പ്രണയതീരം ❣️ ഭാഗം 68

pranaya theeram

രചന: ദേവ ശ്രീ

രാവിലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടത് അവളെയും ചേർത്തു പിടിച്ച് കിടന്നുറങ്ങുന്ന അവനിയെയാണ് ഉറങ്ങുമ്പോൾ അവന്റെ മുഖത്ത് തെളിയുന്ന നിഷ്കളങ്കത യിലേക്ക് തന്നെ കുറച്ചു നേരം നോക്കി കിടന്നു.. തലേ ദിവസത്തെ കാര്യങ്ങൾ ആലോചിക്കുന്തോറും അവൾക്ക് വല്ലാത്ത നാണം വന്നു തുടങ്ങിയിരുന്നു.. 
 അവളുടെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... 

 ഒരു  ഞെരക്കത്തോടുകൂടി അവനിയും കണ്ണുകൾ തുറന്നു അവനെ തന്നെ നോക്കി കിടക്കുന്ന അവളെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് മുടികൾ മാടിയൊതുക്കി വെച്ച് കവിളിൽ ചുണ്ടുകൾ ചേർത്തു അവൾ ഒന്ന് ചുണങ്ങ് കൊണ്ട് അവനോട് ചേർന്ന് കിടന്നു.... 


 അമ്മാളു......
 അവൻ അത്രയും സ്നേഹത്തോടെ വിളിച്ചു... 

 മറുപടിയായി ഒന്നു മൂളി കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി... 


 അവളെ വലിച്ചു മാറോടണച്ചു കൊണ്ട് ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു ഇഷ്ടമായോ ഇന്നലെ രാത്രി.... 


 അവന്റെ ഭാഗത്തുനിന്നും അങ്ങനെ ഒരു ചോദ്യം അവളും പ്രതീക്ഷിച്ചില്ല...... 
മറുപടിയായി നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.... 

 അത് കാണാതെ അവൻ അവളുടെ ചെവിയിൽ സ്വകാര്യമായി എന്തോ മന്ത്രിച്ചു.... 


അത് കേട്ടപ്പോൾ അവളുടെ മുഖം ആകെ ചുവന്നു തുടുത്തു..... 
 മുഖത്ത് കപട ദേഷ്യം വരുത്തിക്കൊണ്ട് അങ്ങനെ കൂർപ്പിച്ച് നോക്കി... 
 അവന്റെ കയ്യിൽ പിച്ചി കൊണ്ട് പറഞ്ഞു ഒരു നാണം ഇല്ലാത്ത സാധനം... 


 അവളെയും വലിച്ചു നെഞ്ചിലേക്ക് ചേർത്തുകൊണ്ട് നെറുകയിൽ ചുംബിച്ച് അവൻ പറഞ്ഞു ഇതിലെന്താ ഇത്ര നാണിക്കാൻ ഇതൊക്കെ സാധാരണ വിവാഹം കഴിഞ്ഞവർക്ക് സംഭവിക്കുന്നതാണ്... 


 ആണോ.....
 ഞാൻ അറിഞ്ഞില്ല എന്നും പറഞ്ഞ് അവൾ ബെഡ്ഷീറ്റും വാരിച്ചുറ്റി ബാത്ത്റൂമിലേക്ക് കേറി.... 

അവൾ പോകുന്നത് കണ്ടു അവൻ പറഞ്ഞു നിന്നെ ഞാൻ എടുത്തോളാം കേട്ടോ കാന്താരി... 

 അയ്യോ വേണ്ടായേ... എനിക്ക് നടക്കാൻ അറിയാം.... 


അവൾ ബാത്‌റൂമിൽ ചെന്നു ഷവറിന് ചുവട്ടിൽ നിന്ന്... ശരീരത്തിൽ വെള്ളം പതിക്കുമ്പോൾ അനുഭവപ്പെടുന്ന നീറ്റൽ തലേദിവസത്തെ ഓർമ്മകൾ വീണ്ടും അവളുടെ കൊണ്ടുവന്നു... 
 അവളുടെ മനസ്സ് അനുഭവിക്കുന്ന സന്തോഷം ആ നിമിഷം അനിർവചനീയം ആയിരുന്നു... 

 അവനും തൊട്ടടുത്ത റൂമിൽ പോയി ഫ്രഷ് ആയി വന്നു... 
 ഒരു ട്രൗസറും ബനിയനും ആയിരുന്നു അവരുടെ വേഷം... 

 കുളി കഴിഞ്ഞ് അമ്മ കണ്ടത് ഫ്രഷ് ആയി നിൽക്കുന്ന അവനെ ആണ്... 

