പ്രണയതീരം ❣️ ഭാഗം 72

രചന: ദേവ ശ്രീ

കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ട് കൊണ്ട് നന്ദിനി ഡോർ തുറന്നു..... 

ആന്റി..... 


നിരുപമ.......... -നന്ദിനി അവളെ കെട്ടിപിടിച്ചു... 
നിരുപമ നന്ദിനിയുടെ സുഹൃത്തിന്റെ മകൾ ആണ്.... 
നന്ദിനിയുടെ പ്രത്യേക ക്ഷണം കൊണ്ട് വന്നതാണ് ഇവിടെ.... 
ആ ക്ഷണം അവനിയുടെ ജീവിതത്തിലേക്ക് ആയിരുന്നു...  ഉത്രക്ക് പകരമായി....മുൻകൂട്ടി നന്ദിനി എല്ലാ കാര്യവും അവരോടു വിളിച്ചു പറഞ്ഞിരുന്നു... 
ഉത്രയുടെ ജാതകദോഷം വരെ.... 
നിരുപമയെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒരു ബന്ധം ആണിത്...  
അത് കൊണ്ട് തന്നെ അവളുടെ വീട്ടുകാർക്കും ഈ ബന്ധം താല്പര്യം ആയിരുന്നു... അവനിയുടെ ജീവിതത്തിലേക്ക് ഉത്ര ഇനി വരില്ല എന്ന് നന്ദിനിക്ക് അറിയാമായിരുന്നു...  അതായിരുന്നു അവരുടെ ധൈര്യവും....
അവനിക്ക് അരികിലേക്ക് അവളെ കൊണ്ട് പോയി.... 


മോനെ അവനി.....

അവൻ നോക്കി....  അമ്മക്കൊപ്പം ഒരു മോഡേൺ പെൺകുട്ടി... നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി.... 

ഇതാണ് മോനെ നിരുപമ.... 
അമ്മ പറഞ്ഞിട്ടില്ലേ....  നിന്റെ ഫിയാൻസി...  നിങ്ങളുടെ കല്യാണം ഞങ്ങൾ ഉറപ്പിച്ചതാണ്..  അതിനിടയിൽ ആണ് ഇങ്ങനെ ഒക്കെ...  നന്ദിനി സാരി തല കൊണ്ട് കണ്ണുകൾ തുടച്ചു പറഞ്ഞു.... 


ഇപ്പോ എങ്ങനെ ഉണ്ട് അവിഏട്ടാ    എന്നും ചോദിച്ചു അവൾ അവനിക്ക് അരികിൽ ഇരുന്നു... 
എന്ത് കൊണ്ടോ അവളുടെ പ്രെസെൻസ് അവനു ഇഷ്ടമായില്ല... 
നിരൂപമായി അവൻ കണ്ടത് സ്വപ്നത്തിൽ കാണുന്ന പെൺകുട്ടിയെയാണ്....എന്നാൽ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞത് അവനു നിരാശയായി..... 
അവൻ അമ്മയോട് പറഞ്ഞു    
അമ്മേ വല്ലാത്ത തല വേദന...  എനിക്ക് ഇത്തിരി നേരം തനിച്ചു ഇരിക്കണം    


ഓക്കേ ബേബി...  ടേക്ക് റസ്റ്റ്‌ എന്നും പറഞ്ഞു അവന്റെ കവിളിൽ തലോടി.... 
ആ സ്പർശനം അവന് തീരെ ഇഷ്ട്ടമായില്ല.. 

ശരി മോനെ...  നീ കിടന്നോ എന്നും പറഞ്ഞു അവർ അവളെയും കൂട്ടി റൂമിന് പുറത്തേക്കു പോയി.... 

നീ വിഷമിക്കണ്ട മോളെ...  ഇപ്പോഴും അവളാണ് അവന്റെ ഉള്ളിൽ....  അത്രമേൽ എന്റെ കുട്ടി സ്നേഹിച്ചു പോയി അവളെ...  ഈ ജാതകദോഷം ഇല്ലായിരുന്നു എങ്കിൽ അവൾ ഉണ്ടാകുമായിരുന്നു എന്റെ കുഞ്ഞിന്റെ കൂടെ... 


