പ്രണയതീരം ❣️ ഭാഗം 69

pranaya theeram

രചന: ദേവ ശ്രീ

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ രണ്ടുപേരും കൂടി കായലിലെ മനോഹരമായ കാഴ്ച്ചയിലേക്ക് കണ്ണും നട്ടിരുന്നു... 

പക്ഷികൾ പാറുന്നതും മീൻ പിടിക്കുന്ന ആളുകളും കൊച്ചു കൊച്ചു തോണികളും പോകുന്നത് എല്ലാം നോക്കി കൊണ്ട് അവര് ഇരുവരും ആസ്വദിച്ചു കൊണ്ട് ഇരുന്നു.... 

അമ്മാളുവിന് പിറകിൽ ആയി വന്നു നിന്ന് വയറിലൂടെ കൈകൾ കോർത്തു തോളിൽ തലയും വെച്ച് നിന്നു... 

അവളും അവന്റെ മുഖത്തോടു തല ചേർത്തു വെച്ചു അവളുടെ ഒരു കൈ കൊണ്ട് അവന്റെ മുഖത്തു   തലോടി.... 


അവളുടെ കൃതയിൽ ഉള്ള കുഞ്ഞി മുടികൾ ആ മുഖത്തിന് സൗന്ദര്യം ആയിരുന്നു.. 
അവൻ പതിയെ ചുണ്ടുകൾ കൂർപ്പിച്ചു ഊതി.... 

അവന്റെ ചുടു നിശ്വാസം തട്ടിയതും പൊള്ളിപിടഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്തു... 
അവളുടെ ബനിയൻ പതിയെ ഉയർത്തി വയറിലൂടെ അവന്റെ വിരലുകൾ ചലിപ്പിച്ചു 
അവന്റെ കയ്യിൽ അമർത്തി പിച്ചി കൊണ്ട് അവൾ അവനിൽ നിന്നും അകന്നു നിന്നു... 

അവളെ പിടിക്കാൻ വേണ്ടി അവൻ കൈ നീട്ടി... 
പക്ഷെ കയ്യിൽ കിട്ടിയത് അവളുടെ മുടിയിഴകൾ ആയിരുന്നു. അവന്റെ വലിയിൽ കൃത്യമായി അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ വന്നലച്ചു.... 
രണ്ടുപേരും പുണർന്നു സ്വയം മറന്നു നിന്നു..... 
അവരുടെ പ്രണയം കണ്ടസൂയ തോന്നിയ മേഘം അവർക്ക് മീതെ വരപ്രസാദമായി വർഷിച്ചു.... 
അവളുടെ മുഖത്തെക്ക് പതിക്കുന്ന വെള്ളത്തുള്ളികൾ അവന്റെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തവൻ അവളെ ഗാഢമായി പുണർന്നു.... 
അവന്റെ ബനിയനുള്ളിലൂടെ നുഴഞ്ഞു കയറി അവൾ അവന്റെ ചുണ്ടിൽ മുത്തമിട്ടു.... 
പരസ്പരം വേർപിരിയാൻ കഴിയാത്ത ചുംബന ലഹരിയിൽ ആണ്ടു പോയിരുന്നു... 
അവളുടെ സ്പർശനം അവന്റെ ശരീരത്തെ വല്ലാതെ ചൂട് പിടിപ്പിക്കുന്നുണ്ടായിരുന്നു... 
അവരുടെതായ അനർഘ നിമിഷങ്ങൾ കൊണ്ട് ആ നിമിഷം സായൂജ്യമായി... 

ആ മൂന്നുദിവസം അവളിൽ നിന്നും ഒരുവേള പോലും അകന്നു നിൽക്കാതെ അവൻ അവളെ പ്രണയിച്ചു കൊണ്ടിരുന്നു... 
അവരുടേതായ നിമിഷങ്ങളിൽ പിണങ്ങിയും പരിഭവിച്ചും ഇണങ്ങിയും കുസൃതി കാണിച്ചു കൊണ്ടും സംഗമിച്ചും കഴിഞ്ഞു.... 

. അവിടെ നിന്നും തിരിച്ചുള്ള യാത്രയിൽ രണ്ടുപേരും ഒരുപാട് ഹാപ്പിയായിരുന്നു... 
വഴിയിൽ നിർത്തി രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇറങ്ങി.... 

