പ്രണയതീരം ❣️ ഭാഗം 62

pranaya theeram

രചന: ദേവ ശ്രീ

ഒരു മധ്യവയസ്കൻ വന്നു അവരെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി.... 

ഇരിക്കൂ.... 
വന്നവരോടായി അയാൾ പറഞ്ഞു... 

ഞാൻ ബാലകൃഷ്ണൻ... 
റിട്ടയേർഡ് കൃഷി ഓഫീസർ ആണ്... 
ഇപ്പോ കൃഷി ഓക്കേ നോക്കി നടത്തുന്നു... 
എനിക്ക് രണ്ടു മക്കൾ ആണ്.. 
മൂത്തവൻ സഞ്ജീവ്.... 
ഇവിടുത്തെ ബാങ്കിൽ ജോലി നോക്കുന്നു.... 
രണ്ടാമത്തെതാണ് പെൺ കുട്ടി... 
സഞ്ജന.... 


ഇതാണ് പയ്യൻ... 
നവീൻ... 
ഇത് അവന്റെ പെങ്ങളുടെ ഭർത്താവ് ആണ് അവനീത്‌... 


രണ്ടുപേരും എന്ത് ചെയ്യുന്നു... 

ബിസിനസ് ആണ് അങ്കിൾ... അവനി
പറഞ്ഞു.. 


സ്വന്തമായിട്ടാണോ...


അതേ..... -നവി 


വീട് എവിടെയാ..... ആരൊക്കെ ഉണ്ട് വീട്ടിൽ... -ബാലൻ 

പാലക്കാട്‌ തന്നെയാണ്....തറവാട്ടിൽ ആണ് താമസം...  അവിടെ അച്ഛമ്മയും ചെറിയച്ഛനും അപ്പച്ചിയും അവരുടെ ഫാമിലിയും ഞങ്ങളും ആണ് താമസം... എനിക്ക് അച്ഛനും അമ്മയും അനിയനും ആണ്... 
അച്ഛനും അമ്മയും വക്കീൽ ആണ്... അനിയൻ ബിസിനസ് തന്നെ....  -നവി... 

എനിക്ക് ഈ ബിസിനസിനെ കുറിച്ചൊന്നും വലിയ അറിവില്ല....
മോള് എംബിഎ ആണ്ട്ട്ടോ.. 
അയാൾ പറഞ്ഞു... 

മറുപടി ആയി അവർ രണ്ടുപേരും ഒന്ന് ചിരിച്ചു... 

നമുക്ക് തുറന്നു സംസാരിക്കാമല്ലോ അല്ലെ 
ഈ ജാതകത്തിൽ ഒന്നും എനിക്ക് വലിയ വിശ്വാസം ഇല്ല... 
മനസിന്റെ പൊരുത്തം ആണ് ഏറ്റവും വലുത്... 
ജാതകം എല്ലാം ഒത്തു വന്നത് കൊണ്ട് ബന്ധം നല്ല രീതിയിൽ പോകണം എന്നൊന്നും ഇല്ല... 
ഇനി നിങ്ങൾക്ക് നോക്കണം എന്ന് ഉണ്ടെങ്കിൽ നോക്കാം കേട്ടോ...  എനിക്ക് എതിർപ്പ് ഒന്നുമില്ല... 


അവിടേക്ക് വന്ന ചെറുപ്പക്കാരനെ കാണിച്ചു ബാലൻ പറഞ്ഞു...
ഇതാണ് എന്റെ മകൻ സഞ്ജീവ്... 

സഞ്ജു... 
ഇതാണ് പയ്യൻ നവീൻ... 
ഇത് നവീനിന്റെ ബ്രദർ ഇൻ ലോ അവനീത്‌... 
അയാൾ സഞ്ജുവിനോട് പറഞ്ഞു... 


അവൻ അവരെ ഹസ്തദാനം ചെയ്തു കൊണ്ട് അവിടെ ഇരുന്നു... 


അപ്പോഴേക്കും കുടിക്കാൻ ഉള്ളത് ആയി ഒരു സ്ത്രീ അങ്ങോട്ട്‌ വന്നു... 
അവരെ ബാലൻ പരിചയപെടുത്തി... 
ഇത് ഭാര്യ സുമിത്ര... 

അവർ കുടിക്കാൻ എല്ലാവർക്കും ജ്യൂസ് കൊണ്ട് കൊടുത്തു അവരോടു ഒന്ന് പുഞ്ചിരിച്ചു... 

എന്നാൽ കുട്ടിയെ വിളിക്കല്ലേ... 
ബ്രോക്കർ പറഞ്ഞു... 

മോളെ വിളിച്ചോളൂ ഗീതേ.... -ബാലൻ 

ഗീത അകത്തെ റൂമിലേക്ക്‌ കയറി പോയി... 
കൂടെ സഞ്ജനയും ആയി വന്നു... 


ഇതാണ് കുട്ടി.... 
ബ്രോക്കർ പറഞ്ഞതും നവി മുഖമുയർത്തി നോക്കി... 


സഞ്ജന.... 
അവൻ മനസ്സിൽ പറഞ്ഞു... വെളുത്തു മെലിഞ്ഞു 
കുറച്ചൊക്കെ മോഡേൺ ആയി ഒരു ചുരിദാർ ആണ് വേഷം... 
നല്ല മുഖശ്രീ ഉള്ള കുട്ടി... 

അവൻ അവൾക്കു നേരെ ഒന്ന് പുഞ്ചിരിച്ചു... 
അവൾ തിരിച്ചും... 


ഇനി പയ്യനും കുട്ടിക്കും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം... 
ബ്രോക്കർ പറഞ്ഞു... 

