പ്രണയതീരം ❣️ ഭാഗം 74

pranaya theeram

രചന: ദേവ ശ്രീ

ഉത്ര എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി... 
ഉള്ളിൽ വേദനനായാണെങ്കിലും പുറമെ നിറഞ്ഞ ചിരിയോടെ അവളെ എല്ലാവരും യാത്രയാക്കി.... 


ദീർഘ ദൂരയാത്രക്ക് ശേഷം അവർ ഡോക്ടർ ആൽബിന്റെ വീട്ടിൽ എത്തി... അന്നത്തെ അവളുടെ താമസം അവിടെ ആയിരുന്നു. 
ഡോക്ടറും ഫാമിലിയും അവളെ സ്നേഹത്തോടെ സ്വീകരിച്ചു.. 
അവളെ അവിടെ ആക്കിയ ശേഷം ഗൗതം അവളോട് യാത്ര പറഞ്ഞു...  പോകുന്നതിന് മുൻപ് അവൾക്കു ദേവികയെ പരിചയപ്പെടുത്തി കൊടുത്തു.. 
ഒരു കൊച്ചു പെൺകുട്ടി.  കണ്ടാൽ 20 വയസ്സ് പ്രായം തോന്നിക്കും.  പുഞ്ചിരിച്ച നിഷ്കളങ്കമായ കൊച്ചു മുഖമുള്ള സുന്ദരി കുട്ടി. 
ദേവിക നേഴ്സ് ആണ്. അമ്മാളുവിനെ സഹായിക്കാൻ വേണ്ടി ഡോക്ടർ ഏർപ്പാട് ആക്കിയതാണ്. കഥകൾ എല്ലാം അവൾക്കു നന്നായി അറിയാം ആയിരുന്നു. 
വൈകുന്നേരം മുതൽ 
ഡോക്ടർക്കൊപ്പം ഇരുന്നു ഉത്രയും ദേവികയും  അവനിയുടെ ഫയൽസ് നോക്കി പഠിച്ചു... 
അവനിയുടെ കണ്ടിഷൻസ് എല്ലാം നന്നായി മനസിലാക്കിയിരുന്നു അവൾ.. 
എല്ലാം മനസിലാക്കിയ ശേഷം അവർ കിടക്കാൻ പോയി... 
അമ്മാളുവിനോട് ഗുഡ് നൈറ്റ്‌ പറഞ്ഞു ദേവിക കിടന്നു. രാത്രി ഏറെ ആയിട്ടും ഉത്രക്ക് ഉറക്കം വന്നില്ല.. 
നാളെത്തെ കണ്ടുമുട്ടൽ ആയിരുന്നു അവളുടെ ഉറക്കം കളഞ്ഞത്. 
അമ്മ ഏതു രീതിയിൽ പ്രതികരിക്കും എന്നോർത്ത് അവളുടെ ഹൃദയമിടിപ്പ് വർധിച്ചു... 
എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന നിലപാടിൽ അവളും കിടന്നു..... 


തന്റെ കൈകൾ അവളുടെ വയറിനെ ചുറ്റി വരിഞ്ഞു.. 
അവളെ കൂടുതൽ ചേർത്തു നിർത്തി വയറിലൂടെ കൈ ഇട്ടു കൊണ്ട് ഇക്കിളി ആക്കി..  
ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ആസ്വദിച്ചു കൊണ്ട് അവൻ കണ്ണുകൾ ചിമ്മാതെ നോക്കി നിന്നു. അവളുടെ കണ്ണിലെ പ്രണയഭാവങ്ങൾ ഒപ്പിഎടുത്തു കണ്ണുകളിൽ നനുത്ത ചുംബനങ്ങൾ നൽകി തന്നിലെ പാതിയായി അവളെ സ്വീകരിച്ചു.... 
ഒലിച്ചിറങ്ങിയ വിയർപ് കണത്തിൽ പറ്റി ചേർന്നു കിടക്കുന്ന അവളെ ഒന്നുകൂടെ പുണർന്ന അവന് മുന്നിൽ ശൂന്യതയായിരുന്നു... 
കണ്ണുകൾ തുറന്നവൻ ചുറ്റും നോക്കി... 
കണ്ട സ്വപ്നത്തിൽ നിന്നും മുക്തി നേടാൻ കഴിയാതെ അവൻ തരിച്ചു നിന്നു.... 

