പ്രണയതീരം ❣️ ഭാഗം 71

pranaya theeram

രചന: ദേവ ശ്രീ

മോളെ നീ എന്റെ മകന്റെ ജീവൻ ആണ്.... 
അവന്റെ ലോകം നിന്നെ ചുറ്റി പറ്റിയാണ് എന്ന് അമ്മക്ക് അറിയാം.. 
പക്ഷെ ഞാൻ ഒരമ്മയല്ലേ 
എനിക്ക് എന്റെ മകൻ ആണ് പ്രധാനം... 

അമ്മക്ക് മോളോട് ഒരു ദേഷ്യവും ഇല്ല... 


അവൾ ഒന്നും മനസിലാവാത്ത പോലെ അവരെ നോക്കി കൊണ്ട് ചോദിച്ചു... 

എന്താ അമ്മേ...  എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.... 

അവളെ നോക്കി കൊണ്ട് അവർ പറഞ്ഞു... 
നിങ്ങൾ ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ തന്നെ അവനിക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ അമ്മ നമ്മുടെ കുടുംബ ജ്യോത്സ്യനെ വിളിച്ചിരുന്നു... 

അദ്ദേഹം പ്രശ്നം വച്ചപ്പോൾ കണ്ടത് മോൾക്ക്‌ വൈദവ്യദോഷം ഉണ്ട് എന്നാണ്... 
ഇനിയും മോളോടൊപ്പം ജീവിച്ചാൽ എന്റെ മകനെ എനിക്ക് നഷ്ട്ടമാകും... 
അതെനിക്ക് സഹിക്കില്ല...  

ആന്റി.....  കാർത്തി അവരെ അതിശയം കൊണ്ട് വിളിച്ചു... 
ഉള്ളിൽ ഉയർന്നു പൊങ്ങി വരുന്ന രോക്ഷം കടിച്ചമർത്തി കൊണ്ട് പറഞ്ഞു... 
.ആന്റി ഇതൊക്കെ അന്തവിശ്വാസങ്ങൾ ആണ്... 
കൂടാതെ അമ്മാളുവിന് അങ്ങനെ ഒരു ദോഷവുമില്ല    
ഞങ്ങളും ജാതകം നോക്കി പൊരുത്തം ഉറപ്പിച്ചു തന്നെ ആണ് ഈ  വിവാഹം നടത്തിയത്.. 
നിങ്ങൾ പറയുന്നപോലെ അമ്മാളു അവനിയുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകില്ല... 
അവന്റെത് ഒരു ഷോര്ട്ട് ടെർമം മെമ്മറി ലോസ് ആണ്... 
റോഡിൽ തല ശക്തിയിൽ പിടിച്ചപ്പോൾ ഞരമ്പുകൾക്ക് വന്ന ചെറിയ തകരാണ്.. 
ട്രീറ്റ്മെന്റ് കൊണ്ട് പെട്ടൊന്ന് മാറാൻ കഴിയുന്ന അവസ്ഥ... 
അവന്റെ ഓർമ തിരിച്ചു കിട്ടിയാൽ അവൻ അമ്മാളുവിനെ അന്വേഷിക്കില്ലേ... 


അതൊന്നും ശ്രദ്ധിക്കാതെ നന്ദിനി അമ്മാളുവിനോട് പറഞ്ഞു... 
നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവുന്നുണ്ട്... 
 എനിക്ക് എന്റെ മകനെ ഉള്ളു.. 
ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെയും അവനു ഒന്നും സംഭവിക്കരുത് എന്നുണ്ട്..  
ഞാൻ നിന്റെ കാലു പിടിക്കാം മോളെ... 
നീ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം... 


അമ്മേ.........  അവൾ അവരെ വിളിച്ചു..... 

നീ എന്റെ മകനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും എന്ന് കരുതുന്നു.... 
എന്നും പറഞ്ഞു യാതൊരു ദയയും ഇല്ലാതെ അവളെ നോക്കികൊണ്ട്‌ എഴുന്നേറ്റു... 
പോകും നേരം കാർത്തിയോട് പറഞ്ഞു.... 
എന്റെ മകനെ കുറിച്ച് ഓർത്തു എന്നേക്കാൾ വേവലാതി ആർക്കും വേണ്ട.... 

