പ്രണയതീരം ❣️ ഭാഗം 75

രചന: ദേവ ശ്രീ

അവനിക്ക് അരികിലേക്കു നടന്ന ഉത്ര അവന്റെ മുറിക്കു മുന്നിൽ എത്തിയതും അവിടെ നിന്നു.. 
അകത്തു കിടക്കുന്നത് തന്റെ പ്രാണൻ ആണ്.. എന്റെ പ്രണയം.... 
എന്നെ കാണുമ്പോൾ ഞാൻ തികച്ചും ഒരു അപരിചിത മാത്രം ആയിരിക്കും. 
അതിര് കവിഞ്ഞു എന്റെ മനസ് സഞ്ചരിക്കാൻ പാടില്ല.  എനിക്കുള്ളതെങ്കിൽ എനിക്ക് തന്നെ വന്നു ചേരും. 
അപ്പോഴേക്കും ഡോക്ടറും ദേവികയും നന്ദിനിയും അവിടെ എത്തി. 

അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കൂടെ വരാൻ പറഞ്ഞു ഡോക്ടർ അകത്തേക്കു കയറി. 


ഗുഡ് മോർണിംഗ് അവനീത്‌.... 

ഗുഡ് മോർണിംഗ് ഡോക്ടർ... 


ഇപ്പോ എങ്ങനെ ഉണ്ട്.... 

നൗ ആം ഓക്കേ..... 

ഓക്കേ...  ഗുഡ് ... 

എന്താ ഡോക്ടർ പെട്ടൊന്ന്...

.
ഞാൻ തന്നെ ട്രീറ്റ്‌ ചെയ്യാൻ പുതിയ ഒരു ഡോക്ടറെ അപ്പോയ്ന്റ്മെന്റ് ചെയ്ത കാര്യം പറഞ്ഞില്ലേ...  അവരെ ഇവിടെ കൊണ്ട് ചെന്നാക്കാൻ വന്നതാണ്... 

അവനി ഡോക്ടർക്കായി ആൽബിന്റെ പിറകിലേക്ക് നോക്കി... 
ഒപ്പം ആൽബിനും.... 


ഉത്ര.....  ഡോക്ടർ ആൽബിൻ അവളെ വിളിച്ചു.. . 

ഉത്ര....  ഉത്ര....  അവനി ആ പേര് മനസ്സിൽ ഉച്ചരിച്ചു കൊണ്ടിരുന്നു.... 

ഫോണും സ്റ്റെത്തും കൈ പിടിച്ചു പുഞ്ചിരിയോടെ അകത്തേക്കു കയറി വരുന്ന പെൺകുട്ടിയെ കണ്ടു ഒരു വേള അവനി കണ്ണുകൾ ചിമ്മാൻ മറന്നുപോയി... 

ഗുഡ് മോർണിംഗ് അവനീത്‌....  യാതൊരു മുന്പരിചയവും കാണിക്കാതെ ഉത്ര അവനെ വിഷ് ചെയ്തു.... 

ഉത്രയെ കണ്ണിമ വെട്ടാതെ നോക്കുന്ന അവനിയെ കണ്ടതും നന്ദിനിയുടെ ഉള്ളൊന്ന് കാളി...  
മോനെ...  അവനി..... 
അവർ ആകുലതയോടെ വിളിച്ചു.... 


അവൻ ഞെട്ടി തിരിഞ്ഞു അവരെ നോക്കി... 

അവർ ഒരു തരം നിസ്സംഗ ഭാവത്തോടെ അവനോട് പറഞ്ഞു... നിന്നെ നോക്കാൻ ഉള്ള പുതിയ ഡോക്ടർ ആണ്... 


അവരിൽ നിന്നും കണ്ണുകൾ മാറ്റി അവൻ ഉത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. 

അവന്റെ അരികിൽ ചെന്നിരുന്നു ഇപ്പോൾ എങ്ങനെ ഉണ്ട് അവനി ഏട്ടാ എന്ന് ചോദിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർക്കാനും അവന്റെ കരവലയത്തിൽ ഒതുങ്ങാനും അവളുടെ ഉള്ളം തുടിച്ചു... 


അവന്റെ കണ്ണിൽ പടർന്ന ചുവപ്പ് കളർ അവൻ ഇന്നലെ ഉറങ്ങാത്തതിന്റെ ആണ് എന്നവൾക്ക് മനസിലായില്ല... 


