പ്രണയതീരം ❣️ ഭാഗം 77

pranaya theeram

രചന: ദേവ ശ്രീ

ഉത്രയുടെ മടിയിൽ തല വെച്ച് കിടന്നുകൊണ്ട് അവനി കേൾക്കുകയായിരുന്നു അവരുടെ പ്രണയകഥകൾ..... 

അവൾ ആദ്യമായി അവനെ ശ്രദ്ധിച്ചു തുടങ്ങിയത് മുതൽ.... 
അവളെ കൊണ്ട് അഫ്സൽ പാട്ടു പാടിപ്പിച്ചത്, 
അവൾ മുദ്രാവാക്യം വിളിച്ചത്,  ഹോസ്പിറ്റലിൽ ആയത്,  പ്രണയം പറഞ്ഞത്,  അവരുടെ പ്രണയ നിമിഷങ്ങൾ, അവൻ മീറ്റിംഗ്ന് പോയത്,  തിരികെ വന്ന അവൻ ഉത്രയുടെ ഫോട്ടോസ് കണ്ടു ദേഷ്യപെട്ടതും അവൾ കോളേജിൽ നിന്നും മാറിപോയതും,  അവനി അവളുടെ സത്യങ്ങൾ എല്ലാം തെളിയിച്ചത് അറിയാതെ അവൾ എംബിബിസ് പഠനത്തിന് പോയതും,  ഐവി ക്ക് വന്നു വീണ്ടും കണ്ടുമുട്ടിയതും അകന്നതും അടുത്തതും കല്യാണം കഴിഞ്ഞതും ഡിവോഴ്സ്ന് തയ്യാറായതും സാം അങ്കിൾ വന്നു അവന്റെ അവസ്ഥ അവളെ അറിയിച്ചതും യാത്ര പോയതും ആക്‌സിഡന്റ് ആയതും അവിടുന്ന് ഇങ്ങോട്ട് അവൾ അനുഭവിച്ച വിഷമങ്ങളും..... 

എല്ലാം കേട്ട് കഴിഞ്ഞ അവനിക്ക് അത്ഭുതം ആയിരുന്നു... 
തന്റെ ജീവിതം ഒരു മിനി സ്ക്രീൻ എന്ന പോലെ അവന്റെ കൺമുന്നിലൂടെ ചലിച്ചു കൊണ്ടിരിക്കുന്നത് അവൻ സങ്കൽപ്പിച്ചു.... 

രണ്ടുപേരുടെയും കൺകോണിൽ മിഴിനീർകണങ്ങൾ വന്നു മൂടിയിരുന്നു.... 

അവൻ എഴുന്നേറ്റു അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു ചോദിച്ചു... 
ഒരുപാട് വേദനിച്ചു അല്ലെ.... 

അവൾ ഇല്ലെന്നു തലയാട്ടി.... 
എന്റെ ഏട്ടൻ അനുഭവിച്ച അത്രയൊന്നും ഞാൻ അനുഭവിച്ചിട്ടില്ല.... 

അവൾ അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.... 

അവനും അവളെ ഒരുകൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു.... 

അവനിയുടെ മുറിവേല്ലാം ഉണങ്ങി അവൻ ഉഷാറായി.... 

അന്നത്തെ സംഭവത്തിന് ശേഷം നന്ദിനി അവനിക്ക് അരികിലേക്ക് ചെന്നില്ല.... 

അമ്മയുടെ അകൽച്ച താൻ ആണെന്ന് ഉത്ര അവനോടു പറഞ്ഞിരുന്നു.... 

അന്ന് ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞു അവനി റൂമിൽ എന്തോ വായിച്ചു കൊണ്ടിരിക്കുന്ന നന്ദിനിയുടെ അടുത്തെക്ക് ചെന്നു. 

അമ്മേ..... 


നന്ദിനി അവനെ നോക്കിയ ശേഷം വായന തുടർന്നു.... 

അമ്മ കുട്ടിക്ക് നാളെ ഏതാ എക്സാം എന്നും ചോദിച്ചു അവരുടെ അടുത്തിരുന്നു അവന്റെ മുഖം അവരുടെ ഷോൾഡറിൽ വെച്ചു കൊണ്ട് ചോദിച്ചു.... 

പോടാ....  അവനോടു ഒരു പിണക്കം പോലെ അവർ പറഞ്ഞു... 


