പ്രണയതീരം ❣️ ഭാഗം 65

pranaya theeram

രചന: ദേവ ശ്രീ

രാവിലെ തന്നെ എല്ലാവരും ഓഡിറ്റോറിയത്തിലെക്ക് ഇറങ്ങാൻ തയ്യാറായി... 
ഉത്രയും വേദികയും മെറൂൺ പട്ടുസാരിയായിരുന്നു.. അവളുടെ ഏട്ടന്മാരും അവനിയും മെറൂൺ കളർ ഷർട്ടും... 

സഞ്ജനയെ വളരെ മനോഹരിയായി തന്നെ ബ്യൂട്ടിഷൻ ഒരുക്കിയിരുന്നു... 
അവൾ ഒരു ബ്ലൂ കളർ പട്ടുസാരിയായിരുന്നു ധരിച്ചിരുന്നത്... 
സർവാഭരണ വിഭൂക്ഷയായി അവൾ മണ്ഡപത്തിലേക്ക് കയറി... 
അവർക്ക് പിന്നിൽ അമ്മാളുവും ഉണ്ടായിരുന്നു... 

നവീൻ എന്ന് കൊത്തിയ താലി അവളുടെ കഴുത്തിലേക്ക് ചാർത്തി കൊടുക്കുമ്പോൾ അമ്മാളുവും അവനിയെ സഹായിച്ചു... 
ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്ത രേഖ അവൻ ചുവപ്പിച്ചു... 

എല്ലാ വിധ ആഡംബരങ്ങളോടും കൂടി തന്നെ നവീന്റെ കയ്യും പിടിച്ചു സഞ്ജന മാളികക്കൽ തറവാട്ടിലെ മരുമകൾ ആയി വലുതുകാലു വെച്ച് കയറി... 


വൈകുന്നേരത്തെ റിസപ്ഷനു മുൻപ് തന്നെ അവനിക്ക് ഒരു ബിസിനസ് മീറ്റ് കാരണം തിരുവനന്തപുരതെക്ക് വരേണ്ടി വന്നു... 

ഉത്രക്ക് അവൻ പോകുന്നതിൽ വല്ലാത്ത നിരാശ തോന്നി... 

എല്ലാവരോടും യാത്ര പറഞ്ഞു അവനി അവിടെ നിന്നും പോയി.... 


റിസപ്ഷൻ എല്ലാം കഴിഞ്ഞു എല്ലാവരും ക്ഷീണിച്ചിരുന്നു... 
അതുകൊണ്ട് തന്നെ എല്ലാവരും നേരത്തെ തന്നെ ഉറങ്ങി... 

ബിസിനസ് തിരക്ക് കാരണം അവനിക്ക് പെട്ടൊന്ന് അവിടെ നിന്നും തിരിക്കാൻ ആയില്ല... 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.. 
ഒരാഴ്ച്ചക്ക് ശേഷം വീണ്ടും വീട് കല്യാണത്തിരക്കിലായി...  


തലേ ദിവസം വൈകുന്നേരം ആണ് അവനി വന്നത്.... 

ആ സമയം എല്ലാവരും അമ്പലത്തിലേക്ക് പോകാൻ റെഡിയായി നിൽക്കുവായിരുന്നു..  
അവനും യാത്ര ക്ഷീണം വകവെക്കാതെ അമ്പലത്തിലേക്ക് പോകാൻ റെഡിയായി... 
അവനെ കണ്ടതും ഉത്രയുടെ മുഖത്തെ വോൾട്ടേജ് എല്ലാം ഡബിൾ ആയി.... 

അവൾ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു... 
അവനിക്കൊപ്പം നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു അമ്പലത്തിൽ പോക്ക്.... 

അവനിയും വല്ലാത്ത സന്തോഷത്തിൽ തന്നെ ആയിരുന്നു...  കല്യാണം കഴിഞ്ഞതും പുതിയ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ആയി...  അത്‌ സക്സ് ആയതോടെ പിന്നെ അങ്ങോട്ട്‌ അതിന്റെ പിന്നാലെ ആയിരുന്നു.... 
ഇനി പഴയ പോലെ അധികം തിരക്കൊന്നും ഇല്ലാത്ത ജീവിതം ആണ്... 
ഇനി എനിക്ക് ഒന്ന് ജീവിക്കണം...  എന്റെ പെണ്ണിന്റെ കൂടെ...  അവളുമായുള്ള ഒരുപാട് ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കണം... 
അവന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞു.... 