തികച്ചും അപരിചിത്വത്തിൽ അവന്റെ അരികിൽ ഇട്ട കസേരയിൽ ഇരുന്നു അവനോടു സൗമ്യമായി ചോദിച്ചു.... 
എന്താ അവനീത്‌ തനിക്കു ഉറങ്ങാൻ സാധിക്കുന്നല്ലേ... 
കണ്ണുകൾ എല്ലാം വല്ലാതെ ഇരിക്കുന്നല്ലോ... 
നന്നായി വിശ്രമിക്കേണ്ട സമയം അല്ലെ... ഇപ്പോ ഉറക്കം ഒന്നും ഒഴിച്ചിരിക്കാൻ പാടില്ലടോ... 
അവൾ അവന്റെ കയ്യിൽ പിടിച്ചു പൾസ് നോക്കി... 

അവളുടെ സ്പര്ശനം ഏറ്റതും അവന്റെ ശ്വാസഗതി മാറി....  അവയ്ക്ക് വേഗത കൂടി... 
അവന്റെ ഹൃദയത്താളം മാറുന്നത് അവളും മനസിലാക്കിയിരിക്കുന്നു.... 
വല്ലാതെ അവനെ അസ്വസ്ഥനാക്കാൻ അവളും ആഗ്രഹിച്ചില്ല.... 
. ഓക്കേ ടേക് റസ്റ്റ്‌... 
എന്നും പറഞ്ഞു അവൾ മുറിക്കു പുറത്തേക്കു നടന്നു... 
ഒന്ന് അലമുറ ഇട്ടു കരയാൻ തോന്നി അവൾക്ക്... 
അവൾക്കായി ഒരുക്കിയ മുറിയിലേക്ക് നടന്നു ഒപ്പം ദേവികയും.... 
. എല്ലാവരോടും യാത്ര പറഞ്ഞു ഡോക്ടർ ആൽബിയും ഇറങ്ങി...  ഇറങ്ങുമുൻപ് നന്ദിനിക്ക് ഒരു താക്കീത് എന്ന വണ്ണം ഉത്രക്ക് ഇവിടെ യാതൊരു അസൗകാര്യവും ഉണ്ടാവരുത് എന്ന് പറയാനും മറന്നില്ല... 

കുറച്ചു മുൻപ് സംഭവിച്ചതിന്റെ ഷോക്കിൽ ആയിരുന്നു അവനി. 
ഇത്ര ദിവസവും തന്റെ സ്വപ്നത്തിൽ വന്നു തന്റെ ഉറക്കം കളഞ്ഞവൾ ഇന്ന് തന്റെ കണ്മുന്നിൽ... 
അവളുടെ സാമിപ്യം തന്നിൽ നിന്നും നഷ്ടപ്പെടാൻ മനസ് ആഗ്രഹിക്കുന്നില്ല.. 
അവൾക്ക് ഞാൻ തീർത്തും അപരിചിതൻ ആണ് എന്നവളുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവും. 
തനിക്കു മാത്രം എങ്ങനെ ഇതൊക്കെ...  ഇനി വല്ല മുൻജന്മ ബന്ധം ആണോ... 
നിരൂപമയെ കാണുമ്പോൾ കൂടി എന്റെ ഹാർട് ഇത്രയും അനിയന്ത്രിതമായി മിടിക്കാറില്ല... 
കണ്ണുകളിൽ ഇത്രയും പ്രണയം നിറയാറില്ല.. 
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇവളും ആയി ഞാൻ എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു... 
ഇതിന്റെ ഓക്കെ അർത്ഥം എന്താണ്..... 
ഒന്നും മനസിലാവാതെ അവൻ അവിടെ ഇരുന്നു... 

അന്ന് വൈകുന്നേരം ഉത്ര അവനെ ചെക്ക് അപ്പ്‌ ചെയ്ത ശേഷം അവൾ ദേവികയോട് ഇൻജെക്ഷൻ എടുത്തോളാൻ പറഞ്ഞു.... ഇൻജെക്ഷൻ എടുക്കുമ്പോ ഉത്ര അവനോട് പറഞ്ഞു ചെറിയ ഒരു വേദന കാണും സാരമില്ല... 

