പ്രണയതീരം ❣️ ഭാഗം 67

pranaya theeram

രചന: ദേവ ശ്രീ

അതോ അത്‌ ഞാൻ ഒരാളുടെ ആഗ്രഹം സാധിക്കാൻ വേണ്ടി വന്നതാണ് ഇവിടെ... 

അവൾ അത്ഭുതം കൂറി അവനെ നോക്കി... 

കോളേജിൽ പഠിക്കുമ്പോൾ അവൾ ഒരിക്കൽ ലൈബ്രറിയിൽ ഇരുന്നു കൊണ്ട് അവനോടു പറഞ്ഞത് അവൾക്കു ഓർമ വന്നു... 

ഏട്ടന് എപ്പോഴും ഈ ബിസിനസ് തിരക്ക് തന്നെ ആണല്ലോ.. 
എന്നോടൊപ്പം കുറച്ചു നേരം ഇരുന്നൂടെ... 
ഇതു ഒരു നിമിഷം പോലും ഫ്രീ ആയിട്ട് കിട്ടുന്നില്ലല്ലോ... 

എന്റെ ഉത്ര...
അവൻ അവളെ പിടിച്ചു ചേർത്തിരുത്തി കൊണ്ട് പറഞ്ഞു... 
ബിസിനസ് തിരക്ക് കൊണ്ടാണ് പെണ്ണെ
അതൊക്കെ നിനക്ക് പറഞ്ഞാൽ മനസിലാവില്ല.. 
ഇപ്പോ ഈ കുഞ്ഞിതല അതൊന്നും ഓർത്തു വല്ലാതെ ബുദ്ധിമുട്ടണ്ട... 
നീ ഇംഗ്ലണ്ടിൽ പോയിട്ടില്ലല്ലോ... 
നല്ല സ്ഥലം ആണ്... 
നമുക്ക് കല്യാണം കഴിഞ്ഞു ഹണിമൂൺ അവിടെ ആക്കാം... 


അയ്യേ...  ഇംഗ്ലണ്ടോ... 
ഞാൻ എങ്ങും ഇല്ല... 


പിന്നെ.... 
അവനി അവളെ ഒന്ന് നോക്കി.... 


അവൾ അവനോടു ഒന്നുകൂടി ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു 
എനിക്ക് എവിടെയാ പോകേണ്ടത് എന്നറിയുമോ...


മമ്മ്ഹ് 
മ്മ്ഹ്...  അവൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി... 


എനിക്ക് ആലപ്പുഴയിൽ പോയാൽ മതി... 


ആലപ്പുഴയിലോ....  അവൻ നിസാരം പോലെ ചോദിച്ചു.... 

മ്മം...  അവൾ മൂളി.... 
അവിടെ നിന്നാവണം നമ്മുടെ ജീവിതത്തിന്റെ തുടക്കം... 
കായലും വെള്ളവും നിലാവും മഞ്ഞും കാറ്റും ഉള്ള രാത്രി..... 

അവന്റെ തോളിൽ ചാഞ്ഞുഇരിക്കുന്ന അവളുടെ കൈവിരലിൽ വിരൽ കോർത്തു കൊണ്ട് അവൻ അവൾക്കു സമ്മതം നൽകി...


ഓർമ്മകളിൽ നിന്നും തിരിച്ചു വന്ന അമ്മാളു അവനിയെ ഒന്ന് നോക്കി... 

ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയുമായി അവൻ അവളെയും കൂട്ടി അവർ ബുക്ക്‌ ചെയ്ത ഹൗസ് ബോട്ടിലേക്ക് പോയി... 

അവരെ സ്വീകരിക്കാൻ എന്നവണ്ണം രണ്ടുപേര് അവിടെ ഉണ്ടായിരുന്നു... 

അവർ അതിലേക്ക് കയറിയ ശേഷം ഫ്രണ്ട് ഡോർ ക്ലോസ് ചെയ്തു..... 