അമ്പലത്തിൽ നിന്നും തിരിച്ചു വന്ന അവനി അവളുടെ ഏട്ടന്മാരുടെ കൂടെ താഴെ നിന്നു... 

ഉത്ര സഞ്ജനയുടെയും വേദികയുടെയും കൂടെയും.... 

ഓരോന്ന് പറഞ്ഞു അവർ മൂന്നുപേരും അവിടെ കിടന്നു ഉറങ്ങി... 

രാവിലെ അപ്പച്ചിയുടെ വിളി കേട്ടാണ് സഞ്ജനയും അമ്മാളുവും കണ്ണ് തുറന്നത്... 

നേരം ഒരുപാട് ആയി കുട്ട്യോളെ...  എഴുന്നേറ്റു കുളിക്ക്... 


അല്ല വേദികേടത്തി എവിടെ... -അമ്മാളു ചുറ്റും നോക്കി കൊണ്ട് സഞ്ജനയോടു ചോദിച്ചു.. 


. അവൾ നിങ്ങളെ പോലെ അല്ല... കട്ടിലു കണ്ടാൽ പിന്നെ ഭൂമി കുലുങ്ങിയാലും എഴുനെൽക്കരുത്... 
ഭർത്താവിനെ കുറിച്ച് ഓക്കെ ചിന്ത ഉള്ള കൂട്ടത്തിൽ ആണ്... 
അവരുടെ അടുത്തേക്ക് വന്നു ഉഷ പറഞ്ഞു... 


രണ്ടും പരസ്പരം നോക്കി കണ്ണും തള്ളി ഇരുന്നു... 

ഇനി മിഴിച്ചിരിക്കാതെ പോയി റെഡി ആകു കുട്ട്യോളെ.... 
ഗായത്രി പറഞ്ഞു... 

അവർ രണ്ടും വേഗം റൂമിലേക്ക്‌ പോയി... 


നേരത്തെ ആയിരുന്നു മുഹൂർത്തം... 

കല്യാണത്തിന് അമ്മാളുവും ഏടത്തിമാരും സിമ്പിൾ ആയിട്ടാണ് വസ്ത്രം ധരിച്ചത്... 
അവര് മൂന്നുപേരും ഡാർക്ക്‌ ഗ്രീൻ സിൽക്ക്ന്റെ ബ്ലൗസ്, ടിഷുന്റെ സെറ്റ് സാരിയിൽ വർക്കുളും ആയതായിരുന്നു... 
താലി മലയുടെ കൂടെ ഒരു സിമ്പിൾ നെക്ക്ലേസ് മാത്രമേ അവർ ധരിച്ചിരുന്നുള്ളൂ.. 
 അവനിയും ഏട്ടന്മാരും ഡാർക്ക്‌ ഗ്രേൻ കളർ ഷർട്ടും അതിന് ചേർന്ന മുണ്ടും ആയിരുന്നു... 


അനാമിക അധികം ആഭരണങ്ങൾ ഒന്നും ധരിക്കാതെ സിമ്പിൾ മേക്കപ്പിൽ ഒരു ഗോൾഡൻ യെല്ലോ പട്ടുസാരിയിൽ ആയിരുന്നു... 
. വിച്ചുവും അതേ കളർ ഷർട്ട്‌ ആയിരുന്നു... 

അങ്ങനെ വിശാഖിന്റെ താലി ഏറ്റുവാങ്ങി അനാമിക സുമംഗലിയായി... 

ഇടക്ക് എപ്പോഴോ വേദികക്ക് ക്ഷീണം തോന്നിയപ്പോൾ ഉത്ര അവളുമായി ഓഡിറ്റോറിയത്തിലെ കസേരയിൽ കൊണ്ട് ചെന്നു ഇരുത്തി... 
അവളെ തോളിലേക്ക് ചായ്ച്ചു കിടത്തി.. 
വേദികയുടെ കണ്ണുകൾ പതിയെ അടഞ്ഞു... 

അല്ല നീ അമ്മാളു അല്ലെ...  ഗോപന്റെ മകൾ...  അല്ലെ കുട്ട്യേ... 
തൊട്ടടുത്തിരിക്കുന്ന മുത്തശ്ശി അവളോട് ചോദിച്ചു... 

അതേ. 


കുറേ ആയെ കണ്ടിട്ട്...  അതോണ്ട് മനസിലായില്ല... 
ഇത് വിച്ചുന്റെ ഭാര്യ അല്ലെ... 
കണ്ടോ കല്യാണം കഴിഞ്ഞു കൊല്ലം ഒന്നാകുമ്പോഴെക്കും അവർക്ക് കുട്ടി ഒന്നാകാൻ ആയി... 
നിന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു കൊല്ലം ആയില്ലേ...  എന്താ കുട്ട്യോളൊന്നും വേണ്ടേ... 