അതെന്താ ആന്റി.... 
നിങ്ങളെ പോലെ തന്നെ അവന്റെ മേൽ പൂർണ അവകാശം ഇവൾക്കും ഉണ്ട്... 
അതെന്താ നിങ്ങൾക്ക് അറിയില്ലേ...
അതോ നിങ്ങൾ മറന്നു പോയതോ     


നോക്ക് കാർത്തി... 
ഞാൻ എന്റെ മകളായിട്ടാണ് അമ്മാളുവിനെ കണ്ടിട്ടുള്ളത്...
പക്ഷെ എന്റെ മകന്റെ പ്രാണൻ ആയിട്ടാണ് അവളെ കണ്ടത്...എന്നാൽ ആ അവൾ തന്നെ എന്റെ മകന്റെ പ്രാണൻ എടുക്കാൻ വേണ്ടി ആണ് എന്നറിഞ്ഞാൽ ഒരമ്മയും അതിന് കൂട്ട് നിൽക്കില്ല... അതേ ഞാനും ചെയ്യുന്നുള്ളു... 

അമ്മാളുവിനെ ഒന്ന് നോക്കി അവർ പുറത്തേക്കു പോയി.... 


അവർ പോയതും അമ്മാളു കാർത്തിയെ നോക്കി ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി 
അവൾ തിരിഞ്ഞു കിടന്നു... 
കൈകൾ കൊണ്ട് വാ പൊത്തി അലറി കരഞ്ഞു.... 


അവൾക്ക് ഒരാശ്വാസം എന്നപോലെ അവൻ അവളുടെ അരികിലേക്ക് ചെന്നു 

അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു അമ്മാളു... 
കരയേണ്ട എന്ന് പറയുന്നില്ല... 
ഏട്ടന് അറിയാം കുട്ടീടെ വിഷമം... 
അവളുടെ കൈകൾ കൈയിൽ എടുത്തു വെച്ചു പറഞ്ഞു... 
മോളെ.. 
ഇതു നിന്റെ ജീവിതത്തിലെ ഒരു മോശം സമയം മാത്രമാണ്... 
അവനിക്ക് ഓർമ തിരിച്ചു കിട്ടുന്നവരെ മാത്രം... 
അത്‌ കഴിഞ്ഞാൽ അവൻ നിന്നെ തേടി നിന്റെ അരികിൽ വരില്ലേ... 
അവളുടെ താടി തുമ്പിൽ പിടിച്ചു പറഞ്ഞു നീ അവന്റെ രാജകുമാരി അല്ലേടാ... 


അതൊന്നും അവളുടെ മനസിനെ തണുപ്പിക്കാൻ പാകമുള്ളതായിരുന്നില്ല... 
ജീവിച്ചു തുടങ്ങിയപ്പോൾ തന്നെ അനുഭവിക്കേണ്ടി വന്ന വിരഹദുഃഖം അവളെ അത്രയും തളർത്തിയിരുന്നു... 

ഒരു തരം നിർവികാരതയോടെ അവൾ ബെഡിലേക്ക് കിടന്നു... 

ഡിസ്ചാർജ് ചെയ്തു പോകാൻ തയ്യാറായ  അമ്മാളുവിനോട് കാർത്തി ചോദിച്ചു... 

മോളെ നീ എടുത്ത തീരുമാനം ഉറച്ചതാണോ... ഒന്നുകൂടി ആലോചിച്ചൂടെ.... 

വേണ്ട കുഞ്ഞേട്ടാ.... 
അമ്മ പറഞ്ഞത് ശരിയെങ്കിൽ ഞാൻ.... 
അവൾക്ക് വാക്കുകൾ പൂർത്തികരിക്കാൻ സാധിച്ചില്ല... വിതുമ്പി കൊണ്ട് അവൾ നോക്കി... 
വേണ്ട 
.. ഞാൻ ആയിട്ട് വേണ്ട ഏട്ടാ..... 

മ്മ്.... 
നിനക്ക് അവനെ ഒന്ന് കാണണ്ടെടാ.... 

അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി..  
കണ്ടു കഴി.....ഞ്ഞാൽ എനിക്ക്..     നിക്ക് ചില....പ്പോൾ പോവാ.....ൻ തോന്നില്ല ഏട്ടാ.... 
എന്നെങ്ങനെയോക്കയോ പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു അവൾ..... 

