പ്രണയതീരം ❣️ ഭാഗം 73

രചന: ദേവ ശ്രീ

നിറഞ്ഞു നിന്നിടത്തെല്ലാം പതിയെ മാഞ്ഞു പോയവളാണ് ഞാൻ..... 
നിന്റെ ഓർമകളെ എല്ലാം കണ്ണുനീരിൽ മുക്കി കൊല്ലാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയവൾ ....
സാഹചര്യത്തിന് മുന്നിൽ ഇഷ്ട്ടങ്ങൾ എല്ലാം വേണ്ട എന്ന് വെച്ച് എല്ലാത്തിൽ നിന്നും ഒളിച്ചോടി അവസാനം എത്തി നിൽക്കുന്ന ഈ ഒറ്റപെടൽ ഉണ്ടല്ലോ.. അതിന്റെ തീവ്രത ഏറെ ആണ്....  
ലവ് യൂ... 
മിസ്സ്‌ യു... 
ഉമ്മ....  
അത്രയും മനസ്സിൽ പറഞ്ഞു എന്നത്തേയും പോലെ അവൾ ഫോൺ കട്ട്‌ ആക്കി, കണ്ണിൽ നിന്നും അടർന്നു വീഴാൻ വെമ്പി നിൽക്കുന്ന കണ്ണുനീർ തുള്ളിയെ കൺപോളകൾ അടച്ചു അവയെ സ്വതന്ത്ര്യമായി ഒഴുകാൻ വിട്ടു... 

മുഖം എല്ലാം തുടച്ചു അവൾ ബെഡിലേക്ക് വീണു..... 
ഓർമകളെ തലോടിയും താലോലിച്ചും എന്നത്തേയും പോലെ ആ പകലിനും തുടക്കം കുറിച്ചു.... 


❤️❤️❤️❤️❤️❤️❤️❤️❤️❤️


ഏറെ നേരത്തെ യാത്രക്ക് ഒടുവിൽ ഗൗതം അവിടെ എത്തി..... 

അവനെ പ്രതീക്ഷിച്ചു നിന്ന കാർത്തി കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങുന്ന ഗൗതമിന്റെ അരികിലേക്കു നടന്നു... 

ഡ്രൈവറോട് വണ്ടി ഒതുക്കി നിർത്താൻ പറഞ്ഞു കൊണ്ട് അവൻ കാർത്തിക്ക് നേരെ കൈ നീട്ടി.... 

പരസ്പരം കൈ കൊടുത്തു കാർത്തി ഗൗതമിനെ അകത്തേക്കു വിളിച്ചു... 
എന്താ നേരം വൈകുന്നത് എന്ന് നോക്കി ഇരിക്കുകയായിരുന്നു... -അകത്തേക്കു കയറുന്നതിനിടയിൽ കാർത്തി പറഞ്ഞു... 

ഭയങ്കര ട്രാഫിക് ബ്ലോക്ക്‌ ആണ്. അവിടുന്ന് ഇവിടം വരെ എത്തുന്നവരെ സമയം നീങ്ങാത്ത പോലെ തോന്നി... 
രണ്ടു പേരും പരസ്പരം ഒന്ന് ചിരിച്ചു.... 

കാർത്തിഏട്ടാ... 
അവളോട്‌ കാര്യങ്ങൾ പറഞ്ഞോ.... 


ഇല്ല....  ബാക്കി എല്ലാവരോടും പറഞ്ഞു... 
അവളോട് നീ പറയുന്നത് ആകും നല്ലത്.. 
നിനക്കെ അവളെ പറഞ്ഞു മനസിലാക്കാൻ പറ്റു ഇനി... 
ഞങ്ങൾ എല്ലാം പരാജയപ്പെട്ടിടത്തു നിനക്ക് വിജയിക്കാൻ സാധിക്കട്ടെ എന്നും പറഞ്ഞു കാർത്തി ഗൗതമിനെ ഉത്രയുടെ റൂമിലേക്ക്‌ കൊണ്ട് പോയി... 
ഡോറിന് മുൻപിൽ എത്തിയതും കാർത്തി പറഞ്ഞു... 
നീ കയറിക്കോ... 
ഞാൻ ഇല്ല...

