പ്രണയതീരം ❣️ ഭാഗം 70

pranaya theeram

രചന: ദേവ ശ്രീ


കയ്യിൽ കുത്തിയ ഡ്രിപ്പിന്റെ സൂചി വലിച്ചൂരി അവൾ ബെഡിൽ നിന്നും എഴുന്നേറ്റു ഓടി.... 

അവനി ഏട്ടാ.... 
എന്നെ ഇട്ടേച്ചും പോകല്ലേ.... 
അവനി ഇല്ലാതെ അമ്മാളു ഇല്ല... 
വയ്യാ.... 
അവനി ഇല്ലാതെ എനിക്ക് ജീവിക്കണ്ടേ... 

അവളെ പിടിച്ചു വച്ച കാർത്തിയുടെ കൈകൾ ബലമായി വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു... 


അമ്മാളു... 
മോളെ ഏട്ടൻ പറയുന്നത് ഒന്ന് കേൾക്കു... 
കൈയിൽ നിന്നും ഇറ്റി വീഴുന്നത് കണ്ടു അവൻ പറഞ്ഞു 
മോളെ... 
പ്ലീസ് ഡാ... 


ഇല്ല കുഞ്ഞേട്ടാ...  എന്റെ അവനി ഏട്ടൻ     
വാക്കുകൾ മുറിഞ്ഞു പോയിരുന്നു അവളുടെ... 
മുടിയെല്ലാം അഴിഞ്ഞു വീണു മുഖം എല്ലാം കരഞ്ഞു വീർത്തു ആകെ വല്ലാതെ ആയിരുന്നു അവൾ.... 

അവന്റെ ഷിർട്ടിന്റെ കോളർ പിടിച്ചു ഉലച്ചു കൊണ്ട് അവൾ എങ്ങി ചോദിച്ചു... 
കുഞ്ഞേട്ടാ...  അവനി.....
അവൾ അവന്റെ മാറിലേക്ക് മുഖം ചേർത്തു എങ്ങി.... 

അവന്റെ കയ്യിൽ നിന്നും കുതറി ഓടി.... 
ഇല്ല കുഞ്ഞേട്ടാ... 
എന്റെ അവനി ഏട്ടൻ ഇല്ലാത്ത ഈ ലോകം എനിക്ക് വേണ്ട..... 
ആ അവശതയിലും അവൾക്കു തന്റെ പ്രാണൻ ഇല്ലാത്ത ലോകത്തിൽ ജീവിക്കണ്ടേ എന്ന് തോന്നി.... 

കാർത്തിയും അവൾക്കു പിറകെ ഓടി അവളെ പിടിച്ചു വലിച്ചു
പൊക്കി എടുത്തു കൊണ്ട് റൂമിലേക്ക്‌ പോയി.. അവളെ ബെഡിൽ ഇരുത്തിയ ശേഷം പറഞ്ഞു... 
.അമ്മാളു നീ എന്ത് വിഡ്ഢിത്തം ആണ് കാണിക്കുന്നത്... 
അവനി മരിച്ചു എന്ന് ആരാ നിന്നോടു പറഞ്ഞേ... 
അവനു കുഴപ്പം ഒന്നുമില്ല... 
അവൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു    

അപ്പൊ ഡോക്ടർ....... 
അവളുടെ ഏങ്ങൽ നിർത്തി അവൾ നിർവികാരമായി  ചോദിച്ചു.. 


ഡോക്ടർ എന്താ പറഞ്ഞത്..... -കാർത്തി 


അവളുടെ ഓർമയിലേക്ക് ആ നിമിഷങ്ങൾ കടന്നു വന്നു..

ആ നിമിഷം ഡോക്ടർ പറഞ്ഞ സോറി മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നള്ളൂ... 

അവൾ കണ്ണുകൾ നിറച്ചു അവനെ നോക്കി.... 


ആ നോട്ടത്തിന്റെ അർത്ഥം മനസ്സിൽ ആയപോലെ അവൻ അവളെ നോക്കി കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ട് അവളിലെ പിടി ഒന്ന് കൂടി മുറുക്കി.... 

അമ്മാളു നിന്റെ അവനിക്ക് ഒരാപത്തും സംഭവിച്ചിട്ടില്ല.... 

അവന്റെ ഓപ്പറേഷൻ സക്സസ് ആയി...  കുറച്ചു മുന്നേ അവനെ ഐ സി യു വിലേക്കു മാറ്റി... 

ആണോ കുഞ്ഞേട്ടാ....  സത്യം ആണോ.... 
എന്റെ അവനി ഏട്ടന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ... 
എനിക്ക്.... 
എനിക്ക് ഇപ്പോ തന്നെ എന്റെ അവനി ഏട്ടനെ കാണണം.... 