അവൻ ഉത്രയെ തന്നെ നോക്കി നിൽക്കുകയായിരുന്നു... 
ഇൻജെക്ഷൻ എടുത്ത ശേഷം ദേവിക അവർക്കിടയിൽ നിന്നും മനഃപൂർവം ഒഴിവായി... 


നാളെ നമുക്ക് ഹോസ്പിറ്റലിൽ പോകണം..  സ്റ്റിച് വെട്ടാൻ...  ഇപ്പോ മുറിവ് ഒക്കെ ഉണങ്ങിയിട്ടുണ്ട്. 
പിന്നെ താൻ എന്തിനാ ഈ റൂമിൽ തന്നെ ഒതുങ്ങി ഇരിക്കുന്നത്. ഒന്ന് പുറത്തേക്കു ഒക്കെ ഇറങ്ങിക്കൂടെ... 

. ഡോക്ടർ....  അവൻ ഉത്രയെ വിളിച്ചു.    അവിടെ വന്ന ശേഷം അവളെ ആദ്യമായി വിളിച്ചു..   

അവൾ അവനെ നോക്കി... 

ഡോക്ടറെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്  ... 


എന്നെയോ..... 

മ്മ്....  

എവിടെ വെച്ച്.... 


എന്റെ സ്വപ്നത്തിൽ..... 
.... 

സ്വപ്നത്തിലോ.... 


മ്മ്...  എന്റെ ഭാര്യയായി.... 


അമ്മാളുവിന്റെ കണ്ണുകൾ നിറഞ്ഞു...  മറുപടി പറയാൻ കഴിയാതെ അവൾ അവിടെ തന്നെ നിന്നു..... 


അവൻ അവന്റെ ഫോൺ എടുത്തു മ്യൂസിക് പ്ലേ ലിസ്റ്റ് ഓൺ ആക്കി.... 


"വിദൂരെ......
 നിലാത്താരാമായ് നീ 
മിഴി ചിമ്മി നിന്നിടുമോ..... 
വരാം ഞാൻ 
നിനക്കായ് ഒരിക്കൽ 
നീയുള്ള ലോകങ്ങളിൽ... 
വരും നേരം എന്നോട് ചേരണം എൻ ജീവനെ നീ 
അതില്ലാതെ വയ്യെൻ നെഞ്ചോരം നീ മാത്രം 
ഉയിരേ ഇനിയും.... 

തലോടും 
തനിച്ചേ ഇരിക്കെ നീ നെയ്ത മഞ്ഞോർമ്മകൾ... 
വിലോലം 
മനസിന്റെ താളിൽ നീ പെയ്ത നീർത്തുള്ളികൾ... 
വരും ജന്മം എൻ പാതി മെയ്യായി മാറീടണം നീ.. 
അതല്ലാതെ വയ്യെൻ.. 
നെഞ്ചോരം നീ മാത്രം... 
ഇനിയും ഉയിരേ.. 


ഒഴുകി വന്ന കണ്ണുനീർ അവനി കാണാതെ തുടച്ചു നീക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി... 

രണ്ടു പേരും ആ പാട്ടിൽ അത്രമേൽ ലയിച്ചിരുന്നു... 
അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു... 
അവൻ പതിയെ കൈ എടുത്തു അവളുടെ കൈക്ക് മുകളിൽ വെച്ച് കൊണ്ട് മറ്റേ കൈ കൊണ്ട് അവളെ തലോടാൻ എന്ന വണ്ണം മുഖത്തേക്ക് കൊണ്ട് പോയി.... 

ബേബി..... 
എന്നും വിളിച്ചു വാതിൽ തുറന്നു വന്ന നിരുപമയെ കണ്ടതും പരസ്പരം കൈ വേർപ്പെടുത്തി അവർ... 
മുൻപ് നടന്നതോർത്തപ്പോൾ അവൾക്കു അവനെ നോക്കാൻ സാധിച്ചില്ല.... 
അവനി എന്ത് കരുതി കാണും എന്നോർത്ത് അവൾ ആകുലയായി... 


ബേബി...... 

തനിക്കു തീരെ മാനേഴ്സ് ഇല്ലേ നിരുപമ... 
ഒരാളുടെ റൂമിലേക്ക്‌ വരുമ്പോൾ അറ്റ്ലീസ്റ്റ് ഒന്ന് നോക്ക് ചെയ്‌തെങ്കിലും കയറി വരേണ്ടേ... 
അവൾ വന്നത് തീരെ ഇഷ്ട്ടപെട്ടില്ല എന്നവന്റെ സംസാരത്തിൽ നിന്നും മനസിലായി അവന്... 

