പ്രണയതീരം ❣️ ഭാഗം 76

രചന: ദേവ ശ്രീ

ഫോൾഡർ ഓപ്പൺ ചെയ്ത അവന്റെ കണ്ണുകൾ മിഴിഞ്ഞു.... 
നിറയെ അവനും അവളും ചേർന്നിരിക്കുന്ന ഫോട്ടോസ് ആയിരുന്നു.... 
ആ ഫോട്ടോകൾ എല്ലാം അവൻ തള്ളി നീക്കി... 
അതിലെ ആദ്യത്തെ ഫോട്ടോ എടുത്തു അതിന്റെ ഡീറ്റെയിൽസ് നോക്കി.... 
ആറു വർഷം മുൻപ് എടുത്ത പിക്ചർ... 
അത് അവൾ അറിയാതെ എടുത്തതാണ് എന്ന് അവളുടെ നിൽപ്പ് കണ്ടാൽ മനസിലാകും... 
ഇന്നത്തെ ഉത്രയിൽ നിന്നും ഒരുപാട് മാറ്റം ഉള്ള ഫോട്ടോ... 
ഒരു ടോപ്പും ജീൻസ് പാന്റും അണിഞ്ഞു യാതൊരു അങ്കാരവും ഇല്ലാതെ ഉള്ള ഫോട്ടോ... 
അതിൽ കണ്ട ഒരു വീഡിയോ അവൻ പ്ലേ ചെയ്തു. 
അവൾ സ്റ്റേജിൽ നിന്നും മനോഹരമായി ആലപിക്കുന്ന കവിത... 
ഇത്...  ഇത് ഞാൻ സ്വപ്നത്തിൽ കണ്ടതല്ലേ... 
അപ്പൊ അതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണോ.... 
അവൻ വീണ്ടും ഫോട്ടോകൾ സ്വിപ് ചെയ്തു നോക്കി... 
അവന്റെ ഒരു ഫോട്ടോ അവന്റെ കണ്ണിൽ ഉടക്കി.... 
ഷർട്ട്‌ ഇടാതെ കണ്ണാടിയിൽ നോക്കുന്ന ഫോട്ടോ... 
അതിലേക്ക് അവന്റെ മിഴികൾ സൂക്ഷ്മതയോടെ നോക്കി... 
അവന്റെ കൈകൾ അവന്റെ ഇടനെഞ്ചിൽ പതിഞ്ഞു... 
ഒപ്പം അന്ന് അമ്മ ചില്ല് കുത്തി കയറിയത്‌ പുറത്തു എടുക്കാൻ ഓപ്പറേഷൻ ചെയ്തു എന്ന് പറഞ്ഞു.. 
സത്യത്തിൽ എന്തിനാ ഇവിടെ ഓപ്പറേഷൻ ചെയ്തത്... 
ഉത്ര എന്ന പേര് എന്റെ ഇടനെഞ്ചിൽ കുത്തിയത് മായ്ച്ചു കളയാൻ വേണ്ടിയാണോ... അവൻ പതിയെ വീണ്ടും തലോടി... 
അവളും അവനും ഇഴുകി ചേർന്നു നിന്നുള്ള സെൽഫികൾ ആയിരുന്നു... 
സാരിയിൽ ഉടുത്തു കൊണ്ടുള്ള ആ ഫോട്ടോയിൽ അവൾ അത്രക്കും സുന്ദരിയായിരുന്നു... 
അവരുടെ സ്വകാര്യ നിമിഷങ്ങൾ പലതും ഒപ്പിഎടുത്ത ചിത്രങ്ങൾ ഉണ്ടായിരുന്നു... 
അവരുടെ വിവാഹ ഫോട്ടോസ് മുതൽ ലാസ്റ്റ് ഹൗസ് ബോട്ടിങ് യാത്ര വരെ ഉണ്ടായിരുന്നു അതിൽ... 
അവൾ എന്റെ ഭാര്യയാണ് പിന്നെ എന്തിനു എന്നിൽ നിന്നും അകന്നു നിൽക്കണം...  എന്നെ ഇതുവരെ കണ്ടിട്ടില്ല, മുന്നേ അറിയില്ല എന്നൊക്കെ പറഞ്ഞതിന്റെ അർത്ഥം.... 
അവന് ഒന്നും തന്നെ മനസിലാക്കാൻ സാധിച്ചില്ല... ഒന്ന് ഉറപ്പാണ്... 
എനിക്കും അവൾക്കും ഇടയിൽ തീവ്രമായ ഒരു പ്രണയം ഉണ്ട്... 
അത്‌ കൊണ്ടാണ് മറവിക്ക് പോലും അവളെ എന്നിൽ നിന്നും അകറ്റാൻ കഴിയാത്തത്.  . 