താൻ ഏതോ ഒരു പെണ്ണിനെ പ്രാപിച്ചിരിക്കുന്നു... 
കണ്ടത് സ്വപ്നമായി തോന്നുന്നില്ല... 
ഒരിക്കൽ ജീവിതത്തിൽ സംഭവിച്ചപോലെ .... 
ഈ പെൺകുട്ടി എന്റെ ആരായിരിക്കും... 
അന്വേഷിക്കണം...  കണ്ടുപിടിക്കും പെണ്ണെ നീ ആരായാലും.... 
അവൻ ഫോണിലേക്കു നോക്കി...  സമയം 3 മണി....
നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്.... 
അവന്റെ ചിന്തകൾ അതിരില്ലാതെ സഞ്ചരിക്കാൻ തുടങ്ങി..... 
ബാൽക്കണിയിലെ വാതിൽ തുറന്നു നിലാവും നോക്കി അവൻ നിന്നു..... 

പൊൻകിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോൾ ആണ് അവൻ കണ്ണുകൾ തുറന്നത്.... 
ഇന്നലെ ബാൽക്കണിയിലാണ് കിടന്നത് എന്നവൻ ഓർത്തു. 
ഒന്ന് മൂരി നിവർത്തി അവൻ റൂമിലേക്ക് നടന്നു. 

കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് നന്ദിനി വാതിൽ തുറന്നു.... 


വരൂ ഡോക്ടർ..... 
മുന്നിൽ നിൽക്കുന്ന ഡോക്ടറെ അവർ സ്നേഹത്തോടെ അകത്തേക്കു ക്ഷണിച്ചു.... 
ഡോക്ടർക്ക് കൂടെ അകത്തേക്കു ദേവികയും പിന്നാലെ ഉത്രയും കയറി... 
ഉത്രയെ കണ്ടതും നന്ദിനിയുടെ മുഖം എല്ലാം വലിഞ്ഞു മുറുകി... 
ഉത്രയുടെ ഉള്ളവും ഡിജെ കളിക്കുകയായിരുന്നു... 


ആൽബിൻ നന്ദിനിക്ക് അവരെ പരിചയപ്പെടുത്തി.... 
ഇത് ഡോക്ടർ ഉത്ര ഗോപൻ...
ഫസ്റ്റ് ഇയർ റെസിഡന്റ് ആണ്. ഇത് ഉത്രയെ സഹായിക്കാൻ ഉള്ള നേഴ്സ് ആണ് ദേവിക...  
ദേവിക അവരെ നോക്കി സൗമ്യമായി ഒന്ന് ചിരിച്ചു... 
അവരും തിരിച്ചു ചിരിച്ചെന്നു വരുത്തി... 


ഡോക്ടർ ഇവരാണോ ഇവിടെ അവനിയെ ചികിൽസിക്കാൻ നിൽക്കുന്നത്.... -നന്ദിനി 

അതേ.... 

അത് പറ്റില്ല ഡോക്ടർ...  ഇതിനു ഞാൻ സമ്മതിക്കില്ല... 

എന്ത് കൊണ്ട് സമ്മതിക്കില്ല എന്ന്... 
എല്ലാം നിങ്ങൾ പറഞ്ഞത് പോലെ ചെയ്യണം എന്നുണ്ടെങ്കിൽ ഇവരെ ഇവിടെ നിർത്തിയെ പറ്റൂ. അല്ലെങ്കിൽ എനിക്ക് ഇതിൽ നിന്നും പിന്മാറെണ്ടി വരും.... 

നന്ദിനി ഒന്നാലോചിച്ചു... 
പാടില്ല...  ഡോക്ടറെ മാറ്റിയാൽ ശരിയാവില്ല. 
ഇയ്യാൾക്ക് വേണമെങ്കിൽ തനിക്കു എതിരെ തിരിയാം. ഇനി ദാസേട്ടൻ എങ്ങാനും അറിഞ്ഞാൽ...  ഇല്ല... 
അവൾ ഒന്നാലോചിച്ച ശേഷം പറഞ്ഞു... 
ഇവൾ എന്റെ മകനെ കൊല്ലും.... 

അമ്മേ.....  അത് വരെ മിണ്ടാതെ ഇരുന്ന ഉത്ര പൊടുന്നനെ വിളിച്ചു. 

