പ്രണയതീരം ❣️ ഭാഗം 7

pranaya theeram

രചന: ദേവ ശ്രീ

അവന്റെ ആ കണ്ണുകളും പുഞ്ചിരിയും ആരെയും അനുസരിക്കാത്ത സ്വഭാവവും എല്ലാവരോടും ഉള്ള അവന്റെ കേറിങ് എല്ലാം അവനിലേക്ക് അവളെ അടുപ്പിച്ചു കൊണ്ടിരിന്നു.... 

അവൾക്കു മനസിലായി തുടങ്ങിയിരുന്നു....  അവനോടുള്ള പ്രണയം... 

പക്ഷെ അതു തുറന്നു പറയാൻ അവളുടെ മനസ് അനുവദിച്ചില്ല... 

വെറും ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ തമ്മിൽ സംസാരിച്ചിട്ടുള്ളൂ... 
അപ്പോഴേക്കും അവനോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞാൽ അവൻ അവളുടെ പ്രണയത്തെ ചോദ്യം ചെയ്താലോ എന്ന പേടി അവളിൽ ഉണ്ടായിരുന്നു... 


അവളുടെ സങ്കൽപ്പങ്ങളിലെ രാജകുമാരനെ കണ്ടെത്തിയ സന്തോഷമായിരുന്നു അവൾക്ക്... 
 ആരോടും ഒന്നും പറഞ്ഞില്ല.... അവൻ കാണാതെ അവനെ നോക്കിയും വെറുതെ ഉള്ള പുഞ്ചിരിയും....  അവളുടെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഉത്ര ഇങ്ങനെഎല്ലാം..... 

അവൾക്കു തന്നെ അത്ഭുതം തോന്നും തരത്തിൽ അവൾ മാറിയിരുന്നു.... 

തന്റെ മാറ്റങ്ങളെ തിരിച്ചറിയാൻ ആരുമില്ലായിരുന്നത് കൊണ്ട് വലിയ ചോദ്യങ്ങൾ ഒന്നും അവൾക്കു അഭി മുഖികരിക്കെണ്ടി വന്നില്ല... 


ദിവസങ്ങൾ കൊഴിഞ്ഞു പോയി.... 


ഇന്നാണ് ഇലക്ഷന് റിസൾട്ട്‌ വരുന്ന ദിവസം...  
എല്ലാവരും കോളേജിൽ അറ്റന്റൻസ് വെച്ചിട്ടുണ്ട്... 

ഓരോ റിസൾട്ട്‌ പ്രഖ്യാപിച്ചുകൊണ്ടിരുന്നു... 

ആർട്ട്‌ സെക്രട്ടറി സ്ഥാനത്തേക്ക് ഞാൻ തന്നെ വന്നു  ... 


എല്ലാവരും ഉറ്റു നോക്കിയത് ചെയർമാൻ സീറ്റിൽ ആരു എന്നാണ്? 

ഭരണം ആരു കൊണ്ടു പോകും.... 


അവനീത്‌ /ഗൗതം 

അങ്ങനെ ഇത്തവണയും sfi ചെയർമാൻ അവനീത്‌ തന്നെ കോളേജ് ചെയർമാൻ ആയി..... 


പിന്നെ അവിടെ മുദ്രാവാക്യങ്ങൾ കൊണ്ട് ഒരു കാഹളം തന്നെയായിരുന്നു...... 

💚💚💚💚💚💚💚💚

അടുത്ത ആഴ്ചയാണ് ഫ്രഷേഴ്‌സ് ഡേ.... 

പ്രോഗ്രാം അവതരിപ്പിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കുകയാണ് ചൈത്രയും ഉത്രയും കൂടി....  എബിൻ അവനിയും കൂടെ ഉണ്ടായിരുന്നു.... 


അതു കണ്ട ഗൗതമിന്റെ കൂട്ടുക്കാരൻ ആഷി പറഞ്ഞു.... 
എടാ എനിക്ക് ഒരു ഐഡിയ.... 