അമ്മ എന്തിന് വേണ്ടി ആയിരിക്കും ഇങ്ങനെ ഓക്കേ ചെയ്യുന്നത്..... 

അവന് തല പൊട്ടിപൊളിയുന്ന പോലെ തോന്നി.... 
തല മുടിയിൽ കൈകൾ കൊരുത്തു കൊണ്ട്  ഉറക്കെ അലറി..... 
അമ്മേ....... 
വൈകാതെ ബോധം അറ്റു ബെഡിലേക്ക് വീണു... 


അവന്റെ ആ നിലവിളിയിൽ നന്ദിനിയും ഗൗതമും ഉത്രയും നിരൂപമയും ദേവികയും ഒരുപോലെ അവിടേക്ക് ഓടി.... 

അവരെ എല്ലാം വകഞ്ഞു മാറ്റി ഉത്ര അവന്റെ അരികിൽ ഇരുന്നു അവനെ പരിശോധിച്ചു... 

എന്താ ഉത്ര....  ഗൗതം ടെൻഷൻ കൊണ്ട് ചോദിച്ചു.... 


പേടിക്കാൻ ഒന്നുമില്ല ഗൗതം ചേട്ടാ... 
ഓവർ സ്‌ട്രെയിൻ ചെയ്തതു കൊണ്ട് ഉണ്ടായതാണ്.... 
എന്തെങ്കിലും ഓർക്കാൻ ശ്രമിച്ചു കാണും... 
അല്ലെങ്കിൽ ഓർമയിലെക്ക് തെളിഞ്ഞു കാണും എന്തെങ്കിലും... 
ഇത് രണ്ടു പോസിബിലിറ്റീസ് ആണ്... 
ഉറപ്പ് പറയാൻ പറ്റില്ല... 
ചിലപ്പോൾ ഓർമ തിരിച്ചു വരാൻ സാധ്യത ഉണ്ട്..... 
ഏട്ടൻ ഉണർന്നാൽ മാത്രമേ എന്തെങ്കിലും പറയാൻ പറ്റൂ.... 


ഇത് അതൊന്നും അല്ല... 
നിന്റെ ജാതക ദോഷം ആണ്... 
നീ വീണ്ടും വന്നു കയറിയില്ല...  അപ്പോഴേക്കും എന്റെ മകൻ.... 

ആന്റി...  ഗൗതം വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.... 


നീ മിണ്ടരുത് ഗൗതം...  നിന്നെ ഞാൻ എന്റെ അവനിയെ പോലെ തന്നെ ആണ് കണ്ടത്.. 
എന്നാൽ നീയും കൂടി ചേർന്നാണ് ഇവളെ ഇവിടെ കൊണ്ട് വന്നത് എന്ന് നിരുപമ പറഞ്ഞപ്പോൾ ആണ് എനിക്കു സത്യാവസ്ഥ മനസിലായത്... 
നീ ഇടപെടാതെ ഇവൾ ഇവിടെ എത്തില്ല... 
ഇനി നീ അല്ല ആര് വിചാരിച്ചാലും ഇവനു ഓർമയും കിട്ടില്ല... 
ഇവൾ ഇവന്റെ ജീവിതത്തിലേക്ക് തിരികെ വരുകയും ഇല്ല.... 
അതിനുള്ള മരുന്ന് ഞാൻ അവന് കൃത്യമായി നൽകുന്നുണ്ട്...  ഡോക്ടർ ആൽബിൻ എന്നെ ചതിക്കുകയാണ് എന്ന് മനസിലായ നിമിഷം ഞാൻ മറ്റൊരു ഡോക്ടറെ കണ്ടിരുന്നു... 
ഇത് കണ്ടോ നീ ഡോക്ടർ അല്ലെ...  ഇതാണ് ഞാൻ അവന് കൊടുത്ത മെഡിസിൻ...  ഇനി അവന് നിന്നെ ഓർമയെ കാണില്ല... അവന് ഉണരുമ്പോഴും നീ അവന് അപരിചിത മാത്രമാണ്... 
ഓർമ തിരിച്ചു കിട്ടാത്ത കാലം വരെ അവൻ ഞാൻ പറയുന്നതേ കേൾക്കു... 

കയ്യിലെ മരുന്നിന്റെ സ്ട്രിപ്പ് കണ്ടു ഉത്ര ഒരു തരം മരവിപ്പോടെ അവരെ നോക്കി.... 

നിങ്ങൾ ഒരു അമ്മയാണോ.... 
ഇങ്ങനെ ഓക്കേ ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു..   


ആന്റി...  എന്ത് ഭ്രാന്താണ് കാണിച്ചത്....  
ആന്റി കരുതും പോലെ ഒന്നുമല്ല...  ഇവളുടെ ജാതകത്തിൽ ഒരു കുഴപ്പവുമില്ല എന്ന് ആയിരം വട്ടം പറഞ്ഞില്ലേ.. എന്താ വിശ്വസിക്കാത്തത്... 


