പ്രണയതീരം ❣️ ഭാഗം 66

pranaya theeram

രചന: ദേവ ശ്രീ

അവനി അച്ഛനെയും അമ്മയെയും യാത്രയാക്കി തിരിഞ്ഞപ്പോൾ കണ്ടത് 
അവനെ തന്നെ നോക്കി നിൽക്കുന്ന അമ്മാളുവിനെയാണ്.... 


അവളുടെ നിൽപ്പും നോട്ടവും കണ്ടപ്പോൾ അവനി എന്തെന്നർത്ഥത്തിൽ അവളെ നോക്കി പുരികം പൊക്കി ചോദിച്ചു.... 

അവൾ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു... 


അവൻ കണ്ണുകളിൽ ഒരു കുസൃതി ചിരി ഒളിപ്പിച്ചു കൊണ്ട് അവളെയും നോക്കി മീശ പിരിച്ചു അവൾക്കരികിലേക്ക്  നടന്നു.... 

നടന്നടുക്കും തോറും അവന്റെ ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു... 

എന്താണ് ഏട്ടന്റെ ഉത്ര കുട്ടി ഇവിടെ നിന്ന് പകൽ കിനാവ് കാണുന്നത്... 

ഹേയ് ഒന്നുമില്ല...  ഞാൻ കരുതി ഏട്ടൻ വീണ്ടും പോവുകയാണ് എന്ന്... 
അതാ ഞാൻ....  അവൾ ഒരു ചിരിയാലെ പറഞ്ഞു നിർത്തി... 


പോവാണല്ലോ...  ഇന്നല്ല...  നാളെ... 
നാളെ രാവിലെ നമ്മൾ പോകും... എന്റെ അമ്മാളുട്ടി പോയിട്ട് പാക്ക് ചെയ്തോട്ടോ.. എന്നും പറഞ്ഞു അവൻ അവളുടെ താടിയിൽ പിടിച്ചു... 


അയ്യോ നാളെ തന്നെ നമ്മൾ പോവുകയാണോ.. 
രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ... 
അവൾ അവനോട് ചേർന്നു നിന്ന് ചിണുങ്ങി കൊണ്ട് ചോദിച്ചു... 


ഓക്കേ.... 
നീ രണ്ടു ദിവസമോ രണ്ടാഴ്ചയോ കഴിഞ്ഞു വന്നാൽ മതി... നിന്ന് മതിയാകുമ്പോൾ നിന്റെ ഏട്ടൻമാരോട് കൊണ്ടുവന്നു ആക്കി തരാൻ പറയ്.. 
ഞാൻ നാളെ രാവിലെ പോകും... എനിക്ക് പോയെ പറ്റൂ.... 
.. 

അയ്യോ...  ഞാനും വരുന്നുണ്ട് ഏട്ടന്റെ കൂടെ... 


എങ്കിൽ പോയി പാക്ക് ചെയ്യ് പെണ്ണെ... 

അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ നടന്നു... 

അവൾ നടന്നു പോകുന്നതും നോക്കി കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു... 
നിന്റെ ആഗ്രഹം പോലെ നമ്മൾ ഇവിടെ നിന്നാൽ എന്റെ പ്ലാൻ ഒന്നും നടക്കില്ലല്ലോ പെണ്ണെ... 
നിനക്ക് വേണ്ടി ഈ അവനി ഒരുക്കിയ  സസ്പെൻസ് എല്ലാം കാണാൻ ഇരിക്കുന്നതേയുള്ളൂ നീ 


 തുണികളെല്ലാം ഓരോന്നായി മടക്കി ബാഗിൽ അടുക്കി വയ്ക്കുകയായിരുന്നു അമ്മാളു... 
അവൾ മനസ്സിൽ ഓർത്തു... 
 ഇന്ന് എനിക്ക് ഏട്ടനോട് ഒന്ന് മനസ്സ് തുറന്നു സംസാരിക്കണം... 
ഏട്ടന്റെ പ്രെസെൻസിൽ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെക്കണം... 
ഞങ്ങളുടെതായ നിമിഷങ്ങൾ സൃഷ്ടിക്കണം.. 
ഒരുപാട് നേരം ചേർന്ന് ഇരുന്നു ആ നെറ്റിയിൽ നനുത്ത ചുംബനങ്ങൾ നൽകണം... ഏട്ടന്റെ പ്രണയം ഏറ്റുവാങ്ങി എല്ലാ അർത്ഥത്തിലും ഒന്ന് ചേരണം... 
പ്രണയം മൂർധന്യതയിൽ എത്തുമ്പോൾ ഏട്ടന്റെ വികാരങ്ങൾ എന്നിലേക്കു ഒരു നോവ് തീർത്തു ആഴ്ന്നിറങ്ങണം... ആ വേദനയിലും പ്രണയത്തോടെ ചേർത്തു പിടിക്കണം...  എന്നിലെ സ്ത്രീയെ പൂർണയാക്കിയതിന് ചുംബനങ്ങൾ കൊണ്ട് മൂടണം... 
അതെല്ലാം ഓർക്കേ അവളിൽ ഒരു നാണത്തിൽ കലർന്ന പുഞ്ചിരി വിരിഞ്ഞു.... 

തുണില്ലാം അടുക്കി വെച്ച് അവൾ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടത് കട്ടിലിൽ സുഖമായി ഉറങ്ങുന്ന അവനിയെ ആണ്... 