ബേബി ഞാൻ.... 
ഇത് നമ്മുടെ റൂം അല്ലെ ബേബി.... എനിക്ക് ഇവിടേക്ക് വരാൻ പെർമിഷൻ വേണോ... 

വേണം....  കടുപ്പത്തിൽ തന്നെ അവൻ മറുപടി നൽകി... 
എന്റെ കാര്യങ്ങളിൽ ഇടപെടാൻ എന്റെ പെർമിഷൻ വേണം...  അത് എന്റെ റൂമിലേക്ക്‌ കയറി വരാൻ ആണെങ്കിൽ കൂടി... 

അപ്പോഴേക്കും ശബ്ദം കേട്ട് നന്ദിനിയും വന്നു.... നീ എന്തിനാ മോനെ മോളെ വെറുതെ ചീത്ത പറയുന്നത്... 
അവൾ നിന്നോടുള്ള സ്നേഹം കൊണ്ട് വന്നതല്ലേ... 


അവനി മൗനിയായി...  


നിരുപമ റൂമിന് പുറത്തേക്കു ഇറങ്ങി... 
ഉത്രയെ ദഹിപ്പിച്ചു നോക്കി കൊണ്ട് നന്ദിനിയും.... 

ആന്റി...  എത്രയും പെട്ടൊന്ന് കല്യാണം വേണം... 
വിത്ത്‌ ഇൻ ഡേയ്‌സ്... 

മം...  വേണം...  നന്ദിനിയും കണക്ക് കൂട്ടി... 


അവന്റെ പ്രകൃതം കണ്ടു അവളും ഒന്ന് ഭയപ്പെട്ടു... 

സോറി...  ഞാൻ അറിയാതെ..... 
അവൾ എങ്ങനെയോക്കയോ പറഞ്ഞൊപ്പിച്ചു.... 


അതിനു മറുപടി എന്നോണം അവൻ ചോദിച്ചു... 
എന്നെ നേരത്തെ അറിയുമോ...

അവൾ അവനെ നോക്കി..... 
മറുപടി ആയി മൗനം മാത്രം.... 
എന്തെ.....  അവൾ അവനോടു ചോദിച്ചു... 

എനിക്ക് നല്ല പരിചയം തോന്നുന്നു... ഞാൻ കാണുന്ന സ്വപ്‌നങ്ങളിൽ എല്ലാം ഡോക്ടർ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലേ.... 

അങ്ങനെ കണ്ട ഒരു സ്വപ്‌നത്തിൽ ഡോക്ടർ എന്റെ ജൂനിയർ ആയി കോളേജിൽ ഉണ്ടായിരുന്നു... 

അവൾ ഒന്ന് ചിരിച്ച ശേഷം പറഞ്ഞു...  ഞാൻ ആർട്സ് ഡിഗ്രി എടുത്തിട്ടില്ല അവനീത്‌...  എന്റെ കയ്യിൽ ഉള്ളത് എംബിബിസ് ആണ്... 


അവനും അത് ശരി ആണല്ലോ എന്നോർത്തു... എങ്കിൽ എന്റെ വെറും സ്വപ്നം മാത്രം ആയിരിക്കാം അത്... 


ആയിരിക്കാം എന്നും പറഞ്ഞു അവൾ അവിടെ നിന്നും പോയി.... 

റൂമിന് പുറത്ത് നിന്നവൾ മനസ്സിൽ പറഞ്ഞു... 
അത് സ്വപ്നം അല്ല അവനി ഏട്ടാ... 
സത്യം തന്നെയാണ്...  നിങ്ങൾ എന്റെ പ്രണയം ആണ്... 
അത് ഞാൻ തുറന്നു പറയില്ല...  എന്റെ പ്രണയവും താലിയും സിന്ദൂരവും സത്യം എങ്കിൽ അവനി ഏട്ടൻ എല്ലാം മനസിലാക്കും... 


എന്താടി 
പകൽ കിനാവ് കാണുന്നത്.... -നിരുപമ 


എനിക്ക് പലതും കാണാൻ ഉണ്ടാകില്ലേ നിരുപമ... 
എന്റെ ഭർത്താവും ഒത്തുള്ള കഴിഞ്ഞ നിമിഷങ്ങൾ ഓർത്തു പോയതാണ്... 