 ഇത്ര പെട്ടെന്ന് ഫ്രഷ് ആയോ..
 അവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് കുളിച്ചു ഇറങ്ങിവരുന്ന അമ്മാളു തന്നെയാണ് അവളുടെ കഴുത്തിലും മുഖത്തും പറ്റി പിടിച്ച വെള്ളത്തുള്ളികൾ  മാറ്റുകൂട്ടുന്ന അവളുടെ അഴകിന് മാറ്റു കൂട്ടുന്നപോലെ തോന്നി.... അവളിൽ നിന്നും കണ്ണുകൾ മോചിപ്പിക്കാൻ സാധിക്കാതെ ലയിച്ചു കൊണ്ടവൻ നിന്നു... 

 അവളുടെ ശരീരത്തിൽ അവനി അണിയിച്ച താലി  അല്ലാതെ മറ്റൊരു ആഭരണവും  ഉണ്ടായിരുന്നില്ല...
 അവളുടെ സൗന്ദര്യം വർധിച്ചത്  പോലെയാണ് അവനു തോന്നിയത്... 

 അവന് അരികിലേക്ക് നടന്നുവന്ന ഉത്ര അവന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് തള്ളവിരൽ ഊന്നിനിന്നുകൊണ്ട് നെറുകയിൽ ചുംബിച്ചു.. 

അവൻ പോര എന്ന അർത്ഥത്തിൽ തലയാട്ടി...

 അവൾ വീണ്ടും അവനെ ചുംബിച്ചു

 അവന്റെ അനങ്ങാതെയുള്ള നിൽപ്പ് കണ്ട് അവൾ കുസൃതിച്ചിരിയോടെ ഇരുകവിളിലും മാറി മാറി ചുംബിച്ചു... അവന്റെ യാതൊരുവിധ പ്രതികരണവും ഇല്ലാതെ ആയപ്പോൾ അവൾ കവളിൽ പല്ലുകൾ അമർത്തി... 

 ആഹാ...... 
കവിളിൽ  കൈവെച്ചു കൊണ്ട് പറഞ്ഞു.... 

 അപ്പോഴേക്കും അവൾ ഓടിയിരുന്നു..... 


 ആ റൂം മുഴുവൻ അവനെ ഓടിച്ചിട്ട്‌ അവസാനം ക്ഷീണിച്ചു ഇരുപ്പായി.. 

അവളുടെ അരികിലേക്കു ചെന്നു അവളെയും വട്ടം പിടിച്ചു അവനും കൂടെ ഇരുന്നു... 
അവന്റെ സാമിപ്യം ആഗ്രഹിച്ചപോലെ അവന്റെ നെഞ്ചിൽ ചേർന്നിരുന്നു.. 

 പരസ്പരം കണ്ണുകൾ കഥ പറഞ്ഞ നിമിഷങ്ങളായിരുന്നു അത്‌... 

 അവൻ അവളുടെ കൈകളിൽ കഴിച്ചു ചേർത്തുകൊണ്ട് തലേദിവസം വളപൊട്ടി  മുറിവായ് ഭാഗത്ത് ചുണ്ടുകൾ ചേർത്തു.. 


 അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്ന പുഞ്ചിരി അവന് സ്വന്തമാക്കണം എന്ന് തോന്നി..

 അവന്റെ ചുണ്ടുകൾ അതിന്റെ ഇണയുമായി കൊരുത്തു....  ഗാഡ്ഡമായ ദീർഘനേരത്തെ ചുംബനത്തിനുശേഷം ശേഷം അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു അവൻ അവളോട് പറഞ്ഞു 

നിന്റെ ചുണ്ടുകൾക്ക് തേനിന്റെ മധുരം ആണ് പെണ്ണെ... 
അവളുടെ ചുണ്ടുകൾ വിരലിൽ എടുത്തു കൊണ്ട് അവിടം ചെറുതായി അവന്റെ പല്ലുകൾ ആഴ്ത്തി... 
വേദനകൊണ്ട് അവൾ അവനെ തള്ളി മാറ്റി.   

അയ്യടാ മതി... 

നിനക്ക് ഒരു സ്നേഹവും ഇല്ല ട്ടോ... 


ഇല്ല എനിക്ക് തീരെ സ്നേഹം ഇല്ല.... 


ഓഹ് അത് പറയുമ്പോൾ തന്നെ നിന്റെ ഉള്ളിൽ സ്നേഹം കവിഞ്ഞൊഴുകുകയല്ലേ.... 
അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി അവൻ പറഞ്ഞു... 


ഉള്ളിലെ സ്നേഹം കരകവിയാൻ ഉള്ളിലേക്കു എന്തെങ്കിലും എത്തണം... 
വിശന്നിട്ട് വയ്യാ എന്നും പറഞ്ഞു അവൾ വയറിൽ കൈ വച്ചു.   


അയ്യോടാ വിശക്കുന്നുണ്ടോ...  എങ്കിൽ വാ...  നമുക്ക് എന്തെങ്കിലും കഴിക്കാം എന്നും പറഞ്ഞു അവളെയും കൊണ്ട് അവൻ കിച്ചണിലേക്ക് നടന്നു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story