അവൻ മൃദുവായി ചിരിച്ചു തലയാട്ടി കൊണ്ട് റൂമിന്റെ വാതിൽ തുറന്നു.... 


ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ മുഖം ഉയർത്തി നോക്കി.... 

ഗൗതം ചേട്ടൻ... 
അവളിൽ പ്രത്യേകിച്ച് ഞെട്ടൽ ഒന്നുമില്ലാതെ ഈ വരവ് പ്രതീക്ഷിച്ച പോലെ അവൾ അവനോടു ചോദിച്ചു... 
എന്തെ ഇത്ര താമസിച്ചേ..... 

അതിനു അവൻ മങ്ങിയ ഒരു ചിരി നൽകി.... 

കാരണം അവളെ കണ്ട അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു.... 

വാരി കെട്ടിയ മുടിയെല്ലാം അങ്ങിങ്ങായി അഴിഞ്ഞുലഞ്ഞു പാറി പറന്നു കിടക്കുന്നു... 
കണ്ണുകളിലെ പ്രസരിപ്പ് എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു. അവയ്ക്ക് ചുറ്റും പടർന്നിരിക്കുന്ന കറുത്ത പാടിൽ നിന്നും മനസിലാക്കാം അവളുടെ നിദ്രയുടെ വ്യാപ്തി.. 

അവന്റെ മനസിലേക്ക് ഇപ്പോഴും മുഖത്ത് കുസൃതിയും കുറുമ്പും കൊണ്ട് നടക്കുന്ന ഉത്രയെയാണ് ഓർമ വന്നത്... 
കോളേജിൽ വെച്ച് ആദ്യമായി കണ്ട ഉത്രയിൽ നിന്നും തന്റെ മുന്നിൽ നിൽക്കുന്ന ഉത്രയിലേക്ക് ദൂരം ഏറെ എന്ന് തോന്നിപോയി അവന്... 


അവന്റെ അതേ നിൽപ്പ് കണ്ടു ഉത്ര അവിടെ ഉള്ള സോഫയിലേക്ക് കൈ ചൂണ്ടി കൊണ്ട് അവനോടായി പറഞ്ഞു... 
ഇരിക്കൂ ഗൗതം ചേട്ടാ... 


അവളുടെ ആ വാക്കുകൾ ആണ് അവനെ ഓർമകളിൽ നിന്നും ഉണർത്തിയത്‌. 
അവൻ അവള്കരികിലേക്കു നടന്നു ചെന്നു... 

മോളെ.....  അത്രമേൽ വാത്സല്യത്തോടെ അവൻ അവളെ വിളിച്ചു... 


അവളൊന്നു അവനെ നോക്കി.... 

എന്താടാ...  എന്ത് കോലം ആണ് നിന്റെ.. 
ഈ ചുരുങ്ങിയ കാലയളവിൽ നിനക്ക് വന്ന മാറ്റം കണ്ടു ഞാൻ ആകെ മരവിച്ച ഒരവസ്ഥയിലായി.... 
അന്നത്തെ സംഭവത്തിന് ശേഷം നിന്റെ ലോകം നീ ഈ മുറിക്കുള്ളിൽ തന്നെ സ്വയം ഒതുങ്ങി കൂടി എന്ന്... 
അപ്പോഴാണ് അവിടെ ടേബിളിൽ ഇരിക്കുന്ന മെഡിസിൻ കണ്ടത്.... 

അവൻ സംശയരൂപേണ അവളോട് ചോദിച്ചു... 
ഇതൊക്കെ എന്താ ഇവിടെ.... 