നമുക്ക് എല്ലാം ശരിയാക്കാം ആന്റി.... 
അല്ല അങ്കിൾ എവിടെ.... 


ഇവിടെ ഇല്ല...  നീ വരുമ്പോൾ ഇല്ലാതെ ഇരുന്നതും നന്നായി...  അല്ലെങ്കിൽ തന്നെ ഈ ബന്ധം തീരെ ഇഷ്ട്ടമല്ല...  എന്റെ ഒരാളുടെ നിർബന്ധം ആണ് ഇതെല്ലാം     


ആന്റി ആരാ പുതിയ ഗസ്റ്റ് എന്നും ചോദിച്ചു ഗൗതം അകത്തേക്കു കയറി... 


ഇത് നിരുപമ...  എന്റെ ഫ്രണ്ട്ന്റ് മകൾ ആണ്... ഗൗതം ഈ കുട്ടിയുമായി അവനിയുടെ മാര്യേജ് ഫിക്സ് ചെയ്യാൻ തീരുമാനിച്ചു ഞങ്ങൾ..... 

ആന്റി എന്തൊക്കെയാണ് പറയുന്നത്... 
അപ്പൊ ഉത്ര.....
എന്റെ അവനിക്ക് അവളില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല എന്നറിയില്ലേ... 
ഞാൻ ഇതിന് കൂട്ട് നിൽക്കില്ല.... 

ഗൗതം....  നന്ദിനി അവനെ വിളിച്ചു... 
മോനെ ഉത്ര അവന്റെ ജീവിതത്തിലേക്ക് വന്നാൽ അവന്റെ ജീവനു തന്നെ ആപത്തു സംഭവിക്കും എന്ന് അറിഞ്ഞു കൊണ്ട് ഞാൻ എങ്ങനെയാണ് ഇതിനൊക്കെ കൂട്ട് നിൽക്കുക...  എനിക്ക് എന്റെ മകന്റെ ജീവൻ തന്നെ ആണ് വലുത്... 
നിനക്ക് കാണേണ്ടത് അവനിയുടെ ജീവനറ്റ ശരീരം ആണോ..... 

ആന്റി...  ഞാൻ അതൊന്നും ഓർത്തല്ല പറഞ്ഞത്...  അവനിക്ക് ഓർമ കിട്ടിയാൽ അവൻ നമ്മളെ എല്ലാം വിട്ട് അവളെ തേടി പോകും...  അവൾ എതിർത്തു നിന്നാലും അവളെയും കൊണ്ടേ അവൻ വരൂ. 
എനിക്ക് അറിയാം അവനു അവളോട് ഉള്ള സ്നേഹം.... 

അതിനൊക്കെ ഉള്ള വഴി ഞാൻ കണ്ടിട്ടുണ്ട് ഗൗതം...  പിന്നെ നന്ദിനി പറഞ്ഞ കാര്യങ്ങൾക്ക് എല്ലാം അവരും സമ്മതം മൂളി....

❤️❤️❤️❤️❤️

 അവനിയെ ചെക്കപ്പ് ചെയ്യാൻ വേണ്ടി ഡോക്ർ വീട്ടിലേക്ക് വന്നു... 
അവന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു ഡോക്ടർ ശരിക്കും വണ്ടർ അടിച്ചു നിന്നു... 

ഡോക്ടർ ദാസിനെ നോക്കികൊണ്ട് പറഞ്ഞു.... 
അവനീതിന് ഇത്ര പെട്ടൊന്ന് ഒരു ചേഞ്ച്‌ ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല സാർ.. 
ഞാൻ ഇതിനു മുന്പും ഞാൻ പല പേഷ്യൻസിനേയും ട്രീറ്റ്‌ ചെയ്തിട്ടുണ്ട്.. 
ബട്ട്‌ മെമ്മറി ലോസ് ആയ ഒരാൾ ഇത്ര പെട്ടൊന്ന് എനെർജിറ്റിക് ആവുന്നത് ആദ്യമായാണ്... 
മിക്ക കേസും ടെപ്രേസ്സഷനിലേക്ക് പോകുന്ന അവസ്ഥയാണ് കാണാറ്... 
എനിവേ...  അവനീതിന്റെ മെന്റാലിറ്റി സ്റ്റെബിൾ ആണിപ്പോൾ... 
ഡോക്ടർ പറയുന്നത് ദാസിന് വളരെ സന്തോഷം നൽകുന്ന ഒന്നായിരുന്നു... 


