പ്രണയതീരം ❣️ ഭാഗം 63

pranaya theeram

രചന: ദേവ ശ്രീ

അവനിയെ കാണാതെ ടെൻഷനടിച്ചു ഉത്ര റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഇരുപ്പ് ഉറക്കാതെ വല്ലാതെ ഡിസ്റ്റർബ് ആയി ബെഡിലേക്ക് വീണു... 

അവനിയുടെ ഓർമകളിൽ ഉത്രയുടെ ഉള്ളം വിങ്ങി... കണ്ണുകൾ നിറഞ്ഞു...... 


മുറ്റത്തു വന്നു നിന്ന കാറിലെ ബാക്ക് സീറ്റിൽ നിന്നും അവനിയുടെ അമ്മ ഇറങ്ങി.. കോ ഡ്രൈവർ സീറ്റിൽ നിന്നും അവനിയുടെ അച്ഛനും ഡ്രൈവർ സീറ്റിൽ നിന്നും അവനിയും..  


എന്താ ദാസാ നേരം വൈകിയത്...  അയാൾക്ക് കൈകൊടുത്തു അവനിയുടെ തോളിൽ തട്ടി കൊണ്ട് ഗിരി ചോദിച്ചു... 


ഭയങ്കര ട്രാഫിക് ബ്ലോക്ക്‌ ആയിരുന്നു വരുന്ന വഴിയിൽ...  അതാണ്.... 
അയാളുടെ കൈകളിൽ നിന്നും കൈ മോചിപ്പിക്കാതെ തന്നെ ദാസ് മറുപടി നൽകി... 


അകത്തു നിന്നും ഇറങ്ങി വന്ന ഗായത്രി അവരെ കണ്ടതും നന്ദിനിക്കരികിലേക്ക് നടന്നു    വന്നു... 
അവരോടു ചിരിച്ച ശേഷം പറഞ്ഞു.. 
അകത്തേക്കു കയറു.... എന്താ ഇവിടെ തന്നെ നിന്നത്.  
അവനിയെ നോക്കി ഒരാൾ രാവിലെ മുതൽ ഇവിടെ ഇരുപ്പാണ്.... 
വരൂ നന്ദിനി... 
അതും പറഞ്ഞു ഗായത്രി നന്ദിനിയെയും വിളിച്ചു കൊണ്ട് പോയി... 

ദാസ് ഗിരിയുടെ കൂടെ പന്തലിൽ തന്നെ നിന്നു...

അവനി അവന്റെ കഥാ നായികയെയും തേടി റൂമിലേക്ക്‌ നടന്നു.... 

ടാ അവനി.... എവിടെ ആയിരുന്നടാ ഇത്രേം നേരം.... എന്താ വൈകിയത്... നന്ദു ചോദിച്ചു... 


 ഒന്നും പറയണ്ട നന്ദേട്ടാ ഭയങ്കര ട്രാഫിക് ബ്ലോക്ക്...... അതൊക്കെ കഴിഞ്ഞു എത്തേണ്ടേ.. പിന്നെ എട്ടു മണിക്കൂർ യാത്രയും പറയേണ്ട...

 നീ വന്നേ നമുക്കൊന്നു ടൗൺ വരെ പോകാം കുറച്ച് സാധനം കൂടി മേടിക്കാൻ ഉണ്ട്... അതും പറഞ്ഞു നന്ദു അവനിയുടെ കൈയും പിടിച്ച് നടന്നു...

 നന്ദുവിനെ കയ്യിൽ നിന്നും കൈ വിടിവിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞു.....
വിട് നന്ദേട്ടാ ഞാൻ ഇപ്പോൾ വരാം.... ഞാനൊന്നു ഉത്രയെ കണ്ടോട്ടെ.... 
 അവളെ കണ്ടിട്ട് വേഗം വരാം....

 ഹോ എന്റെ അവനി അമ്മാളു അവിടുന്ന് എവിടെയും പോവില്ല..... 
നിനക്ക് കാണാം കുറച്ചു കൂടി കഴിഞ്ഞ് ഷോപ്പ് അടയ്ക്കും....
 അതും പറഞ്ഞ് നന്ദു അവനേയും വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...