ആ ചോദ്യം അവളുടെ ഒള്ളോന്ന് ഉലക്കാൻ പാകമുള്ളതായിരുന്നു.... 

അവളും ഒരുനിമിഷം ചിന്തിച്ചു... 
ശരിയാ കല്യാണം കഴിഞ്ഞിട്ട് അവനി ഏട്ടൻ തനിക്കു വേണ്ടി ഒരു മണിക്കൂർ പോലും ചിലവഴിചിട്ടില്ല... 
അപ്പോഴാണ് കുട്ടി...  അവളിൽ തന്നെ ഒരു പുച്ഛം നിറഞ്ഞു... 


ഓക്കേ ദൈവം തരുന്നതല്ലേ എന്നും പറഞ്ഞു അവൾ തിരിഞ്ഞു ഇരുന്നു..... 

അവളിൽ ആ ചോദ്യം പിന്നെയും അസ്വസ്ഥത തീർത്തു കൊണ്ടിരുന്നു.... 

താനും ഒരു പെണ്ണല്ലേ...  തനിക്കും ഇല്ലേ ആഗ്രഹങ്ങൾ...  
തന്നിലെ പെണ്ണിനെ അപമാനിക്കുകയാണോ ഇനി.... 

ഹേയ് ഞാൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്... 
ഒരിക്കലും ഏട്ടന് എന്നോട് ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല... 
ഏട്ടന്റെ തിരക്കുക്കൾ കാരണമല്ലേ... 
അല്ലെങ്കിൽ തന്നെ ഏട്ടനെ ഞാൻ മനസിലാക്കിയില്ലെങ്കിൽ ആര് മനസ്സിലാക്കാൻ ആണ്... 


അവൾ ഓരോന്ന് പറഞ്ഞു സ്വയം ആശ്വാസിച്ചു... 


വൈകുന്നേരത്തെ റിസപ്ഷനും കഴിഞ്ഞു വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ കാറിന്റെ ഡിക്കിയിലേക്ക് ബാഗ് വെക്കുന്ന അവനിയെ ആണ് ഉത്ര കണ്ടത്... 

ദൈവമേ ഇങ്ങേരു വീണ്ടും പോകുകയാണോ...  വെറുതെ അല്ല ദുഷ്ടൻ ഡ്രസ്സ്‌ പോലും മാറാതെ ഇരുന്നത്... എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു...  
അവൾ അങ്ങോട്ട്‌ നടന്നു...  

എല്ലാവരും ഉണ്ടായിരുന്നു അവിടെ... 

ഇന്ന് തന്നെ പോണോ...  -ഗോപൻ 


പോണം ഗോപാ ..  നാളെ കുറച്ചു അർജെന്റ് വർക്ക്‌ ഉണ്ട്... -ദാസ്... 

എന്നാൽ ഇടക്കൊക്കെ വരൂ... -ഗിരി 


ഓഹ്...  തീർച്ചയായും...  പിന്നെ ഇടക്കൊക്കെ അങ്ങോട്ടും വരാം.... -ദാസ് 

അതിനെന്താ..... -ഗിരി 

ദാസും നന്ദിനിയും കാറിൽ കയറി.... 
അവനി അവർക്കരികിൽ ചെന്നു നിന്ന് കൊണ്ട് പറഞ്ഞു അവിടെ എത്തിയാൽ വിളിക്കണേ... 


ശരി മോനെ... 
അല്ല എത്ര ദിവസത്തെക്കാണ് ട്രിപ്പ്‌... -ദാസ് 

രണ്ടോ മൂന്നോ ദിവസം.... -അവനി... 


നീ കൊച്ചിനേം കൊണ്ട് ഒരു മാസം വേൾഡ് ഒന്ന് കറങ്ങി വാടാ മോനെ -ദാസ് 


അതൊക്കെ പിന്നെ ഒരിക്കൽ ആകാം... 
-അവനി

എന്തായാലും തിടുക്കപെട്ടു വരണം എന്നൊന്നുമില്ല നീ... എന്നാൽ ശരി.... പോയിട്ട് വരൂ രണ്ടുപേരും -ദാസ് 


ശരി...  അവനി അവർക്ക് നേരെ കൈ വീശി... 


അവൻ പോകുന്നില്ല എന്നറിഞ്ഞതും അമ്മാളുവിനു വല്ലാത്ത സന്തോഷം തോന്നി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story