അവളെ ആശ്വസിപ്പിക്കാൻ എന്ത് പറയണം എന്നറിയാതെ അവനും നിശബ്ദമായി....


❤️❤️❤️❤️❤️❤️❤️❤️❤️

രണ്ടാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഇന്ന് അവനിക്ക് ഡിസ്ചാർജ് കിട്ടിയ ദിവസം ആയിരുന്നു     

അവർ പോകാൻ ഉള്ളത് എല്ലാം റെഡി ആക്കി വെക്കുമ്പോൾ ആണ് ഡോർ തള്ളി തുറന്നു അവനിയുടെ അച്ഛനും ഗൗതമും കൂടി കയറി വന്നത് 


നന്ദിനി മോന് ഇപ്പോ എങ്ങനെ ഉണ്ട്.... 


പേടിക്കാൻ ഒന്നുമില്ല ദാസേട്ടാ... 
ഞാൻ പറഞ്ഞതല്ലേ വിളിച്ചപ്പോൾ എല്ലാം... 
പെട്ടൊന്ന് ഓടിപിടിച്ചു വരേണ്ട എന്ന്     


ഓഹ് രണ്ടാഴ്ച എങ്ങനെ തള്ളി നീക്കി എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ അല്ലെ ഗൗതം.... 

ശരിയാ...  ആന്റി ഉത്ര എവിടെ..... 

അവർ ഉണ്ടായതെല്ലാം ഗൗതമിനോട് പറഞ്ഞു...

പക്ഷെ ആന്റി...  അവനി അവൻ ഉത്രയില്ലാതെ എങ്ങനെ ജീവിക്കും.   


പതിയെ ഗൗതം...  അവർ ഒരു ശ്വാസനയോടെ പറഞ്ഞു... 

അവൻ ബാത്‌റൂമിൽ ആണ്    

അവളെ കുറിച്ച് ഇപ്പോ ഒന്നും സംസാരിക്കേണ്ട.... 


അവനി ഇറങ്ങിയതും മുന്നിൽ നിൽക്കുന്നവരെ അവൻ ആരാണ് എന്ന സംശയത്തോടെ നോക്കി.... 


അത്‌ കാണെ നന്ദിനി പറഞ്ഞു 
ഇതു അച്ഛൻ ആണ് മോനെ... 
ഇതു ഗൗതം... 
അമ്മ പറഞ്ഞില്ലേ ഇവരെ കുറിച്ച്.... 

അവൻ ഒന്ന് തലയാട്ടി ..... 

അപ്പോഴേക്കും ഡോക്ടർ അകത്തേക്ക് കയറി വന്നു...  

ആളു ഉഷാർ ആയല്ലോ... 
അവന്റെ ഫയൽസ് നോക്കി കൊണ്ട് അയാൾ പറഞ്ഞു.... 
ഇനി വീക്കിലി ഞാൻ വന്നു നോക്കിക്കോളാം... 

അപ്പോഴേക്കും അവനു പോകാൻ ഉള്ള വീൽ ചെയർ വന്നു... 

അതിൽ ഇരുന്നു അവനെയും കൂട്ടി അവർ യാത്രയായി.... 


വീട്ടിൽ എത്തിയിട്ടും അവനിയെ ഒരു മൂകത വന്നു പൊതിഞ്ഞു.... 


നെഞ്ചിലെ കരിഞ്ഞ പാടുകളിൽ അവന്റെ കൈ അറിയാതെ തന്നെ പതിഞ്ഞു... 

എന്തിനായിരിക്കും എന്റെ ഇവിടെ ഓപ്പറേഷൻ ചെയ്തത്.... 
അവന്റെ ഉള്ള് ചുട്ട് പൊള്ളുന്ന പോലെ തോന്നി അവനു... 

ഓർമ്മകൾ നഷ്ട്ടപെട്ട ഒരാൾ തുടർന്നു ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോയി... 

ചുറ്റും അപരിചിതത്വം... 
ആരെനിക്ക് ആരെല്ലാം ആയിരുന്നു എന്ന് മറ്റുള്ളവർ പറഞ്ഞു തരേണ്ട അവസ്ഥ... 
വല്ലാത്ത ഭയാനകം ആയി തോന്നി അവനു... 