ഹോട്ടലിൽ നിന്നും അവൾക്കു ഇഷ്ട്ടമുള്ള മട്ടൺ ബിരിയാണിയും കഴിച്ചു രണ്ടു പേരും പുറത്തേക്കു ഇറങ്ങി.. 
വല്ലാത്ത ഹാപ്പിയിൽ ആയിരുന്നു അമ്മാളു.... 
രണ്ടുപേരും കൂടി ഭക്ഷണം നന്നായിരുന്ന കാര്യവും പറഞ്ഞു വരുമ്പോൾ ആയിരുന്നു അവനിയുടെ ഫോൺ റിംഗ് ചെയ്തത്... 
അവൻ ഫോൺ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് സംസാരിക്കാൻ തുടങ്ങി... 
ഹലോ..... 


ഹലോ സാർ...  ഞാൻ മുകുന്ദൻ ആണ്... 
സാർ നമ്മുടെ പുതിയ പ്രൊജക്റ്റിന്റെ റെക്കോർഡിൽ എന്തോ മിസ്റ്റേക്ക് ഉണ്ടെന്നു പറയുന്നു.... 


അവനി അമ്മാളുവിനെ കാറിൽ കയറ്റി ഇരുത്തി അയാളോട് സംസാരിച്ചു... 


പറയൂ മുകുന്ദൻ...  എന്താണ് പ്രശ്നം... 

മുകുന്ദൻ പറയുന്നത് മുറിഞ്ഞു മുറിഞ്ഞു കേൾക്കുന്ന കാരണം അവനി ഫോണുമായി നടന്നു സംസാരിക്കാൻ തുടങ്ങി... 
ഫോൺ സംസാരത്തിനിടയിൽ എതിരെ വന്ന വാഹനം അവൻ ശ്രദ്ധിച്ചില്ല.... 


എന്തോ ശബ്ദം കേട്ട അമ്മാളു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വായുവിലൂടെ ഉയർന്നു പൊങ്ങുന്ന അവനിയെ ആണ്... 

തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അവൾ കാറിൽ നിന്നും ഇറങ്ങി... 

അവളുടെ മുന്നിലേക്ക് തെറിച്ചു വീണ അവനിയെ കണ്ടു അവളുടെ ഹൃദയം നിലച്ചു... 

നടുറോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്നു തന്റെ പ്രാണനെ കാണെ അവൾ അലറി... 

അവനിയേട്ടാ............................ 


അവന്റെ തല മടിയിൽ എടുത്തു വെച്ച് കൊണ്ട് അവൾ പറഞ്ഞു 
ഏട്ടാ കണ്ണ് തുറക്ക് അമ്മാളു ആണ് വിളിക്കുന്നത്...  എന്നെ ഇട്ടേച്ചും പോകല്ലേ...  അമ്മാളു തനിച്ചായി പോകും... 
പ്ലീസ്...  ഇല്ല എന്റെ ഏട്ടന് എന്നെ വിട്ടുപോകാൻ കഴിയില്ല..  അമ്മാളു ഇല്ലാതെ എങ്ങോട്ടും പോകാൻ കഴിയില്ല... 
ഒരുപാട് അനുഭവിച്ചില്ലേ...  ഇനിയും എന്റെ അവനിയേട്ടനെ എന്തിനാ ഇങ്ങനെ...  
അവൾ പതംപറഞ്ഞു കരഞ്ഞു... 

ഏട്ടാ....  അവനെ നെഞ്ചോടടക്കി പിടിച്ചു അവൾ എങ്ങി... പരിസരബോധം ഇല്ലാതെ പുലമ്പി കൊണ്ടിരുന്നു... 
ഇല്ല ഞാൻ എങ്ങോട്ടും വിടില്ല...  
എന്റെ ഏട്ടനെ ഞാൻ എങ്ങോട്ടും വിടില്ല... 

ആരൊക്കെയോ ചേർന്നു അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.... 

വർധിച്ച ഹൃദയമിടിപ്പോടെ ഐ സി യൂ വിന് മുന്നിൽ ഒരു ജീവഛവം പോലെ അവളിരുന്നു... 

ഐ സി യു വിന്റെ വാതിൽ തുറന്നു വന്ന ഡോക്ടറേ പ്രതീക്ഷിയോടെ നോക്കി അവൾ.... 


അയാൾ അവളെ അലിവോടെ നോക്കി പറഞ്ഞു.... 

സോറി..... 

കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടപോലെ ഒരു നിമിഷം തരിച്ചു നിന്നവൾ കരയാൻ പോലും മറന്നു 
ഭാരമില്ലാത്ത അപ്പൂപ്പൻ താടി കണക്കെ അവൾ നിലത്തേക്ക് ഊർന്ന് വീണു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story