അവളിൽ അതൊരു വേദന ഉണർത്തി...
അവൾ അവന്റെ അരികിലേക്കു നടന്നു... 
കട്ടിലിനരികിൽ ഇരുന്നു അവന്റെ തലയിൽ തലോടി കൊണ്ട് അവനെ വിളിച്ചു... 
അവനി ഏട്ടാ.... ഏട്ടാ ഉറങ്ങിയോ...
ഏട്ടാ.... 


മ്മം....  അവൻ ഒന്ന് ഞെരങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു... 
പിന്നെ അവളും അവനെ വിളിക്കാൻ പോയില്ല...
അവളും അവനരികിൽ ആയി കിടന്നു... 

അവളുടെ ഉള്ളു വല്ലാത്ത ഒരു പ്രതിസന്ധിയിൽ തന്നെ ആയിരുന്നു... 
അവനി അവളെ പരിഗണിക്കുന്നില്ല എന്നത് തന്നെ ആയിരുന്നു കാരണം... 
അവന്റെ ഈ അവഗണന അവൾക്കു താങ്ങാൻ കഴിയാവുന്നതിലും അപ്പുറം ആയിരുന്നു... 
അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് കിടന്നു.... 

രാവിലെ എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി... 
അമ്മാളുവിന്റെ മുഖത്ത് വലിയ തെളിച്ചം ഒന്നും ഉണ്ടായിരുന്നില്ല.... 
അത് വീട്ടിൽ നിന്നും പോവുന്നത് കൊണ്ടല്ല...  അവനി തന്നിൽ നിന്നും ഒരുപാട് അകന്നു നിൽക്കുന്നു എന്ന തോന്നൽ കൊണ്ടാണ്... 

കാറിൽ കയറിയതും അവനി ഓരോന്ന് സംസാരിക്കാൻ തുടങ്ങി... 
അവൾക്കാണെങ്കിൽ ഒന്നും കേൾക്കണ്ട എന്ന മട്ടിൽ ഇരുന്നു... 
അവന്റെ സംസാരം അരോചകമായി തുടങ്ങിയപ്പോൾ അവൾ ഉറങ്ങുന്നത് പോലെ കണ്ണടച്ചു കിടന്നു... 


ഒരു കള്ളചിരിയാലെ അവളുടെ കുറുമ്പ് പിടിച്ച മുഖവും ഭാവവും എല്ലാം അവൻ  ആസ്വദിക്കുകായായിരുന്നു. 

ഏറെ ദൂരം യാത്ര ചെയ്തപ്പോൾ അവൾ ഉറങ്ങി എന്ന് മനസിലായ അവൻ വണ്ടി പാർക്ക്‌ ചെയ്തു കുറച്ചു സാധങ്ങൾ വാങ്ങി... 
പിന്നെയും ഏറെ ദൂരം യാത്ര ചെയ്തു ഒരു രണ്ടു മണിയോട് കൂടി അവർ ആലപ്പുഴയിൽ എത്തി... 
അവിടെ ബോട്ട് ജെട്ടിക്കടുത്ത് വണ്ടി പാർക്ക്‌ ചെയ്തശേഷം അവൻ നേരെ അവർക്കായി ബുക്ക്‌ ചെയ്ത ബോട്ടിലേക്ക് നടന്നു.... 
അവൻ കൊണ്ട് വന്ന കവറുകൾ അവന്റെ കയ്യിൽ ഏല്പിച്ചു ഫോണിൽ നിന്നും ചില ഫോട്ടോസ് അവിടെ ഉള്ള ഗൈഡിന്റെ ഫോണിലേക്കു സെൻറ് ചെയ്തു കൊടുത്തു കൊണ്ട് അവൻ ലെക്ഷ്വറി റൂം അങ്ങനെ സെറ്റ് ചെയ്യാൻ അവരോടു പറഞ്ഞു... 
വൈക്കുന്നേരം 6 മണി മുതൽ മൂന്നു ദിവസത്തെക്ക് ആയിരുന്നു ബോട്ട് വാടകക്ക് എടുത്തിരുന്നത്... 

അവിടെ നിന്നും അവൻ നേരെ ബോട്ടിലേക്ക് പോയി.... 


ഒരുപാട് വൈകിയാണ് അവൾ എഴുന്നേറ്റത്... 
കണ്ണുകൾ തുറന്നപ്പോൾ തന്നെ അവൾ കണ്ടത് അവളെ തന്നേ നോക്കി ഇരിക്കുന്ന അവനിയെ ആണ്... 
അവൾ അവനിൽ നിന്നും പെട്ടെന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു പുറത്തേക്കു നോക്കി... 

പെട്ടെന്ന് തന്നെ അവൾ അതിശയം കൊണ്ട് അവനെ നോക്കി.... 
ഏട്ടാ നമ്മൾ ഇപ്പോ എവിടെയാ.... 


വാ നീ ഇറങ്ങു..... 
എന്നും പറഞ്ഞു അവനി ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി... 
അവളും ഇറങ്ങി അവനരികിലെക്ക് ചെന്നു... 


നമ്മൾ എന്താ ഇവിടെ.... 


അതോ.... 
അവൻ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു... 
ഒരാളുടെ ഒരാഗ്രഹം സാധിക്കാൻ വേണ്ടി വന്നതാണ് ഞാൻ ഇവിടെ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story