വിഷാദ രോഗത്തിന് കീഴ് പെടാതിരിക്കാൻ വേണ്ടി ഞാൻ തന്നെ ഒരു സ്വയം ചികിത്സ നടത്തിയതാണ് 
പിന്നെ കുറച്ചു സ്ലീപ്പിങ് പിൽസ്... 
ഉറക്കം വരേണ്ട.... 
എല്ലാം കൂടി കഴിക്കുമ്പോൾ ബോധം ഇല്ലാതെ ഉറങ്ങാൻ കഴിയും.... 


എല്ലാം കൂടി കേട്ട് കൊണ്ട് തല പെരുത്ത ഗൗതം ഇർഷയോടെ അവളോട്‌ പറഞ്ഞു... 
നീ ഇതിനുള്ളിൽ കുറെ ഗുളികയും കഴിച്ചു അവന് ഫോൺ വിളിച്ചു ഒന്നും മിണ്ടാതെ കഴിച്ചു കൂട്ടിക്കോ.. 
നിനക്ക് ചുറ്റും നടക്കുന്നത് എന്താണ് എന്നറിയോ.... 

അവനിക്ക് ആന്റി വേറെ കല്യാണം ആലോചിച്ചു.... 
യാതൊരു ഞെട്ടലും ഇല്ലാതെ നിൽക്കുന്ന ഉത്രയെ നോക്കി അവൻ ചോദിച്ചു... 
നിനക്ക് ഈ ന്യൂസ്‌ കേട്ടിട്ട് ഒരു ഷോക്കും ഇല്ലേ...
നിന്റെ അവനി മറ്റൊരു പെണ്ണിന് സ്വന്തം ആവാൻ പോവുന്നു.... 


നിരുപമ അല്ലെ..... -ഉത്ര 

ഉത്ര അവളുടെ പേര് പറയും എന്ന് ഗൗതം കരുതിയില്ല... 
നീ എങ്ങനെ...... 

ആദ്യം ഞാൻ അവനി ഏട്ടന് വിളിക്കുമ്പോൾ നിരുപമയാണോ...  എന്ന് ചോദിച്ചിരുന്നു... 
പക്ഷെ അതിനു മുന്നിൽ ചേർത്ത വാചകത്തിന് എന്റെ ഹൃദയം കുത്തി കീറി രക്തം കിനിയാൻ പാകം ഉള്ളതായിരുന്നു... 
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി നിരുപമയാണോ എന്ന്.... 

ഒഴുകി വന്ന കണ്ണുനീർ തുടച്ചു നീക്കി കൊണ്ട് അവൾ പറഞ്ഞു... 

അമ്മ അങ്ങനെ ഒരു ആലോചന കൊണ്ട് വന്നതിൽ തെറ്റൊന്നും ഇല്ല... 
സ്വന്തം മകന്റെ ജീവൻ എടുക്കാൻ പാകം ഉള്ള ഒരുവളുടെ കഴുത്തിൽ മകന്റെ താലി വീഴാൻ ഒരമ്മയും ആഗ്രഹിക്കില്ല 
ഇപ്പോ അവനി ഏട്ടനും അതിനോട്‌ പൊരുത്തപ്പെട്ടു... 
ഇനി അവർ ജീവിക്കട്ടെ... 