അവനി അവളെ അവനു അഭിമുഖമായി നിർത്തി കൊണ്ട് തോളിൽ കയ്യിട്ടു അവളെ ചേർത്തു നിർത്തി കൊണ്ട് മുഖം അവളുടെ കാതോരം അടുപ്പിച്ചു കൊണ്ട് ചോദിച്ചു... 

ഇഷ്ട്ടായോ എന്റെ അമ്മാളുട്ടിക്ക്.... 

.അവൾ ഒരു ചിരിയോടെ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.... 


അവളെയും പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ഒരു റൂമിലേക്ക്‌ കയറി...  
യാതൊരു അലങ്കാരവും ഇല്ലാത്ത റൂം ആയിരുന്നു അത്.... 

അവളിലെ പിടി അയച്ചു കൊണ്ട് അവൻ പറഞ്ഞു 
പോയി ഫ്രഷ് ആയി വായോ.... 

അപ്പോഴാണ് അവൾ വണ്ടിയിൽ നിന്നും ബാഗ് എടുത്തില്ല എന്നോർത്തത്.... 
അയ്യോ ഏട്ടാ ബാഗ് എടുത്തില്ല...  അവൾ പറഞ്ഞു... 


ഒരു ചിരിയാലെ അവൻ അവളോട് പറഞ്ഞു ആ കബോർഡിൽ ഉണ്ട് ഉണ്ട് നിനക്ക് വേണ്ടതെല്ലാം.... 
ആഹാ പിന്നെ ആ മുകളിൽ ഇരിക്കുന്ന ഡ്രസ്സ്‌ ഇട്ടാൽ മതിട്ടോ... 
താൻ റെഡിയായിട്ടു അപ്പുറത്തെ റൂമിലേക്ക്‌ വായോ...  ഞാൻ അവിടെ ഉണ്ടാകും എന്നും പറഞ്ഞു അവൻ പോയി... 

അമ്മാളു കുറച്ചു നേരം അവിടെ തന്നെ നിന്നു... 
നടന്നതെല്ലാം ഒരു സ്വപ്നം കണക്കെ അവൾക്ക് തോന്നി.... 
എല്ലാം തന്റെ സ്വപ്നങ്ങൾ ആണോ എന്നറിയാൻ അവളൊന്നു കയ്യിൽ പിച്ചി... 
ആഹാ.... 
അവൾ വേദനകൊണ്ട് ഒന്ന് ശബ്ദം ഉണ്ടാക്കി.... 


പിന്നെ തലയ്ക്കു ഒരു കൊട്ട് കൊടുത്തിട്ട് അവൾ നേരെ ബാത്‌റൂമിലേക്ക് നടന്നു... 

ഫ്രഷ് ആയ ശേഷം അവൾ മുകളിൽ ഇരിക്കുന്ന കവർ എടുത്തു അത് തുറന്നു.... 
നീല കളറിൽ ഉള്ള ബ്ലൗസും അതിൽ കഥകളിയുടെ ചിത്രങ്ങൾ ഉള്ള ഒരു സെറ്റ് മുണ്ടും ആയിരുന്നു.... 
അവൾ അതെടുത്തു പുറത്തേക്കു വെച്ചു... 
അതിൽ നിന്നും മുല്ലപ്പൂവിന്റെ ഗന്ധം ആകെ പരന്നിരുന്നു... 
അവൾ കവർ കുടഞ്ഞു ബെഡിൽ ഇട്ടു... 
നീല കുപ്പി വളകളും നീല കളറിൽ ഉള്ള മാലയും ഉണ്ടായിരുന്നു... 
കൂടാതെ മുല്ലപ്പൂവും പൊട്ടും കണ്മഷിയും ഉണ്ടായിരുന്നു... 