ഉത്ര നിലത്തേക്ക് ഊർന്ന് മുഖം പൊത്തി കരഞ്ഞു.... 


മോളെ നീ കരയല്ലേ....  നമുക്ക് അവനെ തിരിച്ചു കൊണ്ട് വരാം..... 

മുഖം ഉയർത്തി അവനെ നോക്കിയ ഉത്ര പറഞ്ഞു ഇനി അതിന് സാധിക്കും എന്ന് തോന്നുന്നില്ല ഗൗതം ചേട്ടാ...  രണ്ടു ടാബ്ലറ്റ് കഴിച്ചു കഴിഞ്ഞ അവനി ഏട്ടന്റെ ഓർമ്മകൾക്ക് ക്ഷയം സംഭവിക്കും...  ഇനി വർഷങ്ങളുടെ ചികിത്സ കൊണ്ട് മാറ്റി എടുക്കാൻ കഴിഞ്ഞാൽ ആയി....  അതും ഉറപ്പില്ല.... 


ആ നിമിഷം നന്ദിനിയുടെയും നിരുപമയുടെയും മുഖത്ത് വിജയിയുടെ ചിരി ആയിരുന്നു.... 


ഇനി ഇവിടെ ഞാൻ നിന്നിട്ട് കാര്യമില്ല ഗൗതം ചേട്ടാ....  
ഞാൻ പോകുന്നു.... 


അവൻ അവളുടെ കൈപിടിച്ചു പറഞ്ഞു... 
നിൽക്കു... 
നീ വന്നത് എന്തിനാണോ അത് നേടിയെടുത്തെ നിനക്ക് ഇവിടെ നിന്നും മടക്കം ഉള്ളൂ... 
അതും പറഞ്ഞു അവളെ അവനോടു ചേർത്തു നിർത്തി.... 


നിരൂപമയും നന്ദിനിയും അവന്റെ അരികിൽ ഇരുന്നു... 


നിമിഷങ്ങൾ കടന്നു പോയി.... 
അവനിയുടെ കണ്ണുകൾ ചലിക്കുന്നത് കണ്ടു എല്ലാവരും അവനിലേക്ക് നോട്ടം പായിച്ചു... 
അവൻ എല്ലാവരെയും നോക്കി സൗമ്യമായി പുഞ്ചിരിച്ചു... 
നന്ദിനിയുടെ മുഖത്തെ പരിഭ്രമം കണ്ടവൻ പറഞ്ഞു 
എനിക്ക് ഒന്നുമില്ല അമ്മേ...  
എന്തിനാ ഇങ്ങനെ പേടിക്കുന്നത്... 
കണ്ടോ അമ്മ പേടിച്ചു നിൽക്കുന്നത് കൊണ്ട് അമ്മാളു കൂടി പേടിച്ചിരിക്കുന്നു....  


എല്ലാവരും ഒരുപോലെ ഞെട്ടി..... 
ഉത്ര അവന്റെ അരികിലേക്കു വേഗം ചെന്നു അവന്റെ കയ്യിൽ കൈ വെച്ചു.... 

എനിക്ക് ഒന്നുമില്ലടോ...  ഒന്നുമില്ലെങ്കിലും താൻ ഒരു ഡോക്ടർ അല്ലെ  ഇങ്ങനെ പേടിക്കാൻ പാടുണ്ടോ....... 
പതിയെ കട്ടിലിന്റെ ഹെഡ്ബോർഡിൽ തല ചാരി വെച്ച് കൊണ്ട് എഴുന്നേറ്റു ഇരുന്നു പറഞ്ഞു.    
അവന്റെ നെഞ്ചിലേക്ക് പൊട്ടികരഞ്ഞു കൊണ്ട് വീണു.... 

ഇത്വരെ ഉള്ള സങ്കടം അവൾ ഒഴുക്കി തീർക്കട്ടെ എന്ന് കരുതി അവനും അവളെ തലോടി.... 

.ഇതൊക്കെ കണ്ടു ദേഷ്യം ഉച്ചസ്ഥായിൽ എത്തിയ രണ്ടുപേര് വേഗം പുറത്തേക്കു പോയി.... 

..ആന്റി... 

എന്നാലും ഇതെങ്ങനെ സംഭവിച്ചു എന്നാണ് മോളെ എനിക്ക് അറിയാത്തത്... 


ഇനി ഞാൻ എന്ത് വേണം ആന്റി..   

നന്ദിനി ഒന്നും മിണ്ടാതെ അവളെ നോക്കി... 
  എന്താ ആന്റി ഒന്നും പറയാത്തെ.... 


