പ്രണയതീരം ❣️ ഭാഗം 78

pranaya theeram

രചന: ദേവ ശ്രീ

രാത്രി ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു റൂമിൽ ഇരുന്നു ലാപ്പിൽ ഇമെയിൽ നോക്കുകയായിരുന്ന അവനിക്ക് അടുത്തേക്ക് അമ്മാളു വന്നു..... 


അവളുടെ സാമിപ്യം അറിഞ്ഞതും അവൻ ലാപ്പിൽ നിന്നും കണ്ണുകൾ എടുത്തു അവളെ നോക്കി... 

പതിവില്ലാത്ത നാണം അവളുടെ മുഖത്ത് കണ്ടപ്പോൾ ഒരു കൈ കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി... 
അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... 
അവളുടെ മുടികളെ മുന്നിലേക്ക് മാടി ഒതുക്കി വെച്ച് കഴുത്തിൽ ചുണ്ടുകൾ അമർത്തി..... 
അവന്റെ വിരലുകൾ അവളുടെ കൈകൾക്ക് മുകളിലൂടെ ചലിപ്പിച്ചു...
അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു അവൻ നെറ്റിയിൽ ചുണ്ടുകൾ അമർത്തി... 
നാസിക തുമ്പിൽ പതിയെ പല്ലുകൾ അമർത്തി ചുണ്ടിൽ മൃദുവായി ചുണ്ട് ചേർത്തു .... 

അവൻ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ നോക്കി കാണുകയായിരുന്നു.... 

എന്താണ് എന്റെ അമ്മാളുട്ടിയുടെ മുഖത്തു ഒരു നാണം...... 
അവളുടെ കാതുകളിൽ കടിച്ചുകൊണ്ട് അവൻ ചോദിച്ചു.... 


കുസൃതി നിറഞ്ഞ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു.... 


അമ്മാളു നിന്നെ ഇപ്പോ കണ്ടാൽ നല്ല ആപ്പിൾ പോലെ ഉണ്ട്.... 
കടിച്ചു തിന്നാൻ തോന്നുന്നു...... 


അവളും വികാര വിവശയായിരുന്നു.... 
പതിയെ അവന്റെ ചുണ്ടുകൾ അവൾ കടിച്ചെടുത്തു നുകർന്നു.... കൈകൾ തലമുടിയിൽ കൊരുത്തു വലിച്ചു... 
രണ്ടുപേരുടെയും ശരീരം ഒരുപോലെ ചൂട്പിടിച്ചു തുടങ്ങിയിരുന്നു.... 
അവൻ അവളെ കൈകളിൽ കോരി എടുത്തു കൊണ്ട് ബെഡിലേക്ക് കിടത്തി.... 
അവളെയും ചേർത്തു പിടിച്ചു അവന്റെ മീതെ കിടത്തി.... 


മം പറ എന്റെ അമ്മാളുട്ടിക്ക് എന്നോട് പറയാൻ ഉള്ളത്.... 

അവനെ ഞെട്ടിച്ചു കൊണ്ട്  അവൾ അവന്റെ കാതിൽ കുളിർമഴ പോലെ ആ കാര്യം പറഞ്ഞു.... 
അവന്റെ ശരീരത്തിൽ നിന്നും അടർന്നു മാറി കിടന്നു അവന്റെ കൈകൾ അവളുടെ വയറിനു മുകളിൽ വെച്ചു സത്യം എന്നർത്ഥത്തിൽ കണ്ണുകൾ ചിമ്മി.... 


സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു അവനി.... 
തന്റെ പ്രാണന്റെ ഉള്ളിൽ തന്റെ തുടിപ്പ് വളരുന്നു. 


അമ്മാളു സത്യം ആണോടാ.... 
എനിക്ക്.... 
എനിക്ക് എന്താ.... 
ഞാൻ ഇപ്പോ എന്താ എന്റെ അമ്മാളുന് തരുവാ... 

അവന്റെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു 
എന്തിനാ ഇങ്ങനെ വെപ്രാളം പെടുന്നത്... 


അമ്മാളു എനിക്ക് സന്തോഷം കൊണ്ടടോ ഞാൻ..... 
നമുക്കിടയിലേക്ക് ഒരു കുഞ്ഞു കൂടി വരുന്നു...  അവൻ അവളെ കോരി എടുത്തു ഒന്ന് വട്ടം കറങ്ങി.... 
അവൾ ചിരിയോടെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...... 
അവളെ താഴെ നിർത്തി നെഞ്ചോടടക്കി പിടിച്ചു അവൻ അവളുടെ തലയിൽ തഴുകി. 

അവളുടെ ചുരിദാറിന്റെ ടോപ് പൊക്കി വയറിൽ ചുണ്ടുകൾ ചേർത്തു. 
അച്ഛേടെ മുത്തിന് അച്ഛന്റെയും അമ്മയുടെയും ചക്കര ഉമ്മ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story