അവൾ ഫ്രഷ് ആയി വന്ന ശേഷം സെറ്റ് മുണ്ട് എടുത്തു ഉടുത്തു...  കയ്യിൽ കുപ്പി വളകളും കഴുത്തിൽ നീല കളറിൽ ഉള്ള മുത്തുമാലയും എടുത്തു അണിഞ്ഞു കൊണ്ട് അവൾ മുഖം കണ്ണാടിക്ക് നേരെ ആക്കി...  കണ്ണിൽ കരിമഷി എഴുതി നെറ്റിയിൽ സിന്ദൂരവും ഒരു കുഞ്ഞു പൊട്ടും വെച്ചു തല മുടി കുളി പിന്നൽ ഇട്ടു മുല്ലപ്പൂവും ചൂടി കൊണ്ട് അവൾ കണ്ണാടിയിൽ നോക്കി എല്ലാം ഒന്ന് കൂടി ശരിയാക്കിയ ശേഷം അവനിയുടെ റൂമിലേക്ക്‌ നടന്നു.... 

റൂമിന് മുന്നിൽ എത്തിയതും അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി... 

ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ നിമിഷം എങ്കിലും അവളെ വല്ലാത്ത ഒരു നാണമോ പേടിയൊക്കെ വന്നു പൊതിയും പോലെ തോന്നി അവൾക്കു... 

അവൾ ഒന്ന് ദീർഘ ശ്വാസം എടുത്തു കൊണ്ട് അകത്തേക്കു കയറി.... 

ആ റൂമിൽ കയറിയതും അവൾ വാ പൊളിച്ചു നിന്നു.... 
റൂം മൊത്തം പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്... റൂമിലേക്ക്‌ കയറുമ്പോൾ തന്നെ മത്തു പിടിപ്പിക്കുന്ന മുല്ലപൂവിന്റെയും റോസാ പൂവിന്റെയും മണം നിറഞ്ഞു നിന്നു... 
റൂം മുഴുവൻ കാൻഡിൽസ് കത്തിച്ച വെളിച്ചം മാത്രമായിരുന്നു..  

ദി ഹേർട്ട്ലി വെൽക്കം മൈ ഡിയർ.... 
ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവൾ നോക്കി... 

അവിടെ നീല കളർ ഷർട്ട് കൈ മുട്ട് വരെ മടക്കി വെച്ചു  അതേ കരയുള്ള മുണ്ടും എടുത്തു നിൽക്കുന്ന അവനിയെ അവളുടെ കണ്ണുകളിൽ ഉടക്കി... 

അവനെ കണ്ട ആ നിമിഷം ഒരുവേള അവളുടെ ഹൃദയം നിലച്ചു പോകുമോ എന്നവൾക്ക് തോന്നി... 


അവൾക്കു വല്ലാത്ത വെപ്രാളം തോന്നി...  തൊണ്ടയെല്ലാം വറ്റി വരളുന്ന പോലെ... 


അത്‌ മനസിലാക്കിയെന്ന വണ്ണം അവൻ അവൾക്കരികിലേക്ക് നടന്നു ചെന്ന് ഡോർ ക്ലോസ് ചെയ്ത ശേഷം അവളെയും കൊണ്ട് ബെഡിന്റെ അടുത്തേക്ക് നടന്നു.... 

വിശക്കുന്നില്ലേ ഡോ നിനക്ക്...  വാ ഭക്ഷണം കഴിക്കാം...  നേരം ഒൻപതുമണി കഴിഞ്ഞു... 


കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം എന്നും പറഞ്ഞു അവൾ അവനെ നോക്കി.... 

അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു... 
അവന്റെ ചുടുനിശ്വാസം മുഖത്തേക്ക് പതിച്ചപ്പോൾ അവൾ ഒന്ന് പൊള്ളി പിടഞ്ഞു... 
 അവളുടെ നോട്ടം സഹിക്ക വയ്യാതെ അവൻ പറഞ്ഞു... 
ഇങ്ങനെ നോക്കല്ലേ പെണ്ണെ.... 
നിന്റെ ഈ കണ്ണുകളിൽ കാണുന്ന തിളക്കം ഉണ്ടല്ലോ...  അത്‌ ആണ് നിമിഷങ്ങളെ നിമിഷങ്ങളിൽ നിന്നും നിമിഷങ്ങളെ അടർത്തി എടുത്തു കൊണ്ട് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്... 