എന്താഡാ... 


ഫ്രഷേഴ്‌സ് ഡേയുടെ അന്ന് നമുക്ക് sfi ക്ക് ഇട്ട് ഒരു പണികൊടുക്കാം... 


എങ്ങനെ?  ഗൗതം ആകാംഷയോടെ ചോദിച്ചു... 

ആഷി ഗൗതമിന്റെ ചെവിയിൽ എന്തോ പറഞ്ഞു.... 

അതുകേട്ടു ഗൗതം പറഞ്ഞു.... 
നീ പൊന്നപ്പൻ അല്ലടാ... 
തങ്കപ്പനാ  തങ്കപ്പൻ.... 


ഉത്ര ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ.... -
നീന 

ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞാൽ മൂന്നു ദിവസം ലീവ് ഉണ്ടല്ലോ....  അന്നെനിക്ക് വീട്ടിൽ പോകാം.... 


ഓഹ് വീട്ടുകാരെ കാണാൻ ഉള്ള തിടുക്കമാണോ 


മ്മം....  അവർക്ക് ഞാൻ ഒറ്റമോളാണ്...  എന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടാകും....  അതാണ്... 

ഓഹ്... അല്ല  ഫ്രഷേഴ്‌സ് ഡേക്ക് തന്റെ പ്രോഗ്രാം ഒന്നുമില്ലേ സഖാവെ ... -പ്രണവ് 


ഉണ്ടല്ലോ പ്രണവേട്ട.... 
ഞാൻ ഒരു പാട്ട് പാടുന്നുണ്ട്‌... 

ഹേയ് വേണ്ട മോളെ... ഞാൻ ഒന്നും ചോദിച്ചിട്ടുമില്ല...  നീ ഒന്നും കേട്ടിട്ടുമില്ല    

അതെന്താ.... -ഉത്ര


നിന്നെ കൊണ്ട് ഒന്ന് പാടിപ്പിച്ചതിനു എന്നെ ഇവരൊക്കെ കൂടി.... 


ഇവരൊക്കെ കൂടി.... -ഉത്ര

അവൻ അന്ന് ആ ദിവസം ഓർത്തു.... 

അവരുടെ ഇടയിൽ നിന്നും ഓടിയ പ്രണവ് പൊങ്ങിയത് കാന്റീനിന്റെ പുറകിൽ ആയിരുന്നു..  
അവരു അവിടെ എത്തും എന്നത് അവൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല... 


ഡാ പന്നി ഇനി നിനക്ക് ആരുടെഎങ്കിലും പാട്ട് കേൾക്കണോഡാ...  വേണോ.... 

അവനി അവന്റെ കൈ പിടിച്ചു പിറകിലേക്ക് തിരിച്ചു.... 


ആഹാ എന്റെ അവനി എനിക്ക് ഇനി ആരുടെയും പാട്ട് കേൾക്കണ്ട....  പ്ലീസ്.... 
കൈവിടാടാ പട്ടി............. 


ആഹാ....  പ്രണവ് ഉത്രയെ നോക്കി ഒരു ദീർഘ ശ്വാസം എടുത്തു.... 


അവന്റെ കൈ ഒന്ന് നോക്കി....  നിനക്ക് അറിയുമോ രണ്ടു ദിവസം.....  രണ്ടു ദിവസമാ എന്റെ കൈ കൊണ്ട് ഞാൻ ബുദ്ധിമുട്ടിയത്.... 

ഉത്ര അവനെ അതിശയം കൊണ്ട് നോക്കി....... 


എന്താടി നോക്കുന്നത്.... 

അല്ല ഇത്ര ബുദ്ധിമുട്ട് തോന്നാൻ മാത്രം ബുദ്ധി ഓക്കേ ഉണ്ടോ എന്ന് നോക്കിയതാ... 

ഡി...... 

അവൾ അവനിക്ക് പിറകിൽ പോയി നിന്ന് അങ്ങോട്ട് ഇങ്ങോട്ട് നീങ്ങി നിന്നു....  