അപ്പോഴേക്കും അവളുടെ കൈ ഫ്രഷ് ആക്കി ഡ്രിപ് മാറ്റി കുത്തി സിസ്റ്റർ പോയിരുന്നു... 

നോക്ക് അമ്മാളു...  നമുക്ക് അവനെ കാണാം... 
അതിന് മുൻപ് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... 

അത് കേൾക്കുമ്പോൾ നീ വെറും ഒരു ഭാര്യ മാത്രമായി ചിന്തിക്കരുത്...  നീ ഒരു ഡോക്ടർ കൂടി ആണ്... 
ആ നിലയിൽ കൂടി ചിന്തിക്കണം... 

അവൾ അവൻ പറയുന്നത് കേൾക്കാൻ വേണ്ടി കാതുകൾ കൂർപ്പിച്ചു... 

അമ്മാളു... 
ആക്‌സിഡന്റിൽ അവനിക്ക്..... 
അവൻ ഒന്ന് നിർത്തി.... 


അവനി ഏട്ടന് ...... 
അവൾ വർധിച്ച ഹൃദയമിടിപ്പോടെ ചോദിച്ചു.... 

അവന്റെ ഓർമകളിൽ നിന്നും നമ്മൾ എല്ലാം എന്ന് അന്യമാണ്..  
ആരെയും അവനു ഓർമ ഇല്ല... 
അത് പറയാൻ ആണ് ഡോക്ടർ വന്നത്... 
അപ്പോഴേക്കും എന്റെ കുട്ടി..... 

അവളും പൊട്ടി കരഞ്ഞു... 


മോളെ കരയല്ലേ നീ ഇങ്ങനെ... 
ഇപ്പോ നമ്മൾ അവന്റെ ജീവൻ തിരികെ കിട്ടിയതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്... 
പിന്നെ അവന്റെ ഓർമ്മകൾ... 
അത് വെറും ഒരു ഷോർട് ടെർമം മെമ്മറി ലോസ് ആണ്... 

ചികിൽസിച്ചു മാറ്റാൻ കഴിയുന്നത്..   
എന്റെ കുട്ടീടെ ജീവിതത്തിൽ നിന്നും അവനിയെ ദൈവം തട്ടി പറിച്ചില്ലല്ലോ... 
അത് തന്നെ ഭാഗ്യം     


. അവളും അത്‌ മാത്രമേ ആ നിമിഷം ഓർത്തള്ളൂ.... 

കുഞ്ഞേട്ടാ.... 
അമ്മയും അച്ഛനും.... 

. വീട്ടിൽ ആരെയും അറിയിച്ചില്ല മോളെ... 
വിവരം അരിഞ്ഞതും ഞാൻ ഇവിടേക്ക് വന്നു... 
അവനി ഒന്ന് ഓക്കേ ആയിട്ട് വിളിച്ചു പറയാം നമുക്ക്.... 


മം 


നിമിഷങ്ങൾ അവൾക്കു മണിക്കൂറുകൾ ആയും മണിക്കൂറുകൾ യുഗങ്ങൾ ആയും തോന്നി അവൾക്കു.   

ആ ഡ്രിപ് കഴിഞ്ഞപ്പോൾ അവളുടെ നിർബന്ധപ്രകാരം അവൻ അവളെയും കൂട്ടി അവനിയെ കാണാൻ പോകാൻ ഇറങ്ങി.... അവന്റെ കയ്യും പിടിച്ചു റൂമിന് പുറത്തേക്കു ഇറങ്ങാൻ നോക്കുമ്പോൾ ആണ് അവനിയുടെ അമ്മ റൂമിലേക്ക്‌ വന്നത്... 


അവരെ കണ്ടതും അവളുടെ സങ്കടം അണപൊട്ടി ഒഴുകി... 

അമ്മേ എന്നും വിളിച്ചു അവൾ കെട്ടിപിടിച്ചു കരഞ്ഞു.... 


അവരുടെ മുഖത്തു ഒരു തരം നിസ്സംഗതാ ഭാവം ആയിരുന്നു അപ്പൊ....... 

അവർ അവളെയും കൂട്ടി ബെഡിലേക്ക് വന്നിരിന്നു.... 


. അവളുടെ മുടിയിൽ തഴുകി 

ശേഷം അവളുടെ കരം ഗ്രഹിച്ചു കൊണ്ട് അവർ പറഞ്ഞ കാര്യം കേട്ട് അമ്മാളുവിന് ഭൂമി പിളർന്നു രണ്ടായപോലെ തോന്നി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story