അവൻ ഒരു ചിരിയോടെ അവളോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.... 


അവളുടെ മുഖം എല്ലാം നാണത്തിൽ ചുവന്നിരുന്നു.... 


അവൻ അവളെയും കൊണ്ട് ഭക്ഷണം കഴിക്കാൻ ഇരുന്നു... 
പരസ്പരം ഭക്ഷണം വാരി കൊടുത്തു കൊണ്ട് അവർ കഴിച്ചു കഴിഞ്ഞു... 

രണ്ടു പേരും കായലിന്റെ ഓളങ്ങൾ വെട്ടുന്ന ശബ്ദം കേട്ട്കൊണ്ട്,  വീശിയടിക്കുന്ന കാറ്റിന്റെ ഇളം തണുപ്പിൽ അവളെയും നെഞ്ചോട് ചേർത്തിരുന്നു.... 
പരസ്പരം ഹൃദയമിടിപ്പുകൾ കേട്ട് കൊണ്ട് ചുടു നിശ്വാസങ്ങൾ പരസ്പരം പങ്ക് വെച്ച് കൊണ്ട് കടന്നു പോയ നിമിഷങ്ങൾ.... 

രാത്രി 11.59 നു അവനി സെറ്റ് ചെയ്തു വെച്ച അവന്റെ അലാറം അടിച്ചതും അവളുടെ കണ്ണുകൾ പൊത്തി പിടിച്ചു കൊണ്ട് റൂമിലെ കട്ടിലിൽ കൊണ്ട് ചെന്നു ഇരുത്തി... 
എന്നിട്ട് അവളോട്‌ ആയി പറഞ്ഞു 
ഞാൻ പറയുന്നത് വരെ കണ്ണുകൾ തുറക്കരുത്
കേട്ടല്ലോ... 

അവൾ തലയാട്ടി.... 

അവൻ അവിടേക്ക് ഒരു ടേബിൾ കൊണ്ട് വെച്ചു കഴിഞ്ഞിട്ട് അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു 
കണ്ണ് തുറന്നോളൂ..... 


കണ്ണുകൾ തുറന്നു നോക്കിയ അമ്മാളു കണ്ടത് 
മുന്നിൽ ഇരിക്കുന്ന.ഒരു കേക്ക് ആണ്... 
അതിൽ സെക്കന്റ്‌ വെഡിങ് ആനിവേഴ്സറി അവനീത്‌ ഉത്ര എന്നെഴുതിയിരുന്നു.... 

അവൾ അവനെ മിഴിച്ചു നോക്കി.... 


അത്‌ കാണെ ഒരു ചിരിയാലെ അവളോട് കണ്ണുകൾ കൊണ്ട് കേക്ക്ലേക്ക് നോക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു മിഴിച്ചു നിൽക്കാതെ നമുക്ക് കേക്ക് കട്ട്‌ ചെയ്യാം എന്നും പറഞ്ഞു അവൻ അവളുടെ കയ്യും പിടിച്ചു കൊണ്ട് കേക്ക് കട്ട്‌ ചെയ്തു കൊണ്ട് ഒരു പിസ് എടുത്തു അവളുടെ വായയിൽ വെച്ചു കൊടുത്തു.... 
അപ്പോഴാണ് അവനു ഒരു കുസൃതി തോന്നിയത്... 
അവൻ അവളുടെ വായയിൽ വെച്ചിരിക്കുന്ന കേക്ക്ന്റെ ബാക്കി പീസ് കടിച്ചെടുത്തു... 
പെട്ടെന്ന് ഉള്ള പ്രവൃത്തി ആയതിനാൽ അവളും ഒന്ന് പകച്ചു.... 
അവളുടെ മുഖം എല്ലാം ചുവന്നു.... 
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു ഐ ലവ് യൂ.... 
ഒപ്പം അവളുടെ  കൈ വിരലിലേക്ക് ഒരു റിംഗ് അണിയിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു 
പ്രണയമാണ്.... 
പ്രാണൻ ആണ് പെണ്ണെ നീ എനിക്ക്... 
ഇത്രേം നാളും നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ടാ അവഗണിച്ചതും അകന്നു നിന്നതും... 
എന്റെ തിരക്കുകൾ എല്ലാം ഒഴിവാക്കി കൊണ്ട് നിന്നോടൊപ്പം ദെ ഇതുപോലെ ചേർന്നിരിക്കാൻ ആണ്.... 