അമ്മയോ.... 
ആരുടെ അമ്മ....  നമുക്കിടയിൽ അങ്ങനെ ഒരു ബന്ധം ഇല്ലാ എന്ന് പറഞ്ഞില്ലേ.... 
ഇനി അതിന് വേണ്ടി നീ പടി ചവിട്ടേണ്ട. 
നീ പ്രതികാരം വീട്ടും...  എന്റെ മകനെ കൊല്ലും.... 

.... നിങ്ങൾക്കിടയിലെ പ്രശ്നം എന്താണ് എന്നെനിക്കറിയില്ല...  പക്ഷെ ഈ ഡോക്ടറെ എനിക്ക് ഇവിടേക്ക് സജെസ്റ് ചെയ്യാൻ പറ്റൂ... -ആൽബിൻ 


ഡോക്ടർ എന്നാലും ഇവളെ എനിക്ക്... 
അത് പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഉത്ര കൈകൾ ഉയർത്തി അവരെ തടഞ്ഞു.... 

ഞാൻ ഇത് പഠിച്ചു ഇറങ്ങുമ്പോൾ ഒരു പ്രതിജ്ഞ എടുത്തിരുന്നു.... 

ഹിപ്പോക്രിറ്റിക്കൽ ഓത്ത്..... 


"In the name of suffering humanity ;with humanity,  compassion  and dedication to the welfare of the sick.
According to the best of my ability and judgement ;
I with keep the oath.
I will be honest with my patients in all medical matters. when this honesty reveals bad news i will deliver it with sympathy,  understanding and fact. I will attempt to provide my patients with acceptable alternatives in diagnosis medical and surgical treatment. 
Explaining the seeks and benefits of alternative as the best as i know them..
I will encourage my patients to seek medical opinions other than my own before accepting that offered by me.
I will allow my patients to make the ultimate decision about their own care. when they are incapable of making decisions,  i will accept the decision of their family members of loved ones,  encouraging their surrogates to decide as they believe the patient would have decided. 
I will provide care to all patients regardless of sex racecrrrd,  sexual preference, life style or economic status.
In particular,  i will volunteer some of my time to providing free carebto the poor,  the homeless, the disadvantaged, the dispossessed and the helpless.
I will npt sit in moral judgement on any patient but will treat the illness to the best of my ability regardless of the circumstances.  I will  be empathic to patients suffering from illness caused by alcohol, drugs or other forms of self-abuse  O will turn away no patient,  even those wotj dreaded,  contagious diseases like AIDS..
Knowing my own inadequacies and those of medicine generally............


I will defened with equal forvon colleagues who are unjustly accused or malpractice,  malfeasance cupidity or fraud..... 


ഇതിൽ പറയുന്ന... 
"I will provide care to all patients regardless of sex race creed sexual preference life style or economic status "
അതായത്.... 
ലൈംഗികതാm,  വംശം,  മതം,  ലൈംഗിക മുൻഗണന,  ജീവിത ശൈലി,  സാമ്പത്തികം എന്നിവ പരിഗണിക്കാതെ എല്ലാ രോഗികൾക്കും ഞാൻ പരിചരണം നൽകും.... 
മനസ്സിലായോ... നന്ദിനി മാ.......ഡം 

പിന്നെ അവനീതിനെ ചികിത്സിക്കാൻ ആണ് ഞാൻ വന്നതെങ്കിൽ അത് മാത്രമേ ഞാൻ ചെയ്യൂ... 
അല്ല...  വല്ലാതെ എന്നെ കയറി ചൊറിയാൻ നിന്നാൽ എല്ലാം ഞാൻ നിങ്ങളുടെ മകനോട് വിളിച്ചു പറയും... 
സ്വാർത്ഥതക്ക് വേണ്ടി അമ്മ ചെയ്തു കൂട്ടിയത് എല്ലാം... 
എന്നെ കൊണ്ട് ഒരു സീൻ ഉണ്ടാക്കരുത്....


എന്നും പറഞ്ഞു ഉത്ര നേരെ അവനിയുടെ റൂമിലേക്ക്‌ നടന്നു...  കൂടെ ഡോക്ടർ ആൽബിനും ദേവികയും...  അവർക്ക് പിറകിൽ ആയി നന്ദിനിയും..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story