എന്താ അമ്മേ കൊച്ചു കുട്ടികളെ പോലെ... 
നോക്ക് അമ്മേ.... 
അമ്മക്ക് ഞാൻ എന്ന് വെച്ചാൽ ജീവൻ ആണെന്ന് എനിക്ക് അറിയാം...  
അത് കൊണ്ടാണ് അമ്മ ഉത്രയോടു ഇങ്ങനെ ഓക്കെ ചെയ്തത് എന്നും... 
അമ്മ ചിന്തിക്കുന്നത് ഒക്കെയും തെറ്റാണ് അമ്മേ... 
അമ്മാളുവിന്റെ ജാതകം ദോഷം കൊണ്ടല്ല എനിക്ക് ഒന്നും സംഭവിച്ചത്... 
അമ്മ അവളോട് അകന്നു നിൽക്കരുത്...  ഇത് എന്റെ യാചനയാണ്... 
അമ്മടെ അവനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവളുമായി ആയിരിക്കും.... 
അല്ലെങ്കിൽ പിന്നെ.................... 

ഇനി എല്ലാം അമ്മേടെ ഇഷ്ട്ടം  എന്നും പറഞ്ഞു അവൻ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി.... 

വൈകുന്നേരം കിച്ചണിൽ അവനിക്ക് ഉള്ള ഫുഡ്‌ തയ്യാറാക്കുന്ന ഉത്രക്കു അരികിൽ ചെന്നു നന്ദിനി വിളിച്ചു മോളെ........ 

എന്താ അമ്മേ..... 

അവളുടെ കൈകൾ കൂട്ടിപിടിച്ചു അവർ പറഞ്ഞു 

മാപ്പ് ചോദിക്കാൻ ഉള്ള അർഹത പോലുമില്ല അമ്മക്ക്....  എന്നാലും മോള് അമ്മേടെ അറിവില്ലായ്മ ആയി കണ്ടു കൊണ്ട് മോള് അമ്മയോട് ക്ഷമിക്കണം..... 

എന്താ അമ്മേ ഇത്..... 
അമ്മയുടെ സ്നേഹം കൊണ്ടല്ലേ...  സാരമില്ല എനിക്ക് വിഷമം ഒന്നുമില്ല....  എന്നും പറഞ്ഞു അവൾ അവരെ പുണർന്നു.... 


അത് വരെ ഉണ്ടായിരുന്ന അവളുടെ സങ്കടങ്ങൾ എല്ലാം അലിഞ്ഞു ഇല്ലാതെ ആവുകയായിരുന്നു ആ നിമിഷം.... 

ദിവസങ്ങൾ കൊഴിഞ്ഞു പോയി....... 

അവനി ഉഷാറായി ഓഫീസിൽ പോയി തുടങ്ങി... 
കൂടെ ഉത്രയും അവരുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു..... 

❤️❤️❤️❤️❤️❤️❤️❤️


അമ്മാളു എന്റെ ഷർട്ട്‌ എവിടെ...... 


ആ വാർഡ്രോബിൽ ഉണ്ട്.... 

ഇവിടെ എവിടെയും കാണുന്നില്ല..... 


അവൾ ഒരു കയ്യിൽ മുല്ലപ്പൂവും മറുകൈയിൽ സ്ലൈഡ് പിടിച്ചു തലയിൽ ചൂടാൻ ശ്രമിച്ചു കൊണ്ട് റൂമിലേക്ക്‌ വന്നു... 

നിറയെ പ്രിന്റിംഗ് വർക്ക്‌ ഉള്ള 
ഒരു പിങ്ക് കളർ ബോർഡർ ഉള്ള 
പീക്കോക്ക് കളർ ഷിഫോൺ സാരി ആയിരുന്നു അവളുടെ വേഷം...  
വല്ലാത്ത ഭംഗിയായിരുന്നു അവളെ കാണാൻ.... 

അവിടെ ഇരിക്കുന്ന പീക്കോക്ക് ഷർട്ടും അതേ കരയുള്ള മുണ്ടും അവന്റെ കയ്യിൽ വെച്ച് കൊടുത്തു അവൾ പറഞ്ഞു ഇതല്ലേ അന്വേഷിക്കുന്നത്..... 

അവൻ അല്ലെന്ന് തലയാട്ടി.... 

പിന്നെ...... 

അവൻ അവളുടെ വയറിലൂടെ കൈട്ടു അവളെ ചേർത്തു പിടിച്ച് വിരലുകൾ വയറിലൂടെ ഓടിച്ചു.... 

ദേ വിടുന്നുണ്ടോ.... 

വിട്ടില്ലെങ്കിൽ.... 


വിട്ടില്ലെങ്കിൽ എന്നും പറഞ്ഞു ഉത്ര മുഖം അവനിക്ക് നേരെ കൊണ്ട് ചെന്നു.... 
അവളുടെ ചുംബനം ഏറ്റുവാങ്ങാൻ അവൻ കണ്ണുകൾ അടച്ചു... 
ആ  നിമിഷം അവൾ അവനെ പിടിച്ചു ഒറ്റ തള്ളായിരുന്നു... 