 മാസങ്ങൾക്കുശേഷം തന്റെ പ്രാണന്റെ പാതിയെ കാണാൻ വന്ന അവനു നന്ദുവിന്റെ  പ്രവർത്തിയിൽ വളരെയധികം നീരസം തോന്നിയെങ്കിലും അവനത് പ്രകടമാക്കി ഇല്ല...
 ഒന്നും മിണ്ടാതെ നന്ദുവിനെ പിറകെ ചെന്നു...


 പുറത്തേക്കു ഇറങ്ങിയ നന്ദു അവനിയെയും കൊണ്ട് കാറിൽ കയറി..... ഡ്രൈവർ സീറ്റിൽ കാർത്തിയും ഉണ്ടായിരുന്നു...  കാർ സ്റ്റാർട്ട് ആക്കി അവർ ടൗണിലേക്ക് പോയി....

അമ്മാളുവിനെ കാണാതെ ഇരുന്നപ്പോൾ നന്ദിനി അവളെയും തിരക്കി അവളുടെ റൂമിലേക്ക്‌ ചെന്നു... 


ഡോർ മുട്ടിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല... 
നന്ദിനി പതിയെ ഡോർ തള്ളിയപ്പോൾ അത് തുറന്നു... 
 അവിടെ കട്ടിലിൽ അമ്മാളു കിടന്നുറങ്ങുകയായിരുന്നു..
 ഒരു ചിരിയോടെ നന്ദിനി അവൾക്ക് അരികിലേക്ക് നടന്നു.... അവൽക്കരികിൽ ഇരുന്ന്  അവളെ ഒന്നു നോക്കിയശേഷം അവളുടെ മുടിയിൽ പതിയെ തലോടി....

 അപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ  കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി വറ്റിയ പാട്...
 അവർക്ക് ആകെ പെട്ടെന്ന് വെപ്രാളമായി  എന്തിനാണാവോ തന്റെ കുഞ്ഞു കരഞ്ഞത് എന്ന് ആലോചിച്ചു...
അവർ പതിയെ അവളെ തലോടി വിളിച്ചു അമ്മാളു എന്ന്... 

പെട്ടെന്ന് അവനിഏട്ടാ എന്നും വിളിച്ചവൾ ഞെട്ടി ഉണർന്നു... 

മുന്നിൽ ഇരിക്കുന്ന നന്ദിനിയെ കണ്ടതും അവൾക്കു ചുറ്റും എന്താ നടക്കുന്നതെന്ന് അവൾ ഒരുനിമിഷം ചിന്തിച്ചു... 

അവളുടെ പെട്ടൊന്നുള്ള വിളിയിൽ നന്ദിനിയും പേടിച്ചു.... 

അവളുടെ അടുത്തിരുന്നു മുഖത്ത് തലോടി കൊണ്ടവർ ചോദിച്ചു... 
എന്താ മോളെ എന്ത് പറ്റി.... 
എന്താടാ ആകെ വിയർത്തിരിക്കുന്നത്.... 


അമ്മേ അവനി ഏട്ടൻ..... 
ഉള്ളിലെ സങ്കടം പുറത്തേക്കു വരുത്താതെ അവൾ ചോദിച്ചു.... 


അവളെ തലയിൽ തലോടി കൊണ്ടവർ ഒരു ചിരിയോടെ പറഞ്ഞു അവൻ താഴെ ഉണ്ട്... 
എന്താടാ... 
അമ്മേടെ മോള് വല്ല സ്വപ്നവും കണ്ടോ... 

അവൾ അവരുടെ മാറിലേക്ക് തല വെച്ച് ആ എന്ന് പറഞ്ഞു... 

അവളെ ചേർത്തു പിടിച്ചു കൊണ്ട് അവര് പറഞ്ഞു മോള് ഓരോന്ന് ആലോചിച്ചു കൂട്ടിട്ടാണ് ഇങ്ങനെ ഓക്കേ.... 

ശരിയാ അമ്മേ...  നിങ്ങളെ കാണാതെ ആയപ്പോൾ ഞാൻ വെറുതെ ഓരോന്നൊക്കെ... 
അവൾ പറഞ്ഞു മുഴുവൻ ആക്കും മുന്നെ ഉഷ റൂമിലേക്ക്‌ കയറി വന്നു... 

