പ്രണയതീരം ❣️ ഭാഗം 64

pranaya theeram

രചന: ദേവ ശ്രീ

അവനിയും നന്ദുവും കാർത്തിയും എത്തിയപ്പോൾ തന്നെ രാത്രി 11 മണിയായിരുന്നു... 

സാധനങ്ങൾ എല്ലാം വണ്ടിയിൽ നിന്നും എടുത്തു അവർ മൂന്നുപേരും നവിയുടെ റൂമിലേക്ക്‌ പോയി.... 


എന്റെ നന്ദേട്ടാ ഈ മണിയറ സെറ്റിംഗ്സ് കൂടി ഇവെന്റമെന്റസുക്കാരെ ഏൽപ്പിക്കാം ആയിരുന്നില്ലേ.... 
അവനു പെട്ടൊന്ന് ഉത്രയെ കാണാൻ പറ്റില്ല എന്ന കാര്യത്തിൽ തീരുമാനം ആയതോടെ അവനി ചോദിച്ചു.... 

. അതല്ലടാ...  എന്റെ ഒരു ഫ്രണ്ട് ഉണ്ട്..  അവൻ ഇപ്പോൾ വരും...  അവൻ എല്ലാം സെറ്റ് ആക്കാം എന്ന് പറഞ്ഞത് കൊണ്ടാണ് അവരെ ഓഡിറ്റോറിയം മാത്രം ഏൽപ്പിച്ചത്... 
പിന്നെ വീട്ടിൽ ഒരു ഫങ്ക്ഷനും ഇല്ല പിന്നെ എന്തിനാ അവിടെയും ഇവിടെയും ഓക്കെ...  -കാർത്തി പറഞ്ഞു 
.. 

എന്നാൽ എല്ലാവരും പോയി ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു ചാച്ചിക്കോളിൻ.... വിച്ചു റൂമിലേക്ക്‌ കയറി വന്നു ചോദിച്ചു... 

അല്ല നവി ഏട്ടൻ എവിടെ വല്യേട്ടാ.... -അവനി.. 


അവൻ ഇവിടെ മണിയറ ഡെക്കറേഷൻ ആണ് എന്നും പറഞ്ഞു എന്റെ റൂം കയ്യടക്കി.. 
ആഹാ അവനി നിന്നെ അമ്മാളു തിരക്കിയിരുന്നു.... 


ആഹാ അപ്പൊ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... 
എന്റെ അവനി നീ വന്നതിൽ പിന്നെ എനിക്ക് കിട്ടുന്നതിൽ കുറച്ചു കുറവുണ്ട്... 
ഓക്കേ വേടിച്ചു കൂട്ടുന്നുണ്ടല്ലേ കള്ളാ... അവന്റെ തോളിലൂടെ കയ്യിട്ടു പറഞ്ഞു... 

ആഹാ സങ്കടം ഉണ്ടോ സേട്ടാ...  അത് ഞാൻ പെങ്ങളോട് പറഞ്ഞു നാളെ ശരിയാക്കി തരാം... 
-അവനി... 


അവനി ടാ മുത്തേ...  ചേട്ടൻ ചുമ്മാ പറഞ്ഞതല്ലേ... 
അതൊക്കെ വിട്ടുകളയണം... -നന്ദു 

അങ്ങനെ വിട്ടുകളയാൻ പറ്റോ.... -അവനി

കുട്ടി ചെല്ല്...  നീ നാളെക്ക് ബാക്കി ഉണ്ടായേങ്കിൽ അല്ലെ... 
എന്റെ പെങ്ങളെ കുറിച്ച് എനിക്ക് എന്നും അഭിമാനം മാത്രമേ ഉള്ളു... 
അവൾ എന്നും എന്റെ പ്രതീക്ഷക്കൊത്തു ഉയർന്നിട്ടുള്ളൂ... 
അതോണ്ട് നിന്റെ കാര്യം ഗോവിന്ദ.... -നന്ദു 


പൊന്നളിയാ ആ നാവ് വളച്ചു ഒന്നും പറയല്ലേ... 
എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ... 
എന്നും പറഞ്ഞു അവൻ റൂമിലേക്ക്‌ പോയി.... 

അവിടെ എവിടെയും അവൻ അവളെ കണ്ടില്ല...  കുളിച്ചു ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ താഴേക്ക് ചെന്നു...  
ഫുഡ്‌ കഴിക്കുമ്പോളും അവന്റെ കണ്ണുകൾ അവൾക്കായി പരതി... 

എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ വേഗം എഴുന്നേറ്റു റൂമിലേക്ക്‌ പോയി... 
റൂമിന്റെ ഡോർ തുറന്നതു കട്ടിലിൽ കിടക്കുന്ന അമ്മാളുവിനെയാണ് കണ്ടത്... 


അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു... 

അവൾ വേഗം മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നു... 

ഒരു ചിരിയാലെ അവൻ കട്ടിലിൽ കിടന്നു  അവൾക്കരികിലേക്ക് നീങ്ങി.. 

പതിയെ അവളുടെ വയറിലൂടെ വട്ടം പിടിച്ചു... 


ഒറ്റ തട്ടായിരുന്നു അമ്മാളു... 


മുഖം അവളുടെ കാതോരം കൊണ്ട് ചെന്നു വെച്ചവൻ ചോദിച്ചു 
എന്താണ് ഭാര്യേ ഇത്ര ഗൗരവം... 

ഞാൻ കരുതി ഇത്രേം ദിവസം എന്നെ കാണാതെ ഇരുന്നത് കൊണ്ട് എന്നെ കാണുമ്പോൾ തന്നെ ഓടി വന്നു കെട്ടിപിടിച്ചു ഒരു സ്നേഹമുദ്രണം തരും എന്ന്...  
എന്നിട്ട് ഒരു കൊഞ്ചലോടെ ചേർന്നു നിന്ന് പറയും അയ്യോ എന്റെ ഏട്ടൻ ആകെ ക്ഷീണിച്ചു പോയല്ലോ... 
ഒന്നും കഴിക്കാറില്ലേ എന്നൊക്കെ... 

ഇത് വെറും അൺറൊമാന്റിക് മൂരാച്ചി ഭാര്യ... 


ഓഹ് എന്റെ ഭർത്താവ് വളരെ അധികം റൊമാന്റിക് അല്ലെ... 
അത്‌ മതി... 

ആഹാ അപ്പൊ നാവ് വായയിൽ തന്നെ ഉണ്ടല്ലേ    

എന്തെ വാടകക്ക് കൊടുത്തെന്നു കരുതിയോ... 

അങ്ങനെ ഓക്കേ ചേട്ടൻ കരുതുമോ മുത്തേ... 

കയ്യിലിരുപ്പിന് പല്ലാണ് പോകേണ്ടത്...  അവൻ പതിയെ പറഞ്ഞു... 

പല്ല് മാത്രം ആക്കണ്ട... 


ഓഹ് കേട്ടോ.... 
ദൈവമേ പെട്ടു... 


ആഹാ അമ്മാളുട്ടിക്ക് ഉറക്കം വരുന്നില്ലേ... 
ഏട്ടൻ ഉറക്കി തരാം.. 
വിഷയം മാറ്റാൻ ആയി അവൻ പറഞ്ഞു... 

ഓഹ് ഇത്രേം ദിവസം ഏട്ടൻ ഉണ്ടായിട്ടല്ല ഞാൻ ഉറങ്ങിയത്‌...  അത് പോലെ എനിക്ക് ഇന്നും ഉറങ്ങാൻ അറിയാം എന്നും പറഞ്ഞു അവൾ വീണ്ടും തിരിഞ്ഞു കിടന്നു... 

അവളെയും വലിച്ചവൻ നെഞ്ചിലേക്ക് ഇട്ടു... 

അവൾ കുതറി മാറാൻ നോക്കി... 


അവന്റെ കൈകൾ അവളിൽ മുറുകി... 
ദേ പെണ്ണെ അടങ്ങി അവിടെ കിടന്നോണം...  ഇല്ലേൽ ഏട്ടന്റെ കല്യാണം ആയിട്ട് ഫേഷ്യൽ ചെയ്യേണ്ടി വരില്ല. 
എന്റെ കൈ മുഖത്ത് പതിഞ്ഞ മതി.. എം മുഖം ചുവന്നോളും..

അവൾ പിന്നെ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ കിടന്നു... 

എന്റെ പെണ്ണെ നീ ഇല്ലാതെ ഉറക്കം വരാറില്ലാടി... 
ഇന്നെങ്കിലും ഞാൻ ഒന്ന് ഉറങ്ങട്ടെ... 
സ്വസ്ഥമായി... 

അവളെ ഒരു കയ്യിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story