ഗൗതമിന്റെ ദേഷ്യം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു... 
അത് കണ്ട്രോൾ ചെയ്തു കൊണ്ട് അവൻ പറഞ്ഞു... 
എന്ത് അറിഞ്ഞിട്ടാ നീ ഇങ്ങനെ ഓക്കേ സംസാരിക്കുന്നതു... 
നിനക്ക് ജാതകം ദോഷം ഉണ്ടെന്നു കരുതിട്ടോ... 
ആന്റിയോ അങ്ങനെ..  അതിന്റെ കൂടെ നീ കൂടെ തുടങ്ങല്ലേ... 
നിനക്ക് അറിയുമോ.. ഞങ്ങൾ നാട്ടിൽ എത്തിയപ്പോഴേക്കും നീ പോയിരുന്നു...
അങ്കിളിന് ആന്റി പറഞ്ഞതൊക്കെ വിശ്വാസം വരാത്തത് കൊണ്ട് ഞാനും അങ്കിളും കൂടി അയാളെ കണ്ടിരുന്നു.... 
ആദ്യം അയാൾ അതിൽ ഉറച്ചു നിന്നെങ്കിലും ഞങ്ങളുടെ ഭീഷണിക്ക് മുന്നിൽ സത്യം തുറന്നു പറഞ്ഞു... 
ആന്റിടെ കയ്യിൽ നിന്നും ക്യാഷ് തട്ടി എടുക്കാൻ വേണ്ടി ആണ് അയാൾ അങ്ങനെ ഒരു കള്ളം പറഞ്ഞത്... 
അവനിക്ക് വേണ്ടി അയാൾ ലക്ഷങ്ങളുടെ പൂജ കഴിപ്പിച്ചു... 

സത്യം എല്ലാം ആന്റിയോട് തുറന്നു സംസാരിച്ചപ്പോൾ ഞങ്ങൾ ജ്യോത്സ്യനെ കൊണ്ട് പറയിപ്പിച്ചത് എന്നാണ് ആന്റി പറയുന്നത്.... 


അന്ന് അവനിക്ക് അങ്ങനെ സംഭവിച്ചത് നിന്റെ ജാതകദോഷം കൊണ്ടല്ല... 

അങ്ങനെ നടന്നത് വിധിയാണ്... 
അതും പറഞ്ഞു ഇവിടെ ഒതുങ്ങി കൂടുകയല്ല വേണ്ടത്... 
നിനക്ക് അറിയുമോ അവന്റെ ഇട നെഞ്ചിലെ ഉത്ര എന്ന പേര് കരയിച്ചു കളഞ്ഞു ആന്റി അവനിൽ നിന്നും നിന്നെ പാടെ അകറ്റി.. അപ്പോഴും അവന്റെ ഉള്ളിൽ പൂർണ ശോഭയോടെ ഉള്ള ഒരേയൊരു മുഖം അവന്റെ അമ്മാളുട്ടിയുടെത് മാത്രമാണ്. 
അവനെ ഓർമ നഷ്ട്ടപെട്ടിട്ടുള്ളു...  എനിക്ക് ഇന്നും ഓർമയുണ്ട്...  എന്റെ അവനി ഒരു ജീവിതം ആഗ്രഹിച്ചത് നിന്റെ കൂടെ ആണെങ്കിൽ ഗൗതം ജീവിച്ചിരിക്കുന്ന കാലം അത്രയും അവന്റെ ആഗ്രഹത്തിന് എതിരായി ഒന്നും നടത്താൻ ഞാൻ സമ്മതിക്കില്ല... 
എനിക്ക് വലുത് എന്റെ അവനിയും അവന്റെ സന്തോഷങ്ങളും ആണ്... 
അവന്റെ സന്തോഷം നീയാണ് മോളെ... 
നീ എന്റെ കൂടെ വരണം... 


. വേണ്ട ഏട്ടാ... 
ഞാൻ വന്നാൽ അമ്മ...... 

അമ്മ.....  
അവൻ നീരസത്തോടെ പറഞ്ഞു... 
നിനക്ക് അറിയുമോ അവനോടുള്ള അന്തമായ സ്നേഹത്തിനു പുറത്ത് ആന്റി കാണിച്ചു കൂട്ടുന്നത്.... 