അമ്മാളുവിന്റെയും നന്ദിനിയുടെയും ഇരുപ്പ് കണ്ടു അവരിൽ വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു... ഒരു ആത്മ സംതൃപ്തിയും... 
തന്റെ മോളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു കുടുംബം... 
അവർ ഒരു ചിരിയാലെ അവർക്കരികിലേക്ക് നടന്നു ചെന്നു കൊണ്ടു പറഞ്ഞു
...
 അതെ നിങ്ങൾ അമ്മയും മോളും കൂടി ഇങ്ങനെ ഇരിക്കാൻ ആണോ പരിപാടി അവിടെ പുറത്ത് എല്ലാവരും വന്നിട്ട് അന്വേഷിക്കുന്നുണ്ട് രണ്ടുപേരെ എഴുനേറ്റു വന്നു...


 അതൊന്നുമല്ല എന്റെ കുഞ്ഞിനെ ഞാൻ കുറേ ദിവസങ്ങൾക്കുശേഷം കാണുകയല്ലേ... അതിന്റെ ഒരു സന്തോഷം...
....

ആഹാ വരൂ രണ്ടു പേരും.... 

ആഹാ വരുവാ...  രണ്ടമ്മമാരും പൊക്കൊളു...  ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ഇപ്പോ വരാം എന്നവൾ പറഞ്ഞു... 


 രണ്ടുപേരും അതിനു സമ്മതം അറിയിച്ചു എന്നോണം ചിരിച്ചു തലയാട്ടി താഴേക്കിറങ്ങി...

 അവൾ നേരെ കബോർഡിനടുത്ത് ചെന്ന് മെറൂൺ കളർ ചുരിദാർ എടുത്ത് നേരെ ബാത്ത് റൂമിലേക്ക് പോയി...
 കുളികഴിഞ്ഞ് ഫ്രഷായി ശേഷം അവൾ കണ്ണാടിയിൽ നോക്കി സ്വയം ഒന്നു കുളികഴിഞ്ഞ് ഫ്രഷായി ശേഷം അവൾ കണ്ണാടിയിൽ നോക്കി സുന്ദരിയായി അണിഞ്ഞൊരുങ്ങി.... 
 അവൾ തന്നെ സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ചിരിച്ചുകൊണ്ട് താഴേക്കിറങ്ങി...

 അവൾ അവളുടെ കണ്ണുകൾ അവനിക്ക് തിരഞ്ഞുകൊണ്ടിരുന്നു...  എല്ലയിടവും അവനെ അന്വേഷിച്ചു നടന്നു... ഒരിടത്തും അവനെ അവൾക്ക് കാണാൻ സാധിച്ചില്ല...

 അപ്പോഴാ പുറത്തുനിൽക്കുന്ന വെച്ച് കണ്ടത്... അവൾ നേരെ അവന്റെ അരികിലേക്ക് നടന്നു..

 വല്യേട്ടാ... 


എന്താ മോളെ.... 

അവനിഏട്ടനെ കണ്ടോ... 


 ആടാ അവൻ കാർത്തിയുടെ നന്ദുവിനെ കൂടെ ടൗണിൽ പോയി...

 അത് കേട്ടതും അവളുടെ മുഖത്ത് വല്ലാത്ത നിരാശ പടർന്നു..
 ഒന്ന് കാണാൻ വേണ്ടി കൊതിച്ചിരുന്ന തനിക്കു  അവൾക്കു വല്ലാത്ത വേദന തോന്നി...  ട്രെയിനിങ് കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ മതി എന്ന് പറഞ്ഞത് കൊണ്ടാണ് നേരെ ഇങ്ങോട്ട് വന്നത് ..  ഇങ്ങനെ ആയിരുന്നേൽ നേരെ അവനി ഏട്ടന്റെ അടുത്തേക്ക് തന്നെ  പോയാൽ മതിയായിരുന്നു... വന്നിട്ട് ഒന്ന് കാണാൻ പറ്റിയ സങ്കടം അവളുടെ മുഖത്ത് പ്രകടമായി... 


 അവൾ നേരെ വേദികയുടെ റൂമിലേക്ക് നടന്നു....


അവിടെ വലിയ വയറും താങ്ങി പിടിച്ചു ഇരിക്കുന്ന അവൽക്കരികിലേക്ക് ഒന്നുംമിണ്ടാതെ അവൾ പോയിരുന്നു... 

എന്ത് പറ്റി കാന്താരിക്ക്...  വല്ലാത്ത സങ്കടം... 
അമ്മാളുവിന്റെ മുഖം കണ്ടതും വേദിക ചോദിച്ചു... 

ഒന്നൂല്ല്യ... 