അയാൾ അവനിയെ നോക്കി ചോദിച്ചു... 
എങ്ങനെ സാധിച്ചാടോ തനിക്കു ഇങ്ങനെ പോസിറ്റീവ് വൈബ് കൊണ്ട്വരാൻ.. 


അതിനു രണ്ടു കാരണം ഉണ്ട് ഡോക്ടർ അവനി പറഞ്ഞു... 


അതെന്താണ് എന്നറിയാൻ ഡോക്ടർ ആകാംഷയോടെ അവനെ നോക്കി... 

ഒന്നെന്റെ സ്വപ്നത്തിൽ വരുന്ന ഒരു പെൺകുട്ടിയാണ്.... 
അത് കേട്ടതും ദാസ് ആകെ മൂകനായി... 

അവനി തുടർന്നു... 
അവളുടെ മുഖം അത് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു... 
അത് കാണെ വല്ലാത്ത സന്തോഷം തോന്നുന്നു...അവളെനിക്ക് പ്രിയപ്പെട്ടതാണെന്ന് എന്റെ മനസ് പറയുന്നു.... 
മറ്റൊന്ന് എനിക്ക് വരുന്ന ഒരു unknown നമ്പർ കാൾ ആണ്... 

കേളോ....  ദാസ് ചോദിച്ചു... 

ആഹാ... 
എന്നെ എന്നും വിളിക്കുന്ന ഒരു അജ്ഞാതൻ... 

ആ...  അജ്ഞാതൻ തന്നെ എന്തായാലും നന്നായി മോട്ടിവേറ്റ് ചെയ്തിട്ടുണ്ടല്ലേ.... -ഡോക്ടർ... 

അവൻ സൗമ്യമായി ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.... 
ഹേയ്....  അവൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി... 
വിളിക്കുന്നത് ഒരു ആണാണോ പെണ്ണാണോ എന്ന് പോലും എനിക്കറിയില്ല... ഒന്നും സംസാരിക്കാറുമില്ല... 
നീണ്ട നേരം ശ്വാസഗതികൾ കേട്ട് കൊണ്ട് അങ്ങനെ ഇരിക്കും... 
അതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്... 
മൈൻഡ് ഫ്രീ ആയിരിക്കും ആ നിമിഷം... 
ഞാൻ എന്റെ വിശേഷങ്ങൾ എല്ലാം പറയും...  എനിക്ക് സുഖം ആയതും ഭക്ഷണം കഴിച്ചതും മെഡിസിൻ കഴിച്ചതും എല്ലാം... 

എന്നാൽ മറുത്തൊരു അക്ഷരം പോലും എന്നോട് മിണ്ടില്ല... 
എനിക്ക് അതിൽ പരിഭവവും ഇല്ലാട്ടോ..  

ഇതെല്ലാം കേട്ട് നിന്ന ദാസിന്റെ മനസ് പിടഞ്ഞു... 
തന്റെ മകൻ ജീവൻ ആയിരുന്ന ഒരുവൾ... 
അവളെ സ്നേഹിച്ചത് കൊണ്ട് രണ്ടു വർഷം ഇരുട്ടറയിൽ കഴിയേണ്ടി വന്നവൻ.... 
എല്ലാം നഷ്ട്ടപെട്ട അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത് അവൾക്ക് വേണ്ടി മാത്രമാണ്... 
എന്റെ കുഞ്ഞിനെ വീണ്ടും പരീക്ഷിക്കാൻ ആയിട്ട് എന്തിനാ ഇങ്ങനെ ഒരു വിധി... 
വയ്യാ.... 
അയാൾ അവനിക്ക് അരികിൽ ഇരുന്നു.... 


അവരോടു യാത്ര പറഞ്ഞു ഡോക്ടർ പുറത്തേക്കു ഇറങ്ങി.... 


അപ്പോഴായിരുന്നു ഡോക്ടർ പുറത്തേക്കു വന്നത് 
... 

ഡോക്ടർ......  നന്ദിനി അയാളെ വിളിച്ചു... 