രാവിലെ തന്നെ ഉമ്മിക്കാൻ വന്നേക്കുന്നു ഒരു ഉമ്മച്ചൻ.... 
പോയി റെഡിയാവു മനുഷ്യാ..... 

രാത്രിയിലോ ഒരു ഭാഗത്തു കിടക്കാൻ സമ്മതിക്കില്ല... 
അതിന്റെ കൂടെ ഇതും കൂടി... 

അവളോട്‌ ചേർന്നു നിന്ന് കൊണ്ട് വീണ്ടും അവൻ പറഞ്ഞു... 
നീ പോകെ പോകെ ഫുൾ അൺറൊമാന്റിക് ആണ് ട്ടോ.... 
ഒരു കള്ള ചിരിയാലേ മീശ പിരിച്ചു അവൻ പറഞ്ഞു.... 

ഞാൻ....  എന്നോട് തന്നെ പറയണം ഇത്... 
ഇന്ന് രാത്രി വയോട്ടോ...  ശരിയാക്കി തരാം.... 


അയ്യോ..... 

ചേട്ടൻ ഒരു തമാശ പറഞ്ഞതല്ലേ...  അപ്പോഴേക്കും അമ്മാളുട്ടി സീരിയസ് ആയി എടുത്തോ.... 


ആ എടുത്തു.... 

പൊന്നെ അങ്ങനെ പറയല്ലേ...  ഇന്നൊരു രാത്രി എന്നെ പട്ടിണിക്കിടല്ലേ ട്ടോ.... 

ഇന്നൊരു രാത്രി അല്ല....  ഇനി എന്നും അങ്ങനെ തന്നെയാണ്..   അവന്റെ ഷിർട്ടിന്റെ ബട്ടൺസ് ഇടുന്നതിനിടയിൽ അവൾ പറഞ്ഞു... 

ആണോ എന്ന് ചോദിക്കലും അവന്റെ ചുണ്ടുകൾ അതിന്റെ ഇണയുമായി കൊരുത്തിരുന്നു.... 

അമ്മാളു.... 
നന്ദിനിയുടെ ആ വിളി ആണ് അവരെ വേർപ്പെടുത്തിയത്‌... 

ദാ വരുന്നമ്മേ.... 
അവൾ മറുപടി പറഞ്ഞു... 


അവന്റെ നെഞ്ചിൽ ഒരു ഇടി കൊടുത്തു അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് ഒന്ന് കൂടി റെഡി ആയി. 
പോവാം.... 
മുഹൂർത്തം ആകാൻ ആയി..... 

വാ.... 
അവർ രണ്ടുപേരും റൂമിൽ നിന്നും ഇറങ്ങും നേരം അവൾ അവന്റെ നെറുകയിൽ ചുംബനം നൽകി... അവനും അവളെ ചേർത്തു പിടിച്ചു.... 

മണ്ഡപത്തിൽ തൊഴു കയ്യുമായി നിവിയിരുന്നു...  തൊട്ടടുത്തു ഗൗതമും.... 

ഏറെ നാളത്തെ അവരുടെ പ്രണയ സാക്ഷാൽക്കാരമാണ് ഇന്ന്.... 
 ഗൗതം എന്ന് കൊത്തിയ താലിയും ഒരു നുള്ള് സിന്ദൂരവുമായി അവളുടെ നെറ്റി ചുമപ്പിച്ചു നിവിയെ അവന്റെ ജീവിതസഖിയാക്കി..... 

എല്ലാത്തിനും മുൻപിൽ അവനി ഉണ്ടായിരുന്നു..... 
ഫോട്ടോ എടുപ്പും സദ്യയും എല്ലാം കഴിച്ചു വല്ലാതെ ക്ഷീണിച്ചിരുന്നു.... 


രാത്രി ഏറെ വൈകിയാണ് അവനിയും ഉത്രയും വീട്ടിലേക്ക് പോയത്.... 


ക്ഷീണം കാരണം രണ്ടുപേരും വേഗം ഫ്രഷ് ആയി കിടന്നു.... 


ദിവസങ്ങൾ കൊഴിഞ്ഞു പോയി.. 


അവനിയുടെയും ഉത്രയുടെയും പ്രണയം തീവ്രതയോട് കൂടി തന്നെ മുന്നോട്ട് പോയി.... 

ഇതിനിടയിൽ കാർത്തിയും നന്ദുവും അവരുടെ ജീവിത സഖിയെ കണ്ടെത്തി..... 


എല്ലാവരുടെയും ജീവിതം വളരെ സന്തോഷത്തോട് കൂടി മുന്നോട്ട് പോയി.... 

ഇതിനിടയിൽ അവനിയെ ഞെട്ടിച്ചു കൊണ്ടാണ് അവന്റെ കാതുകളിൽ ആ വാർത്ത എത്തിയത്.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story