ഓഹോ...  അത് ഓർത്തു സ്വപ്നം കാണാനേ നിനക്ക് യോഗം ഉള്ളൂ... 

അവനി അവന്റെ ഫോണിലെ ഫോൾഡർ തുറന്നു UTHRA എന്നെഴുതി...  അല്ല 8 digit ആണ്...  
അവന്റെ കണ്ണുകൾ ഡോറിന്റെ അവിടേക്ക് നീണ്ടു... 

ഉത്രയോട് തർക്കിക്കുന്ന നിരുപമ... 

എന്തായിരിക്കും അവർ തമ്മിൽ പറയുന്നത്... . ഇവർക്ക് മുൻപരിചയം ഉണ്ടോ... 
ഉത്ര അവളുടെ കഴുത്തിൽ കിടന്ന മാല പുറത്തേക്കു ഇട്ടു എന്തോ പറഞ്ഞു അവിടെ നിന്നും പോയി... 
.. 

അത് താലി മാല അല്ലെ...  ഡോക്ടറുടെ കല്യാണം കഴിഞ്ഞതാണോ.... 
എന്തൊക്കയോ ഓർത്തു അവൻ അസ്വസ്ഥമാകാൻ തുടങ്ങി അവന്റെ മനസ്... 


പെട്ടൊന്ന് ആണ് ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്... 

ഇത് ഡോക്ടറുടെ ഫോൺ അല്ലെ... 
അവൻ ഫോൺ എടുത്തു ഡിസ്പ്ലേയിൽ നോക്കി... 

തപ്പിപിടിച്ചു അവൻ വായിച്ചു കുഞ്ഞേട്ടൻ..  

അവൻ ഫോൺ സ്വിപ് ചെയ്തു കാൾ എടുത്തു.... 

അമ്മാളു മോളെ.... 
എന്താടാ...  അവനിക്ക് വല്ല മാറ്റവും ഉണ്ടോ... 

അവനി ചിന്തിച്ചു എന്നെ എങ്ങനെ ഇവർക്കു അറിയാം.... 
മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ കാർത്തി പറഞ്ഞു... 
നീ വിഷമിക്കണ്ട... 
എല്ലാം ശരിയാകും.. 
നീ പറയുംപോലെ നിന്റെ പ്രണയവും താലിയും സിന്ദൂരവും സത്യമെങ്കിൽ അവൻ നിന്നെ തിരിച്ചറിയും... 
അവനിയുടെ മാത്രം അമ്മാളുട്ടി ആയി ഇനിയും ഒരുപാട് കാലം നിങ്ങൾക്ക് ജീവിക്കാം... 
ശരിയാടാ...  ഏട്ടൻ സ്റ്റേഷനിൽ ആണ്...  ബൈ... 

.. ഫോൺ കട്ട്‌ ആക്കിയ അവനിക്ക്  സന്തോഷവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു..  ഒപ്പം ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും... 
എന്നാലും ഉത്ര അവൾ എന്റെ ഭാര്യയാണ്... 
എന്ത് കൊണ്ടായിരിക്കും അവൾ അകന്നു നിൽക്കുന്നത്..  അമ്മക്ക് എന്തിനാ അവളോട്‌ ഇത്ര അനിഷ്ടം... 
എന്തായിരിക്കും ഞങ്ങൾക്കിടയിൽ സംഭവിച്ചത്... 

അവൻ അവന്റെ ഫോൺ എടുത്തു ammalu എന്ന് ടൈപ്പ് ചെയ്തു...  ഇല്ല...  ആ ഫോൾഡർ ഓപ്പൺ ആയില്ല.... 
ഫോൺ വെക്കാൻ വേണ്ടി പോയ അവൻ വീണ്ടും പാസ്സ്വേർഡ് ടൈപ്പ് ചെയ്തു... 
AMMALUTY... 
ഫോൾഡർ ഓപ്പൺ ആയി... 
അതിലെ കാഴ്ചകൾ കണ്ടു അവനിയുടെ കണ്ണുകൾ മിഴിഞ്ഞു 
അവന്റെ ഹൃദയം സന്തോഷത്താൽ തുടി കൊട്ടി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story