അവളെ പിടിക്കാൻ പ്രണവ് ഓടി.... 

ഇവരുടെ ഒരു കാര്യം....  അതു കണ്ടു നിന്ന ചൈത്ര പറഞ്ഞു.... 


ആ ഓട്ടം അവസാനിച്ചത് ഗൗതമിന്റെ മേൽ വീണായിരുന്നു.... 


അവൻ അവളെ തള്ളിയിട്ട് എഴുന്നേറ്റു... 

നിനക്ക് ഇതു തന്നെയാണോ ഡി പണി.... 
കണ്ണുകാണാൻ മേലെ നിനക്ക്.... 
ഒരു ഒറ്റണം തന്നാൽ ഉണ്ടല്ലോ..... 

തനിക്കു കണ്ണുകണ്ടൂടെ ഞാൻ ഓടി വരുന്നത്...  അവൾക്ക് ദേഷ്യം വന്നു..... 

ഓഹ് നീ വല്ല ആനയാണല്ലോ...  വരുന്നത് കാണാൻ 
ആകെ ഒരു തീപ്പെട്ടി കൊള്ളി കണക്കെ ഇരിക്കുന്ന നീ വരുന്നുണ്ടോ എന്ന് നോക്കാൻ ഇരിക്കുകയല്ലേ ഞാൻ.... 

ഡോ ഡോ പറഞ്ഞു പറഞ്ഞു താൻ എങ്ങോട്ടാ ഈ പോകുന്നത് തനിക്കു ഈ ഉത്ര ആരാണ് എന്നറിയില്ല..... 

നീ ആരാഡി..... 


. എടി പൊടി എന്നൊക്കെ പോയി വീട്ടിൽ ഉള്ളവരെ വിളിക്കടോ.... 

ഉത്രയെ തിരക്കി വന്ന പ്രണവ് കാണുന്നത് ഗൗതമുമായി തല്ല് പിടിക്കുന്ന ഉത്രയെയാണ്... 

അവൻ അവിടെ നിന്നും അവളെയും വലിച്ചു നടന്നു.... 


വിട് പ്രണവേട്ടാ....  അയാളോട് രണ്ടെണ്ണം കൂടി പറയട്ടെ.... 

നീ ഇങ്ങു വന്നേ.....  പ്രണവ് അവളെയും കൊണ്ട് നടന്നു.... 

. അവൾ പോയ വഴിയേ നോക്കി അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... 

ഡാ ഗൗതം....  എന്താടാ ഉണ്ടായത്...  നീ അല്ലെ അവൾ വരുന്നത് കണ്ടു എടുത്തു ചാടിയത് എന്നിട്ട് എന്തിനാ അവളോട്‌ ചൂടായത്.... 

ഗൗതം ഒന്ന് ചിരിച്ചു....  
അല്ലാതെ അവളോട്‌ മിണ്ടാൻ ഞാൻ ഒരു വഴിയും കണ്ടില്ല മോനെ....  അതൊരു കൊച്ചു കാന്താരിയാണ് .. 


എന്താ ഒരു ഇളക്കം.... 


നീ ഈ സിനിമയിൽ ഓക്കേ കണ്ടിട്ടില്ലേ... 
രണ്ടു പാർട്ടിയിൽ ഉള്ള നായകനും നായികയും തമ്മിൽ അടി ഉണ്ടാക്കി അവസാനം പ്രണയത്തിൽ ആകുന്നത്.... 
അങ്ങനെ ഒരു മൂവേമെന്റ് നടത്തിയതിന്റെ ആദ്യ പടിയാണ് ഇതു..... 


.ഹേ.... അപ്പൊ നിനക്ക് അവളെ.....  

ഒരു താല്പര്യം ഉണ്ട്...   അവളുടെ ഇഷ്ട്ടം കൂടി അറിഞ്ഞേ പ്രണയിക്കു..... 

അവർ രണ്ടുപേരും ചിരിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story