ഒരിക്കൽ അവനിക്ക് അരികിലേക്കു ചെന്ന ഞാൻ കണ്ടത് ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്ന ആന്റിയെയാണ്... 
ആരാണ് എന്ന് തിരക്കിയപ്പോൾ ആന്റി പറഞ്ഞു അവനിയും ആ കുട്ടിയും ആയി വിവാഹം കഴിക്കാൻ പോകുന്നു എന്ന്... 
ഒരുപാട് എതിർത്തു നിന്ന ഞാൻ ചോദിച്ചു അവനിക്ക് ഓർമ തിരിച്ചു കിട്ടിയാൽ ഇതെല്ലാം ഇല്ലാതാകില്ലേ എന്ന്.... 

ഗൂഢമായ ചിരിയോടെ ആന്റി പറഞ്ഞു... 
ഇനി ഒരിക്കലും അവനിക്ക് ഓർമ തിരിച്ചു കിട്ടില്ല.... 
അതിനു ആ ഡോക്ടർക്ക് എത്ര പണം വേണമെങ്കിലും നല്കാം എന്ന്... 

അത്‌ കേട്ട ഉത്രയുടെ കാതുകൾ കൊട്ടിയടക്ക്പ്പെട്ടപോലെ ആയി... 

അമ്മ....  അവൾ വിശ്വാസം വരാതെ ചോദിച്ചു... 


മ്മ്....  ആന്റിയുടെ തീരുമാനം ദൃഢമായിരുന്നു... 
ഈ ഡോക്ടർ അല്ലെങ്കിൽ മറ്റൊരു ഡോക്ടറെ ആന്റി സമീപിക്കും എന്ന് തോന്നിയ ഞാൻ അന്ന് തന്നെ ഡോക്ടർ ആൽബിൻന്റെ വീട് അന്വേഷിച്ചു പോയി.... 

എത്തിയത്‌ ഒരു ഇരുനില കെട്ടിടത്തിന് മുന്നിൽ ആയിരുന്നു... 

കാളിങ് ബെൽ അടിച്ചു അകത്തേക്കു കയറി ഡോക്ടറെ കാത്തിരിക്കുമ്പോഴും ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വെപ്രാളം ആയിരുന്നു.... 

മുൻപ് രണ്ടു മൂന്നു തവണ കണ്ടിട്ട്ഉണ്ട് എങ്കിലും ഞാൻ സ്വയം പരിചയപെടുത്തി... 

ഗൗതം ആ ദിവസത്തെ ഓർമകളിലേക്ക് പോയി.... 

ഡോക്ടർ ഞാൻ ഗൗതം... 
ഡോക്ടറുടെ പേഷ്യന്റ് അവനീത്‌ എന്റെ സുഹൃത്ത് ആണ്.... 


ഓഹോ ഇരിക്കു... 
എന്താ അവനീതിന് എന്തെങ്കിലും പ്രോബ്ലം... 

ഹേയ് നോ...  ഞാൻ ഇപ്പോ സാറിന്റെ ഒരു ഹെല്പിന് വന്നതാണ്.... 


എന്റെ എന്ത് ഹെല്പ്...  എന്തായാലും പറഞ്ഞോളൂ...  എന്നെ കൊണ്ട് കഴിയുന്നത് ആണെങ്കിൽ ഞാൻ സഹായിക്കാം.... 

ഗൗതം നന്ദിനിയുടെ പ്ലാൻ പറഞ്ഞു.... 


അത് കേൾക്കേ ഡോക്ടർ പറഞ്ഞു...  ഇതൊന്നും സാധ്യമല്ല...  ഞാൻ ചെയ്യില്ല...  അവർ വേറെ ഡോക്ടറെ കാണിച്ചോട്ടെ.... 


അത് പറ്റില്ല ഇച്ചായ....  ഇച്ചായൻ തന്നെ നോക്കണം... 


ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ എബി....  അവനിയുടെ സുഹൃത്ത്... 


എബി...  നീ എന്ത് അറിഞ്ഞിട്ടാ....

എനിക്ക് എല്ലാം അറിയാം ഇച്ചായാ...  എബിയും ഗൗതമും കൂടി  അവനിയുടെ പ്രണയവും പിന്നീട് ഉണ്ടായതു എല്ലാം  ഡോക്ടറോട് പറഞ്ഞു... 