ഹേയ് അതല്ലല്ലോ...  അപ്പൊ കാര്യായിട്ട് എന്തോ പട്ടിട്ടുണ്ടല്ലോ ഏടത്തിടെ കുട്ടിക്ക്... 


അവൾ ഒന്നുംമിണ്ടിയില്ല... 

അവളുടെ മൂഡ് മാറ്റാൻ ആയി വേദിക വയറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു... 
ദേ... പൊന്നെ നിന്റെ അപ്പച്ചി ഭയങ്കര ചൂടിലാണ് ട്ടോ... 

അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... 
അപ്പച്ചി.... 
അതേ താൻ ആ കുഞ്ഞിന്റെ അപ്പച്ചി... 
എനിക്ക് ശേഷം ഈ വീട്ടിൽ പിറക്കുന്ന കുഞ്ഞു... 
കൊച്ചുനാളിൽ താൻ എത്ര ആഗ്രഹിച്ചിരുന്നു ഒരു അനിയനോ അനിയത്തിക്കോ ആയി... 

അവൾ വേദികയുടെ വയറിൽ കൈവെച്ചു... 

വളരെ നിഷ്കളങ്കമായി ചോദിച്ചു... 
ഏട്ടത്തി ഈ കുഞ്ഞിനെ എനിക്ക് തരുമോ... 

അവളുടെ ആ ചോദ്യത്തിൽ വേദിക ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു... 
അതിനെന്താ ഇത് നിന്റെം കൂടി വാവയല്ലേ .. 

പക്ഷെ നിനക്കും അവനിക്കും ആയി ഒരു വാവ വേണ്ടേ.... 

ഇപ്പോ നിനക്ക് ഇങ്ങനെ ഒരു ചിന്ത വന്നത് നീയും അവനും ഒന്ന് ജീവിച്ചു തുടങ്ങാത്തത് കൊണ്ടാണ്... 
രണ്ടുപേരും ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ നിന്റെ ഈ ചിന്തകളും ലോകവും എല്ലാം മാറും... 


അവൾ ഒരു ചിരിയോടെ തലയാട്ടി.... 


പിന്നീട് അമ്മാളു വേദികയുടെ വയറിൽ തല വെച്ചും കൈ വെച്ചും ഓരോന്ന് സംസാരിക്കാൻ തുടങ്ങി... 

അപ്പച്ചിയടാ മുത്തേ...  കുഞ്ഞിന്റെ അപ്പച്ചി... 
നീ വേഗം വന്നിട്ട് വേണം നമുക്ക് കളിക്കാൻ... 
അപ്പച്ചി നിനക്ക് കുഞ്ഞുടുപ്പ് മേടിച്ചു തരും... 
പിന്നെ നിന്നെ കുളിപ്പിച്ച് കണ്ണൊക്കെ എഴുതി തരും... നിനക്ക് മാമു വാരി തരും 
നിന്റെ കൂടെ കളിക്കും... 

കുഞ്ഞു ഏടത്തിടെ പോലെ ആകുമോ കിച്ചു ഏട്ടനെ പോലെ ആകുമോ ഏടത്തി... 


അതിന് മറുപടിയായി വേദിക പറഞ്ഞു... 
കിച്ചു ഏട്ടന് ഏട്ടന്റെ അമ്മാളുവിനെ പോലെ ഒരു കുറുമ്പി അമ്മാളുവിനെ മതി എന്ന് എപ്പോഴും പറയും... 

ആഹാ വേദിക ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് ഇടം കണ്ണിട്ട് അവളെ നോക്കി കൊണ്ട് പറഞ്ഞു... 
പിന്നെ എനിക്കും അത്‌ തന്നെയാണ് ഇഷ്ട്ടം... 


ഒരു ചിരിയോടെ വേദിക അമ്മാളുവിനെ ചേർത്തു പിടിച്ചു.... 

ദേ ഏട്ടത്തി കുഞ്ഞു അനങ്ങുന്നു... 
അവൾ വല്ലാത്ത സന്തോഷത്തിൽ പറഞ്ഞു... 

അവളുടെ കാട്ടിക്കൂട്ടൽ കണ്ടു വേദിക ചോദിച്ചു... 
അല്ല അമ്മാളു നീ എംബിബിസ് തന്നെ അല്ലെ പഠിച്ചത്... 


അവൾ വേദികക്ക് നേരെ ഒന്ന് ഇളിച്ചു കൊടുത്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story