അറിയാതെ ഇടനെഞ്ചിൽ തടവുന്ന അവന്റെ കൈകൾ അവനു അത്ഭുതം ആയിരുന്നു..

അവിടേക്ക് വന്ന നന്ദിനിയോട് അവൻ ചോദിച്ചു... 
അമ്മേ എന്തിനാ എന്റെ നെഞ്ചിൽ ഓപ്പറേഷൻ ചെയ്തത്     


അത്‌.... 
അവർ പെട്ടൊന്ന് വെപ്രാളപ്പെട്ടു പറഞ്ഞു... 
അവിടെ ഒരു ചില്ല് ഉണ്ടായിരുന്നു അത് എടുത്തു കളഞ്ഞതാണ് മോനെ... 

എന്താടാ....  അവന്റെ തലയിൽ കൈ വിരൽ ഓടിച്ചു കൊണ്ട് അവർ ചോദിച്ചു... 

ഒന്നുമില്ല.... 
എനിക്ക് പ്രിയപ്പെട്ടതെന്തോ നഷ്ട്ടമായ പോലെ 
അവൻ പറഞ്ഞു.... 


അവരൊന്നു
വിളറി വെളുത്തു... 
ഉത്ര എന്ന പേര് അവന്റെ നെഞ്ചിൽ നിന്നും കരിച്ചു കളഞ്ഞത് തന്റെ സ്വാർത്ഥയല്ലേ എന്നൊരു നിമിഷം നന്ദിനി ചിന്തിച്ചു... 
ഇല്ല.... 
തന്റെ മകന്റെ നല്ലതിന് അല്ലെ... 
തെറ്റല്ല... 
അവർ സ്വയം ആശ്വസിച്ചു.... 

മോന് കിടന്നോ എന്നും പറഞ്ഞു അവർ പുറത്തേക്കു ഇറങ്ങി.... 


അവനി കണ്ണുകൾ അടച്ചു.... 

അപ്പോഴും ആ അവ്യക്തമായ മുഖം അവനെ അസ്വസ്ഥമാക്കിയിരുന്നു... 

ആരാണ് പെണ്ണെ നീ.... 
എന്തിനാ എന്റെ സ്വപ്‌നങ്ങളിൽ വീണ്ടും വീണ്ടും ഇങ്ങനെ.... 
അവന്റെ മാനസിക സംഘർഷം കൂടുന്നതായി അവൻ അറിഞ്ഞു... 
തലയിൽ കൈകൾ കൊരുത്തു കൊണ്ടിരിന്നു അവൻ... 


ദിവസങ്ങൾ കടന്നു പോയി...  

ഇതിനിടയിൽ അവനി ഫോൺ ഉപയോഗിക്കാൻ തുടങ്ങി     


ഇടക്ക് വരുന്ന unknown നമ്പർ അല്ലാതെ ആരും അവനെ വിളിച്ചില്ല... 

ആ വ്യക്തി ആണെങ്കിൽ അവനോടു ഒന്നും സംസാരിക്കുകയുമില്ല... 

ആദ്യം എല്ലാം ആ ഫോൺ കാൾ അവനു അരോചകം ആയിരുന്നു... 
എന്നാൽ പോകെ പോകെ അവനും ആ ശ്വാസഗതി കേൾക്കാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു.... 


ഒരിക്കൽ അവന്റെ ഫോണിൽ സോൾമേറ്റ്‌ എന്ന് എഴുതിയ ഫോൾഡർ കണ്ടു അവൻ അത് ഓപ്പൺ ആക്കാൻ നോക്കി... 
പക്ഷെ പാസ്സ്‌വേർഡ്‌ ലോക്ക് ആണ്... 

പാസ്സ്‌വേർഡോ... 
എന്താ പാസ്സ്‌വേർഡ്‌ കൊടുത്തത് എന്നറിയാതെ ആ ഫയൽ ഓപ്പൺ ആക്കാൻ അവനു കഴിഞ്ഞില്ല.... 

പോകെ പോകെ അവന്റെ സ്വപ്നങ്ങളിലെ പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ വ്യക്തമായി തുടങ്ങിയിരുന്നു... 

അവൻ ആ ഫോൺ കാളിലും സ്വപ്‌നങ്ങളിലും ഒതുങ്ങി ദിവസങ്ങൾ തള്ളി നീക്കി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story