത്രഅവനീതിന് നാണിക്കാമല്ലോ അല്ലെ എന്നും പറഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലെക്ക് മുഖം അമർത്തി.... 

അവൾ അവന്റെ ബനിയൻ മുകളിലേക്ക് വലിച്ചൂരി.... 
അവളുടെ പേര് കൊത്തിയ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു... 
അതിലേക്ക് മുഖം അമർത്തി... 

അവനും ഒരു കൈകൊണ്ടു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു...... 

കിടക്കാം...  
അവന്റെ ആ ചോദ്യമാണ് അവളെ അവനിൽ നിന്നും അടർത്തി മാറ്റിയത്.... 


ഒരു ചിരിയാലെ അവൾ തലയാട്ടി... 


അവൻ കിടന്നതും അവളും അവനരികിലേക്ക് ചേർന്നു കിടന്നു കൊണ്ട് അവന്റെ നെഞ്ചിലേക്ക് തല എടുത്തു വെച്ചു...
അവളുടെ തലയിൽ കൈകൾ തലോടി കൊണ്ട് അവനും എപ്പോഴോ ഉറങ്ങി.... 
അവൾ അപ്പോഴും അവനിയെ കുറിച്ച് സാം പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ഓർത്തു കിടന്നു... 
പാവം അവനി ഏട്ടൻ... 
 എന്നെ സ്നേഹിച്ചതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു... 
ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ... 
അവൾ അവന്റെ നെറുകയിൽ തലോടി ചുംബിച്ചു... 
ആ നിമിഷം അവൾക്കു അവനോടു സ്നേഹത്തിൽ കവിഞ്ഞ ഒരുതരം വാത്സല്യം ആയിരുന്നു തോന്നിയത്... 

അവൾ അവനെ ചേർത്തു പിടിച്ചു... 
ഇനി ഒരിക്കലും കൈവിടില്ല എന്നപോലെ.... 

അവളും എപ്പോഴോ നിദ്രയെ പുൽകിയിരുന്നു.....


💙💙💙💙💙💙💙💙
രാവിലെ അവനിയും നവിയും കൂടി പെണ്ണ് കാണാൻ വേണ്ടി ഇറങ്ങി.....
അവരുടെ കൂടെ ദല്ലാളും ഉണ്ടായിരുന്നു.... 

അത്യാവശ്യം മോശം പറയാത്ത ഒരു ഇരുന്നില കെട്ടിടത്തിന് മുന്നിൽ ചെന്നു വണ്ടി നിന്നു....

അവർ മൂന്നുപേരും വണ്ടിയിൽ നിന്നും ഇറങ്ങി... 
.
അകത്തു നിന്നും ഒരു മധ്യവയസ്കൻ ഇറങ്ങിവന്ന അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ടു പോയി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story