അവളെയും നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു..... 
അവൾ അവന്റെ ഷിർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിച്ചു കൊണ്ട് അവൾ അവളുടെ പേര് കൊത്തിയ നെഞ്ചിൽ കൈ ചേർത്തു വെച്ചു തലോടി കൊണ്ട് ചുണ്ടുകൾ ചേർത്തു അവിടേക്ക് മുഖം ചേർത്തു വെച്ചു... 
അവളുടെ തലയിൽ തലോടി കൊണ്ട് അവളെയും ചേർത്തു പിടിച്ചു അവൻ അവളോട് അങ്ങനെ ചേർന്ന് നിന്നു..... 

അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് പറഞ്ഞു... 
അവനിയുടെ പതിയായി എന്റെ പ്രണയം ഏറ്റുവാങ്ങാൻ നിന്റെ എല്ലാം എനിക്കായി നൽകാൻ ഈ രാവിൽ നിന്റെ ശരീരത്തിന്റെ ചൂടാറിയാൻ എന്റെ മനസും ശരീരവും ഒരുപോലെ വെമ്പൽ കൊള്ളുന്നുണ്ട് പെണ്ണെ.... 


അത്‌ കേൾക്കെ മുഖത്ത് വിരിഞ്ഞ നാണം മറച്ചു വെച്ച് കൊണ്ട് അവൾ അവനോടു ഒന്നുകൂടി കുറുകി നിന്നു.... 
അവൻ ഒരു ചിരിയാലെ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് നെറ്റിയിൽ m ഉമ്മ വെച്ചു...
പിന്നീട് ഇരു കണ്ണുകളിലും ചുംബിച്ചു താഴേക്ക് ചുണ്ടുകൾ ഉരസി കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ ചെറുതായി ഒന്ന് കടിച്ചു.... 
അവളുടെ കവിളിൽ മാറി മാറി ചുംബിച്ചു... 

അവന്റെ നോട്ടം ചെന്ന് എത്തിയത് അവളുടെ വിറക്കുന്ന ചുണ്ടുകളിൽ ആണ്... 

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു... 
അവനെ സ്വീകരിക്കാൻ എന്ന വണ്ണം അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... 

അവൻ അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു...  
അവയെ ആവോളം നുകർന്നു രണ്ടുപേരും... 
അവളെ ഒരു കൈ കൊണ്ട് അവന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് മറ്റേ കയ്യിൽ അവളുടെ കൈയുമായി കോർത്തു പിടിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ അവന്റെ ചുണ്ടിനോട്‌ കൊരുത്തു കൊണ്ടിരുന്നു... 
ചോര ചുവ കലർന്നപ്പോൾ അവന്റെ ചുണ്ടുകൾ അവളെ മോചിപ്പിച്ചു... 