അകത്തേക്കു പൊക്കൊളു എന്നാൽ.... -ബാലൻ 

വേണ്ട അങ്കിൾ...  ഞങ്ങൾ പുറത്തേക്കു നിന്നോളം.... 
അത് കേട്ട നവി പറഞ്ഞു... 

നവിക്ക് പുറകെ സഞ്ജനയും നടന്നു.... 
രണ്ടുപേരും പരസ്പരം കാര്യങ്ങൾ സംസാരിച്ചു... 
സഞ്ജന എംബിഎ കഴിഞ്ഞു നിൽക്കുകയായിരുന്നു.... 

അങ്ങനെ അവരുടെ സംസാരം കഴിഞ്ഞു നവി ഹാളിൽ എത്തി... 

സഞ്ജന റൂമിലേക്കും... 

അപ്പൊ ശരി അങ്കിൾ... വിവരം ഞങ്ങൾ വിളിച്ചു പറയാം.... 
അതും പറഞ്ഞു അവർ യാത്രയായി...... 

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു... 
നവിയുടെയും സഞ്ജനയുടെയും കല്യാണം ഉറപ്പിച്ചു... 

ഒപ്പം ഒരാഴ്ച്ച വ്യത്യാസത്തിൽ വിച്ചുവിന്റെയും അനാമികയുടെയും.... 


ഇതിനിടയിൽ ഉത്ര കോഴ്സ് പൂർത്തിയാക്കി ട്രെയിനിങ്ങിനായി പോയി... 


അവനിയും ഉത്രയും പരസ്പരം പ്രണയിച്ചു കൊണ്ടേയിരുന്നു.... 


ട്രെയിനിങ് കഴിഞ്ഞു ഉത്ര വന്നതിന് ശേഷമായിരുന്നു  അവരുടെ കല്യാണം തീരുമാനിച്ചത്.... 

അങ്ങനെ മാസങ്ങളുടെ ഇടവേളക്ക് ശേഷം ഉത്ര ട്രെയിനിങ് പൂർത്തിയാക്കി കല്യാണത്തിന് ആയി നാളെ വരും... 
അതിന്റെ സന്തോഷത്തിൽ ആയിരുന്നു അവനി.... 

അവളോട് അവൻ നേരെ അവളുടെ വീട്ടിലേക്ക് പോയിക്കൊള്ളാൻ പറഞ്ഞു... 
അവൻ കല്യാണത്തിന് അങ്ങോട്ട്‌ എത്തിക്കോളാം എന്നും... 

അവന്റെ വാക്ക് കേട്ട് അവൾ നേരെ അവളുടെ വീട്ടിലേക്ക് പോയി... 


ഒരാഴ്ച്ച  ഇടവേളയിൽ രണ്ടു കല്യാണം നടക്കുന്നത് കൊണ്ട് വലിയ തിരക്കിൽ ആയിരുന്നു എല്ലാവരും... 


ദിവസങ്ങൾക്ക് ശേഷം അമ്മാളു വരുന്നത് ആഘോഷമാക്കി അവിടെ ഉള്ളവർ... 
വേദികക്ക് വലിയ വയർ ഓക്കെ ആയി... 

ഇപ്പോ അവളുടെ പരിരക്ഷണം കുട്ടി ഡോക്ടർ ആയ അമ്മാളു ആണ്..  


ഡ്രസ്സ്‌ എടുക്കലും ഒർണമെന്റ്സ് എടുക്കലും ആയി എല്ലാവരും തിരക്കിൽ തന്നെയാണ്. 


ആദ്യം നവിയുടെ കല്യാണം ആയിരുന്നു... 
പിറ്റേ ആഴ്ച വിച്ചുവിന്റേയും... 


കല്യാണത്തലെന്നു രാവിലെ മുതൽ തന്നെ അമ്മാളു അവനിക്കായി കത്തിരിക്കാൻ തുടങ്ങി.... മാസങ്ങൾക്ക് ശേഷം അവനെ കാണാൻ പോകുന്ന സന്തോഷം ആയിരുന്നു അവൾക്ക്... 
അവന്റെ കൂടെ ഇരിക്കാൻ,  അവന്റെ ചുടു ചുംബനങ്ങൾ ഏൽക്കാൻ,  അവന്റെ നെഞ്ചിന്റെ ചൂട് പറ്റാൻ...  അവന്റെ പ്രണയം സാക്ഷാൽക്കരിക്കാൻ അവളുടെ ഉള്ളവും തുടിച്ചു കൊണ്ടിരിന്നു... 
വൈകുന്നേരം ആയിട്ടും അവൻ എത്തിയില്ല... 

അവിടുന്നു പുറപ്പെട്ട സമയം നോക്കുകയാണെങ്കിൽ അവനി ഏട്ടൻ എത്തണ്ടേ സമയം ആയി... 

അവൾക്കു ടെൻഷൻ ആവാൻ തുടങ്ങി... 
ഇരുന്നാൽ ഇരുപ്പു ഉറക്കാതെ അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... 
ഓരോ ചോദ്യങ്ങൾ മനസിൽ ഉയർന്നു വന്നു... അതിനു ആശ്വാസം എന്നോണം അതിനുള്ള ഉത്തരവും അവൾ തന്നെ കണ്ടു പിടിച്ചു... 
എന്നാലും വല്ലാത്ത ഒരു അവസ്ഥ... 
അവളുടെ മനസ് വല്ലാതെ പിടിച്ചു... 
അവളുടെ ചിന്തകൾ വഴി മാറി സഞ്ചരിച്ചു തുടങ്ങി... 

കൈകൾ എല്ലാം വിറക്കുന്ന പോലെ... 
അവൾ താലിയിൽ പിടി മുറുക്കി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story