ഡോക്ടർ തിരിഞ്ഞു നോക്കി.... 

എന്താണ് അമ്മേ....  അയാൾ വിനയപൂർവം ചോദിച്ചു.... 

ഡോക്ടർ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.... 


പറഞ്ഞോളൂ.... 

നന്ദിനി മടിച്ചു മടിച്ചു പറഞ്ഞു.... 
ഡോക്ടർ ഞാൻ പറയുന്നത് മെഡിക്കൽ എത്തിക്ക്സിന് വിപരീതമാണ് എന്നറിയാം എന്നാലും  എന്റെ അവസ്ഥ അതാണ്... 


എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല... 

ഡോക്ടർ....  അത്...  അവനിക്ക് ഒരിക്കലും ഓർമ തിരിച്ചു കിട്ടരുത്.... 


വാട്ട്‌.....  എന്ത് ഫൂലിഷ്നെസ് ആണ് നിങ്ങൾ പറയുന്നത്... 
അവനീത്‌ നിങ്ങളുടെ മകൻ തന്നെ അല്ലെ... 
ഇതിനു ഞാൻ കൂട്ട് നിൽക്കില്ല... 

ഡോക്ടർ പ്ലീസ്...  എന്റെ മകന്റെ ഓർമ തിരിച്ചു കിട്ടിയാൽ അവന്റെ ജീവനു തന്നെ ആപത്തുവരും അതാണ്... 

അതൊന്നും എന്നെ ബാധിക്കില്ല...  അവനീത്‌ എന്റെ പേഷ്യന്റ്സിനോട് എനിക്ക് ഒരു നീതി ഉണ്ട്...  അതെനിക്ക് പുലർത്തണം... 
ഇതിനു ഞാൻ കൂട്ട് നിൽക്കില്ല... 

അതും പറഞ്ഞു അയാൾ അവിടെ നിന്നും ഇറങ്ങി.... 

അപ്പോഴാണ് ഗൗതം അവിടേക്ക് വന്നത്... 

എന്തായി ആന്റി.... 

ഡോക്ടർ സമ്മതിച്ചില്ല മോനെ.... 

വിഷമിക്കാതെ...  ഞാൻ ഒന്ന് സംസാരിച്ചു നോക്കാം ആന്റി... 
എന്നും പറഞ്ഞു അവൻ ഡോക്ടർ വിളിച്ചു... 

ഡോക്ടർ.... 
പ്ലീസ്.... 


ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം ഡോക്ടർ ഗൗതമിന്റെ കൂടെ തിരിച്ചു വന്നു... 

നന്ദിനിയെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു...  
നിങ്ങൾ പറഞ്ഞ കാര്യം ഞാൻ സമ്മതിക്കാം... 
പക്ഷെ അതിന് വേണ്ടി ഉള്ള ട്രീറ്റ്മെന്റ് എടുക്കുമ്പോൾ അവനീതിന്റെ ബോഡി എങ്ങനെ റിഫ്ലെക്ടറ് ചെയ്യും എന്നറിയില്ല..  അത് കൊണ്ട് നാളെ മുതൽ എന്റെ ഒരു ജൂനിയർ ഡോക്ടറും നഴ്സും ഇവിടെ സ്റ്റേ ചെയ്തു അവനിയെ ട്രീറ്റ്‌ ചെയ്യും... 
പക്ഷെ ആ ഡോക്ടർ ഒരു കാരണവശാലും ഈ മെഡിസിൻ കാണരുത്... 
ഞാൻ കുറിച്ച് തരുന്ന മെഡിസിൻ നിങ്ങൾ കൃത്യമായി അവനിക്ക് നൽകണം... 


അതിനു സമ്മതം എന്നോണം നന്ദിനി തലയാട്ടി    


ഒക്കെ അപ്പൊ മറ്റന്നാൾ എന്റെ ജൂനിയർ ഡോക്ടർ അവനിയെ നോക്കാൻ ഇവിടേക്ക് വരും... 


ഓക്കേ...  താങ്ക്സ് ഡോക്ടർ... -നന്ദിനി... 


ഡോക്ടർ പോകുന്നത് നോക്കി നിന്ന നന്ദിനിയുടെ മുഖത്തു ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വീണു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story