അവന്റെ സ്നേഹം എല്ലാം ചേർത്തു ഒരിക്കൽ കൂടി അവൻ അവളുടെ ചുണ്ടിൽ മുത്തി... 
അവിടെ നിന്നും അവളുടെ കഴുത്തിൽ പല്ലുകൾ ആഴ്ത്തി.... 
അവളുടെ തലയിൽ ചൂടിയ മുല്ലപൂ അവനെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.... 
റൂമിൽ പരക്കുന്ന പൂക്കളുടെ സുഗന്ധം വല്ലാത്ത ഉന്മാദ അവസ്ഥയിൽ ആഴ്ത്തി രണ്ടുപേരെയും..... 
അവളെയും പൊക്കി ബെഡിലേക്ക് കിടത്തി.... 

കിടന്നപ്പോൾ തെന്നിമാറി കിടന്ന സാരിയുടെ വിടവിലൂടെ കാണുന്ന അവളുടെ നഗ്നമായ വയറിൽ കണ്ണുകൾ ഉടക്കി.... 
അവന്റെ ചുണ്ടുകൾ അവിടെ പതിച്ചു... 
പല്ലുകൾ ആഴ്ത്തി കൊണ്ട് അവൻ മുഖം ഉരസി.... 

അവൾ ഒന്ന് പൊള്ളി പിടഞ്ഞു കൊണ്ട് അവന്റെ തലമുടിയിൽ കൈകൾ കോർത്തു.... 

അവനു തടസമായതെല്ലാം അവളിൽ നിന്നും അടർത്തി മാറ്റി അവൻ അവളിലേക്ക് അമർന്നു... 
അവന്റെ കയ്യും മുഖവും അവളുടെ ശരീരത്തിൽ ചിത്രങ്ങൾ രചിച്ചു... 

കഴുത്തിൽ കിടന്ന അവളുടെ മുത്തുമാല പൊട്ടി മുത്തുകൾ ആകെ പരന്നിരുന്നു.... 
ബെഡിൽ അമരുന്ന അവളുടെ കൈകൾ അവന്റെ ശരീരത്തിലേക്ക് എടുത്തു വെച്ചു കൊണ്ട് അവൻ പറഞ്ഞു 
ഞാൻ നൽകുന്ന സുഖത്തിന്റെയും നോവും നിന്നിൽ ഉണർത്തുന്ന വികാരങ്ങൾ എനിക്കും അനുഭവിക്കണം... 
അവൻ നൽകുന്ന വേദനയിൽ അവൾ പൊള്ളിപിടഞ്ഞപ്പോൾ ഒരു ശ്വാസനയോടെ അവളോടായി പറഞ്ഞു 
അടങ്ങി കിടക്കു അമ്മാളു... 

അവൾ അവനെ ഗാഢമായി പുണർന്നു.... 
അവളുടെ കുപ്പി വളകൾ എല്ലാം ഞെരിഞ്ഞമർന്നു പൊട്ടി പോയി.... 
രാത്രിയുടെ ഏതോ യാമത്തിൽ ബെഡിൽ ചുവന്ന പൊട്ടുകൾ അർപ്പിച്ചു കൊണ്ട് അവൻ തളർന്നു വീണിരുന്നു.... 

അവളെയും വലിച്ചു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് അവൻ ചോദിച്ചു....  വേദനിച്ചോടാ..... 


മ്മ്ഹ്.. ഹ്... 
ഇല്ല എന്നവൾ തലയാട്ടി.... 

അവൻ അവളുടെ നെറുകയിൽ വീണ്ടും ചുംബിച്ചു.... 

ഇതെന്റെ കാമം അല്ല പെണ്ണെ... 
നിന്നോടുള്ള ഒത്തു ചേരലിന് ഒടുവിൽ നിന്നെ പുണരുകയും നെറ്റി തടത്തിൽ ചുംബിക്കുകയും നെഞ്ചോടക്കി പിടിച്ചു വേദനിച്ചോ എന്ന് ചോദിക്കകയും ചെയ്യുന്നത് എങ്ങനെ കാമം ആകും... 
ഇതു പ്രണയം ആണ് പെണ്ണെ.... 

അനിർവചനീയം ആയ മനോഹരമായ പ്രണയത്തിന്റെ മറ്റൊരു ഭാവം.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story