എല്ലാം കേട്ട് കഴിഞ്ഞ ഡോക്ടർ ചോദിച്ചു അവർ ഒരു സ്ത്രീ അല്ലെ...  ഒരു അമ്മയല്ലേ... 


യെസ് ഡോക്ടർ... അമ്മയാണ്...  ഒറ്റ മകൻ ഉള്ള അമ്മയുടെ,  കാത്തു കാത്തു കിട്ടിയ മകനെ നഷ്ട്ടപെടുത്താൻ കഴിയാത്ത ഒരമ്മ.  ഇവിടെ എനിക്ക് ഡോക്ടറുടെ ഹെല്പ് വേണം. ഡോക്ടർ കൈ ഒഴിഞ്ഞാൽ ആന്റി അവനെ വേറെ വല്ല ഡോക്ടറെയും കാണിക്കും. 
അത് പാടില്ല... 

ഞാൻ എങ്ങനെ ഹെല്പ് ചെയ്യും എന്നാണ് ഗൗതം പറയുന്നത്... 

ഡോക്ടർ ആദ്യം ഈ കാര്യം എതിർക്കണം...  അപ്പോഴേക്കും ഞാൻ അവിടേക്ക് വന്നോളാം... 
നമ്മുടെ സംസാരത്തിന് ശേഷം ഈ ഡീൽ സമ്മതിക്കണം...  എന്നാൽ ട്രീറ്റ്‌ ചെയ്യേണ്ടത് അവനിക്ക് ഓർമ കിട്ടാൻ വേണ്ടിയും. 
പക്ഷെ അവന്റെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കണം,  അവന്റെ മൈൻഡ് നോർമൽ ആക്കാൻ വേണ്ടി ഒരു ഡോക്ടറെ അപ്പോയ്ന്റ്മെന്റ് ചെയ്യണം...  ആ ഡോക്ടർ അവനി ഓക്കേ ആവുന്നത് വരെ അവന്റെ കൂടെ ഉണ്ടാകും എന്നും.... 
അവിടെ ഡോക്ടർ ആയി ഉത്രയെ കൊണ്ട് വരണം.... 

തന്റെ പ്ലാൻ ഓക്കേ.... ഞാൻ സമ്മതിച്ചു... പക്ഷെ ആ സ്ത്രീ സമ്മതിക്കുമോ... 


അതൊക്കെ എനിക്ക് വിട്ടേക്ക് ഡോക്ടർ...  അത് ഞാൻ ഓക്കേ ആക്കാം... പിന്നെ എല്ലാം അവരുടെ പ്ലാനിങ് അനുസരിച്ചു ആയിരുന്നു നടന്നത്... 

എല്ലാം കേട്ട് നിന്ന ഉത്ര മൗനിയായി... 


വാ...  വേഗം റെഡി ആയിക്കോ...  നിന്നെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്... 
മടിച്ചു നിൽക്കുന്ന അവളോട് അവൻ പറഞ്ഞു... 

അവിടെ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും... 
എന്തിനും നിനക്ക് സപ്പോർട്ട് ആയി ഞാനും അങ്കിളും ഉണ്ടാകും...  

പുറത്തേക്കു ഇറങ്ങുന്നതിനു മുൻപ് ഗൗതം ഒന്നുകൂടി അവളെ ഓർമിപ്പിച്ചു... 
പിന്നേയ്...  വരുന്നത് ഉത്ര അവനീത്‌ ആയല്ല... 
ഉത്ര ഗോപൻ ആയിട്ടാവണം... 
ആ ചട്ടമ്പിയായിട്ട്... 

അവൾ ഒന്ന് പുഞ്ചിരിച്ചു.... 

ദിവസങ്ങൾക്ക് ശേഷമുള്ള നനുത്ത പുഞ്ചിരി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story