മോളെ ഞാൻ നിസഹായയാണ്...  അവന് ഓർമ്മകൾ തിരിച്ചു കിട്ടിയിരിക്കുന്നു... 
അവന്റെ ഉള്ളിൽ കുടിയിരിക്കുന്ന ദേവി ആണ് അവൾ.... 
ആ അവളെ അവനിൽ നിന്നും അടർത്തി മാറ്റുക ഇനി സാധ്യമല്ല.... 

അപ്പൊ എന്റെ റോൾ അവസാനിച്ചു അല്ലെ.... 
ഞാൻ ഇപ്പോ തന്നെ ഇറങ്ങുകയാണ് ആന്റി...  വെറുതെ ഉത്രയുടെ പരിഹാസം കൂടി ഏറ്റുവാങ്ങാൻ ഞാൻ ഇവിടെ നിൽക്കില്ല.....

നന്ദിനി ഒന്നും മിണ്ടിയില്ല.... 

നിരുപമ ആരോടും യാത്ര പോലും പറയാതെ പെട്ടിയും എടുത്തു ഇറങ്ങി പോയി.... 


..

എന്നാൽ ഇനി അവര് രണ്ടുപേരും ഒന്ന് മനസ് തുറന്നോട്ടെ അല്ലെ..... -ഗൗതം 

ശരിയാ...  ഇപ്പൊഴാ ഒന്ന് ആശ്വാസം ആയത്...  ഇന്നത്തോടെ എന്റെ ജോലി തീർന്നു...  അപ്പൊ ഞാൻ പോകുവാ...  ഇനി ആരോടും യാത്രയില്ല.... 
.അതിന് രണ്ടുപേരും ഒരു ചിരിയോടെ തലയാട്ടി    ... 

ഗൗതമും ദേവികക്ക് പിന്നാലെ മുറിക്കു പുറത്ത് ഇറങ്ങി.    

അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.... 

എന്താണ് മാഡം ഇത്ര വലിയ ആലോചന....... 

എന്നാലും എങ്ങനെ ഓർമ തിരിച്ചു കിട്ടി എന്ന് ഞാൻ ആലോചിച്ചതാണ്.   


അതിന് ആര് പറഞ്ഞു എനിക്ക് ഓർമ കിട്ടി എന്ന്....  


അവനിൽ നിന്നും അടർന്നു മാറി കൊണ്ട് അവൾ അവനെ നോക്കി... 


പിന്നെ.... 

പിന്നെ....  ഇതൊക്കെ ഒരു അഭിനയം അല്ലെ    
അല്ലാതെ എനിക്ക് ബോധം പോയിട്ടൊന്നും ഇല്ല... 
ഞാൻ മയങ്ങി വീണാൽ നിങ്ങൾ എന്ത് സംസാരിക്കും എന്ന് അറിയാൻ വേണ്ടി ഏട്ടൻ ഒന്ന് ആക്ട് ചെയ്തതല്ലേ... 

അപ്പൊ.... 

അപ്പൊ...  ഇപ്പോ ഒന്നുമില്ല...  അവളെ വീണ്ടും നെഞ്ചിലേക്ക് ചേർത്തു അവളുടെ ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തു... 
നിന്റെ കുഞ്ഞേട്ടൻ വിളിച്ചിരുന്നു.... 

അവൾ ഫോൺ റെക്കോർഡ് ഓൺ ആക്കി കാർത്തി പറഞ്ഞത് കേട്ടു....  അവനിയോട് ചേർന്ന് ഇരുന്നു.... 

കുഞ്ഞേട്ടൻ പറഞ്ഞത് കെട്ടിട്ടാണോ.... 

അല്ല എന്നവൻ തലയാട്ടി.... 


പിന്നെ.... 


അവന്റെ ഫോണിലെ ഫോൾഡർ എടുത്തു അവൻ ammaluty എന്നെഴുതി ലോക്ക് തുറന്നു.... 

അതിലെ ഫോട്ടോസ് കാണിച്ചു കൊടുത്തു.... 

.അവളും നോക്കുകയായിരുന്നു അവനെ.... 


അവളുടെ മടിയിലേക്കു തല എടുത്തു വെച്ച് കൊണ്ട് കിടന്നു.   

അവന്റെ മുടിയിൽ തഴുകി അവളും അവനെ ഒറ്റു നോക്കി    


പ്രണയമോ വാത്സല്യമോ എന്നറിയാത്ത വികാരം ആയിരുന്നു അവളിൽ..... 


ഇനി എനിക്ക് അറിയണം.... 
എന്റെ ജീവിതം.... 
സോറി നമ്മുടെ ജീവിതവും പ്രണയവും എല്ലാം എനിക്ക് നീ പറഞ്ഞു തരണം...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story